Thursday, 13 May 2010

വിധിയും യോഗവും

മിക്കവാറും എല്ലാവരും എല്ലാ ദിവസവും പത്ത് തവണയെങ്കിലും പറയുന്ന വാക്കുകള്‍ ആണ്‌ വിധിയും യോഗവും... എന്നാല്‍ ഇവയെപറ്റി ആരെങ്കിലും നന്നായി ചിന്തിച്ചിട്ടുണ്ടോ? നല്ല ഉത്തരം കണ്ടെത്തുകയോ പുതിയ തീരുമാനം എടുക്കുകയോ ചെയുന്നവര്‍ കുറച്ചാണ്.. പുതിയ തീരുമാനം എടുകാതിരിക്കുനതിനാല്‍ വീണ്ടു നാം ഈ വാക്കുകള്‍ പറഞ്ഞു കൊണ്ടേ  ഇരിക്കുന്നു എന്നത് ഒരു നഗ്ന സത്യം അല്ലെ....?  ജീവിതം വഴിമുട്ടിയത് എന്‍റെ വിധി, ദൈവം എന്‍റെ തലയില്‍ വരച്ചു അതിനാല്‍ ഇത് .... ചുമന്നെ കഴിയു എന്ന് വിശ്വസിക്കുനവര്‍ ഒരുപാടുപേര്‍...... നമ്മുക്ക് പല ഈ മിഥാ ധാരണ കുറെ മറ്റിയെടുകാം വിധിക്കും യോഗത്തിനും പഴി നല്‍കാതെ അവയെ തിരുത്തി എടുകാം.. 
ജീവിതത്തില്‍ ദുരന്തങ്ങള്‍ വിതക്കുന്ന മാറ്റങ്ങള്‍ വലുതാണ്... എന്നാല്‍ പല ദുരന്തങ്ങളും അകലെ നിന്നെ മാറ്റിയെടുക്കാന്‍ കഴിയും... ഇശ്വരന്‍ പല ദുരന്തങ്ങളും മാറ്റി തരുനുണ്ട് എന്നാല്‍ നാം നല്ല തീരുമാനത്തില്‍ നമ്മുടെ പല ദുരന്തങ്ങളെയും മറ്റിയെടുകാം... ഒരു നല്ല കുടുംബം ഉണ്ടാക്കിയെടുക്കാന്‍ ഭാര്യക്കും, ഭര്‍ത്താവിനും കഴിയും... ഇല്ലെ?  ഒരു നല്ല ഭാര്യ ആയി തീര്‍നാല്‍ ...ഒരു നല്ല ഭര്‍ത്താവായി കഴിഞ്ഞാല്‍ നമുക്ക് പല ദുരന്തങ്ങളും വിധികളേം തടഞ്ഞു മനസമാധാനത്തോടെ ജീവിതം കെട്ടി പടുക്കാം... വിവാഹത്തിന് ശേഷം വിവാഹത്തിന് മുമ്പേ പോലെ ജീവിക്കാന്‍ നോക്കിയാല്‍ ജീവിതം പാളും.. തീര്‍ച്ചയാണ്... എപ്പോഴും ഓരോരുത്തര്‍ക്കും അവരവര്‍ ആയിരിക്കാനെ കഴിയു... ആ അവസ്ഥ അല്ല മാറേണ്ടത് .. പകരം ജീവിത സാഹചര്യ മേഖലയെ ഉയര്‍ത്തുന്ന ചിന്തകളും തീരുമാനങ്ങളും എടുക്കണം അതില്‍ ഉറച്ചു നില്‍ക്കുകയും വേണം.... അത് ആരുടെയും മുമ്പില്‍ അലിഞ്ഞു പോകരുത് .. അത് പ്രധാനപെട്ട കാര്യം ആണ്‌... മാതൃക കൈവിട്ടാല്‍ ഈ വിധിയും വിലാപത്തെയും നാം ജീവിതത്തില്‍ തലയില്‍ ചുമക്കുകയല്ലേ.....?  

പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നാം ചിന്തികണം അതിന്‍റെ ഭാവി വശങ്ങള്‍ ... അഥവാ വരും വരായ്കകള്‍ ... അപ്പന്‍ അകലെ പോയി ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ ചിന്തികണം വീട്ടിലെ അപ്പന്‍റെ, ഭര്‍ത്താവിന്‍റെ കടമ, കര്‍ത്തവ്യം ആരു നോക്കും.... അമ്മ അകലെ മാറി നില്‍കുമ്പോള്‍ ചിന്തികണം അമ്മയുടെ കടമ കര്‍ത്തവ്യം ആര് ഏറ്റെടുക്കുമെന്ന് .... ചിലപ്പോള്‍ ഈ ധര്‍മ്മങ്ങള്‍ മറ്റുള്ളവര്‍ ഏറ്റെടുകുമ്പോള്‍ ... അത് നിങ്ങളുടെ ഈശ്വരന്‍ തന്ന വിധിയായി കാണരുത് .. ഇവ നാം ഉണ്ടാക്കിയെടുത്ത ദുരന്തങ്ങള്‍ അല്ലെ? ഇവിടെ ദൈവത്തെ പഴിക്കാനോ .....? നമ്മെ തന്നെ പഴിച്ചാല്‍ പോരെ.... ? അകന്നു കഴിയേണ്ടി വരുന്ന അനുഭവം പലതും നാം ഉണ്ടാക്കി എടുക്കുനതല്ലേ....? നാം ജോലിക്ക് വേണ്ടി, പണത്തിനു വേണ്ടി...., സുഖത്തിനു വേണ്ടി  വലിയ  ദുരന്തങ്ങള്‍ ഉണ്ടാക്കിയെടുക്കുകയല്ലേ .... ധാരാളിത്തവും, ജീവിത ദര്‍ശന കുറവും ഇതിലേക്ക് നമളെ കൂപ്പു  കുത്തിക്കുന്നു ....  നമുടെ പഴയ കുടുംബ സാഹചര്യങ്ങളില്‍ ദാരിദ്രം ഉണ്ടായിട്ടുണ്ട് .. ദാരിദ്ര്യം മനസിലാക്കിയവര്‍ ഒരികലും ദാരിദ്രത്തില്‍ വരില്ല... അതിന്‍റെ പോം വഴികള്‍ ചെറുപ്പം മുതലേ മാറ്റിയെടുക്കാന്‍ പഠിക്കും, ഇപ്പോള്‍ പലരും ദാരിദ്ര്യം അനുഭവിക്കുനത് പണ്ട് ഇവ ഉണ്ടാകാതെ ഇരുന്നത് കൊണ്ടാണ്... ഇപ്പോഴും പലരും ദാരിദ്രം മാറ്റുനത് പണയവും, പകരവും കൊണ്ടാണ് .... ഒരികലും പണയവും പകരവും ദാരിദ്രം മാറ്റില്ല... അപ്പന് പകരം അപ്പന്‍ മാത്രമാ.... അമ്മയ്ക്ക് പകരം അമ്മയാ... ഒന്നിനും ഒന്ന് പകരം അതുപോലെ ആകില്ല.... അപ്പനും, അമ്മയ്ക്കും കുറവുണ്ട് ... ഭാര്യക്കും ഭര്‍ത്താവിനും കുറവുണ്ട് .... അവ ഒരികലും തിന്മ അല്ല നന്മ ആണ്‌... പഴയ അപ്പനമ്മമാര്‍ക്ക് പഠിത്തം ഇല്ല എന്നാല്‍  ജീവിത മെന്ന പരിക്ഷയില്‍ അവര്‍ നുറു ശതമാനം വിജയം കണ്ടവരാ..... അവിടെ സ്നേഹം കുറഞ്ഞിട്ടില്ല, കടമകളും, കര്‍ത്തവ്യങ്ങള്‍  കുറഞ്ഞിട്ടില്ല... അവര്‍ കഷ്ട്ടപെട്ടതിനു ഭാവിയില്‍ സന്തോഷിക്കുന്നു.... എന്നാല്‍ പണം, സുഖങ്ങള്‍  ജീവിതം തുഴങ്ങപ്പോള്‍ പലരും കരുതി അത് എല്ലാം നേടിതരുമെന്നു ... അങ്ങനെ ചിന്തിച്ചവര്‍ ദുരന്തങ്ങള്‍ വിധിയായി തലയില്‍ ഏറ്റി... യോഗവും വിധിക്കും നാം കീഴടങ്ങുന്നു.... അല്ലെങ്കില്‍ അതിന്‍റെ പേരില്‍ ഉളിയിട്ടു രക്ഷപെടുന്നു .... 
നാം വിധിയേം, യോഗതെം പലപ്പോഴും തലയിലും ജീവിതത്തിലും വലിച്ചു കയറ്റുകയല്ലെ ...? ഏതാണ്ട്  മുക്കാലോളം വിധിയും, വിനയും, യോഗവും നാം വരുത്തി വയ്ക്കുന്നു... അല്ലെങ്കില്‍ നാം മറ്റുള്ളവര്‍ക്ക് തലക്ക് വച്ച് കെട്ടി കൊടുക്കുന്നു ... നല്ല തീരുമാനം എടുക്കുക ... കഴിയുന്നിലെങ്കില്‍ ജീവിതത്തില്‍ മാതൃക ആയവരെ കണ്ടെത്തി, അവരുടെ ജീവിതം കണ്ടു ശുഭാപ്തി വിശ്വാസത്തോടെ നേരിടാം.... തീരുമാനം നേടിയെടുകാനായി മാതൃക കൈമുതലാകാം..... ചിലപ്പോള്‍ വേദന ഉണ്ടായേക്കാം പലരും മാറിനിന്നു കുറ്റ പ്പെടുതിയേക്കാം.... തളരാതെ മുന്നേറുക.... പണം അല്ല ജീവിതവും മനോശാന്തി നല്‍കുന്നത് മാതൃകയും മതിപ്പും ആണ്‌.. 

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...