Saturday 14 August, 2010

ആഹാരം ആനന്ദത്തോടെ

ആഹാരം ആനന്ദത്തോടെ, നന്ദിയോടെ കൊടുക്കുകയും കഴിക്കുകയും വേണം അതിലുടെ അങ്ങോട്ടും ഇങ്ങോട്ടും പോഷക ഗുണം എന്നതിലുപരി ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാകുന്നു. ഒരികലും പിറു പിറിത്തു ആഹാരം പാകം ചെയരുത്, അത് കഴികരുത്, അത് കൊടുക്കുകയും ചെയ്യരുത്, ആഹാരം ദൈവം നല്‍കുന്ന നന്മയുടെ, കാരുണ്യത്തിന്‍ ഭാവം ആണ്‌. നമ്മുടെ അമ്മമാര്‍ എത്രമാത്രം നല്ല ചിന്തയോടെയാണ് ആഹാരം കുടുംബത്തിനായി, ഉണ്ടാകുന്നത്? അത് വീട്ടിലെ എല്ലാവര്‍ക്കും പോഷകവും, വളര്‍ച്ചയും, നന്മയും നല്‍കുന്നു, അല്ലാതെ പിറു പിറുപോടെ ഉണ്ടാക്കി വെറുപ്പും, തിന്മയും വളര്‍ത്തരുത്, പണ്ട് അമ്മമാര്‍ പാചകം ചെയ്യുമ്പോള്‍ അറിയുന്ന ഭക്തി ഗാനങ്ങള്‍ പാടിയോ, കേട്ടോ ആയിരുന്നു, ആഹാരത്തില്‍ ദൈവികതയും ഉണ്ടാകാന്‍. വീടുകളില്‍ മാത്രമല്ല, ഓരോ ജീവിത സാഹചര്യങ്ങളിലും ഉണ്ടാകണം, നാം ഹോസ്റ്റലില്‍, പണിയിടങ്ങളില്‍ വീടുകളില്‍ നിന്നും മാറി, കൂട്ടുകാരും, അറിയുന്നവരും ആയി ജീവിക്കുമ്പോള്‍, ഒരികലും ആരും പിറുപിറുത്തു , ഭക്ഷണം ഉണ്ടാകരുത്, കൊടുക്കരുത്, കഴിക്കാന്‍ ഇടയാകരുത്, കാരണം ഓരോരുത്തരും മനസിലാക്കണം ഭക്ഷണം ദൈവ ദാനം ആണ്‌, അതിനെ അവഹേളിക്കുകയോ തിന്മ ഉണ്ടാകാന്‍ അവസരമോ നല്‍കരുത്, നമ്മുടെ കൂടെ അല്ലെങ്കില്‍ അടുത്ത മുറിയില്‍ താമസിക്കുന്ന ഒരു സഹോദരി പ്രേസവകാല ആദ്യ നാളുകളില്‍ ഉള്ളപ്പോള്‍ പലരും പുചിച്ചു കാര്യങ്ങള്‍ പറയുകയും, പിറു പിറുപോടെ വച്ച് നീട്ടുന്ന ഭക്ഷണം- കൊടുകല്‍ പതിവുണ്ട്, അതിന്‍റെ തിന്മ ആ ഒന്നുമറിയാത്ത കുഞ്ഞിലേക്കും മാറ്റപ്പെടുന്നു, ഒരികലും കഴിയില്ലെങ്കില്‍ ചെയരുത്, ഒരു നേരം സുഹൃത്ത്  ഭക്ഷിച്ചില്ലെങ്കില്‍ മരികില്ല, എന്നാല്‍ മുറു മുറുപ്പോടെ നല്‍കുന്ന ഭക്ഷണം ചിലപ്പോള്‍ അപരനില്‍ ദഹന കേടും, കഴിച്ചു പോയല്ലോ എന്ന ചിന്തയും വല്ലാതെ വേദനിപ്പിക്കും.. ഭക്ഷണം ഇല്ലെങ്കില്‍ ഇല്ലെന്നെ ഉള്ളു, അതില്‍ വിശക്കും എന്ന ചിന്തയെ ഉണ്ടാകു, അതിന് മറു വേദനകള്‍ ഉണ്ടാകില്ല, ഉണ്ടാക്കില്ല. ജീവിതം ദൈവ ദാനം പോലെ ആഹാരവും മഹാ ദാനം ആണ്‌, പട്ടിണിയില്‍ ഉള്ള കുടുംബങ്ങള്‍ നമ്മുടെ ഇടയില്‍ കുറവല്ല. ജോലിയില്ലാതെ കഷ്ട  പ്പെടുന്ന ഒരുപ്പാട്‌ ആളുകള്‍ ഒരു നേരം എങ്കിലും ഭക്ഷണത്തിനായി ആഗ്രഹികുന്നുണ്ട് , അവര്‍ക്കും ഒരികലും ഭക്ഷണം വെറുപ്പോടെ വച്ച് നീട്ടരുത്, നമ്മുടെ വിവാഹ വേളകളില്‍, പെരുനാളുകളില്‍ വന്ന് കാത്തു നില്‍ക്കുന്ന പാവപ്പെട്ടവര്‍ക്ക് ആദ്യം ഭക്ഷിക്കാന്‍ കൊടുകണം... അത് അനുഗ്രഹം ഉണ്ടാക്കും, അല്ലാതെ തിന്ന് കൊഴുതിരിക്കുന്നവര്‍ക്ക്, എന്നും നാല് നേരം കഴിക്കുന്നവര്‍ക്ക് വീണ്ടും കുത്തി തിരുകി കൊടുകരുത്, അതും അവഹേളനം ആണ്‌. ആഹാരം ജീവന് വേണ്ടിയാണ്.. അല്ലാതെ വയറു പൊട്ടി മരിക്കാന്‍ അല്ല... നമ്മുക്ക് ആഹാരം നന്ദിയോടെ, ആനന്ദത്തോടെ കൊടുകാം, കഴികാം.. വളരാം, വളര്‍ത്താം..

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...