Saturday, 5 June 2010

ആത്മാര്‍ഥതയുടെ പ്രതിഫലം

                                                പലരും പറഞ്ഞു കേട്ടിടുണ്ട് കുടുതല്‍ ആത്മാര്‍ഥത ഉണ്ടാകരുത്... അവരവരുടെ കാര്യം നോക്കി പോകുന്നതാ നല്ലതെന്ന്. വെറും നാടകം കളിച്ചു ഓരോ ദിവസം പോകട്ടെ എന്ന് ചിന്തിക്കുന്നവര്‍ ഉണ്ട്... എന്നാല്‍ എല്ലാര്‍ക്കും ഈ നാടകം പറ്റില്ല അവര്‍ ജനിച്ചപോഴെ ആത്മാര്‍ഥ ജീവികള്‍ ആയി പോയി അത് ഇനി മാറ്റാന്‍ പറ്റില്ല. കുടുംബത്തിനു വേണ്ടി ആത്മാര്‍ഥമായി ജീവിച്ചവര്‍ക്ക് കിട്ടുന്നത് കളിയാക്കല്‍, കുറ്റങ്ങള്‍, കുറവുകള്‍, വേണ്ടാ എന്ന തോന്നല്‍,  ഇങ്ങനെ  നുറായിരം കാര്യങ്ങള്‍. അവിടെ ആത്മാര്‍ഥത ഒന്നുംമാല്ലാതായി മാറുന്നു. എങ്കിലും എന്‍റെ മക്കള്‍, എന്‍റെ ഭാര്യ, എന്‍റെ ഭര്‍ത്താവു, ഇത് പറഞ്ഞല്ലോ, എന്നെ മനസിലാക്കിയില്ലല്ലോ എന്നും, എന്തിന് വേണ്ടി നാം ജീവിക്കുന്നു എന്ന് പറഞ്ഞുപോകുന്നു... കള്ളത്തരവും, സുഖിപ്പികാനുള്ള കഴിവും ഉള്ളവര്‍ സമുഹത്തിലെ മേലെകിടയില്‍, അതിന് താഴെയാണ് ബാക്കിയുള്ളവര്‍.... ലോകം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു.... എല്ലായിടത്തും കുതന്ത്രങ്ങളും, അടിവേര് വെട്ടലും, കാലുവാരലും, എന്ന് വേണ്ടാ എന്തൊക്കെ ചെയ്യാമോ അതൊക്കെയാ നടന്നുകൊണ്ടിരിക്കുന്നത്. നന്മ ചെയുന്നവര്‍ക്ക് മിക്കവാറും ക്രുശും വേദനയും മിച്ചം, തിന്മചെയ്യുന്നവര്‍ക്ക് സന്തോഷം, പ്രസക്തി, സ്ഥാനം, മാനം.... അപ്പോള്‍ തിന്മയിലേക്ക് ആളുകള്‍ കുടുതല്‍ ചരിക്കുന്നു... നന്മ ചെയ്യുനവര്‍ക്ക് പകരം നരക യാതനകള്‍, മാനസിക- ശാരിരിക പീഡനം, ജയില്‍, വനവാസം, എന്നി നിരവധി പ്രതിഫലങ്ങള്‍....
                       ഇവിടെ നന്മയെ വിട്ട് തിന്മയെ പുല്‍കുകയല്ല പകരം നന്മയ്ക്ക് വേണ്ടി മരണം വരിക്കുകയാണ് വേണ്ടത്... മരിച്ചവരായി നമ്മെ മുദ്രാ കുത്തിയാല്‍..... ഉള്ളില്‍ നാം സത്യത്തിന്‍റെ- ഇശ്വര ധര്‍മ്മ യുദ്ധത്തില്‍ ആണ്‌ എന്ന് കരുതുക...പലരും ദൈവം ദാനമായി തന്ന ജീവനെപ്പോലും ഉപേക്ഷിച്ചിട്ടുണ്ട്, അതല്ല പോംവഴി പകരം... തളരാതെ തകരാതെ മുന്നേറുകയാണ്.... ബൈബിള്‍ പറയുന്നു "നീതികായി വിശക്കുകയും, ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് സംതൃപ്തി ലെഭിക്കും".

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...