Sunday 7 November, 2010

ചുവരുകല്‍കുള്ളില്‍

ജീവിതം അടയ്ക്കപ്പെടുന്നു ഈ ചുവരുകള്‍ക്കുള്ളില്‍ 
ആരോരും ഇല്ലാതെ .. വളര്‍ത്തിയ മക്കള്‍ ? എല്ലാം ഓര്‍മ്മകള്‍ 
വാര്‍ധ്യകം നല്‍കിയ സമ്മാനങ്ങള്‍ ..
 വച്ച് നീട്ടുന്ന ആഹാരം .. വാങ്ങി നല്‍കുന്ന സ്നേഹം ..?

മക്കള്‍ അവരായി അവരുടെ കുടുംബങ്ങള്‍ ആയി.. 
നമ്മള്‍ വെറും പുര- വസ്തുകളായി .. 
കാറ്റും വെളിച്ചവും കൊള്ളാതെ - കാണാതെ 
ഈ ചുവരുകല്‍ക്കുള്ളിലെ ജീവിതം മടുത്തു.. 
പച്ചപ്പുകള്‍ ഇല്ലാതെ മധുരം ഇല്ലാതെ 
രോഗങ്ങളും, സ്വോപ്നങ്ങളും നല്‍കുന്ന വേദനകള്‍  മാത്രം ..

വേലയ്ക്കു നിര്‍ത്തിയ കുട്ടികള്‍ നല്‍കുന്ന സ്നേഹം നുകരാന്‍ പോലും 
മക്കള്‍ സമ്മതികില്ല .. അവരെ പോലും ശകാരിച്ചു പരിധിക്കു നിര്‍ത്തുന്നു..
ഉറക്കം ഉന്നര്‍ന്നാല്‍ പിടിച്ചു കിടത്തണം .. 
തൊണ്ട നനയ്ക്കാന്‍ അല്‍പ്പം കടും കാപ്പി തന്നാല്‍ ചൂലിന് അവരെ അടിക്കുന്നു ..
എന്തിന് ഈ കൂട്ടിലിട്ട .. ചിറകൊടിഞ്ഞ പക്ഷികളായി കിടകണം ...?

എട്ടുമണിക്ക് കിടകണം ... ഇടയ്ക്കു മുള്ളാന്‍ പ്പോലും എഴുനെല്‍കരുത്..
കാല ചിന്തകള്‍ ഉറകം കിടത്തുന്നു .. കിടക്കകളില്‍ ചൂട് കണ്ണു നീര്‍ പൊഴിയുന്നു.. 
കാലം തട്ടിയെടുത്ത ഭാര്യ - ഭര്‍ത്താവു ചിന്ത അല്‍പ്പം സുഖം തരുന്നു .. 
അവയൊക്കെ വെറും മരിചികള്‍ മാത്രം ..

ഈ ചുവരുകല്‍ക്കുള്ളിലെ ജീവിതം വെറുത്തു 
കാലം ഈ യവനിക എപ്പോള്‍ താഴ്യ്തും എന്ന ചിന്ത 
തന്നെ അഭയം .. രുചിയില്ലാ  ജീവിതം വെറും ചുവരുകല്‍ക്കുളിലെ 
പാഴ്- വസ്തുകള്‍ പ്പോലെ .. 

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...