Sunday 30 December, 2012

ധീരനായ മാര്‍ത്തോമ ശ്ലീഹ ..

യേശു ഒരു മൃഗതെപോലെ വേദനിച്ചു കുരിശും ചുമന്ന്  മരിച്ചു. അപ്പോള്‍ യേശുവിന്റെ കൂട്ടുകാര്‍ കതകും പൂട്ടി അകത്തു ഇരുന്നു.. അപ്പോള്‍ യേശു ഉയര്‍ത്തു  അവരുടെ ഇടയില്‍ വന്നു.. അപ്പോള്‍ ഈ തോമസ്‌ അവിടെ  ഇല്ല പകരം എവിടെയോ പോയിരിക്കുവാ .. ചിലപ്പോള്‍ ഭാക്കി ഉള്ളവര്‍ക്ക് വല്ലതും കഴിക്കാന്‍ വാങ്ങാനോ .. പുറത്തു നടക്കുനതു എന്താണെന്ന്  അറിയാനോ  പോയതാകാം.. ബാക്കി ഉള്ളവര്‍ യെഹുദരെ  ഭയപ്പെട്ടിരുന്നപ്പോള്‍ തോമസിന് ഭയം ഇല്ലാത്തവന്‍ ആയിരുന്നു എന്നുവേണം ചിന്തിക്കാന്‍ . ഇനിയും ലാസറിനെ കാണാന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ എല്ലാരും പേടിച്ചു കല്ലെറിയും എന്ന് വച്ച് അപ്പോഴും തോമസ് മറ്റുള്ളവര്‍ക്ക്  ശക്തി പകരുന്നു .. അവനോടൊപ്പം നമ്മുക്കും മരിക്കാം... എന്തായാലും യേശുവിനോട്  ചേര്‍ന്നു .. ഇനിയും അവന്റെ വഴി. എന്ന് കണ്ടു മറ്റുള്ളവരെ ധീരര്‍ ആക്കുന്നു. അതുപോലെ അവന്‍ പറയുന്നു നീ വഴിയും സത്യവും, ജീവനും ആകുന്നു ... എന്ന് ഉറക്കെ പറഞ്ഞവന്‍ ആണ് തോമസ്‌. . .. എന്തിനാണ് തോമസ്‌ വഴിയും സത്യവും ജീവനും യേശു ആണ് എന്ന് മനസിലാക്കിയതും വിശ്വസിച്ചതും ... നമ്മുടെ ഭാരതത്തില്‍ എത്താന്‍  വേണ്ടി അല്ലെ? കാരണം യോഗിവര്യന്മാര്‍ പ്രതിച്ചു  "തമസോമാ  ജോതിര്‍ ഗമയ... മൃത്യോമ അമര്‍ത്യം ഗമയ ..അസതോമ സത്യം ഗമയ  " അതിന്റെ ഉത്തരം ശരിയായി മനസിലാക്കി പറഞ്ഞു കൊടുക്കാന്‍ തോമസ്  വളര്‍ന്നിരുന്നു .. യേശു  വഴിയാണ്.. എല്ലാവര്ക്കും നന്മ നല്‍കിയ.. നല്‍കുന്ന വഴി ആണ്... അസത്യത്തില്‍ നിന്ന് സത്യത്തിലേക്കുള്ള വഴിയാണ്... എല്ലാവര്ക്കും ജീവന്‍ നല്‍കുന്ന വഴിയാണ് അഥവാ ജീവജീവാന്‍ തന്നെയാണ്... ഇത് പറയാന്‍ വേണ്ടിയാണു.. അഥവാ മുനിവര്യന്മാരുടെ യാചനകളുടെ  ഉത്തരവുമായി ഭാരതത്തിലേക്ക് ധീരതയോടെ വന്നു പഠിപ്പിച്ചു .. ഇനിയും തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു .. എന്റെ ദൈവവും എന്റെ കര്‍ത്താവുമേ ... എന്ന്. ആരെയും ഭയക്കാതെ .. വളരെ ധീരനായ ഒരു ശിഷ്യന്‍  ആണ് നമ്മുടെ തോമ ശ്ലീഹ ... അതുപോലെ ഉയര്‍ത്ത കര്‍ത്താവിനെ മാത്രം കാണുവാന്‍ അല്ല പകരം അവിടുത്തെ തിരു മുറിവുകളില്‍ തൊട്ടു ... നമ്മുക്ക് യേശുവിന്റെ തിരു മുറിവുകള്‍  കാണിച്ചു തന്നു .. ഉയര്ത്തവന്‍ നാം കണ്ട.. നിങ്ങള്‍ കുരിശിച്ച  ആ യേശു തന്നെ ഉയര്‍ത് എന്ന സത്യം തൊട്ട് .. കാണിച്ചു തന്നു.. അവിടുത്തെ തിരു മുറിവുകള്‍ ഇല്ലാതെ നമ്മുക്ക് സഹാനങ്ങള്‍ വഹിക്കാന്‍ കഴിയില്ല.. അതിലെ വെള്ളവും രേക്തവും നമ്മെ കഴുകി.. വെടിപ്പാക്കി ..അവനിലേക്ക്‌ അടുക്കാന്‍ നമ്മെ മടി വിളിക്കുന്നു... മര്തോമയുടെ ജീവിതം കാട്ടിത്തരുന്നത് ധീരനായ... ഉറച്ച ഒരു ശിഷ്യനെ ആണ്...  സംശയാലുവായ മാര്‍ത്തോമ ശ്ലീഹ  അല്ലാ  പകരം ധീരനായ മാര്‍ത്തോമ ശ്ലീഹ .. ആണ് .. 

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...