Monday, 30 August 2010

എന്‍റെയും നിങ്ങളുടെയും ബലി

 ലത്തിന്‍ സഭയിലെ ദിവ്യ പൂജാരംബം പുരോഹിതന്‍ ബെലിവസ്തുകള്‍ സ്വികരിച്ച ശേഷം, അഥവാ ജനങ്ങളുടെ അദ്വാനതിന്‍ പങ്കു ഇശ്വരന്‍ നല്‍കുന്നു, എന്നിട്ട് ജനത്തെ നോക്കി ചോദിക്കുന്നു ഒരു ചോദ്യം  "എന്‍റെയും നിങ്ങളുടെയും ബലി കര്‍ത്താവിനു പ്രീതീകരം ആകാന്‍- എന്‍റെ കരങ്ങള്‍ വഴി പൂര്‍ത്തികരിക്കാന്‍".. ഇതുപോലെ മലങ്കര സഭയിലെ പ്രഭാത  നമസ്കാരത്തിലും ചൊല്ലുനുണ്ട്.." ഇന്നത്തെ ഞങ്ങളുടെ സകല വിചാരങ്ങളും, പ്രവര്‍ത്തികളും, തിരു നാമ മഹത്വത്തിന് ഉത്തകുനവയാക്കി മാറ്റണമേ" എന്ന്. ഇവിടെ ഈ രണ്ട് സഭകളെ ഉയര്‍ത്തി കാട്ടുകയല്ല ചെയ്യുക, എല്ലാ മത ഗ്രന്ഥങ്ങളിലും ഇത്തരം വാചകങ്ങള്‍ ഉണ്ട് എങ്കിലും- നമ്മുടെ ജീവിത രീതികള്‍ ദൈവത്തിനു പ്രീതി ആകാന്‍ നാം ശ്രെമികുനുണ്ടോ? അതോ മനുഷരുടെ പ്രീതിക്ക് ചേര്‍ന്ന് നില്കുകയാണോ എന്ന് നന്നായി ചിന്തികണം... ദൈവത്തിനു നമ്മുടെ ബലി ആവശം ഇല്ലെങ്കിലും ദൈവം തന്ന നന്മ, ദാനങ്ങള്‍, കഴിവുകള്‍ അവയ്ക്ക് തിരിക്കെ നല്‍കുന്ന ഭക്തി ആണ്‌ നമ്മുടെ ബലി അര്‍പ്പണം, ജീവിതാര്‍പ്പണം... എത്രമാത്രം നാം നമ്മുടെ ജീവിതം നല്ല ബലി ആയി തീരാന്‍ നോക്കുന്നു.. പലരും പലപ്പോഴും ചില ചീത്ത കാര്യങ്ങള്‍ ചെയ്തു ബലിയാടുകള്‍, ബലി കുടീരങ്ങള്‍ ആയി മാറുന്നുണ്ട്.. അതൊരു സ്ഥിര  കാഴ്ച ആണ്‌.. നമ്മുടെ ഓരോ പ്രവര്‍ത്തികള്‍ നന്മയ്ക്കായി നല്‍കുമ്പോള്‍ നാം എല്ലാര്‍കും പ്രീതി ആയി മാറുന്നു.. നന്മയെക്കാള്‍ എളുപ്പം തിന്മ ചെയ്യാന്‍ ആണ്‌. അതിനാല്‍ ആണ്‌ പറയുന്നത് ജീവിതം ഒരു ത്യാഗം ആണ്‌ അത് ബലിയായി അര്‍പ്പികുക. ഈ ആധുനിക കാലത്ത്  ത്യാഗ- ബലികള്‍ അര്‍പ്പിക്കാന്‍ മാത്രമേ സമയം കിട്ടുള്ളൂ.. എല്ലാത്തിനും എളുപ്പവഴികള്‍ ലോകത്ത് ഉണ്ട് എന്നാല്‍, അതില്‍ നന്മ കണ്ടെതില്‍, മുള്ളുകള്‍ ഉള്ള, കടുപ്പം ഏറിയ, കഷ്ട്ടപ്പാടുള്ള ജീവിതം നാം കണ്ടെത്തണം... ഇത് സാഡിസം അല്ല, ദുഖം ഏറ്റുവാങ്ങല്‍ അല്ല നന്മയ്ക്ക് വേണ്ടി നല്ല മാര്‍ഗങ്ങള്‍ സ്വികരികല്‍ ആണ്‌. സന്തോഷം ഉണ്ടാകാന്‍ പണം ധൂര്‍തടിച്ചു മദ്യം, മയക്കു മരുന്ന്, വേശ്യ പ്രവര്‍ത്തി, എന്നിവയില്‍ നേടാം അത് നല്ല ചിന്തയോ രീതിയോ അല്ല, പകരം കുടുംബത്തില്‍ എല്ലാവരോടും സഹകരണത്തില്‍ പോകാന്‍ പാടാണ് എങ്കിലും, സ്നേഹം നല്‍കി ഒന്നിച്ചു കൊണ്ടുപോകാന്‍  കഴിയുക ഒരു വലിയ നന്മ, ത്യാഗം, സന്തോഷം ആണ്‌. അപ്പോഴാണ് നമ്മുടെ കഷ്ട്ട പ്പാടുകള്‍ ഒരു ബെലിയാകുക.. ബലി ഒരികലും വെറും പൂജാതികള്‍ മാത്രം കൊണ്ടുള്ളത് മാത്രം അല്ല.. ജീവിതം തന്നെ ദൈവ സ്വികാര്യം ആയ ബലിയായി.. പൂജയായി  മാറുകയാണ്.. മാറല്‍ ആണ്‌.. അല്ലാതെ ദൈവത്തിനു എത്ര കണ്ണ് ഉണ്ട്, അവിടെ അങ്ങനെയാണോ പറഞ്ഞത്, അതങ്ങനെ അല്ല ഇങ്ങനെ ആണ്‌, ദൈവത്തെയും, ദൈവികതയെയും കീറി മുറിക്കാന്‍ ശ്രെമികാതെ പകരം ഹിന്ദു തത്വ ചിന്തയിലെ ഭക്ത ചിന്ത വളര്‍ത്തുക.. നമ്മുക്ക് ഭക്തി മാത്രം അല്ല ജ്ഞാനവും വേണം അത് ദൈവത്തെ തച്ചുടച്ചു വാര്‍ക്കാന്‍ അല്ല, ഇശ്വരനും, മറ്റുള്ളവര്‍കും സ്വികാര്യര്‍ ആക്കാന്‍ വേണ്ടി ആണ്‌.  

1 comment:

  1. hinduthwa bhakta chintha? http://www.youtube.com/watch?v=5vBo8Ykegr4

    ReplyDelete

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...