Wednesday 18 August, 2010

ചിറകൊടിഞ്ഞവര്‍

മറ്റുള്ളവര്‍കായി ജീവിച്ചു അഥവാ ജീവിതം മൊത്തം ഉഴിഞ്ഞു വച്ച്, വിദേശങ്ങളിലും, വീടുകളില്‍ നിന്നു അകന്നും ഒക്കെ ജീവിച്ച വെക്തികള്‍ ഏതാണ്ട് ആരോഗ്യവും, സൌന്ദര്യവും ഒക്കെ പോയി, കൂട്ടാളിയായി ഷുഗറും, പ്രഷറും,ഹൃദയ പ്രശ്നങ്ങളും, ഒക്കെ ആയി, ചിറകൊടിഞ്ഞ ഒരുപാട് പേര്‍, പലപ്പോഴും ആര്‍കും  വേണ്ടാതവരായി തീരുന്നു... അതിനിടയില്‍ മകളുടെ അടിച്ചമര്‍ത്തുന്ന ചോദ്യങ്ങളും.. ഇതുവരെ നിങ്ങള്‍ ഞങ്ങളെ കളഞ്ഞിട്ടു എവിടെയായിരുന്നു ....? ഇപ്പോഴാണല്ലോ ഒന്ന് കണികാണാന്‍ കഴിയുന്നത്‌?... ശരിയാണ് ഇവരുടെ കൊഞ്ചലും, കുഴയലും കാണേണ്ട കാലത്ത്, കുടുംബത്തിനായി കടത്തിണ പ്പോലുള്ള ഷെഡില്‍, മുന്നു നേരം വയറുനിറയെ ഭക്ഷണം പോലും കഴികാതെ ഒന്നര നേരം അരവയര്‍ എന്തെങ്കിലും കഴിച്ചും ബാക്കി പച്ച വെള്ളവും കുടിച്ചു ജീവിച്ച, കഥകള്‍ അവര്‍ക്കറിയില്ലല്ലോ? ഓണമോ, ക്രിസ്തുമസോ, ഉത്സവങ്ങള്‍, എല്ലാം കേട്ടു കേള്‍വിയായി ജീവിച്ച ആളുകള്‍ ഇപ്പോള്‍ ചിറകൊടിഞ്ഞ വെറും, അധിക- പറ്റുകള്‍, എന്തായാലും അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന് മാത്രം ഉള്ളില്‍ സമാധാനികാം... അന്ന് മേല്‍ മീശപ്പോലും വന്നിട്ടില്ല അപ്പോള്‍ തുടങ്ങിയതാ ഈ ജീവിതം സഹോദരങ്ങള്‍കായി, വീടുകാര്‍ക്കായി, അന്നും എല്ലാര്‍കും വേണ്ടത് കൈനിറയെ പണവും, മനം കുളിരെ ഫോറിന്‍ സാധനങ്ങളും ആയിരുന്നു.... കടും വെട്ടു പണികായി ഇറങ്ങുനതും, തിരികെ നടന്നു വരാന്‍ പ്പോലും കഴിയാതെ ഒരു കണക്കില്‍ ഷെഡില്‍ എത്തിയതും, ഭക്ഷണം പ്പോലും ക്ഷീണം മൂലം കഴികാതെ കിടന്നുറങ്ങിയതും, പിറ്റേ ദിവസത്തെ പണിക്കായി, കൂട്ടുകാര്‍ വിളിച്ചുണര്‍ത്തി കൊണ്ടുപോയതും ഇന്നലെ കഴിഞ്ഞപ്പോലെ തോന്നുന്നു... എങ്കിലും ഇതിനിടയിലും ഒരേ ഒരു ചിന്ത മാത്രം, ഭാര്യാ, മക്കള്‍ എല്ലാ നേരവും വിശപ്പടക്കി കിടകണം, അല്‍പ്പ സ്ഥലവും ഒരു രണ്ട് മുറി  വെള്ള പൂശിയ ഒരു വാര്‍ക്ക വീടും, വീട്ടിലെ പെണ്മക്കള്‍ എങ്കിലും കെട്ടി അടച്ച  ഒരു മറപ്പുരയില്‍ കുളിക്കാനും, മുത്രം ഒഴികാനും കഴിയട്ടെ എന്ന് വിചരിച്ചു മുനും നാലും വര്‍ഷം കാത്തിരുന്ന് നാട്ടില്‍ വന്നതും,  ഇപ്പോള്‍ എന്തിനാണെന്ന് ഓര്‍ത്തു വേദനിക്കുന്നു, അപ്പന്‍റെ ചിതയ്ക്ക്, അല്‍പ്പം മണമുള്ള എണ്ണയോ,പുല വിളി അടിയന്തിരത്തിന് വരുന്നവര്‍ക്ക്, ഒരു മെച്ചമായ ശാപ്പാട് കൊടുകാനായി തന്‍റെ വരവും മാറ്റി വച്ച സ്മരണകളും അകലെയല്ല .... ഇപ്പോള്‍ എല്ലാവര്‍ക്കും വേണ്ട.. അവര്‍ക്ക് ഒരു ഭാരം, എന്നല്ല ഒരു ഒഴിവാക്കാന്‍ കഴിയാതെ പോകുന്ന ഒരു ശാപം ആയി മാറുന്നു, അന്ന് പണിയിടങ്ങളില്‍ പനിച്ചു കിടന്നപ്പോഴോ? പണിയിടങ്ങളില്‍ കാല് തെറ്റി വീണു ചത്തിരുന്നെകില്‍, അപ്പോള്‍ കൂടുകാര്‍ പിരിച്ചെടുത്ത ഒരു തുകയെങ്കിലും ഇവര്‍ക് ഒരു മുതല്‍ കൂട്ടായിരുന്നെനെ എന്നുപ്പോലും ആഗ്രഹിച്ചു പോകുന്നു... വേദനയുടെ വിങ്ങലില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത്, ആരോരും അറിയാതെ മണ്ണടി യുന്നതാണ്... ഒറ്റപ്പെടുത്തല്‍, അകറ്റി നിര്‍ത്തല്‍ പലപ്പോഴും മരണത്തെക്കാള്‍ വേദനിപ്പിക്കുന്നു... പൈസ ഉള്ളപ്പോള്‍ എല്ലാവര്‍ക്കും വേണം... ഇപ്പോള്‍ വെറും ഒരു പിണം... അന്ന് പല കൂട്ടുകാരും പറഞ്ഞത് ഓര്‍കുന്നു, അല്‍പ്പം മദ്യം തലയ്ക്കു  നല്‍കുന്ന ഓളവും, ചിന്തകളും നാളെ സന്തോഷം നല്‍കും,അല്ലാതെ ഇപ്പോഴും സഹനം നാളെ വേണ്ട എന്ന ചിന്തയില്‍ പുളയുന്ന ജീവിതം എന്തിന് ഭായി ...എന്നൊക്കെ പറഞ്ഞപ്പോള്‍ ആ വാക്കൊക്കെ കേള്‍കാതെ.. അവരുടെ രെസം പിടിപ്പിക്കുന്ന ചിന്തയില്‍ നിന്നും ചെവി കൊട്ടിയടച്ചു രാമ നാമം കുടുംബതിനായ് ചൊല്ലി ഇരുന്നത് എന്തിനായിരുന്നു എന്ന് പലപ്പോഴും തോനിയിട്ടുണ്ട്... നമ്മുക്കായി കഷ്ട്ട പ്പെട്ടവരെ വേദനിപ്പികാതിരിക്കുക... അവര്‍ അവിടെ സഹനങ്ങള്‍ നടത്തിയില്ലങ്കില്‍ നാം ഇപ്പോള്‍ ഏതാവസ്ഥയില്‍ ആയേനെ? അവര്‍ക്ക് നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ എല്ലാ സുഖങ്ങളും കിട്ടില്ലായിരുന്നോ? തീര്‍ച്ചയായും പക്ഷെ ഇത്രയും നാം  ആയതു  അവരുടെ നന്മയും, പ്രാര്‍ത്ഥനയും ആണ്‌ എന്നോര്‍കുക... കഷ്ട്ടപ്പെട്ടവരെ വീണ്ടും കഷ്ട്ടതയില്‍ ആക്കാതെ, കുറച്ചെങ്കിലും സ്നേഹവും ആദരവും നല്‍കാം... 

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...