Saturday, 5 June 2010

ആത്മാര്‍ഥതയുടെ മറയില്‍

ആത്മാര്‍ഥത എന്ന ഒരു കാര്യം ഇപ്പോള്‍ കണ്ടെത്താന്‍, തിരിച്ചറിയാന്‍  വളരെ പ്രയാസം ആണ്‌. പലരും ആത്മാര്‍ഥത നടികാറുണ്ട്... പെണ്‍കുട്ടികളോട്, സ്ത്രികളോട് കാണിക്കുന്ന സ്നേഹം കണ്ടാല്‍ എന്തൊരു ആത്മാര്‍ഥത എന്ന് തോന്നിച്ചു പോകും... എന്നാല്‍ ഇവരുടെ മറ്റുള്ളപോഴത്തെ രീതികള്‍, ചിന്തകള്‍, പ്രകടനങ്ങള്‍.... ഒന്ന് കാണേണ്ടി ഇരിക്കുന്നു... ആത്മാര്‍ഥത എപ്പോഴും സഹനം ഏറ്റെടുക്കുന്നതാണ് അല്ലാതെ സഹനം ഇല്ലാത്ത ആത്മാര്‍ഥത നടനം ആണ്‌. പലര്‍ക്കും കുടെയുള്ളവരെ ഇഷ്ട്ടം അല്ല അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ് എന്ന് പറയുന്നവരാ... എന്നാല്‍ അത് നല്ലതിന് വേണ്ടിയാ, എന്‍റെ നന്മയ്കായിട്ടാണ് എന്ന് പലരും ചിന്തിക്കുനില്ല, പകരം വേദന ഇല്ലാത്ത, സുഖിപ്പിക്കുന്ന ആളുകളിലേക്ക് നാം പോകുന്നു.. അവരെ കണ്ടെത്താന്‍ ആക്കം കുട്ടുന്നു. ഓര്‍ക്കുക താത്കാലിക സുഖം വലിയ ആപത്തിലേക്ക് നയിക്കും... അറിവുള്ളവര്‍.. ആത്മാര്‍ഥത ഉള്ളവര്‍ പറയുന്നത് കേള്‍ക്കുക... ചിലപ്പോള്‍ വേദന ഉണ്ടായേക്കാം.. അത് സഹിച്ചാല്‍ ഭാവി നല്ല സുരക്ഷിതത്തില്‍ ആയിത്തീരും... അല്ലാതെ വേദനയില്ലാതെ, കഷ്ട്ടപാടില്ലാതെ... സുഖത്തില്‍ മാത്രം ജീവിതം വിജയം നേടുകയില്ല.... ജീവിതം വിജയികലാണ്... വിളയിക്കല്‍ ആണ്‌... നല്ല  വിള കിട്ടുന്നത് കാറ്റും, ചൂടും, മഴയും ഒക്കെ സഹിച്ചതുകൊണ്ടാണ് ... നാമും നന്നായി വിളയണമെങ്കില്‍.... കാറ്റും, മഴയും, മഞ്ഞും ആകുന്ന സഹനങ്ങള്‍ എല്കണം. ആത്മാര്‍ഥത ഉള്ളവര്‍ക്കെ മറ്റുള്ളവരെ നന്മ കണ്ടു വളര്‍ത്താന്‍ കഴിയു അല്ലാതെ .. അവര്‍ സഹനം തരാം എന്നാല്‍ അത് തളരാന്‍ അല്ല വളരാന്നും, വിളയാന്നും, വിലയുള്ളവരാകാനും.. വലിയവരാകാനും ആഗ്രഹം ഉള്ളത് കൊണ്ടാണ്... അവര്‍ തരുന്ന സഹനം .നമുക്ക് എടുക്കാന്‍ കഴിയും ....എന്ന ഉറപ്പു അവര്‍ക്ക് ഉണ്ട്.... അതുമല്ല അവര്‍ നമ്മള്‍ക്ക് അവ താങ്ങാന്‍ ഏങ്ങനെ സാധിക്കുന്നു എന്ന് പോലും അടുത്ത് നിന്നു ഒരു കൈ സഹായവും ആയി അരികില്‍ ഉണ്ടാകും... അവിടെ മടികാതെ എടുത്താല്‍ നാം നേടും .. വളരും... അല്ലാതെ ഒരു സഹനവും കിട്ടാതെ, എല്കാതെ ജീവിച്ചാല്‍ നാളത്തെ വലിയ ജീവിത തകര്‍ച്ചയില്‍, ചെറിയ ഓളങ്ങളില്‍ നാം ആടി ഉലയും.... ആത്മാര്‍ഥത സഹനം ഏറ്റെടുക്കുന്നു... നല്‍കുന്നു ... അത് തളരാന്‍ അല്ല .. തകര്‍ക്കാന്‍ അല്ല ... പണിതുയര്‍ത്താന്‍ ആണ്‌... അതല്ലാതെ സുഖിപ്പിച്ചു സ്നേഹിക്കുനവരെ, സ്നേഹം തരുന്നവരെ സുക്ഷിക്കുക..ചില  "ആത്മാര്‍ഥത" നമ്മെ  ആത്മഹത്യാ ലോകത്തേക്ക് വരെ എത്തിച്ചേക്കാം ... ആത്മാര്‍ഥത ഉള്ളവര്‍ സൊന്തം ജീവന്‍ പോലും നമ്മുക്ക് ഉരിഞ്ഞു വയ്ക്കും.... ചിലപ്പോള്‍ അവര്‍ സൌന്ദര്യം കുറഞ്ഞവരും, ആഡംബര മില്ലാതവരും, ചൂടാകുന്നവരും ഒക്കെ ആയേക്കാം... അതില്‍ പേടികാതെ ... സഹനങ്ങളില്‍ ആത്മാര്‍ഥത ഏറ്റെടുകാം, പരിശീലിക്കാം..
അതുപോലെ നമ്മുടെ വീടുകളിലേക്ക് വരുന്ന സന്ദര്‍ശകര്‍ ഏത് തരക്കാര്‍ എന്ന് വീട്ടിലുള്ളവര്‍ മനസ്സിലാക്കണം.. അപകടം ഉണ്ടാകുന്ന, സംശയം ഉളവാക്കുന്ന ആളുകളെ മാറ്റി നിര്‍ത്തുക, അതൃപ്തി കാണിച്ചു തന്നെ ഒഴിവാക്കുക അല്ലെങ്കില്‍ മറ്റുള്ളവരുടെ മുമ്പില്‍ നാം തന്നെ നാളെ തല കുനിക്കേണ്ടി വരും.. ബന്ധു ആണെങ്കിലും, അറിയുന്നവരന്നെകിലും  അകറ്റി നിര്‍ത്തി അപകടം ഒഴിവാക്കുക, കുട്ടികളുടെയും, കുഞ്ഞുങ്ങളുടെയും  ചുറ്റില്‍ ഒരു നല്ല കണ്ണുകള്‍ ഉണ്ടാകണം...ആരെയും സംശയികാനല്ല പകരം ആരുടെയും കണ്ണില്‍ നിന്നു കുടുകുടെ ഒഴുകുന്ന വേദന കാണാന്‍ കഴിയതാതുകൊണ്ടുതന്നെ.... ആരെയും അഥിതി ആക്കരുത് ആരുടെയും അഥിതി ആകുകയും അരുത്. "അഥിതി ദേവോ ഭവ:" നന്മയുള്ളവര്‍ക്ക് വേണ്ടി യുള്ളതാണ്... അല്ലാതെ ആര്‍ക്കും വെച്ച് നീട്ടാനുള്ള.... ആത്മാര്‍ഥത അല്ല... പകരം വഞ്ചന നിറഞ്ഞ .... ഒളി കണ്ണുകള്‍ ഉള്ള വ്യര്‍ഥ സ്നേഹം, ബാഹ്യ-ആത്മാര്‍ഥത മാറ്റി... ആത്മാര്‍ഥ ലോകത്ത് ജീവിക്കാന്‍ ശ്രെമിക്കാം...

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...