പല വലിയ വീടിനു മുമ്പിലും എഴുതിവച്ചിട്ടുണ്ട് പട്ടിയുണ്ട് സുക്ഷിക്കുക എന്ന്.... പണ്ട് പട്ടിയെ പൂട്ടിയിടില്ല, അതിനാല്‍ ഉപദ്രെവിക്കാം എന്നുകരുതി ആക്കാം... ഇന്ന് പലപ്പോഴും പട്ടി കൂട്ടിലാണ് വളരുന്നെങ്കിലും... ഫാഷന്‍ ആയി ബോര്‍ഡും കൂടി തുക്കിയിടാം... ഞങ്ങള്‍ പുതിയ ഇനം പട്ടിയെ വളര്‍ത്തുന്നവര്‍ ആണ്... അല്ലെങ്കില്‍ ഭിക്ഷ്കരെയും തങ്ങളോടൊപ്പം അല്ലാത്തവര്‍ക്കും പ്രവേശനം നിഷേധിച്ചിരിക്കുന്നു എന്ന് ഭാഗികമായുള്ള മുന്നറിപ്പ് എന്ന് വേണം കരുതാന്‍... അതുപോലെ നാം വരെ അകലെയുള്ള അനാഥ മന്ദിരങ്ങളിലും, പാവപ്പെട്ടവരെയും തേടി മൈക്ക് ഒക്കെ വച്ച് കെട്ടി ഒത്തിരി സഹായിക്കുന്നവരായി കാണികാറുണ്ട്.... അത് തെറ്റ് എന്നല്ല തൊട്ടടുത്ത് കിടക്കുന്നവന്‍ പട്ടിണിയില്‍ ആണ്... അവന്‍ വയ്യാത്ത സ്ഥിതിയില്‍ ആണ്..... ജോലി ചെയ്യാന്‍ പറ്റാതെ രോഗത്തില്‍ ആണ്... കുട്ടികള്‍ ഉണ്ട്, പ്രായമായ അച്ഛനമ്മമാര്‍ ഉണ്ട്, എന്നെകിലും കരുതി പൈസ കൊടുത്തു സഹായിച്ചില്ലെങ്കിലും പ്ലാസ്റിക് കവറില്‍ കെട്ടി കളയുന്ന ഭക്ഷണം എങ്കിലും കൊടുക്കാന്‍ നമ്മുക്ക് മനസുണ്ടാകണം... അല്ലാതെ അകലെ പോയി അനാഥ മന്ദിരം നോക്കി പോയി നന്മ മാത്രം കാണരുത്... ബൈബിളില്‍ പറയുന്നത് വളരെ വെക്തം ആണ്. ഒന്നാമതായി ദൈവത്തില്‍ വിശ്വസിക്കുക- സ്നേഹിക്കുക, രണ്ടാമതായി നിന്നെപോലെ നിന്‍റെ അയല്‍കാരനെ സ്നേഹികുക- വിശ്വസികുക... കുറെ ആഡംബരം, പൊള്ളയായ പൊങ്ങച്ചം കാണിക്കാന്‍ എല്ലാര്‍ക്കും കഴിയും, അതിനെ കാണാനും പ്രോത്സാഹിപ്പികാനും കഴിയും എന്നാല്‍ അത് കണ്ട് പരിഹസിക്കുന്നവരും കുറവല്ല എന്നോര്‍കുക.... പാവപ്പെട്ടവന്‍ മരണത്തോട് മല്ലടിക്കുനത് കണ്ടിട്ടും കേട്ടിട്ടും വീട്ടു മുറ്റത്ത് കണ്ണാടി കൂട്ടില്‍ എന്നും വേലകരെ വച്ച് കുളിപ്പിച്ച് കിടത്തിയിരിക്കുന്ന കാറ് ഒന്ന് എടുക്കാന്‍ മനസു വരാത്ത മനുഷരല്ലാത്ത- മൃഗിയര്‍ നാം ആയി മാറുകയാണ്.... ദൈവം നമ്മുക്ക് തന്നിരിക്കുന്നത് മറ്റുള്ളവര്‍ക് കൂടി നല്‍കാനും കൂടിയ..... പനിച്ചു കിടിങ്ങി കിടക്കുനത് പാവങ്ങളെ കണ്ടിട്ട് മുന്തിയ ഇന്നം സിഗരെട്ടും വലിച്ച് പളപ്പന്‍ വസ്ത്രവും ധരിച്ചു, ഏസി കാറില്‍ പോകുന്നവരും ചുരുക്കം അല്ല,,, ആ പാവപ്പെട്ടവന് ഒരു അമ്പതു രുപ്പിക കൊടുക്കാന്‍ കഴിയാത്തവര്‍...? ദൈവം പാവങ്ങള്‍ക് ഒരുപാട് മകളെ കൊടുക്കുന്നു... എന്നാല്‍ ഓര്‍ക്കുക പല മുന്തിയവര്‍കും കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നില്ല... എന്നു മുത്തിയ തരം ചിക്കെന്‍ അടിച്ചു കുഞ്ഞു വളരണ്ടിടത് കൊഴുപ്പ് വളരുകയാ.... അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകെണ്ടാപ്പോള്‍ ശരിരത്തില്‍ രസകീയ പ്രയോഗത്തില്‍ അവയെ തടയുകയും... അവിടെയും ഇവിടെയും അവ പ്രവര്‍ത്തിച്ചു കയറി പെരുകുകകയും... തടികുകയും, മുഴകുകയും ചെയുകയാണ്... ആയാല്‍ വീട്ടുകളില്‍ ഒരു കുഞ്ഞു കരയുമ്പോള്‍ ശപിക്കുന്ന ആളുകളും കുറവല്ല, എങ്കില്‍ കുഞ്ഞിനു എന്ത് പറ്റി ... വിശന്നിട്ടാണോ? വല്ല അസുഖം ആണോ എന്ന് പോലും തിരകാതെ ശപ്പിക്കുന്ന "ജന്മങ്ങള്‍" പെരുകി വരുന്നു.... മഴകാലം ആകുബോള്‍ ആയാല്‍ വാസികള്‍ ചോര്‍നോലിച്ചു രാത്രി വെളുപ്പികുമ്പോള്‍.... നമോരോതരും വീടുകള്‍ വെഭിചാര ശാലകളും, മധുരോല്സവവും, ഉന്മാതരും.... ആയിമാറുന്നു ... നടക്കാന്‍ വയാത്തവര്‍.... മുടന്തുള്ളവര്‍ റോഡില്‍ അല്‍പ്പം താമസിച്ചു ഒഴിഞ്ഞു തന്നാല്‍ ശീദികരിച്ച പറക്കും തളികളില്‍ ഇരുന്നു മുരള്ളുന്നവര്‍... നമ്മിലും വന്നു കൂടിയിട്ടില്ലേ? അല്ലെങ്കില്‍ അവരെ കൂടി ഒന്ന് കയറ്റി ആ ആശുപത്രി പടികലോ, കവലയിലോ ഒന്നാക്കാന്‍ നമ്മുക്ക് ആകാതെ പോകുന്നു... ദയവായി പാവങ്ങളെ തേടി മൈലുകള്‍ പോകാതെ... അയല്‍വാസികള്‍ ദരിദ്ര വാസികള്‍ ആയി കാണാതെ, കണക്കാക്കാതെ... നാളെ നമ്മുടെ വീട്ടില്‍ എന്തെങ്കിലും ഉപകാരം ചെയ്തു തരുന്നവര്‍ എന്നൊക്കെ കണ്ട് സഹായിക്കുക... എന്തെങ്കിലും സഹായിക്കുന്നതോടൊപ്പം എന്തെങ്കിലും ചെറിയ ജോലി ചെയിഇപ്പിച്ചു വലതും കൊടുക്കുക... അവരെ അത് അഗികരികുന്നതും, സ്നേഹിക്കുനതിനും തുല്യമാണ്... ഒരു പിറന്നാള്‍, കല്യാണം ഇവയ്ക്കു അവര്‍ക്ക് കൂടി പങ്കാളിത്തം നല്‍കുക ... നമ്മുടെ വീട്ടു മുറ്റത്ത് അവര്‍ ഭവ്യത കാട്ടി നില്‍കുമ്പോള്‍ ഒന്ന് ചിരിക്കുക, ചെറു കാര്യങ്ങള്‍ തിരക്കുക .... അപ്പോള്‍ അടുപ്പം ഒക്കെ ഉണ്ടാകും, അല്ലാതെ അറിയുന്നവരെപോലും അകറ്റുന്ന പെരുമാറ്റങ്ങള്‍ ഉപെഷികുക .... പാവപ്പെട്ടവരെ പടികല്‍ തന്നെ കണ്ട് മുട്ടാം, അല്ലെങ്കില്‍ നമ്മുടെ സ്നേഹം കണ്ടാല്‍ മതി ഒരു ഇരുപത്തഞ്ചു പേരെങ്കിലും ദിവസേന നമ്മളെ തേടി വരും ... പണം മാത്രം അല്ലെ ഒരു നല്ല അഭിപ്രായം ആരായാന്‍... ഒരു തീരുമാനം എടുക്കാന്‍, ഒന്ന് കൂടെ കൊണ്ടുപോകാന്‍.... ഒക്കെ.... നാം നമ്മുടെ ജീവിതത്തിന്‍റെ ഒരു ശതമാനം ബന്ധം ഇല്ലാത്ത, എന്നാല്‍ ബെന്ധുകള്‍ ആക്കെണ്ടവര്‍ക്കായി മാറ്റി വയ്ക്കാം ജീവിതത്തിന്‍റെ ബാകി ഭാഗം സന്തോഷകരം ആക്കി മാറ്റം....
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്നിന്നു...
-
ഒറ്റപ്പെടല്, ഒറ്റപ്പെടുത്തല് സ്ഥിരം നാം കേള്കുന്ന വാക്കുകള് ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്ക്ക് കൂടുതല് അര്ത്ഥവും ആഴവും നല്കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
No comments:
Post a Comment