Tuesday, 31 August 2010

പഴയ കൂട്ടുകാരി

എന്താണ്ട് ഇരുപതു വര്‍ഷം കഴിഞ്ഞു ആ പഴയ കൂട്ടുകാരിയെ കുറിച്ച് കേട്ടിട്ടുപ്പോലും.. എങ്കിലും ആ ഇരുപതു വര്‍ഷം ഒത്തിരി അകലങ്ങള്‍ മെനഞ്ഞു എങ്കിലും പഴയ കൊച്ചുപാവടയും, ബ്ലൌസും ഒക്കെ ഇട്ട് നില്‍കുന്ന ഇരം തവിട്ടു നിറകാരി മനസിന്‍റെ കോണുകളില്‍ എന്തോ ഒരു ചായം പിടിപ്പിച്ച മാതിരി... അന്നേ അവള്‍ പണം ഉള്ള വീട്ടിലെയാ... എന്നാല്‍ അവള്‍ക്കു അതിനെ ഒരു നിഗളമോ, മോഡിയോ ഇല്ല.. ഞാന്‍ അവരെ കാണുന്നതും അടുക്കുന്നതും ഒരു വീട്ടിലെ ട്യൂഷന്‍ ക്ലാസുകളിലുടെയും... അന്ന് അവര്‍ക്ക് ഒരു ബോഡി ഗാര്‍ഡ് ആയി കൂടെ പോകും പകരം കൂട്ടക്സു ഇട്ട് തരും, പഠനം കഴിഞ്ഞു വരുമ്പോള്‍ ഒരുപിടി പട്ടാണി കടല തരും പൊരിഞ്ഞിരിക്കുന്ന വയറിനും ഒരു ആശ്വാസം എന്നതിനെകള്‍ അവര്‍ക്ക് ഒരു കൂടുകാരന്‍ അല്ല സഹോദരന്‍ എന്ന് ആയിരിക്കാം.. തിരിച്ചും ഒരു അടുത്ത സഹോദര ചിന്ത... കൂടുതല്‍ ഒന്നും അവരോടൊപ്പം ടൂഷന്‍ പഠിക്കാന്‍ അന്നത്തെ സാമ്പത്തിക നില അനുവദിച്ചില്ല.. എങ്കിലും.. ആ സൌഹൃദം മനസ്സില്‍ ഒരു തീകനല്‍ പോലെ ചാരത്തില്‍ കിടന്നു വിളങ്ങിയിരുന്നു... പിന്നീടു ചെറുപ്പം വിട്ട് നാണം വരുന്ന കാലം, സ്കൂള്‍ സാറുമ്മാര്‍ ആണ്ണൂ പെണ്ണും രീതിയില്‍ ക്ലാസ്സ്‌ മുറിയില്‍ ആക്കി പിരിച്ചു.. അവര്‍ പഠനത്തില്‍, അവരുടെ ലോകത്ത് പാറി നടന്നു... ആവുന്ന രീതിയില്‍ പത്താം തരം പൂര്‍ത്തിയാക്കി.. അടുത്ത ലോകത്തേക്ക് എല്ലാരും പറന്നു ... ജോലി, കല്ല്യാണം, കൂട്ടികള്‍, പുതിയ വീട്, കുടി, അമ്മായമ്മ പോര്... എന്ന് വേണ്ട  എല്ലാം ഉണ്ട്... മനസിലെ കനലുകള്‍ പഴയ ഗ്രാമവും ചിന്തകളും കൂടുമ്പോള്‍ തെളിഞ്ഞു വരുമ്പോലെ തോന്നും.. ചിലപ്പോള്‍ അവരെ നോക്കി ആ പോയ വഴികള്‍ തേടി പോകാറുണ്ട്, എങ്കിലും വീണ്ടു വിഷമങ്ങള്‍ കോറിയിടുക പതിവായി... പ്രേതീക്ഷിച്ചവരെ  കാണാതെ വരുമ്പോള്‍ തിങ്ങി വിങ്ങുനതായ് തോന്നും... ആരോട് ചോദിയ്ക്കാന്‍? ചോദിച്ചാല്‍ മറ്റുള്ളവര്‍ എന്ത് കരുതും? എങ്കിലും പഴയ കനലുകള്‍ തേടി വിളിക്കാത്ത കല്യാണങ്ങള്‍, മരിച്ചടക്കുകള്‍ ഒക്കെ പോയി തെടാരുണ്ടായിരുന്നു.. കാണാതെ തിരികെ എത്താറുണ്ട്... ആകെ പഴയ കനലുകളെ കുത്തി കെടുത്താന്‍ നോക്കിയെങ്കിലും.. കുറച്ചൊക്കെ മാറ്റാന്‍ കഴിഞ്ഞു.. എന്നാല്‍ അത്രക്കും മാറിയിട്ടില്ല എന്നു വേണം  പറയാന്‍.. കാലങ്ങള്‍ ഒത്തിരി കഴിഞ്ഞു .. നര ബാധിച്ചു.. അതിടയില്‍ അപ്രേതീഷിതമായി ഒരു കാറ്റ് എന്നപോലെ ആ ചാര മറ പരാതി മാറ്റി... അക കണ്ണില്‍ കണ്ണാന്‍ ഇടയായി... ഫോണ്‍ വിളികള്‍ മണിക്കൂറുകള്‍ നീണ്ടു കാണുന്നതിലും അപ്പുറം അക  കണ്ണുകള്‍ തുറപ്പിച്ചു.. കണ്ണുകളില്‍ ഈറന്‍ അണിയിച്ചു ... അന്ന് കൂട്ടെക്സു ഇട്ട് തന്നതൊക്കെ ഓര്‍ത്തു നാണം തോന്നി... അവളുടെ തള്ള വിരലില്‍ പറ്റിപിടിച്ച ചെറു വിരലും, അറിയാതെ ഓര്‍മ്മ പ്പെടുത്തി... അത് വെളിപ്പെട്ടപ്പോള്‍ അവള്‍ ആകെ എന്തെന്നില്ലാത്ത ഓര്‍മകളെ തഴുകി.... അന്ന് പട്ടാണി കടല തന്നപ്പോള്‍ വിശപ്പടക്കി ഈനു കേട്ടപ്പോള്‍ അവളുടെ ഉള്ളില്‍ വേദനയുടെ മുഖം പ്പോലെ പൊട്ടി കരഞ്ഞു... മിണ്ടാതെ ഫോണും പിടിച്ചിരുന്നു പോയി.. എന്ന ഇനിയും ഒന്ന് കാണുക... എന്ന് മാത്രം ചോദിച്ചവള്‍  ഫോണ്‍ കട്ടാക്കി.. ഇശ്വര നിശ്ചയം... ഒരു വ്യാഴ വട്ടത്തിന് ശേഷം... 

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...