Saturday, 7 August 2010

ദിശാ ബോധം നഷ്ട്ടപ്പെടുമ്പോള്‍..



യന്ത്ര ബോട്ടുകള്‍ ഉണ്ടാകുന്നതിനു മുമ്പ് പായ് കപ്പലുകള്‍, തുഴ എറിഞ്ഞു പോകുന്ന വള്ളങ്ങളും ഒക്കെ ആയിരുന്നു.. ഇപ്പോഴും ഇത് അന്ന്യം നിന്നു പോയിട്ടില്ല, നമ്മുടെ ഇടയില്‍ തന്നെ ഉണ്ട്... വീട്ടു കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കൊതുമ്പു വള്ളങ്ങള്‍, മീന്‍ പിടിക്കാന്‍ ഉപയോഗികാറുള്ള ചെറു വള്ളങ്ങള്‍, കളിയോടങ്ങള്‍, കെട്ട് വള്ളങ്ങള്‍, എന്നിവകള്‍...... നമ്മെ ഒരുപ്പാട്‌ ചിന്തിപ്പിക്കുകയും.... ജീവിതം വരച്ചു കാട്ടുകയും ചെയ്യുന്നതായി തോന്നുന്നു. യന്ത്ര ബോട്ടുകള്‍ക് നിയത്രണം യന്ത്രങ്ങള്‍  ഏറ്റെടുത്തെങ്കിലും അതിന്‍റെ ദിശ കാണേണ്ടത് മനുഷര്‍ ആണ്‌. യന്ത്രം   ഇല്ലാത്ത വള്ളങ്ങള്‍ക്ക്  മനസും, ശരിരവും, പ്രേയനവും ഒന്നിച്ചു ഉണ്ടായാലേ ശരിയായ മുന്നേറ്റവും കൃത്യമായ സമയത്തും, പ്രേതിക്ഷിച്ച കാര്യങ്ങള്‍കും പ്രേയോചനം ഉണ്ടാകു.. മനുഷ ജീവിതവും യന്ത്രം ഇല്ലാത്ത വള്ളങ്ങള്‍ പോലെ മനസും, ശരിരവും, അതിപ്രേയ്നവും ഉണ്ടായാലേ പറ്റുകയുള്ളു.. ജീവിതം എപ്പോഴും ദിശ ഉള്ളതായിരികണം... എങ്ങോട്ട് പോകണം?, ഏങ്ങനെ ആയിരികണം?, ഏങ്ങനെ ആയിതീരണം?, എത്രമാത്രം മെച്ചപ്പെടുത്തണം എന്നോകെ ഓരോരുത്തരും ചിന്തികണം, അല്ലാതെ മറ്റാര്‍ക്കോ വേണ്ടിയോ, മറ്റുള്ളവര്‍ പറയുന്നത് കേട്ടു ജീവിക്കുന്ന ആളുകളോ ആയി മാറരുത്.. ഓരോരുത്തരും അവരവര്‍ ആയിരികണം, എന്ന് വച്ചാല്‍ വിട്ട് കൊടുക്കാത്ത, മര്‍ക്കട മുഷ്ടികാര്‍ എന്നല്ല അര്‍ത്ഥം.. വിട്ടുവീഴ്ചയുള്ള, വെക്തിതം ഉള്ളവര്‍ എന്ന് വിവഷ.. പുതു തലമുറയില്‍ വന്ന ഏറ്റവും വലിയ പാളിച്ചയും, തകര്‍ച്ചയും ഈ ദിശ ഇല്ലായ്മ, അഥവാ വെറുതെ ജനിച്ചു .. അങ്ങ് ജീവിചേക്കുക... ഒരികലും പാടില്ല.. മാതാ- പിതാകള്‍ കുട്ടികള്‍ക്ക് ഭാവിയെപ്പറ്റി നല്ല വെക്തതയുള്ള ദിശ കാണിച്ചു കൊടുകണം അതിനെക്കാള്‍  ഉപരിയായി നല്ല മാതൃക ഉള്ളവരായി മാറണം.. വെക്തമായ ജീവിത നിലവാരവും, ധാര്‍മിക ബോധവും വീട്ടില്‍ നിന്നു തന്നെ പുതു തലമുറ കണ്ട് പഠികണം.. അപ്പനമ്മമാര്‍ ചെയുന്ന ജോലികള്‍, ജീവിത മൂല്യ ചെയ്തികള്‍ അവര്‍ ഉള്‍ക്കൊള്ളണം .. നന്മ തിന്മ തിരിച്ചറിയാനുള്ള കഴിവും, അതുപോലെ തള്ളേണ്ടതും, കൊള്ളേണ്ടതും... പടികേണ്ടതും പരിശീലനം നെടെണ്ടതും നമ്മുടെ കുടുംബത്തില്‍ നിന്നും, അടുത്ത്  ഇടപഴകുന്നവരില്‍ നിന്നും ആണ്‌.. അടുത്തിട പഴകുന്ന ഓരോ വെക്തിയെയും മാതാ- പിതാകള്‍ ശ്രെധികണം... കാരണം വഴി തെറ്റലിനും ആദ്യ പടി ഉണ്ടാകുന്നതു അടുത്ത് ഇടപഴകുന്ന ആളുകളില്‍ കൂടി ആണ്‌. ചിലപ്പോള്‍ ബന്ധത്തില്‍ ഉള്ളവര്‍ ആയിരിക്കാം എന്നാല്‍ അമിതമായ രീതികള്‍ നിയത്രികുക.. അതുപ്പോലെ അക്കട്ടി നില്കേണ്ടവരെ അകറ്റി നിര്‍ത്തുക... ഭാവിയില്‍ വലിയ വേദനകള്‍ ഒഴിവാക്കാന്‍ വേണ്ടി. അതുപ്പോലെ വിവ്ഹതിലേക്ക് അയക്കുന്നതിനു മുമ്പേ മക്കളുടെ രീതികള്‍ക്ക് ഉതകുന്ന ചേര്‍ച്ചകള്‍ കണ്ടെത്തുക.. അതുപ്പോലെ വിവാഹ ശേഷം അവര്‍ക്ക് വേണ്ടുന്ന തിരുത്തലുകളും, മാര്‍ഗ നിര്‍ദേശങ്ങളും കൊടുകണം .. അല്ലാതെ എല്ലാം ചിന്തിച്ചു അവരുടെ തലയില്‍ കെട്ടി വച്ച് ചുമട് ചുമപ്പികരുത്... ദിശ ബോധം അവര്‍ കണ്ടെത്താനും.. നമ്മുക്ക് ചെയ്യുന്ന ഓരോ കാര്യങ്ങളെ പറ്റിയും നേരായ ബോധ്യവും, അതിനുതകുന്ന മാത്രം പാതകളും കണ്ടെത്തുക ... ദിശ നല്ലതെങ്കിലും പാത പ്രധാനം ആണ്‌. അടിയോഴുക്കുള്ളിടത് പോകാതെ ശാന്തമായ രീതികള്‍ കണ്ടെത്തുക.. ഈനു കരുതി ഒഴുക്കിന് കൂടെ പോകരുത്.. മുറിച്ചു കടക്കാന്‍ കഴിയുന്ന ഒഴുക്കിനെതിരെ പോകണം.. പ്രേയ്ന്നം ആവശ്യം ആണ്‌... ഇപ്പോള്‍ നാം കണ്ട് വരുന്നത് പലപ്പോഴും ഒഴുക്കിനോട്ടു പോകുന്ന ദിശ ഇല്ലാത്ത ഒരു പായല്‍ കൂട്ടങ്ങളെ ആണ്‌... അപ്പനെയും അമ്മയെയും കാണാന്‍ പോലും മക്കള്‍ക്ക്‌ സാഹചര്യം ഇല്ല, മുലപ്പാല്‍ കൊടുകാനും- വളര്‍ത്താനും അമ്മമാര്‍ ഇല്ല.. ജോലിയും പണവും നോക്കി നെട്ടോട്ടം ഓടുകയാണ്... മാതാ- പിതാകള്‍ കൂടെയുള്ള ഒരു ശിക്ഷണം മകള്‍ക്ക് കിട്ടണം, അവരുടെ കഷ്ട്ടപ്പാടും, വേദനയും അവരും കാണണം, കണ്ട് വളരണം... അല്ലാതെ ആരെങ്കിലും വളര്‍ത്തുന്ന രീതികള്‍ മാറണം.. ആര്‍ക്കും, ആരും ഒന്നുമല്ലാത്ത, ഒന്നുമാകാത്ത ജീവിത രീതി ഉണ്ടാകണം... തിരുത്തലുകള്‍ ഇല്ലാത്ത ജീവിതം ഇല്ല, അതുണ്ടെങ്കില്‍ മാത്രമേ വളരുകയും, മെച്ചപ്പെടുകയും ഉള്ളു, വേദനകള്‍ക്കൊടുവിലെ നല്ല മണം ഉള്ള, ഗുണം ഉള്ള, വെണ്മ ഉള്ള ജീവിതം ഉണ്ടാകു...  


No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...