Wednesday, 11 August 2010

അസിസിയിലെ പ്രേമഗായകന്‍

അസിസിയിലെ പ്രേമഗായകന്‍ എന്ന് കേട്ടപ്പോഴേ നമ്മുക്ക് മനസിലായി ഇത് ക്രിസ്തിയ സഭയിലെ വിശുദ്ധ ഫ്രാന്‍സിസ് ആണെന്ന്... ഇവിടെ നാം കാണുന്നത് വിശ്വാസ സമര്‍ധിയെകള്‍ വെക്തി രീതികളെ ആണ്‌.. ഇപ്പോഴത്തെ ലോക ചിന്ത ഏങ്ങനെ സുഖങ്ങള്‍, പ്രതാപം, എന്നിവ കിട്ടാം എന്ന രീതികള്‍ ആണ്‌. ഇറ്റലിയുടെ അന്നത്തെ സമര്‍ധിയില്‍ സുഖങ്ങള്‍ ആവോളം കിട്ടുമ്പോള്‍ അവ വിട്ട്, പാവങ്ങളെ സഹായിക്കാന്‍, എല്ലാവരെയും വിശുദ്ധിയില്‍ വളരാന്‍,  സ്നേഹിതരില്‍ വിശുദ്ധിയുടെ മുനകള്‍ കണ്ട് സ്നേഹിച്ച വെക്തിതത്തെ മാത്രം നമ്മുക്ക് കാണാം... ഇപ്പോഴത്തെ കുത്തഴിഞ്ഞ കാലത്തില്‍ ആണും പെണ്ണും കണ്ടാല്‍ അഥവാ കൂട്ട് കൂടിയാല്‍ ചിന്തിക്കുനത് പ്രായ ഭേദം ഇല്ലാതെ ലൈംഗിക ചിന്തകളും, സുഖ ചിന്തകളും ആണ്‌, അമ്മയോളം വരുന്ന സ്ത്രികള്‍ പോലും ആര്‍ത്തി വിടാതെ നില്കുന്നു, മകളോളം പോലും പ്രായം തികയാത്ത പെണ്‍കുട്ടികളെ കാണുമ്പോള്‍, വികാരം പിടികിട്ടാതെ തിളച്ചുയരുന്ന കിഴവര്‍, എന്ന് വേണ്ട നശിച്ച ലോകത്തില്‍ ഒരു  യഥാര്‍ത്ഥ  സ്നേഹം കാണാനോ, വിശ്വസികാന്നോ കഴിയാത്ത രീതികള്‍... ഇവിടെയാണ് സ്നേഹ ബന്ധത്തെ വിശുദ്ധിയില്‍ ചാലിച്ച ഫ്രാന്‍സിസിനെ കാണാം കഴിയുക, കൊട്ടാരത്തോളം പണകാരന്‍, സുഖം തരുന്ന എല്ലാം... പാവങ്ങള്‍ക്കായി എറിഞ്ഞു കൊടുത്തു... വിശുദ്ധിയുടെ വീഥിയില്‍ ലാളിത്യവും സ്നേഹവും പകരുന്നു, ശാരിരിക സുഖം കിട്ടാന്‍ ഒരുപാട് അവസരങ്ങള്‍ ഉള്ളപ്പോള്‍ അതൊക്കെ ഒന്നുമല്ല, വിശുദ്ധി  നന്മയിലേക്ക് നയിക്കും എന്നുകണ്ട് ലോകത്തെ വെല്ലുവിളിച്ചു തെരുവിലുടെ ആടി പാടി നടന്ന ചെറുപ്പകാരന്‍... ഇന്നും നാമും ചിന്തികേണ്ടത് പണവും വലിപ്പവും നല്‍കേണ്ടത് നന്മയിലേക്ക് അടുകാനുള്ള മാര്‍ഗ്ഗം ആയിട്ടാണ്, അല്ലാതെ പാവപ്പെട്ടവരെയും, അനാഥരെയും പുച്ചികാനും, വേറിട്ട്‌ നിര്‍ത്താനും അല്ല, ജീവിതം ആരെയും അകറ്റി നില്കാന്‍ അല്ല, പകരം ഉള്‍കൊള്ളാനും, ഉയര്‍ത്താനും ഉള്ളതാണ്... 

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...