Monday, 23 August 2010

തെരുവുജീവിതം

ഇശ്വരനോട് നാം യാചികാറുണ്ട് അന്നനുള്ള ആഹാരം തരണേ എന്ന്, എന്നാല്‍ അത് ജീവിതത്തില്‍ ആക്കുന്നത് തെരുവ് തെണ്ടികളായ ആളുകള്‍ ആണ്‌ എന്ന് വേണം പറയാന്‍.. എന്നും ഉന്നരുമ്പോള്‍ ഉള്ള ചിന്ത ഇന്നത്തെ വക കിട്ടണേ.. എന്ന് മാത്രം... വേറെ ഒന്നും ഇല്ല.. ഒന്നുകില്‍ എന്തെങ്കിലും പണി എടുക്കും, അല്ലെങ്കില്‍ തെണ്ടും, പേടിച്ചു പലരും പുച്ഛത്തോടെ  വല്ലതും കൊടുക്കും... അതില്‍ ബീഡി, ചോറ്, എല്ലാം കഴിഞ്ഞു ബാകി ഉണ്ടെകില്‍ ഒരു ബിയര്‍ അലെങ്കില്‍ ഒരു നൂറ് അതിലപ്പുറം ഇല്ല.. നാളയെ പറ്റി ചിന്തികാറില്ല.. "ജീവികുക ഇന്ന് ജീവികുക" എന്ന രീതിയാണ്‌.. എങ്ങനയോ തെരിവില്‍ എത്തി... അഥവാ പിറന്നു വീണു .. അവിടെ മുതല്‍ തുടങ്ങി അന്നന്നുള്ള ജീവിതം... പുതു തലമുറയ്ക്ക് നാളയെ പറ്റിയുള്ള ചിന്തയാണ്.. എന്നാല്‍ ഇന്ന് ജീവിക്കാന്‍ മറകുന്നു... നാളയെ പറ്റി നമ്മുക്ക് അറിയില്ല എങ്കിലും നാം നാളയെ സ്വോപ്നം കണ്ട് ജീവിക്കുന്നു .. ഇതിനര്‍ത്ഥം നാളയെ പറ്റി ചിന്തികരുത്, മാറ്റി വയ്കരുത് എന്നല്ല. അധികം ആവലാധികള്‍ വേണ്ട എന്നേയുള്ളു.. തെരുവിന്‍റെ ജീവിതം താഴെ ഭൂമിയും മേലെ ആകാശവും ആണ്‌.. അവിടെ അമ്മയോ പെങ്ങന്മാരോ സഹോദരങ്ങളോ അല്ല പകരം തെരുവില്‍ തന്നെ കണ്ട് മുട്ടിയ കൂട്ടുകാര്‍ മാത്രം.. രാത്രില്‍ മദ്യ ലെഹരിയില്‍ അയവിറക്കുന്ന ചിന്തകള്‍.. എന്തിനെന്നെ അമ്മ തെരുവില്‍ ഉപേഷിച്ച് പോയി... ശാരിരിക സുഖത്തില്‍ മാത്രം ഉണ്ടായി പോയതോ, നാട്ടാരുടെ മുമ്പില്‍ പിടിച്ചു നില്‍കാന്‍ എറിഞ്ഞിട്ടു പോയി വേദനിക്കുന്ന അമ്മയോ...  ഒരു നാള്‍ തേടിവരുന്ന അമ്മ... എന്നൊക്കെ അല്ലെ.... നാം ആണ്‌ പല തെരുവ് ജീവിതങ്ങള്‍ക് ഉടമ എന്ന് നാം തിരിച്ചറിയുന്നില്ല ... മകള്‍ ആയിരിക്കാം മുമ്പില്‍ കൈ  നീട്ടുക... അഴുക് ചാലുകള്‍ വൃത്തിയാക്കാന്‍ വരുക, വലിയ പെട്ടികള്‍ ചുമക്കാന്‍ കൂടെ വരുക... അല്ലെങ്കില്‍ സാറെ എന്ന് വിളിച്ചു കൂടെ നടകുക... ഒരു വിശേഷം വന്നാല്‍ അവര്‍ മതി മറന്ന് ആഹോഷികും...  ദുഖം വന്നാല്‍ ചെറുത്‌ പിടിച്ചു അവര്‍ കരയും... വഴിയില്‍ കിട്ടിയ ബന്ധങ്ങളുടെ വേദന ...  പാട്ട, കുപ്പി ഒക്കെ പറക്കി നമ്മുടെ മുമ്പില്‍ എത്തുന്നവരെ നാം കരുതാരുണ്ടോ...? അപ്പോള്‍ ഒക്കെ ഒര്കണം നാം നല്ല വീട്ടില്‍ ജനിക്കാന്‍ ദൈവം ഇടയാക്കി... അപ്പനമമാര്‍ ഉപെഷികാതെ, തെരുവില്‍ കളയാതെ നമ്മെ വളര്‍ത്തി... നാം അവരെ ഉപയോഗ ശുന്ന്യരായി  കളയുന്നെങ്കിലും ... അവര്‍ നമ്മെ കളഞ്ഞില്ല... ഇശ്വര നിയോഗം... ഒരു മണംമുള്ള സോപ്പ് തേച്ചു അവര്‍ കുളിച്ചിട്ടില്ല ... തുണി അലക്കുന്നതും.. കുളികുനതും ഒരേ സോപ്പ് .. ചിലപ്പോള്‍ അതും ഇല്ല വെറുതെ വെള്ളത്തില്‍ ഉലംബി എടുകാറുണ്ട്... മുഷിവിന്‍റെ മണം അവര്‍ക്കില്ല, തേച്ചു മിനുക്കിയ ഉടുപ്പിനെ അവര്‍ ചിന്തിക്ക ഇല്ല... ഇട്ടിരിക്കുന്ന തുണി കീറിയത് എന്ന് ചിന്തിക്കാന്‍ അവര്‍ക്ക് അറിയില്ല.. കിടക്കാന്‍ വെള്ള പൂശിയിരികണം എന്നില്ല.. കിട്ടുമെങ്കില്‍ ഒരു കാര്‍ഡ്- ബോട് വേണം.. പലപ്പോഴും കിട്ടാറില്ല.. ക്ഷീണം, മദ്യം നല്ല ഉറക്കം കിട്ടി ഉറങ്ങുന്നു... ഇപ്പോള്‍ പലരും ഉറക്ക ഗുളിക കഴിച്ചിട്ടും ഉറങ്ങാന്‍ കഴിയാതെ ഏതോ മുന്‍കാല ശാപം എന്ന കണക്കിന് തിരിഞ്ഞും പിരിഞ്ഞും കിടക്കുന്നു... നാം എന്ത് അനുഗ്രഹീതര്‍ ... ഓര്‍ക്കുക എല്ലാരേയും ബഹുമാനിക്കുക.. സഹായിക്കാന്‍ കഴിയുനിടത്തോളം സഹായികുക ... 

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...