Tuesday 6 July, 2010

കണ്ണീരില്‍ കനിയുന്നവന്‍

ദൈവത്തിനു ഒരായിരം ഗുണങ്ങള്‍  നാം കാണാറുണ്ട് എന്നാല്‍ ദൈവത്തിന്‍റെ ഏറ്റവും വലിയ ഗുണം  അവിടുത്തെ അലിയുന്ന കരുണാദ്ര ഹൃദയം ആണ്‌... ഒന്നുമിലായ്മയില്‍ അവിടുത്തെ മുട്ടി വിളിക്കുമ്പോള്‍ അവിടുന്ന് കനിയുന്നു... ആരോരുമിലാതെ കണ്ണ് കുളിര്‍ക്കുമ്പോള്‍... ആ ഈറന്‍ പോലും പ്രാത്ഥന ആയി, നേടിവീര്‍പ്പായി അവിടുത്തെ സന്നിധിയില്‍ എത്തുന്നു... തകര്‍ച്ചയുടെ അന്ധകാരത്തില്‍ വീഴാതിരിക്കുക.... വേദനയുടെ മുനമ്പുകളില്‍ അവിടുത്തെ വിളികാതിരികരുത്... വിളികേല്കാനായി അവിടുന്ന് അരികില്‍ ഉണ്ട് എന്ന ചിന്ത നാം മറകരുത്... ഒടിഞ്ഞു ഞ്ഞുരുങ്ങി .. ജീവന്‍ പോലും ഉണ്ടാകില്ല എന്ന് വിചാരിക്കുമ്പോഴും, അസാധ്യം എന്ന് തോന്നുമ്പോഴും ..... അവിടുന്ന് സാധ്യമായി നമ്മുടെ അരികില്‍ എത്തുന്നു.... ജോലിയിടങ്ങളില്‍ ജോലിയില്ലാതെ പോകുമ്പോള്‍.... ജോലിയില്ലാതെ മാസങ്ങളോളം, വര്‍ഷങ്ങളോളം, കഴിയുമ്പോള്‍.... ദുരിദാശ്വാസ കേന്ദ്രങ്ങളില്‍ അഭയം പ്രാപികുമ്പോള്‍... ബെന്ധുകളും, ഉറ്റവരും ഉപേക്ഷിച്ച് ഒന്നിനും കൊള്ളാത്തവന്‍, എന്നൊക്കെ മുദ്രകുത്തി വിടുമ്പോള്‍ നാം അഭയം പെടെണ്ടത് ദൈവത്തില്‍ ആണ്‌, അതിന് പകരം മദ്യം, മയക്കുമരുന്ന്, മുതലായവയില്‍ അല്ല... 

ദൈവത്തോട് നാം ഒരികലും പിണങ്ങുകയോ, അവിടുത്തെ നമുടെ ജീവിതത്തില്‍ നിന്നു മാറ്റി നിര്‍ത്തുകയോ ചെയ്യരുത്, പകരം തകരാന്‍ പോകുമ്പോള്‍, ഉലയാന്‍ പോകുമ്പോള്‍, അലെങ്കില്‍ തകര്നടിഞ്ഞു നിലം പൊത്തുമ്പോഴും വേദനയുടെ, മരണത്തിന്‍റെ മുമ്പില്‍ നാം അവിടുത്തെ കണ്ണീരോടെ യാചികണം... കണ്ണീരു കാണാത്തവന്‍ അല്ല... ദൈവം .... കണീര് തുടക്കുന്നവന്‍ ആണ്‌ ദൈവം. പലര്‍ക്കും,,, വേദനയുടെ, കൈപ്പിന്‍റെ മുമ്പില്‍ ദൈവത്തെ തള്ളിപ്പറയാന്‍ തോന്നും, ദേവാലയങ്ങളില്‍ പോകാന്‍ മടിയുണ്ടാകും, എന്നാല്‍ അത് ഉപേക്ഷിക്കുക, ദൈവത്തില്‍ വലിയ വിശ്വാസം കാണണം.... അവിടുത്തെ പതാന്തികത്തില്‍ അഭയം കാണണം... രാത്രിയുടെ യാമങ്ങളില്‍ ഉറകം വരാത്തതും, കെടുത്തിയതുമായ രാത്രികളില്‍ അവിടുത്തെ സ്തുതികണം... സഹായികാനായി വരേണമേ എന്ന് മുട്ടിപ്പായി യാചികണം... തള്ളുന്നവനും, തകര്‍ക്കുന്നവനും അല്ല ദൈവം.... കൊള്ളുന്നവനും , കൊടുക്കുന്നവനും ആണ്‌ ദൈവം... തകര്‍ച്ചയുടെ നിഴലില്‍ പതറാതെ കരം പിടിച്ചുയര്‍ത്താന്‍ വരണമേ എന്ന് പറയാം... കണ്ണിരില്‍ കനിയേണമേ എന്ന് കണീരില്‍ കനിയുന്നവനോട് യാചികാം....  

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...