Monday, 9 March 2009

പട്ടിണിയുടെ പത്തു ദിനങ്ങള്‍ - സാറ് പറഞ്ഞ കഥ

അന്ന് സാറ് നന്നായി ... ഇ കഥ പറഞ്ഞപ്പോള്‍ ... ആരും അറിഞ്ഞില്ല സാറ് ഒരു വികാര ജിവിയാണെന്ന് ... വിവാഹവും ഇല്ല വേഷവിധാനവും പോരാ എല്ലാംകൊണ്ടും ഒരു തണുപ്പന്‍. ആരും സാറിന്‍റെ മേല്‍ ആര്‍ക്കുവേണമെങ്കിലും കയറാം അത്രയ്ക്കും പഞ്ച പാവം . നമ്മുക്ക് കഥയിലേക്ക് വരാം. ഓണക്കാലമായി എല്ലാവര്‍ക്കും സന്തോഷം, ഓണപ്പക്കികള്‍ ഒരു മാസം മുമ്പെ എത്തി, കൊയ്ത്തു മോശമായെങ്കിലും എല്ലാവര്‍ക്കും ഓണത്തെക്കുറിച്ച് ഒരുപാട് ഓര്‍മ്മകള്‍ ... മാവേലി നാട് വാണിടും കാലം മാനുഷരെല്ലാരും ഒന്നുപോലെ ... പറയാം അല്ലെ? ഉണ്ണി ആകെ വിഷമത്തിലാണ്, ഇനിയും പത്തു ദിവസം അവധിയാണ്, അച്ഛന്‍ ഉപേക്ഷിച്ച കാലം മുതലേ ആകെ പട്ടിണിയും കഷ്ട്ടപ്പാടും ഒരു നിത്യ സംഭവമാണ്‌, വിഴിപ്പലക്കിയാല്‍ കിട്ടുന്ന തുച്ചമായ കാശു കൊണ്ടാണ് നിത്യവൃത്തി കഴിഞ്ഞത് .... വിട്ടുമാറാത്ത വലിവ് മൂലം വിഴിപ്പലക്കാനും കഴിയുന്നില്ല, ആകെ കഷ്ടപ്പാട് തന്നെ ... പിന്നെ ആകെയുള്ള ഉച്ചകഞ്ഞിയും ഇനി പത്തു നാളത്തെക്കില്ലാ എന്നാ ചിന്തയുമായി ഉണ്ണി ചോറ്റു പാത്രവുമായി വീട്ടിലേക്ക് ..... കിട്ടിയ ഉച്ച കഞ്ഞി അമ്മയ്ക്ക് കൊടുത്തിട്ടെന്ത്‌ പറയുമെന്നറിയാതെ... ഓണം നോക്കി വല്ലാതെ നെടുവീര്‍പ്പിടുന്നു .
ഓണം വന്നാലും ഉണ്ണിപിറന്നാലും ... കോരന് കുമ്പിളില്‍ തന്നെ കഞ്ഞി ...

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...