Sunday, 18 July 2010

ആളുന്ന അഗ്നി

അഗ്നി എന്ന് കേള്‍കുമ്പോള്‍ ഒരു ചുടും പ്രകാശവും മനസ്സില്‍ ഓടിയെത്തും.... ഇവയാണ് ഇതിന്‍റെ പ്രധാന ഗുണം എങ്കിലും അഗ്നിയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയാന്‍ കഴിയും.. ഉലയില്‍ എരിയുന്ന അഗ്നിയിലുടെ കട്ടിയുള്ള ഖരം ശുദ്ധിയോടെ മറ്റൊരു വസ്തുവായി മാറ്റുന്നു, അതുപോലെ ഭാരതത്തില്‍ പ്രേതെകിച്ചു അഗ്നി സാക്ഷിയായി പല നല്ല കാര്യങ്ങളും ചെയ്യുന്നു... വിവാഹം, പ്രതിഞ്ജകള്‍ അഗ്നി സാക്ഷിയായി ചെയ്യുന്നു,  ഇത് അഗ്നി ദൈവം എന്ന സകല്‍പ്പം മാത്രം അല്ല പകരം ഖരം ആയ വെക്തികളെ മാലിന്ന്യം മാറ്റി പുതിയ വെക്തികള്‍  ആക്കുന്നു, വെതസ്ത്യപ്പെടുത്തുന്നു എന്നതിന്‍റെ സുചനയാണ്‌. ക്രിസ്തു മതം അഗ്നിയെ ദൈവത്തിലെ മുന്നാമന്‍ ആയ പരിശുദ്ധ ആത്മാവായി വിശ്വസിക്കുന്നു... ശക്തി നല്‍കുന്ന, പുര്‍ണമാക്കുന്ന, വിശുധീകരിക്കുന്ന അഗ്നിയായി കാണുന്നു, എല്ലാ ക്രെമങ്ങളിലും, എല്ലാ പ്രവര്‍ത്തികളിലും ഈ അഗ്നിയായ ആത്മാവിനെ പുര്‍ണതയ്കായി, വിശുധിയ്ക്കായ് ഉപയോഗപ്പെടുത്തുന്നു.. 
        നമ്മുടെ മനസുകള്‍ ചിലപ്പോള്‍ ആളി കത്താറുണ്ട്... എപ്പോഴൊക്കെയാണ് ? പലപ്പോഴും ഈ മാലിന്യം, ഉള്ളില്‍ കയറുമ്പോള്‍, അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഒക്കെ അല്ലെ ..ഈ കതിയെരിയലില്‍ അകപ്പെടാതിരിക്കാന്‍ പ്രധാനമായും അനാവശ്യ കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക, സാഹചര്യങ്ങള്‍ ബുദ്ധിപരമായി മാറ്റി നിര്‍ത്തുക. എന്നാല്‍ അതുപ്പോലെ ഓരോ നല്ല കാര്യങ്ങള്‍ക്കു ചുമതല എല്കുമ്പോഴും നമ്മുക്ക് തോന്നണം... എനിക്ക് ഇത് ഏറ്റെടുക്കാന്‍ പറ്റുമോ? ഏറ്റെടുത്താല്‍ ദൈവം എന്‍റെ കൂടെ ഉണ്ടാകുമോ? വിവാഹം കഴിക്കുബോള്‍, പുരോഹിതന്‍ ആകുമ്പോള്‍ നമ്മില്‍ ആളുന്ന അഗ്നി, ഒരു വെപ്രാളം ഉണ്ടാകണം, എപ്പോഴും ഉണ്ടായിരിക്കണം, ബലഹീനത മനസിലാക്കി ദൈവ കൃപയോടെ മുന്നേറാന്‍... ശക്തിപ്പെടാന്‍...അഗ്നി ഇല്ലാതെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? എല്ലാത്തിനും അഗ്നി വേണം. പാചകം ചെയ്യാന്‍ അഗ്നി ഇല്ലാതെ പറ്റില്ല... നാം വീട് പരിസരത്തിലെ ചപ്പും ചവറും ഒന്നിച്ചു കൂട്ടി തീയിടാറുണ്ട് എന്തിന് കുറെ കാര്യങ്ങള്‍ ഉണ്ട്... പരിസരം വൃത്തി ആകാന്‍... കൊതുകുകളെ ആട്ടി പായിക്കാന്‍, ചാരം വളം ആക്കാന്‍, ഒരു കുളി ചുടു വെള്ളത്തില്‍ ആക്കാന്‍ എന്ന് വേണ്ട ചിന്തിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ .... എന്നാല്‍ നന്നായി ചിന്തിക്കാതവര്‍ക്ക് അഗ്നി ആളത്തും ഇല്ല, ചൂട് പിടിപ്പികതും ഇല്ല... നമുക്ക് അഗ്നി ആളുന്നത് ആകട്ടെ.... ചൂടും, വിശുദ്ധിയും ആകട്ടെ.... പ്രകാശവും പ്രത്യാശയും ആകട്ടെ ..

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...