Monday, 2 August 2010

മറിയം എന്ന മഹാത്മ്യം

ഈ രചന ഒരികലും ഒരു ദൈവശാസ്ത്ര വിചിന്തനമോ, മത വിശ്വാസ ഉറപ്പികാലോ, തെറിപ്പികല്ലോ അല്ല പകരം നമ്മുടെ ഇടയില്‍ നിന്നു അന്ന്യം നിന്നു പോകുന്ന മഹാത്മ്യങ്ങള്‍ കണ്ടെത്തല്‍ ആണ്‌.. "ഭാരത സ്ത്രികള്‍ താന്‍ ഭാവ ശുദ്ധി" എന്ന കവിഭാവന പോലെ നാമും ജീവിതം മഹത്തരം ആക്കാന്‍ ദൈവം തരുന്ന അവസരങ്ങള്‍ ജീവിത വിജയ ഗാഥ ആയി മാറട്ടെ... മറിയം എന്ന വെക്തിയെയും, വെക്തിതത്തെയും നമ്മുടെ മുമ്പില്‍ നില്‍കുന്ന ഒരു പാവപ്പെട്ട കന്യക, സഹായ മനസ്ക, വിശുദ്ധ ജീവിത മാതൃക, അതിലൊക്കെ ഉപരിയായി ഏവര്‍ക്കും മാതൃകയായ ലാളിത്യം.... ഇശ്വരന്‍ ഒരാളില്‍ ചുമതലകള്‍ നല്‍കുക, തെരെങ്ങെടുത്തു മഹാ കാര്യങ്ങള്‍ ചെയ്യിക്ക .... പറഞ്ഞരിക്കാന്‍ കഴിയാത്ത ഒരു സത്യം ആണ്‌.. ഇന്ന് നാം ചിന്തികുക ആണെങ്കില്‍ ഈ ലോകത്തില്‍ ആരെയെങ്കിലും ഇത്ര പരിപൂര്‍ണയായ വെക്തിയെ കിട്ടില്ല എന്ന് വേണം പറയാന്‍.... ഒന്ന് പ്രസവിക്കാന്‍ താല്പര്യം ഇല്ലാത്ത കാലത്തിലേക്ക് ഊന്നി  നില്‍കുമ്പോള്‍... ആര്‍കൊക്കെ സത്യമായി പറയാന്‍ കഴിയും നാം വിശുദ്ധരായ ഒരാള്‍ ആരെനെന്നു.... സ്വൊയം പറയാം അല്ലെ..? ആരെങ്കിലും നാം നല്ല കുട്ടിയാണ് എന്ന് പറയാന്‍ കഴിയുനുണ്ടോ? അതും മറിയ എന്ന പാവപ്പെട്ട സ്ത്രിയെ ദൈവം.. മനസിലാക്കി ലോക രെക്ഷകന്‍ പിറക്കാനായി, മനുഷന്‍ ആകാന്‍, ലോകത്തിലേക്ക്‌ വരാന്‍ ഈ പാവപ്പെട്ടന്‍ പുണ്ണ്യപെട്ട കന്യകയെ തെരഞ്ഞെടുക്കുന്നു..... നമ്മില്‍ ആരൊക്കെ കന്യകള്‍ ആണ്‌.... വിവാഹ ശേഷവും പര- പുരുഷ ബന്ധവും, പരസ്ത്രി ബന്ധവും ഉള്ള കാലത്തില്‍ ഒരു കന്യക എന്ന ചിന്ത മഹത്തരമായ കാര്യം ആണ്‌.... കന്യക എന്ന ചിന്ത എന്നത് വിശുദ്ധമായ ജീവിതകാരി എന്ന് വേണം ചിന്തിക്കാന്‍ അല്ലാതെ മുടുപടം അണിഞ്ഞ വിവാഹിതരും, അല്ലാത്തവരും അല്ല. നോട്ടത്തിലും, ചിന്തയിലും, പ്രവര്‍ത്തിയിലും അടകവും വിശുദ്ധിയും കാത്തു സുക്ഷികുന്നവര്‍ എന്ന് മനസിലാകണം.. വിദേശത്ത് പണിയെടുത്തു അയക്കുന്ന വിയര്‍പ്പുകള്‍, വിരഹത്തിന്റെയും വേദനയുടെയും ചിന്നമായി നല്‍കുന്ന പൈസകൊണ്ട് ... തകര്‍ത്തു  നടക്കുന്ന ജീവിതം... ഭര്‍ത്താവും ഭര്യയും ഉണ്ടായിട്ട് മറ്റുള്ളവരുടെ കൂടെ ജീവിതം സുഖികുന്ന, നല്‍കുന്ന "കന്യകള്‍" മുടുപടം ഉപേക്ഷിച്ച്, ത്യാഗം എന്ന, അടകം എന്ന പുണ്യം ... നാം കൈമുതല്‍ ആകുക... സഹായ മനസ്കത... അതും ഗര്‍ഭ കാല ത്തിന്‍റെ ആദ്യ സമയത്ത് അകലെയുള്ള, മൂത്ത സഹോദരിയ്ക്ക് വേണ്ടി മലയും, കുന്നും  താണ്ടി ശുശ്രുഷികാനായി പോയ മിടുക്കി പെണ്‍കുട്ടി ... അല്ലെങ്കില്‍ തന്‍റെ വേദനകള്‍ മറന്ന് മറ്റൊരാള്‍ക് വേദന ഉണ്ടാകും എന്ന ഉറച്ച- സത്യ  സന്ധമായ സഹായ മനസ്കത.... നാമും ചിന്തികരുണ്ടോ നാം ചെയ്യുന്ന സഹായം സത്യമായ കാര്യങ്ങള്‍ ആണെന്ന്.... പലപ്പോഴും ലാഭ- സന്തോഷ, അതിലും അപ്പുറം പലതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ഉള്ള വിദ്യയായി മറിയിട്ടില്ലേ? പലപ്പോഴും വലിയ നന്മ മറന്ന് കളഞ്ഞിട്ടു ചെറിയ രീതിയില്‍ ആളുകളെ കാണിക്കാനും, അല്ലെങ്കില്‍ അവരില്‍ നിന്നു എന്തെങ്കിലും കിട്ടുംമെന്ന ചിന്തയോടെ അല്ലെ അടുത്ത് കൂടുന്നത്...? ആരെയും കുറ്റപെടുതല്‍ അല്ല പകരം സ്വൊന്തം അപ്പനും അമ്മയും മരണകിടക്കയില്‍ വേദനിക്കുമ്പോഴും പിന്നാം പുറങ്ങളില്‍ കേള്‍കുന്ന പിറുപിറുപ്പ്‌ അവരുടെ മുതലും- പണ്ടങ്ങളും എങ്ങന്നെ തങ്ങളുടെ കൈകളില്‍ എത്താനുള്ള കുറുക്കു വിദ്യകള്‍ ആണ്‌... ആര്‍കു വേണ്ടി നാം ഈ കോപ്രായം കെട്ടുന്നു ... മാനുഷരെ കാണിക്കാന്‍, എല്ലാത്തിനും സാക്ഷി ദൈവം ആയിരികണം ... മറിയം ഒരു പാവപ്പെട്ട യുവതി ആയിരുന്നു .. അവളെ പറ്റി ദൈവം നന്മ കണ്ട് തെരഞ്ഞെടുത്തു .. പല വലിയ ആളുകള്‍ക്കും അത് ഇഷ്ട്ടപ്പെട്ടിട്ടില്ല... പാവപ്പെട്ടവര്‍ ഉയര്‍ന്നു കാണുന്നതില്‍ ആര്‍ക്കാണ്‌  ആഗ്രഹം ഉള്ളത്?  അവരെ കുറ്റപ്പെടുത്താനും, കരി വാരി തേക്കാനും, അപകീര്‍ത്തി പെടുത്താനും അല്ലെ നാം മുതിരുക... എത്രമാത്രം നാം അവരെ മേലെ കിടയിലേക്ക് ഉയര്‍ത്തി എടുകാറുണ്ട്? അടുത്ത വലിയ ഒരു കാര്യം ലാളിത്യ ജീവിതം- ഇത് നന്മയുടെ ജീവിതം ആണ്‌... പ്രേതെകിച്ചു ഈ കാലത്തിന്‍റെ ശാപം എന്നത് ഒരു പരിധിവരെ സ്ത്രികളുടെ ലളിത ജീവിത കുറവ് തന്നെയാണ്... പൊങ്ങച്ചം കാണിച്ചും ആളായി കണികാണും കാട്ടികൂട്ടുന്ന രീതികള്‍ ഒത്തിരിയേറെ മാറേണ്ടിയിരിക്കുന്നു... അതിന് പല പെങ്കോന്നികളായ പുരുഷന്മാരെയും കുറ്റം പറയേണ്ടതയിട്ടുണ്ട് .... എല്ലാത്തിനും കൊളംബിപ്പോലെ പോലെ നില്‍കാതെ... നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത ജന്മങ്ങളും നമ്മുടെ ഇടയില്‍ കുറവല്ല.. ആഡംബര ജീവിതം ഒരുകാലത്തും വിലമതിക്കപ്പെട്ടിട്ടില്ല... പ്പെടുകയും ഇല്ല... ലെളിത ജീവിതം മാതൃകയും, ഉഷകാല നക്ഷത്രം പോലെ വഴികാട്ടിയും  ആയിരിക്കും.. നമ്മയും ഈ വിശുദ്ധ കന്യക ജീവിതത്തിനും, ലാഭേച്യില്ലാത്ത സഹായികളായി മാറാനും, എളിയവരെ ഉയര്‍ത്താന്‍ വിളിക്കപ്പെട്ടവരും, അതിലുപരി ലളിത ജീവിതത്തിലൂടെ പൊങ്ങച്ച-പൊള്ളയായ ജീവിതത്തിനു മാതൃക നല്‍കാനും കൂടിയാണ് നമ്മെ ദൈവം തിരെഞ്ഞെടുത്തു സന്യാസികളും, വൈദീകരും, കുടുംബസ്തരും, സാമുഹിക പ്രവര്‍ത്തകരും, അധികാരികളും, ഒക്കെയാക്കി മാറ്റിയിരിക്കുന്നത് ... ഇവ ഒരികലും നന്മ ഇല്ലാതാകാനുള്ള മാര്‍ഗ തടസികാലോ - ചെന്ന് തട്ടി ചിന്ന ഭിന്നം ആയി പോകാന്നോ.. പൊക്കണോ ഉള്ളവര്‍ അല്ല. നമ്മെയും ദൈവം ഈ വലിയ മാതൃക ജീവിതത്തിലേക്ക് മാറ്റിയിരിക്കുന്നു .. നന്മ ചൊരിയാന്‍, വിശുദ്ധിയില്‍ നമ്മെയും,., അവരെയും ആക്കാന്‍, തകര്‍ച്ചയില്‍ ആയവരെ ഉയര്‍ത്താന്‍ .... ലാളിത്യത്തില്‍ ലോകത്തെ പുളകം കൊള്ളിക്കാന്‍, ലോകത്തിന്റെ മുമ്പില്‍ ഒരു മെഴുകുതിരിയായി മാറി ഇല്ലാതാകാന്‍...ഒരു മഹത്മ്യ ലോകത്തിലേക് ആയിത്തീരാന്‍.... എല്ലാവര്ക്കും കഴിയട്ടെ എന്ന ആഗ്രഹതോടെയും ,, ആശംസകളോടെ ... 

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...