Saturday 29 December, 2012

ദേവാലയങ്ങള്‍

ദേവാലയങ്ങള്‍ പലതുണ്ടോ എന്ന് നാം ചോദ്യിചെക്കാം  ഉത്തരം ഉണ്ടെന്നുതന്നെയാണ്... നാം ഒന്നുച്ചു കൂടുന്ന  ദൈവ നന്മ യാണ് ഓരോന്നിനെയും ദേവാലയം  ആക്കുന്നത്. നാം ഒന്നിച്ചു കൂടി നന്മ ചെയ്യുനിടം ദേവാലയം ആണ്. പ്രാര്‍ത്ഥിക്കു ന്ന ഇടം ദേവാലയം ആണ്. നമ്മുടെ ഭവനം ദേവാലയം ആണ്, നമ്മുടെ ശരിരം ദേവാലയം ആണ്. ഈ ഇടങ്ങളില്‍ ദൈവം ഉണ്ടാകുന്നത് , നിലകൊള്ളുനത്  നമ്മുടെ പ്രേവര്തിയും വാക്കും പ്രവര്‍ത്തികളും കൊണ്ടാണ്. അല്ലാതെ കുറെ വാചകം അടിച്ചു, ബഹളം കൂട്ടിയാല്‍ അവിടം ഒന്നും ദേവാലയം ഉണ്ടാകില്ല. മറ്റുള്ളവരുടെ മുമ്പില്‍ ഒരുങ്ങി ചമഞ്ഞു  നടക്കുമ്പോള്‍ മറ്റുള്ളവര്‍ ധരിക്കാം ഇതൊരു ദേവാലയം  ആണെന്ന് എന്നാല്‍ നമ്മുടെ ഹൃദയം , അതിന്റെ വിചാരങ്ങള്‍ നന്നായാല്‍ മാത്രമെ  നമ്മും, നമ്മുടെ ശരിരവും മനസും ദൈവത്തിനെ ഇടമായി ദേവാലയം ആയി  മാറു . വിശുദ്ധി എന്ന് വേണമെങ്കിലും ഈ ശാരിരിക ദേവാലയ ചിന്തയെ പറയാം. ദൈവോന്മുക  മായ എന്റെ ജീവിത ചര്യ . നാം കൂടുനിടം കുശുമ്പും കുന്നയ്മ്മയും പറയുന്നിടം ആകാതെ പകരം മറ്റുള്ളവരുടെ നന്മ കാണാനും പറയാനും കഴിയണം, നാം വസിക്കുന്ന ഇടം ഭവനം ദേവാലയം ആക്കണം കടവരെ ഒക്കെ പിടിച്ചിരുത്തി .. തൂക്കാതെ വരാതെ, സീരിയലും, സിഡികളും , കണ്ടു മലന്നു കിടക്കുന്ന രീതികള്‍ ദേവാലയ സങ്കല്‍പ്പത്തില്‍  ഇല്ല. പകരം വൃത്തി ഉള്ള, അടിച്ചു വാരി  വൃത്തി ഉള്ള സന്ധ്യ നാണം ചൊല്ലി ദൈവത്തെ കൂടെ നിര്‍ത്തുന്ന ഭവനം, കള്ളത്തരങ്ങളും  അശുദ്ധി ഇല്ലാത്ത ഭവനങ്ങളെ  ദേവാലയം ആകു. നമ്മുടെ മക്കള്‍ ദേവാലയം ആകണം എങ്കില്‍ അവരുടെ മനസുകളില്‍ നാം ഈ വിശുദ്ധിയുടെ  പാഠങ്ങള്‍ ചെറുപ്പത്തിലെ കൊടുക്കുകയും  അതില്‍ വളര്‍ത്തുകയും വേണം. അല്ലാതെ ഭാവിയില്‍ നിലവിളിച്ചു നടന്നിട്ട് കാര്യം ഇല്ല. നാം ദേവാലയം ആകണം മറ്റുള്ളവര്‍ അത് കണ്ടും മനസിലാക്കിയും അതിലേക്കു വരണം. തിന്മയിലേക്ക് പോകാന്‍ വളരെ എളുപ്പം ആണ് , എന്നാല്‍ വിശുദ്ധിയി ലേക്ക്  വരുക ത്യാഗം ആണ്. എല്ലാം ദൈവത്തിനായും  മറ്റുള്ളവര്‍ക്കായും  നാം വെടിഞ്ഞുള്ള  ജീവിതം ആണ്. നാം പലതും വെടിഞ്ഞു ദൈവത്തെ തേടുമ്പോള്‍ നമ്മുക്ക് ദൈവം തേജസും കൂടുതല്‍ ശക്തിയും തരും.. നന്മ പ്രവര്‍ത്തിക്കാന്‍ .. തിന്മയെ കളയാന്‍ വെറുക്കാന്‍ ഉള്ള ശക്തി . ഈ ലോകം ഇശ്വര  ഭവനം , നാം ഒന്നിച്ചു കൂടുനിടം ദൈവ ഭവനം, ദേവാലയം, നമ്മുടെ ഭവനം ദേവാലയം, നാം ദേവാലയം, നമ്മിലേക്ക്‌ കടന്നു വരുന്നവര്‍ ദേവാലയം..

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...