Sunday 9 May, 2010

മറക്കുന്ന മാഹാത്മ്യങ്ങള്‍

നാം പലപ്പോഴും മറക്കുകയാണ് പലതരം  മാഹാത്മ്യങ്ങള്‍ മുലപ്പാല്‍ ദൈവം തന്നത് മക്കള്‍ക്ക് കൊടുകാതെ ഇലകളും, മരുന്നുകളും വച്ച്  വറ്റിച്ചും, ബാത്ത് റും മറയില്‍  പിഴിഞ്ഞ് കളയുകയാ എന്തിനു വേണ്ടി പുതു തലമുറ മൃഗിയരായി മാറാന്‍, സഹോദര സ്നഹേം ഇല്ലാതാകാന്‍.. പുതു തലമുറയെ പറഞ്ഞിട്ട് കാര്യമില്ല .. കിട്ടേണ്ട സ്നേഹം കൊടുകാതെ അവര്‍ വളരുകയാണ്.  നാളത്തേക്ക് പണത്തിന്‍റെ പുറത്ത് കയറി വിലസാന്‍... അപ്പനും അമ്മയും ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് വളത്താന്‍ കൊടുക്കുകയാണ് മക്കളെ... കൂടെ വളര്‍ത്താന്‍ പറ്റില്ലെങ്കില്‍ എന്തിനു നാം കുഞ്ഞുങ്ങളെ ഉണ്ടാക്കണം? നാടിന്നു നാട്ടാര്‍ക്കും ഉപദ്രവകാരിയായി വളരാന്‍ എന്തിനു നാം മക്കളെ ഉണ്ടാക്കുന്നു... ആര്‍ക്കു വേണ്ടി നാം പണം  ഉണ്ടാക്കുന്നു .... നാം കുടുംബം വളരാന്‍ വളര്‍ത്താന്‍ അല്ലെങ്കില്‍ എന്തിനു നാം പണം വിദേശങ്ങളില്‍ പോയി ഉണ്ടാകണം... നാളെ പണം മക്കളെ നന്നാക്കി തരുംമെന്നു ആരെങ്കിലും കരുതുന്നെങ്കില്‍ തെറ്റി. രണ്ടു വെക്തികള്‍ വിവാഹത്തിലുടെ ഒരു കുടുംബം ആയി മാറുന്നത് എന്തിനാണ് ? പുതിയ ഒരു തലമുറക്ക് ജന്മം നല്കാന്‍ അല്ലെ... എല്ലാ മത ഗ്രന്ഥങ്ങളും പഠിപ്പിക്കുനത് കുടുംബം നന്മയുടെ പുനര്‍ജന്മതിനാണ്... അല്ലാതെ പണം ഉണ്ടാക്കുന്ന ഉണ്ടാക്കി കൊടുക്കാന്നായ ഒന്നല്ല... പുരുഷന് പണം ഉണ്ടാകാനുള്ള വഴിയല്ല വിവാഹം... സ്ത്രിക്ക് അടിമത്തം നല്ക്കുനതല്ല വിവാഹം... എങ്കില്‍ എല്ലാം തെറ്റി ... ഇപ്പോള്‍ പലരും കുഞ്ഞുങ്ങളെ പഠിപ്പികുന്നത് ഭാവിയില്‍ ആദായം എടുകാനയിട്ടാണ്... ഇറച്ചി കോഴികളെ വളര്‍ത്തുന്നതുപോലെ .... പഠിപ്പ് കഴിഞ്ഞാലുടന്‍ പോയി അമേരിക്കയിലോ , ജെര്‍മനിയിലോ, കുവയിറ്റിലോ, ഇപ്പോള്‍ അത് പോരല്ലോ പകരം ഓസ്ട്രലിയ, നുസിലണ്ട്... അവിടെയൊക്കെ പോയി മുന്നു- നാലു ലെക്ഷം കൊണ്ട് കൊടുകണം .... നേഴ്സിങ്ങ് പഠിച്ചാല്‍ പറയുകയും വേണ്ടാ... ഈ നേഴ്സിങ്ങ് തീര്‍ത്ത കാര്യം പഠിച്ചവര്‍ക്കെ അറിയൂ ... അത് കഴിഞ്ഞാല്‍ ഉടനെ ഐ ഈ എല്‍ റ്റി എസ് പഠികണം ... സ്കോര്‍ കിട്ടാന്‍ പെടുന്ന പാടെ...  നമ്മുടെ പഴയ ആള്‍കാര്‍ ഇതെന്നനെകിലും ചിന്തിച്ചിട്ടുണ്ടോ .... നാട്ടില്‍ ഒരു ആതുര സേവനം നടത്താന്‍ ആരെങ്കിലും മുതിരുന്നോ? .. വിധി അല്ലാതെ എന്താ പറയുക ....
അമ്മമാര്‍ എങ്ങനെയോ ഉണ്ടാകി എറിഞ്ഞിട്ടു പോകുന്ന കൂടെ പുതു ജ്നന്മങ്ങള്‍... ആര്‍ക്കു വേണ്ടി .... നാട്ടുകാര്‍ കളിയാക്കുനതിനോ പകരമോ .... എന്ത് പറ്റി കുട്ടി ഇത്രയും നാള്‍ കുട്ടികള്‍ ഇല്ലാതെത് എന്ന ചോദ്യം കേള്‍ക്കാന്‍ വയ്യേ .... മറ്റുള്ളവരെ കാണിക്കാന്‍... കുറവില്ലെന്ന് കാണിക്കാന്‍ ആരും കുങ്ങുങ്ങളെ ഉണ്ടാക്കരുത്.. അത് നാട്ടാര്‍ക്കും, വിട്ടില്ലുള്ളവര്കും ശല്യം ആയി തീരും .... പാവം കുഞ്ഞുങ്ങള്‍ എന്ത് പിഴച്ചു...? സ്നേഹത്തിന്‍റെ മുലപ്പാല്‍ ആര്‍ അവര്‍ക്ക് നിഷേധിച്ചു .... അപ്പനോ അതോ അമ്മയോ? അതോ പണത്തിനായി കൊതിക്കുന്ന അപ്പനമ്മമാരോ? അവരെ അപ്പനെന്നും, അമ്മയെന്നു, മാതാ പിതാകള്‍ എന്നും വിളിക്കാന്‍ വരട്ടെ ... അവരെ കച്ചവടകാര്‍ എന്ന് മാത്രമേ വിളിക്കാവു...  പണ്ടൊക്കെ അപ്പനമ്മമാര്‍ മക്കളെ വളര്‍ത്തിയത് നല്ല കുടുംബിനികളും, നല്ല കുടുംബസ്ഥന്മാര്‍  ആകാന്‍ വേണ്ടിയാണു .. വീട്ടു ജോലികള്‍ ചെയിച്ചു നല്ല അമ്മയക്കുന്ന മനോഭാവം... പറമ്പിലേം.. പാടത്തേം പണി എടുപ്പിച്ചു കുടുബസ്ഥന്‍ ആക്കുന്ന ... രിതി മാറി പുതു പെണ്ണിന്നു അമ്മായിയമ്മ കിടക്കയില്‍ ചായ കൊണ്ട് കൊടുക്കുന്ന വേലക്കരായി മാറി.... ഭര്‍ത്താവു നേരത്തെ എഴുനേറ്റു കട്ടന്‍ കാപ്പി ഭാര്യക്ക് കിടക്കയില്‍ എത്തിക്കുന്ന മാറ്റം ചെറുതല്ല.... വലുതാണ് .... എന്തിനു നാടും വീടും നരകം ആക്കണം ... കുഞ്ഞുങ്ങള്‍ക്ക് മുലപാല്‍ കൊടുത്ത്.... സ്നേഹം പകരുന്ന സാധാ കുടുംബം പോരെ നമ്മുക്ക് ...?  ത്രി സന്ധ്യയില്‍ വിളക്ക് കൊളുത്തി നാമം ചൊല്ലി ഉണരുന്ന - ഉറങ്ങുന്ന ഗ്രാമിണത പോരെ നമ്മുക്ക് ....? അതോ പകല്‍ വെളുക്കുനത് കൊലപാതകം കണ്ടുണരുന്ന ഗ്രാമമോ? .....
അമ്മമാര്‍ക്ക് ദൈവം നല്‍കിയ നന്മ യാണ് മുലപാല്‍ ... അത് നല്‍കിയത് സ്നേഹമുള്ള പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ ആണ്‌ ... പകരം വറ്റിച്ചു കണഞ്ഞു ലോകത്തെ കിരതരാക്കാന്‍ ഉള്ള അവകാശം അല്ല.... മുലപാല്‍ കൊടുക്കാന്‍  നിഷേദിക്കുന്ന ആര്‍കും അപ്പനോ, അമ്മയോ, അപ്പുപ്പനോ... അമ്മുംമയോ ആകാന്‍ യോഗ്യരല്ല ... പകരം നമ്മയുടെ   നിഷേധകര്‍ മാത്രമാണ് ....

2 comments:

  1. അവര്‍ക്ക് അര്‍ഹിക്കുന്നതല്ലേ അവര്‍ക്ക് ലഭിക്കുന്നതും...........മദേഴ്സ് ഡേയിലും ഫാദേഴ്സ് ഡേയിലും മാത്രം മാതാപിതാക്കളെ ഓര്‍ക്കുന്ന മക്കളെ കിട്ടുമ്പോള്‍ തന്നെ അവര്‍ക്കുള്ളത് തിരിച്ചു കിട്ടിയില്ലേ.....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...