Monday, 26 August 2013

കൊച്ചപ്പയുടെ ജീവിതം

ഓർമ്മ  ആയ  കാലം മുതൽ കൊച്ചപ്പയ്ക്ക്  ഒരേ ജോലിയാ .. അതുപോലെ ഒരു പഴകിയ പാൻസും റബർ കറ  പുരണ്ടു ഉടുപ്പ്  ഏതാ എന്നൊന്നും അറിയാത്ത ഒരു ഫുൾ കയ്യാൻ ഷർട്ടും എന്നും ഇടുന്നത് ... കാലത്തേ ഉന്നരുമ്പൊഴെ കാണുന്നത് റബർ മരം വെട്ടി ചാലു വരയ്ക്കുന്ന കാഴ്ച  ആണ് . കൊച്ചാപ്പ എന്ന് വിളിച്ചാൽ ഉടനെ .... കുഞ്ഞെവിടെയാ .. കാണാൻ  പറ്റുനില്ല ... എന്ന് പറയും... തുടർന്നുള്ള  പറച്ചിൽ .. കൊച്ചാപ്പ  പൊട്ടാൻ ആണോ എന്നാ... ഇപ്പോൾ തോന്നുന്നത് ആരാ  പൊട്ടരെന്നാ ... റബർ വെട്ടു കഴിഞ്ഞാൽ  ഉടൻ ചായ ചൂടോടെ കുടിച്ചു അന്നത്തെ പത്രം ചൂടോടെ വായിക്കും... പിന്നെ അങ്ങോട്ട്‌ കൊച്ചപ്പ പണി തുടങ്ങുവാ .. മുറ്റം അടിക്കൽ, അത് ആണുങ്ങൾക്ക്  പറ്റിയ പണിയല്ല എങ്കിലും... അതിനൊന്നും കൊച്ചാപ്പ  മാറില്ല.. മഴകാലം  ആയാൽ  പിന്നെ പറയുകയും വേണ്ട മുറ്റം അടിക്കൽ പാടാണ്. പിന്നെ കൊച്ചുമക്കളെ  കഥ പറഞ്ഞു രെസിപ്പിച്ചു  ചായ  കുടിപ്പികൾ, പലഹാരം കഴിപ്പികൾ.. എല്ലാരേയും കുട്ടി നിരത്തി  ഒരു കുളിപ്പിക്കൽ .. പിന്നെ ഓരോരുത്തരുടെയും  രീതിയിലുള്ള യുണിഫോം ഒക്കെ ഇട്ട്  ഒരു നിർത്തൽ  ഒരു വലിയ കാഴ്ചയാണ് ... തലേന്നേ വടിവൊത്തു  തേച്ചു മിനുക്കി ഇടുന്നതും കൊച്ചാപ്പ തന്നെയാ. അവരവരുടെ വണ്ടിയിൽ കയറ്റി വിടുന്നഹും തിരികെ വരുമ്പോഴേക്ക്‌  കത്ത് നില്ക്കുന്നതും കൊച്ചാപ്പ തന്നെയാ... ഓരോരുത്തരെ  വിടുന്നതിനിടയിൽ.. റബർ ഷീറ്റു  നിരത്തിയിടും... വിറകും മറ്റും അടുക്കി ഇടും... എല്ലാരേയും അയച്ചു കഴിഞ്ഞാൽ  ഉടൻ രണ്ട്  ചപ്പാത്തി മാത്രമാ തിന്നുനത്.. അതുകൊണ്ട് ഒരു മുന് മണിവരെ റബർ പലെടുപ്പ്.. തലേന്നത്തെ  ഷീറ്റ്  അടിച്ചു ഉണക്കുക... പറബിൽ, വഴ, ചേന , തേങ്ങ ഇടിൽ  എന്ന് വേണ്ട എല്ലാം  കൊച്ചപ്പയുടെ കാര്യങ്ങളാ ... സ്ചോള്ളിൽ പോകതവരെ എന്നും കൂടെ കൊണ്ടുപോഴി ഓരോന്നും പറഞ്ഞുതരും... പൂവാൻ കോഴി ഏതാ പിടകോഴി  ഏതാ ഇതൊക്കെ പറഞ്ഞു തരുന്നത് കൊച്ചാപ്പ  തന്നെയാ.... റബർ പാല്  വരുന്നത് എങ്ങനെയാ .. പാല് ഉറയുന്നതെങ്ങനെയാ ... രസ പ്രവർത്തനങ്ങൾ  .. എല്ലാം കൊച്ചപ്പയ്ക്ക് അറിയാം... പിന്നെ കുറെ പഴഞ്ചൻ  റേഡിയോയും  ഒക്കെ കൊച്ചാപ്പ  കയ്കാര്യം ചെയ്യും.. എന്ന് ഓരോരോ റേഡിയോയില  പട്ടു കേള്കുന്നത്.. ഇംഗ്ലീഷും  ഹിന്ദിയും ഒക്കെ നന്നായി പറയുകയും മനസിലാകുകയും ചെയും കൊച്ചപ്പയ്ക്ക്... സ്ക്കൂളിൽ  പഠിപ്പിക്കുന്ന എല്ലാ  രയ്മ്സും  കൊച്ചപ്പയ്ക്ക് വൃത്തിയായി  അറിയാം.. കൊച്ചാപ്പ  നേരത്തെ സ്കൂൾ മാഷാരുന്നു  കുട്ടികളെ നന്നായി നോക്കാൻ ജോലി കളഞ്ഞു വീട് ജോലികള ചെയ്തു നടക്കുവാ .. അതുനുമുമ്പെ സായിപ്പുമാരുടെ നാട്ടിലെ വലിയ ജോലിക്കാരൻ ആയിരുന്നു.... എല്ലാം കുടുംബത്തെ പ്രതി  കളഞ്ഞു... നടന രീതിയിൽ ജീവിക്കുവ... കുട്ടികളെ  മിക്കപോഴും കറക്കാൻ കൊണ്ടുപോകും.. ജൂസും ... ഒക്കെ വാങ്ങി തരും... 

1 comment:

  1. കൊച്ചാപ്പ ഒരു സംഭവാ‍ണല്ലോ

    ReplyDelete

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...