Monday, 31 May 2010

സിനിമലോകത്തിലെ കഥാപാത്രങ്ങള്‍

എല്ലാവരുടെയും ജീവിതത്തില്‍ അനുകരണ സോഭാവം ഉണ്ട്. കൊച്ചുകുട്ടികളില്‍ പറയുകയും വേണ്ടാ മമ്മുട്ടി, മോഹല്‍ലാല്‍, സുരേഷ് ഗോപി, ഡിഷും.. ഡിഷും ഒക്കെയാ.. ഇതില്‍ വെറും തമാശ കഥാപാത്രങ്ങള്‍ വരെ ഉണ്ട്, വേഷത്തിലും രൂപത്തിലും കുറവല്ല.. എന്നാല്‍ ഇവര്‍ അഭിനയിക്കുന്ന ഒരു നല്ല കഥാപാത്രം  ആകാന്‍ ആരും ശ്രെമിക്കുനില്ല... പലപ്പോഴും നാം സിനിമ കാണാറുണ്ട്... അപ്പോള്‍ ചിരിക്കും, കരയും, വികാരം കൊള്ളും തീര്‍ന്നു... അതുപോരാ ... അതില്‍ നിന്നു ഇറങ്ങുപോള്‍ ഞാനും അതിലെ ഒരു നല്ല മൂല്യം ഉള്ള ഒരു കഥാപാത്രം ആണ്‌ എന്ന് തോന്നിയ്യിട്ടുണ്ടോ? അല്ലെങ്കില്‍ അതായി തീരാന്‍ ശ്രെമിക്കുമോ? 
നമ്മുടെ ജീവിതവും ഒരു നാടകം ആണ്‌, നാമും നടി- നടന്‍മാര്‍... മാറി മാറി അഭിനയിക്കുന്നവര്‍.. ജീവിതത്തില്‍ അഭിനയിക്കുക അല്ല ... ആയി തീരുകയാണ് വേണ്ടത്... ജീവിതത്തില്‍ അഭിനയിച്ചാല്‍ അത് തകര്‍ച്ചയിലേക്ക് പോകും.. ആരുടെയും മുമ്പില്‍ നമ്മുക്ക് ആരൊക്കെയോ ആയി അഭിനയിക്കാം എന്നാല്‍ ജീവിക്കാന്‍ ഒരുപാട് പ്രയാസം ആണ്‌. ഒരു നല്ല ആള്‍ ആകുന്നതില്‍ അപ്പുറം വലിയ ഒരു കാര്യം ഇല്ല.. വീട്ടില്‍, നാട്ടില്‍, എവിടെയും വിശ്വസ്തനായ ഒരു ആള്‍ ആകുക.... അങ്ങനെ നമ്മള്‍ ആയാല്‍ ജീവിതം വിജയിച്ചു.. ഇങ്ങനെ ആയിത്തീരുക വളരെ പ്രയാസം ആണ്‌.. നൂറു നൂറു നന്മ ചെയ്താലും വന്നുപ്പോയ ഒരു പിശകില്‍ പോലും ഈ സ്ഥാനം നഷ്ടപ്പെടും... നമ്മുക്ക് നല്ല കഥാപാത്രങ്ങള്‍ ആയി മാറാം.... 

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...