ജീവിതത്തില്‍ എത്രമാത്രം കോറി കൂട്ടിയ സ്വോപ്നങ്ങള്‍..നാം മെനയാറുണ്ട്.. കുറെയൊക്കെ ഇശ്വരന്‍ നന്നായി നല്‍കുന്നു ... പലപ്പോഴും തന്നവ നാം തട്ടിത്തെറിപ്പിച്ചു പോകുന്നു... പോയതോര്‍ത്ത് ഇപ്പോഴും ദുഖിക്കുന്നു.... അതുപോലെ നാം നെഞ്ചോട് ചേര്‍ത്ത ... കോറി കൂട്ടിയ സ്വോപ്നങ്ങള്‍... പലരും തടഞ്ഞും .. തകര്‍ത്തും പോയല്ലോ എന്നോര്‍ത്ത് പരിഭവപ്പെടുകയും... വാവിട്ടു ആരും കാണാതെ കരയുകയും ... വിങ്ങി പൊട്ടുകയും ചെയ്തിട്ടുണ്ട്... പല രാത്രികളും നമ്മുക്ക് നഷ്ട്ടപ്പെട്ട ... കോറി കൂട്ടിയ സ്വോപ്നങ്ങള്‍.... ഓര്‍ത്തു ഉറകം വരാതെ അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞും തിരിഞ്ഞും കിടന്നു നാം തീര്‍ത്തിട്ടുണ്ട്.... പലരും പറയാറുണ്ട് നമ്മുടെ സ്വോപ്നങ്ങള്‍ പലപ്പോഴും മനസിലെ ചിന്തയും അര്‍ദ്ധ ബോധ മനസിലെ അലട്ടലുകളും, ആഗ്രഹങ്ങളും ആണ്.
പഠിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും സാഹചര്യം ഇല്ലാതെ തളിര്‍ത്തു ഉണങ്ങിയ സ്വോപ്ങ്ങള്‍.... നല്ല സഹായിയായിരുന്നവര്‍ വെറുതെ ഉള്ള തെറ്റി ധാരണയില്‍ ഇറക്കിവിട്ടപ്പോള്‍ പൊലിഞ്ഞ സ്വോപ്നങ്ങള്‍... വേദനിച്ച നാളുകള്‍.... മാതാപിതാക്കള്‍ വീട് വിട്ട് പോകാന്‍ പറഞ്ഞത് ... അപ്പോള്‍ തകര്‍ന്നടിഞ്ഞ കുടുബ സ്വോപ്നങ്ങള്‍ ... ആറ്റ് നോറ്റ് ഒരു കുഞ്ഞു ജനിച്ചപ്പോള്‍ ഉണ്ടായ സംശയങ്ങള്‍..വേര്‍പ്പിരിയലിലേക്ക് പോയപ്പോള്‍.... ആകെ തകര്‍ത്ത ഉറ്റ കുട്ടുകാര്‍ ... വെറും മരിചിക ആയി ... മുമ്പോട്ട് നടക്കാന്‍ പാതയില്ലതായ നിമിഷങ്ങള്‍... ഒറ്റ നിമിഷം കൊണ്ട് ചുറ്റുപാടും കൂരിരുട്ടായ കാലങ്ങള്‍.... അവഹേളിച്ചു മറ്റൊരുവനോട് കൂടെ പോയ ഭാര്യാ- എന്തൊക്കെയോ കണ്ട് ഇറങ്ങിപോയ ഭര്‍ത്താകന്മാര്‍.... തന്നിഷ്ട്ടം പോലെ നടന്നു ജീവിച്ച അച്ഛനമ്മമാര്‍ നഷ്ട്ടപ്പെടുത്തിയത് മനോഹരമായ കുടുംബ ജീവിതവും മാലാഖമാരെ പോലെ ഉള്ള കുഞ്ഞുങ്ങളെ ..... സന്തോഷത്തോടെ കഷ്ട്ട പ്പെട്ടു നാട്ടുപ്പിടിപ്പിച്ച കുടുബം, ബെന്ധുകള്‍ പണം കുറഞ്ഞപ്പോള്‍ അകന്നു മാറിയത്... മകള്‍ക്ക് വേണ്ടി മുണ്ടു മുറുക്കി ഉടുത്തു സ്നേഹിച്ചു വളര്‍ത്തിയ മാതാ- പിതാകളെ വഴിയോരത്ത് ഉപെഷിച്ചത്... അലെങ്കില്‍ അതിനെക്കാള്‍ "വച്ച് നീട്ടിയ ഔദാര്യം" പ്പോലെ ജീവികേണ്ടി വരുന്നവര്‍.. ഇന്നലെ കണ്ടവരെ അങ്ങ് കൊമ്പത്ത് ആക്കി എന്നും കൂടെ നിന്നവരെ പുറം തള്ളിയവര്‍.... നല്ല കുടുംബ ജീവിതം കണ്ട് ഒന്നിച്ചു ജീവികണം എന്ന് കരുതുന്നവരെ പിരിച്ചു പണത്തിനു വേണ്ടി കാണുന്നവര്‍ ..... ഇവിടെയൊക്കെ പൊലിയുന്നതും, തകന്നു തരിപ്പണം ആകുന്നതും കുറെ കോറി കൂട്ടിയ സ്വോപ്നങ്ങള്‍ മാത്രം ആണ്. ഓര്‍ക്കുക ആര്‍കും ആരെയും തകര്‍ക്കാനും വിധികാനും അവകാശം ഇല്ല ....നാം കേട്ടിട്ടുണ്ട്... ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവികരുത്... അതിനെക്കാള്‍ ഒരു വാക്ക് കൂടി " കോറി കൂട്ടിയ നല്ല ജീവിത സ്വോപ്നങ്ങള്‍ ആരും ആരുടെയും തകര്‍ക്കരുത്" .... അത് മുറിവേല്‍പ്പിക്കുന്ന ഒരു ജീവിതവും.. തര്‍ക്കുന്ന ജീവിത സുഗന്ധങ്ങളും .. താലോലിച്ച സ്വോപ്നങ്ങളും ആണ്. ജീവിതം തന്നെ മലപോലുള്ള ഒരു കോറിയിട്ട സ്വോപ്ന കുംബാരം ആണ്... ഒന്നിന് മേലെ ഒന്നായി അടുക്കിയ സ്വോപ്നങ്ങള്‍... സ്വോപ്നങ്ങള്‍ എല്ലാം അതേപടി നടക്കാന്‍ അല്ല.. അതിന് മാറ്റങ്ങള്‍ വരുത്തി സ്വോപ്നങ്ങള്‍ക്ക് മാറ്റുകൂട്ടി, മാറ്റുരച്ചു പോകണം. സ്വോപ്നങ്ങള്‍ എപ്പോഴും ഒരുവന്‍റെ അടങ്ങാത്ത ആഗ്രഹത്തിന്‍റെ വെളിപ്പെടുത്തലുകള്‍ ആണ്. കോറിയിട്ട, കോറി കൂട്ടിയ സ്വോപ്നങ്ങള്‍ നമുക്ക് ഉണ്ടാകണം.. ഉണ്ടെങ്കില്‍ മാത്രമേ നമ്മുക്ക് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുകയുള്ളൂ.. ജീവിതത്തില്‍ പച്ചപ്പ് ഉണ്ടാകു.. ഈ പച്ചപ്പില്‍ ആരും ചപ്പുചവറുകള്‍ കൂട്ടാനോ, തീയിടാണോ, ഉണക്കി- കരിച്ചു കളയണോ അവകാശം ഇല്ല... ജീവിതം ഒരു കോറിയിട്ട പച്ചപ്പുള്ള, സന്തോഷമുള്ള സ്വോപ്നങ്ങള്‍ ആകട്ടെ...
No comments:
Post a Comment