Saturday, 6 November 2010

വഴിയമ്പലജീവിതങ്ങള്‍

ആരോ  എന്നോ ചെയ്ത പാപ ദോഷമോ ...?
വരുവാനുള്ള  നല്ല  കാലത്തിന്‍ മുള്‍ വേദനയോ?
കുടെപിറപ്പുകള്‍ .. ബെന്ധുകള്‍ ..ഭാര്യ .. മക്കള്‍
സുഖ മെത്തകളില്‍ കിടന്നുരങ്ങുബോള്‍ ...
അവര്‍കായി ജീവിച്ച - നശിപ്പിച്ച ജീവിതത്തിനു ശാന്തി ..
ഈ വഴിയമ്പലങ്ങള്‍ ?

നാറുന്ന കിടക്ക വിരികള്‍ പോലെ ജീവിതങ്ങളും നാറുന്നു..
ആര്‍ക്കു വേണ്ടി എന്ന ചിന്ത .. മരണത്തെ വരിക്കുവാന്‍ ..
മരണ മണികള്‍ പോലെ നിലവിളിക്കുന്നു ..
പണം വാരികൊടുതല്‍ സ്നേഹം തരാം എന്ന ചിന്ത ..
എല്ലായിടവും നിശബ്ദമായ് പറയുന്നു ..

അപ്പനമ്മമാര്‍ .. ഒരിടം തേടി അലയുന്നു ..
അവര്‍ക്കായ് വച്ച് നീട്ടുന്ന പച്ചരി ചോറും ...
ക്യു നിന്നു വാങ്ങി കുടിച്ചുകൊണ്ട് വാവിട്ട് കരയുന്നു ...
മക്കളെ പലുട്ടിയപ്പോള്‍ ..അറിഞ്ഞില്ല മക്കളെ ഈ ക്യുവില്‍ ഇരക്കേണ്ടി വരുമെന്ന് ..
തണുപ്പില്‍ തല ചായ്ക്കാന്‍ ഈ വഴിയബല തിണ്ണ വരുമെന്ന്..
മിടുക്കര്‍ ആയപ്പോള്‍ അപ്പനമ്മമാര്‍ അന്തസ്നു പോരാത്തവര്‍ എന്ന് ചിന്തിച്ചില്ല ...

വീട്ടാര്‍ക്കായ്‌ നാട്  വിട്ട് പണിചെയ്തു നടു തീര്‍ന്നപ്പോള്‍
 ഈ വഴിയമ്പലം അത്താണി ആകുമെന്ന് ഓര്‍ത്തില്ല ..
സ്വോപ്നങ്ങള്‍ ഈ വഴിയബല തണലില്‍ പൊഴിയുന്നു
ജീവിതവും എരിഞ്ഞടങ്ങുന്നു..

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...