Thursday, 13 May 2010

കടമയും കര്‍ത്ത്യവങ്ങളും

കടമയും കര്‍ത്തവ്യങ്ങളും പരസ്പ്പര പുരകങ്ങളായ രണ്ട് പദങ്ങള്‍ തന്നെയാണ്, എങ്കിലും രണ്ടിനും വിശാലമായ അര്‍ത്ഥം ആണുള്ളത്.. ഇവകള്‍ ഒരു വാക്കുകള്‍ക്കും ശരിയായി അവതരിപ്പിക്കുക സാധ്യമല്ല... ചെറു ചിന്താ രീതിയില്‍ പറയാം.. കടം പോലെയാണ് കടമ, മറക്കരുത് തിരികെ കൊടുക്കാന്‍... അത് വേണ്ടാരിക്കും എന്ന രീതിയില്‍ തള്ളരുത്. ഒരു തീരാകടം ആണ്‌ കടമ, എല്ലാവരോടും നാം കടപ്പെട്ടിരിക്കുന്നു, മാതാപിതകള്‍, സഹോദരങ്ങള്‍, മക്കള്‍, മരുമക്കള്‍, ചെറുമക്കള്‍, അയല്‍വാസികള്‍, നാട്ടുകാര്‍, എന്ന് വേണ്ടാ എല്ലാരും നമുടെ കൂടെ ഉള്ളവരും, നാമും അവരും കടംപോലെ കടമപ്പെട്ടവര്‍ ആണ്‌. അവര്‍ നന്നായി കാണാന്‍ ആഗ്രഹം ഉള്ളവര്‍ക്കെ ഉള്ളില്‍ കടമ കാണു.. തീര്‍ച്ച .... ഉള്ളില്‍ കുറ്റവും കുറവും നോക്കുന്നവര്‍ക്ക് ഈ കടമ എന്ന കാര്യം അവര്‍ക്ക്  ഉണ്ടോ എന്ന് നന്നായി ചിന്തി ക്കേണ്ടി ഇരിക്കുന്നു... കേട്ടിട്ടില്ലേ ഹൃദയത്തില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.... കടമ ഒരികലും മറ്റുള്ളവര്‍ക്ക് ചെയാന്‍ കഴിയില്ല, ഞാന്‍ ചെയേണ്ടത് ഞാന്‍ തന്നെ ചെയ്യണം.... ഒരമ്മ പൊടികുഞ്ഞിനെ നോക്കണം എന്ന് പറഞ്ഞു ചെയ്യുകയല്ല തന്‍റെ കടമയായി കണ്ടു നോകണം... മാതാപിതാകളെ നോക്കേണ്ടത് ഇളയ മക്കളോ, കുടുംബതുള്ളവര്‍ മാത്രം അല്ല, എല്ലാ മക്കള്‍ക്കും, മരുമക്കള്‍ക്കും, ചെറു മക്കള്‍ക്കും കടമയായി തോന്നി ചെയ്യേണ്ടതാണ്, മകള്‍ പോലും വിളിക്കുബോള്‍ അമ്മ അപ്പന്മാരുടെ വിശേഷം തിരകാറില്ല ... പകരം മണിക്കുറോളം ... നാട്ടിലേം വിട്ടിലേം കുറ്റോം കുറവും.... സല്ലാപങ്ങളും നടത്തി കാശു ചിലവഴിക്കുക.... പ്രായം ആയ അമ്മയപ്പന്മാരെ ... നോകാനോ ചോദിക്കാനോ സമയമില്ല അതല്ല മനസില്ല... അതുമല്ല മനസ്സില്‍ അവര്‍ക്ക് ഇടം ഇല്ല... ഇതിലും അപ്പുറം പെറ്റ് ഇട്ടിട് കശുണ്ടാകാന്‍ പോകുന്ന അമ്മമാര്‍... കാശുണ്ടാക്കാന്‍  പറഞ്ഞു വിടുന്ന ഭര്‍ത്താക്കന്മാരും .. വീട്ടുകാരും ... ഈ ലോകം എങ്ങോട്ടെന്നു ആരെങ്കിലും ചിന്തിക്കുനുണ്ടോ ....? എങ്കില്‍ അവനു ലോകത്തിനു പുറത്താ സ്ഥാനം..... അഥവാ മരിച്ചവനായി ജീവിക്കേണ്ടി വരുന്ന ജീവച്ചവങ്ങള്‍ ....

സ്കൂളില്‍ കുട്ടികളെ ചേര്‍ക്കുമ്പോള്‍ രക്ഷ- കര്‍ത്താവിനെ ചോദിക്കാറുണ്ട് അല്ലെങ്കില്‍ കര്‍ത്തവ്യം നിര്‍വഹിക്കുന അടുത്ത ആള്‍ എന്നര്‍ത്ഥം .... ഇവര്‍ക്ക് കടമയെകള്‍ കര്‍ത്തവ്യം മാത്രം ആണുള്ളത് .... പ്രായം ആയ അപ്പനേം അമ്മെയേം നോക്കാന്‍ വച്ചിരിക്കുന്ന വേലകാരുടെ ജോലി.... ഇവരില്‍  ചിലര്‍ മക്കളെ കാള്‍ സ്നേഹമുള്ളവര്‍ ആന്നെന്ന കാര്യവും മറകരുത് അതും വിരലില്‍ കുറിക്കാന്‍ മാത്രം..... കര്‍ത്താവിനെ , കര്‍ത്താവിനു  നിയോഗിക്കുന്ന ഉത്തരവാദം... അത്രതന്നെ .. ഒരാള്‍ പൊതുവേദിക്ക് നന്ദി പറയുന്ന, സ്വികരിക്കുന്ന കര്‍മ്മം അഥവാ ചടങ്ങ്  എന്ന് പറയാം ... മികവരും നമുടെ ലോകവും കടമയില്‍നിന്നു ചടങ്ങായ കര്‍ത്തവ്യ ത്തിലേക്ക് വരുകല്ലേ?..............

1 comment:

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...