Thursday, 29 July 2010

ഒത്തു ചേരലും ... ഒത്തു ചേര്‍ക്കലും

നമ്മുടെ ജീവിതത്തില്‍ നടക്കുന്ന വലിയ ഒരു പ്രക്രിയ ആണ്‌ ഒത്ത് ചേര്‍ക്കുക എന്നത്.. എല്ലാത്തിനോടും ചേര്‍ത്ത് നോക്കുക.... നാം പലപ്പോഴും ഈ പ്രക്രിയ നടക്കുന്ന കാര്യം അറിയുന്നെ ഇല്ല എന്നത് തന്നെ സത്യം. പ്രേതെകിച്ചു വിവാഹ ശേഷവും ചിന്തികുന്നത് ആ ചെക്കന്‍ പറ്റിയതായിരുന്നു, ആ പെണ്ണ് പറ്റിയതായിരുന്നു, കരുതിയ മാതിരി ഒരിഞ്ചു പൊക്കവും തടിയും ഉണ്ട്. എന്‍റെ കൂടെ നിന്നാല്‍ ചേരും, എന്നെകള്‍ ഒന്നര കിലോ കുറവുള്ളൂ... എന്നൊക്കെ വേണ്ട ഒരായിരം ചേര്‍ത്ത് വയ്കല്‍ നടകുകയാണ്. എന്നാല്‍ ചേര്‍ന്നതിനെ അരകിട്ടു ഉറപ്പികാതെ അവിടെയും ഇവിടെയും  കണ്ടതിനെ, പഴയ കാലത്ത് ഇഷ്ട്ടപ്പെട്ടതിനെ വീണ്ടു വീണ്ടും മനസ്സില്‍ പൂജിച്ചു നടന്നാല്‍ ഏങ്ങനെ ജീവിതം ശരിയാകും എന്നതില്‍ സംശയം തോനുന്നു... പലതും അക്കര പച്ചയായി തോന്നാം ... എന്നാല്‍ അണ്ടിയോട്‌ അടുത്താലെ അതിന്‍റെ പുളി അറിയുകയുള്ളു.... നാം ഇനിയെങ്കിലും മനസിലാക്കേണ്ടത് നമ്മുടെ ജീവിതത്തില്‍ നാം ഒരിക്കലും കൂടുതല്‍ കൂട്ടി ചേര്‍ക്കാതെ, താരതമ്യം ചെയ്തു മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാതെ അക്കാതിരിക്കുക..... കൂടെ ദൈവം തന്നതിന്‍റെ മണവും ഗുണവും കാണുക, പകരുക... അല്ലാതെ അവിടെയും ഇവിടെയും ഈ മണവും ഗുണവും നോക്കി ഒത്ത് ചേര്‍ക്കലുമായി നടന്നാല്‍, ഒരു മണവും .. ഗുണവും ഉണ്ടാകുകയും ഇല്ല, ജീവിതം എപ്പോഴും എങ്ങും എത്താതെ എന്തിനോ വേണ്ടി കഴിയുന്ന ഗതി ഉണ്ടായി കൊണ്ടിരിക്കും..... ജീവിതത്തില്‍ താരതമ്യം ചെയല്‍ ഒരികലും താഴ്ചയിലേക്ക് പോകാന്‍ അല്ല ഒരു പടി കൂടി ഉയരാന്‍ ആണ്‌.. അതുപോലെ ഒരു താരതമ്യ പ്പെടുതലും പരിപൂര്‍ണ്ണമായ ശരിയല്ല, എന്നാല്‍ താരതമ്യ പ്പെടുതലിനെക്കള്‍ അപകടകരം ആണ്‌ ഒത്ത് ചേര്‍ക്കല്‍.... ഒത്ത് ചെര്‍ന്നിടതുപ്പോലും ഒത്ത് ചേര്‍ക്കല്‍ നടത്തിയാല്‍ യാന്ത്രികത ഉണ്ടാകുന്നു.... ഭര്‍ത്താവിനെ- ഭാര്യയെ മറ്റൊരാളായി ഉള്ളില്‍ കരുതി സ്നേഹികുക, കൊണ്ട് നടക്കുന്ന രീതികള്‍ പ്പോലും ആധുനിക മനശാസ്ത്രം വിശകലനം ചെയ്യുന്നു.... ഈ വെച്ച് ചെര്‍കുക്ക .... കൂട്ടി ചേര്‍ക്കല്‍ വലിയ വിപത്തിലെക്കും, ആത്മാര്‍ഥത ഇല്ലാത്ത ലോകത്തിലേക്കും കൊണ്ട് ചെന്ന് എത്തിക്കുന്നു... ഇതില്‍ നിന്നും ഉണ്ടാകുന്ന രണ്ട് പ്രധാന വിപത്തുകള്‍ ഒന്ന്. സംശയ രോഗം, രണ്ട്. യാന്ത്രിക ജീവിതം  അഥവാ ആത്മാര്‍ഥത ഇല്ലാത്ത ജീവിത ചര്യ ആണ്‌. ഇവ രണ്ടും ശരിയായ കുടുംബ ജീവിതവും, സഹന ചൈതന്യവും ഇല്ലാതാക്കുന്നു... 

ഒത്ത് ചേര്‍ന്നവയെ കൂടുതല്‍ മനസിലാക്കി സ്നേഹിക്കുക, ജീവിതം മണവും ഗുണവും ഉള്ള സന്തോഷകരം ആയി തീര്‍ക്കാം..... നാം എന്ത് ചിന്തികുന്നോ അത് ആയി തീരും .... ഒത്ത് ചേരല്‍ ഉണ്ടാകട്ടെ... ഒത്ത് ചേര്‍ക്കല്‍ ഉപേഷിക്കാം.. ഉള്ളതില്‍ ഓണം പോലെ കൊണ്ടാടി ജീവിതം ഒരു മനസിലെ ഉത്സവവും, ജീവിത വിജയവും ആക്കി തീര്‍ക്കാം... 

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...