Tuesday, 7 September 2010

യാത്രക്ക് ഇടയിലെ വഴിയമ്പലങ്ങള്‍

ജീവിതം ഒരു യാത്രയാണ്‌, തീര്‍ഥാടനം ആണ്‌, ജീവിതം അരുവിയാണ് എന്നൊക്കെ നാം കേട്ടിടുണ്ട്, അതിലെ യാത്രികര്‍, തീര്‍ഥാടകര്‍, ജലം എന്നൊകെ മനുഷ ജീവിതത്തെ കാണാറുണ്ട്. ജീവിതം നാടകം, നാം നടി നടന്മാരായും കല്പനികള്‍ കുറവല്ല. എങ്കിലും ജീവിതാവസ്ഥയിലെ വഴിയമ്പലങ്ങളും നമ്മുടെ ചിന്തയില്‍ കുറവല്ല. ഭാരതീയ ചിന്തയില്‍ അവ ജീവിതാശ്രമങ്ങള്‍ ആയി കാണുന്നു. വഴിയമ്പലങ്ങള്‍ ഒരികലും വന്ന് ചേരുന്നവരുടെ സ്വൊന്തം അല്ല, പകരം ഒന്ന് തലചായികാനും, മറു മുണ്ടു മാറി ഉടുകാനും, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജീവിത ദര്‍ശനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ കിട്ടുന്ന സമയം.. ജീവിതം തുരുതായി മാറാതിരിക്കാന്‍, ഇഷ്ട്ടപ്പെട്ട തത്വ ശാസ്ത്രത്തെ പുല്‍കുവാനുള്ള ഇടം. മറ്റുള്ളവര്‍ നമ്മുക്ക് നല്‍കുന്ന ചില വഴിയമ്പലങ്ങള്‍... അത്ര തന്നെ. ജീവിതം ഒരുപ്പാട്‌ സ്വോപ്നങ്ങള്‍ നല്‍കുമ്പോള്‍ വേറിട്ട്‌ നില്‍കുന്ന യാഥാര്‍ദ്യതകള്‍.. വഴിയമ്പല ചിന്തയില്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ഇഷ്ട്ടങ്ങള്‍, സുഖങ്ങള്‍ ഇല്ലാത്ത നിര്‍ഗുണ ജീവിത ചര്യയായി തോന്നാം.. മാറി മാറി വരുന്നതും, ആക്കിയെടുക്കുന്നതും, തലയില്‍ വച്ച് തരുന്നതുമായ ഒരു ഇടം അഥവാ ഭ്രമരം എന്നും വിളികാം... ഈ വഴിയമ്പല തണലില്‍ ഓര്‍ക്കാനും, അയവിറക്കാന്‍ ഒരുപ്പാട്‌ കാര്യങ്ങള്‍, നഷ്ട്ട- ലാഭ കണക്കുകള്‍ ഒരു നൊമ്പരമാകാന്‍.. വേദനിപ്പിക്കുന്ന ഭാണ്ഡങ്ങള്‍ തുറകാനും.. അടയ്ക്കാനും ഉള്ള ഇടം.. സ്വോപ്നങ്ങള്‍ക്ക് നിറങ്ങള്‍ മങ്ങി പോയ ചിന്തകള്‍.. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു ജീവിതം നല്‍കിയവര്‍ പെരുവഴിയില്‍ ആയതും, ആക്കിയതും.. എല്ലാം വഴിയമ്പല പ്രേതിഷ്ടകള്‍. മരണത്തിനു മുമ്പില്‍ കാലം വിധി പറയാന്‍ കൊതിക്കുന്ന യാത്രികര്‍.. വന്ന് പോയ തെറ്റുകള്‍ക്ക് മാപ്പായും, പരിഹാരമായി നടന്നു നീങ്ങുന്ന വഴികള്‍.. കുറ്റബോധത്തില്‍ ജീവിതം എരിഞ്ഞടങ്ങുന്നവര്‍ ഈ വഴിയമ്പല കാഴ്ചകള്‍.. പകല്‍ നക്ഷത്രങ്ങളായി അവര്‍  മണമില്ലാത്ത, രുചിയില്ലാത്ത, വര്‍ണ്ണം ഇല്ലാത്ത വെളിച്ചമായി മാറുന്നു..  നമ്മുടെ വഴിയമ്പലങ്ങള്‍ നമ്മുക്ക് ഇഷ്ട്ടപ്പെട്ടവയോ? അതോ മറ്റുള്ളവര്‍ അടിചെല്‍പ്പിക്കുന്നവയോ? നാം പേറുന്ന ഭാണ്ഡങ്ങള്‍ നാം വിശ്വസിക്കുന്ന, നമ്മെ കാക്കുന്ന  തത്വ- ദൈവ ശാസത്രങ്ങലോ? അതോ നാം പേറേണ്ടി വരുന്ന മറ്റുള്ളവര്‍ തരുന്ന ചുമടോ?

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...