Monday 26 July, 2010

അടിയറ വയ്ക്കു ആശ്വാസപ്പെടു...

ദൈവത്തില്‍ നമ്മുടെ ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിക്കുക അഥവാ അടിയറ വയ്ക്കുക ..പരമ പ്രധാനമായ ഒരു കാര്യം തന്നെയാണ്.. മനുഷരായ നാം ഒരികലും പുര്‍ണര്‍ അല്ല, ഈ പുര്‍ണതയാകുന്ന ഇശ്വരനിലെക്കുള്ള യാത്രയില്‍ അവിടുത്തെ മുമ്പില്‍ സമര്‍പ്പികുക ഉചിതമത്രെ... ഇനിയും നാം ഒരു സന്യാസി ആയെങ്കില്‍ മാത്രമേ ഇത് പറ്റു എന്നില്ല ... ആര്‍കും ആകാം... നമുടെ ആത്മാവും ദൈവവുമായ അനുരാഗം ആണ്‌ ഈ അടിയറ വയ്കല്‍. നമ്മുടെ ജീവിതത്തില്‍ നമ്മുക്ക് എല്ലാം നേടാന്‍ കഴിയും, അവിടെ ഇശ്വരന്‍ വേണ്ട എന്ന് ചിന്തികുന്നവര്‍ ഉണ്ടാകാം, എങ്കിലും നമ്മുടെ എല്ലാം ഇശ്വരനില്‍ സമര്‍പ്പിച്ചു നാം ആരാണോ... എന്താണോ എന്ന് ബോധ്യ പ്പെടുത്താം ഇശ്വരനില്‍... കൊച്ചു കുട്ടികള്‍ക്ക് എന്തെങ്കിലും കിട്ടിയാല്‍ അത് ആരെല്ലാം വരുന്നുണ്ടോ അവരെയൊക്കെ അവ കാണിച്ചു കൊടുകാറുണ്ട്... എന്തിന് ഉള്ളിലെ ഒരു ആഗ്രഹം. നാം ഇശ്വരനില്‍ ഉള്ള ജീവിതം നയിക്കുന്നതിന് മറ്റൊരു ചിന്തയാണല്ലോ ദേവാലയങ്ങളില്‍ പോകുക അവിടെ ചെന്നിരുന്നു യാചനകള്‍ നടത്തുക ഒക്കെ.. പലരും ചോദിച്ചേക്കാം എന്തിന് ദേവാലയങ്ങളില്‍ പോകണം... മനസ്സില്‍ ദൈവം ഉണ്ടായാല്‍ പോരെ എന്നൊക്കെ... നമ്മുടെ നേടിവീര്‍പ്പുകള്‍ വലിയ പ്രാര്‍ത്ഥന ആയേക്കാം എങ്കിലും ദേവാലയ സന്ദര്‍ശനം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം, നാം ദൈവത്തില്‍ ആയിരിക്കുന്നതിന്റെ അടയാളങ്ങള്‍ ആണ്‌ ഈ ദൈവാലയ പോക്കല്‍, സഹായങ്ങള്‍ ചെയല്‍... അല്ലാതെ ഞാനും ദൈവും ആണ്‌ എന്ന് പറഞ്ഞു നടക്കുകയും ... സഹ ജീവികള്‍ക്ക് യാതൊരു പ്രയോച്ചനം ഇല്ലാത്തവരെ നാം ദൈവ വിശ്വാസികള്‍ ആക്കാന്‍ കഴിയില്ല, ക്രിസ്തു മതം പഠിപ്പികുനത് ദൈവത്തെയും സഹ ജീവികളെയും സ്നേഹികാനും, കരുതാനും ആണ്‌. ഇശ്വരനില്‍ അടിയറ വച്ച്, എന്നികുള്ളതെല്ലാം നിന്‍റെ ദാനം ആണ്‌, എന്‍റെ സഹജീവികളും എനിക്ക് ദൈവം തന്നതാണ് എന്ന കരുതല്‍ ആണ്‌. നമ്മുടെ വേദനകള്‍ ഇശ്വരന്‍ കാണുനുണ്ട്.... എങ്കിലും നമ്മുടെ വേദന ദൈവത്തില്‍ സമര്‍പ്പികണം, കൊടുകണം... അതാണ് ദൈവ വിശ്വാസം, അല്ലാതെ എല്ലാ കാര്യങ്ങളും മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, അതില്‍ പരിഭവം കാണാതെ, ആകുലത ഉണ്ടാകാതെ, പരാതി പ്പെടുന്ന ആളുകള്‍ അല്ല വിശ്വാസികള്‍, പകരം എനിക്ക് തന്നത് എനിക്ക് സന്തോഷത്തോടെ ജീവികാനുള്ള കാര്യങ്ങള്‍ ആണ്‌. അതില്‍ താഴ്മയോടെ ജീവിക്കാനും മറ്റുള്ളവര്‍ക്ക് മാതൃക ആകാനും കൂടിയാണ്.. ഒത്തിരി കിട്ടി എന്ന് കരുതി എല്ലാം ആകില്ല, സന്തോഷം പുറമെ കാണിക്കാം, ഉള്ളില്‍ ഉണ്ടാകണം എന്നില്ല താനും... ജീവിതം ഒരികലും വാരി കൂട്ടല്‍ അല്ല, പകരം മറ്റുള്ളവര്‍ക്കായി നല്‍കല്‍ കൂടിയാണ്... ഇശ്വരന് നമ്മളെ സമര്‍പ്പികുക ഇശ്വര സാനിധ്യത്തില്‍ നാം എല്ലാം ചെയ്യാന്‍ ശ്രെമികുക... സഹജീവികളെ കണ്ണുതുറന്നു കാണുക.. കഴിയുനിടത്തോളം സഹായിക്കുക, അവഹെളികാതിരിക്കുക.... 

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...