Saturday, 5 June 2010

കഷ്ടപാടില്‍ തളരാതെ

എത്രയോ നമ്മുടെ കുട്ടികള്‍ പഠിക്കാന്‍ വരുന്നത് വലിയ കഷ്ട്ടപടുകളില്‍നിന്നാണ്. രാവിലെ എഴുനേറ്റു അടുത്തവീട്ടിലെ വെലെയൊക്കെ തീര്‍ത്തിട്ട് വേണം കുളിച്ചു സ്കൂളില്‍ എത്താന്‍. അല്ലെങ്കില്‍ വീട്ടുവേലക്ക് അയച്ചിരിക്കുന്ന കുട്ടിക്ക് എത്രമാത്രം നന്നായി പഠിക്കാന്‍ കഴിയും, പലപ്പോഴും ക്ലാസ്സില്‍ ഉറങ്ങാനെ കഴിയു... അന്നേരമ ടീച്ചര്‍ തുറനോരടി "നിനക്ക് രാത്രി എന്താ പരിപാടി". ആരെങ്കിലും ചിന്തിക്കാന്‍ നോക്കുന്നോ നമ്മുടെ കുടെയുള്ളവര്‍ ഏത് ജീവിത രീതിയല്‍ വരുന്നവര്‍ എന്ന്? .... ഒരികലും ഇല്ല ... പകരം പളപള വസ്ത്രം ഉള്ള, പണം പൊടിക്കുന്ന, സുന്ദരിയായ, സുന്ദരനായ, വാചാലരായ കുറെ പേരെ നമ്മുക്ക് അറിയാം, നമ്മുടെ കുട്ടു വലയത്തില്‍ അവര്‍  ഉണ്ട്. അല്ലാതെ കഷ്ട്ടതയില്‍ കഴിയുന്ന, കുറേകൂടി മെച്ചമായ ഒരു നിലയില്‍ ആകാന്‍ കൊതിക്കുന്ന ... കഷ്ട്ടപെട്ടു ഒരുപാട് ജോലി ചെയ്തശേഷം  വരുന്നവരെ നാം കാണാറില്ല, കണ്ടാലും നോക്കാന്‍ സമയം ഇല്ല..... ഓര്‍ക്കുക നമ്മെ പോലെ രണ്ട് നേരം നന്നായി ഭക്ഷണം ഉണ്ടായിരുനെക്കില്‍, വീട്ടില്‍ കരണ്ട് ഉണ്ടായിരുനെക്കില്‍, പഠിക്കാന്‍ അല്‍പ്പം സമയം, മനസമാധാനം ഉണ്ടായിരുനെക്കില്‍ നാം അവരുടെ അടുത്തുപോലും എത്താന്‍ കഴിയാത്തവരായി മാറിയേനെ... അവരെ തച്ചുടയ്കാതെ.... വളര്‍ത്താന്‍ കഴിയില്ലെങ്കിലും തകര്‍ക്കാന്‍ ഇടയകരുതെ  ... എന്ന പ്രാത്ഥന..

1 comment:

  1. നമ്മുടെ മക്കൾക്കു ഏതു തരം ഭക്ഷണം കൊടുക്കണം അവരെ എങ്ങിനെയുള്ള സ്കൂളുകളിൽ ചേർക്കണം എന്നതിൽ വേവലാതി പൂണ്ടു നടക്കുന്ന ഇന്നത്തെ ആരു ശ്രദ്ധിക്കാൻ ഇന്നരത്തിലുള്ള കഷ്ട്ടപ്പാടുകൾ ഒരു നേരം വയറു നിറച്ച് ഭക്ഷണം കഴിക്കാനാകാതെ സ്കൂളിൽ എത്തി ഡസ്ക്കിൽ തല താഴിത്തി ഉറങ്ങുന്നവർ എത്രയോ ഉണ്ട നമ്മുടെ നാട്ടിൽ ... താങ്കളുടെ കാപ്സ്യൂൾ പരുവത്തിലുള്ള ഇത്തരം കുറിപ്പുകൾ ചിന്തിപ്പിക്കുന്നതാണ് ബ്ലൊഗ് ഒന്നു കൂടി നന്നാക്കുക ജാലകം അഗ്രിഗേറ്ററിൽ റജിസ്റ്റർ ചെയ്താൽ ധാരാളം വായനക്കാരെ ലഭിക്കുന്നതാണു.. ആശംസകൾ

    ReplyDelete

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...