Thursday 13 May, 2010

ഡോമിനികന്‍ രചനക്ക് ഒരാമുഖം

സാമുഹിക ധാര്‍മിക വില വളര്‍ത്തുക എന്നത് മാത്രമാണ് ഈ രചനകളുടെ ലക്‌ഷ്യം. ഇടത്തരം ജീവിത- കുടുംബ സാഹചര്യങ്ങളിലേക്ക് കടന്നു കയറുന്ന മുല്യ ച്ചുതി മാറ്റി ഗ്രമിണ പൈത്രികങ്ങളെ ഹൃദയത്തില്‍ പകരാന്‍ സഹായിക്കാന്‍ ഒരു പരിശ്രെമം മാത്രം. ഇതില്‍ സിനിമയില്‍ എഴുതി കാണിക്കുന്നപോലെ കാര്യങ്ങള്‍ ആരുടെയും മുഖം നോക്കിയോ, ജീവിതം നോക്കിയോ എഴുതുന്നതല്ല, നടന്നു നീങ്ങുന്ന വഴിയിലെ കാര്യങ്ങള്‍ അവതരിപ്പുക മാത്രം ആണ്‌... ആരെയും വേദനിപ്പിക്കാനോ, കരി വാരി തേക്കാനും നോക്കുനില്ല. കഥകളും, കഥാപാത്രങ്ങളും യാദ്രിചികം മാത്രം.
 ഇതിലെ പല രചനകളും ചിലതില്‍ മുഖം കാണിച്ചവകള്‍ ആണ്‌. മലങ്കര ബാലന്‍, ക്രൈസ്തവ  കാഹളം, തിരുവനന്തപുരം അലോഷിയസ് സെമിനാരി വാര്‍ഷിക പതിപ്പായ ജ്യോതിസ്, ബുര്‍ഗോസ് ദൈവശാസ്ത്ര മേഖലയിലെ ബുര്‍ഗെന്‍സിസ്, വിദ്യാലയ പതിപായ  ലാ സാജെ,  ചെങ്ങരൂര്‍ ബി. എഡ് കോളേജ് അനുദിന ചിന്തകള്‍, ചിരാത്.. എന്നിവയും ഇതില്‍ പെടുന്നു. ഇതിലെ രചനകള്‍  മേലേടം, ഹിന്ദു എന്ന ഉടമയില്‍ കാണപെടുന്നു. അതുപോലെ മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്‌ ഭാഷകളില്‍ അച്ചടിക്ക പ്പെട്ടിരിക്കുന്നു .
മലയാള ലോകത്തിലേക്ക് രസാവഹമായി നയിച്ച പ്രീയപ്പെട്ട തുമ്പമണ്‍ ഭാസി സര്‍, ഹൈസ്കൂളിലെ  സ്നേഹ മലരായ വിജയ ലെക്ഷ്മി ടീച്ചര്‍, സാമുഹിക- ധാര്‍മിക രോക്ഷം ജ്യോലിപ്പിച്ച സിബി കണ്ണംതാനം അച്ഛന്‍, ചെറു ചിന്തകളിലുടെ വിശ്വത്തെ കാട്ടുന്ന കട്ടൂകല്ലില്  തിരുമേനി, റോസ്മിനിയന്‍ കുട്ടുകാര്‍, ശ്രി. സത്യന്‍ അന്തികാട് സിനിമകള്‍,  ഡോ. ഗോപാലകൃഷ്ണന്‍ പ്രസംഗങ്ങള്‍,  ... എല്ലാം.. നന്ദിയോടെ  ഓര്‍ക്കുന്നു. വിദ്യാഭാസം നന്മയുടെ മാര്‍ഗമായി കണ്ടു കഷ്ടതയില്‍ നിന്നു പഠിക്കാന്‍ അയച്ച മതാപിതാകള്‍, സഹോദരങ്ങള്‍ ഇവരെയും നന്ദിയോടെ ഓര്‍കുന്നു. ഈ രചനകളെ കുറെ അക്ഷര തെറ്റുകള്‍, ചിന്തകള്‍  തിരുത്തി തരുന്ന സഹധര്‍മ്മിണി, രചനകളെ വായിക്കാനും, പറയാനും കഴിയാതെ മോണ കാട്ടി ചിരിച്ചു കാണിക്കുന്ന അപ്പുക്കുട്ടന്‍.. രചനകള്‍ വായിച്ചു തിരുത്തല്‍ നല്‍കുന്ന അപ്പൂസ്, കാട്ടാകട കൊറ്റം നിവാസിയായ റീനയും മാഷും (പേരുകള്‍ക്ക്  മാറ്റം നല്‍കിട്ടുണ്ട്), സത്യന്‍ അച്ഛന്‍, പ്രതികരണം തിരുത്തല്‍ പറയുന്ന വയനകര്‍ ഇവര്‍ക്ക് മുമ്പില്‍ നന്ദി.
രചനകളെ പുസ്തക രൂപത്തിലേക്ക് മാറ്റുന്ന പ്രീയപ്പെട്ടവര്‍കും നന്ദി.
( വിട്ടുപോയവര്‍ പലര്‍ ഉണ്ട് എഡിറ്റിങ്ങില്‍ തീര്‍ച്ചയായും നിങ്ങളും അതില്‍ ഉണ്ടാകും തീര്‍ച്ചയാണ്)

1 comment:

  1. congratulations .... i read some .. sure it will be eye openers for many.. sincere and heart touching....but wonder.... why u r in abroad after writing ....vaidesshika jeevitha paadangal....

    ReplyDelete

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...