Sunday, 1 June 2014

മഴകാലം വരുമോ ?

അന്ന് മഴകാലം വരാൻ  ഇഷ്ട്ടമായിരുന്നു
തെറിച്ചു വീഴുന്ന മഴത്തുള്ളികൾ ചിന്നി ചിതറുന്നത്‌
കാണാൻ കൊതിയായിരുന്നു...
കൈപത്തി നീട്ടി മഴതുള്ളി തെറിപ്പിച്ചതിന്നു  തല്ലു കൊണ്ടതും
അന്ന്  വേദനിപ്പിച്ചെങ്കിലും ...

ഇന്ന് ഈ മഴ കിലുക്കം പേടിപ്പെടുത്തുന്നു ..
വീഴുമോ ഈ കാലപഴക്കം തീർത്ത  വീടും കൂടും..
നിലം പോതുമ്പോൾ  ആ വീഴ്ച കണ്ടു കുറ്റം  ചുമത്താൻ
ഒരായിരം പേരുണ്ട്..
അവരറിയുന്നോ  പെട്ടപാടുകൾ  പൊരിവെയിലിൽ
ഉരുകിയതും .... തണുപ്പിൽ ദേഹം വരിഞ്ഞു കീറിയതും ...
നല്ലരിചോരുണ്ട് നാടും നാട്ടാരും ഇരുന്നപ്പോൾ ...
മുണ്ട് മുറുക്കി വീട് കടങ്ങൾ വീട്ടിയതും...
പെങ്ങളെ അയച്ച തിൻ ബാദ്ധ്യത ...
ഈ തറവാട് വെള്ള വലിച്ചതും...
അന്ന് മനസിന്‌ കുളിർമ്മ  ഏകി എങ്കിലും
ഇപ്പോൾ ഈ മഴകാർ വല്ലാതെ പേടിപെടുത്തുന്നു ..

കുഞ്ഞു കിടാങ്ങൾ ചാടികളിക്കുമ്പോൾ... ഈ കൂര
ക്രുരത കാട്ടുമോ....
വേലയിൽ  ക്ഷീണിച്ചു  ഉറങ്ങുന്ന അമ്മ മുകളിലേക്ക്
നിലം പൊത്താൻ ഇടയക്കല്ലേ എന്ന പ്രാർത്ഥന ..

1 comment:

  1. മഴക്കാലത്തെ പേടിയോടെ കാണുന്ന ഒരു ദരിദ്രകുടുംബമായിരുന്നു ബാല്യത്തില്‍ ഞങ്ങളുടേത്!

    ReplyDelete

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...