Tuesday 24 August, 2010

നാടന്‍ പാട്ടിലെ നെടുവീര്‍പ്പുകള്‍ ..

 നാടന്‍ പാട്ടുകള്‍ കേള്‍ക്കാന്‍ കൊതികാത്തവര്‍ ഇല്ല.. താളവും ചുവടുകളും ഒന്ന് വേറെ തന്നെയാണ്.. ഈ നാടന്‍ പാട്ടുകള്‍ എല്ലാ നാടുകളിലും ഉണ്ട്.. എല്ലാം തന്നെ കാര്‍ഷിക വൃത്തിയിലുള്ള മക്കളുടെ, കര്‍ഷക സ്വോപ്ന നേടിവീര്‍പ്പുകള്‍ ആണ്‌... നാളയെ പറ്റിയുള്ള സ്വോപ്പ്നങ്ങള്‍ ആണ്‌.. കുറവന്‍, കുറത്തി കഥാപാത്രങ്ങള്‍ മികതിലെയും ....മുന്നിട്ടു നില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആണ്‌... ഒരു പിടി മണ്ണും... അതില്‍ ഒരു ഓലമേഞ്ഞ വീടും.. ഭാര്യാ മക്കള്‍ ഒക്കെ കൂടെയുള്ള പച്ചപ്പുള്ള സ്വൊന്തം ജീവിതം.. അടിമത്തത്തില്‍ നിന്നുള്ള വിമോചനം.. നാടിന്‍റെ മുന്‍നിരയില്‍ ഒന്ന് എത്തിപെടുക എന്നൊക്കെ പാടിചെര്‍ക്കുന്നു ഈ നാടന്‍ ചേലുകളില്‍.. ഇത്തരം പാട്ടുകള്‍ ആര്‍കു വേണമെങ്കിലും പാഠം, ആടാം.. അതിന് ശ്രുതിയോ, സംഗതിയോ വേണമെന്നില്ല... ശ്രുതി പെട്ടിയും വേണ്ട എന്ന തോന്നുനത്.. ഈ പാട്ടുകള്‍ക്ക് താള കൊഴുപ്പിനോടൊപ്പം പച്ചയായ യാഥാര്‍ഥ്യം വിളംബാന്‍ നന്നേ കഴിവുണ്ട്.. അല്ലലിന്റെയും, ആധിയുടെയും രോദനം ഉണ്ട്.. അന്തം ഇല്ലാത്ത അടിമത്തം എന്ന് മാറും? ആധിയില്ലാത്ത ജീവിതം എന്ന് കിട്ടും എന്ന സൌപ്നം... മണ്ണും, പൊന്നും നോക്കി മാത്രം നോക്കി ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പെണ്ണുകാണാന്‍ വരുന്നവരുടെ രീതികള്‍.. അതിലുപരി പൊന്നും, മണ്ണും ഉണ്ടെങ്കില്‍ പെണ്ണിന്നു മറ്റൊന്നും വേണ്ട എന്ന വില്‍പ്പനച്ചരക്കായി പെണ്ണുങ്ങള്‍  മാറി.. അത് പാടില്ല... മാറണം.... വയറു കരിഞ്ഞു, കുടല് കരിഞ്ഞു മണം വരുന്നു ...പ്രാണന്‍ മിക്കവാറും ചത്ത്‌ പോകും എന്ന് പോലും വേദനപ്പെടുന്നു ... കുഞ്ഞു കുട്ടികള്‍ കാലത്തില്‍ വെള്ളം ചൂടാക്കുന്നത് കണ്ട് ഉറങ്ങി പോകുന്നു... ഒറ്റപായില്‍ ഉള്ള ഒന്നിച്ചുള്ള കിടപ്പും ... ഒക്കെ നാടന്‍ പാട്ടുകള്‍ക്ക് മികവേറുന്നു.. ഈ പാട്ടുകളില്‍ ലൈഗിക ചുവയോ... കാമതുരയോ.. ഇല്ല.. പകരം ദൈവ വിശ്വാസവും, നാളെയെപ്പറ്റിയുള്ള... നല്ലചിന്തകളും വിമോചന ഗാനങ്ങളും ആണ്‌..നമ്മുക്കും ഈ വിമോചന ഗാനങ്ങള്‍ നമ്മുക്കും പാടാം.. നമ്മുടെ ഇടയില്‍ ഉള്ള തിന്മകള്‍.. അടിമത്തം ഇല്ലാതാകാന്‍ ഇറങ്ങി പുറപ്പെടാം.. ആരും കുറവരും.. കുറതികളും അല്ല എല്ലാരും സഹോദരങ്ങള്‍ ആണ്‌.. ദൈവ മഹിമ ആണ്‌.... 

1 comment:

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...