Sunday 22 August, 2010

ഓണം തരുന്ന ചിന്ത

കേരളീയരുടെ ദേശിയ ഉത്സവം എന്നൊക്കെ നാം ഓണത്തെ കാണാറുണ്ട് എന്നാല്‍ ഓണം തരുന്ന മറ്റൊരു ചിന്ത നമ്മുക്ക് കാണാം, നാം അറിയുന്ന ചിന്ത മഹാ മനസ്കനായ മഹാബലി ഭരിച്ചിരുന്ന സമയത്ത് കേരളത്തില്‍ യാതൊരു തരത്തിലുള്ള കള്ളത്തരങ്ങള്‍, തിന്മയില്ലാത്ത കാലം എന്നൊക്കെയാണ്... എന്നാല്‍ ഈ ഓണം ഒരു വിളവെടുപ്പ് ഉത്സവമായും കാണാം, സമ്രിധിയുടെ നിറവില്‍ കൊണ്ടാടെണ്ട ഉത്സവം... പണ്ട് അടിയാന്മാരും കുടിയാന്മാരും ഉള്ള കാലം, കയറി കിടക്കാനോ, പണിയെടുതത്തിനു ഒന്നും കിട്ടാത്ത കാലം.. മേലാളന്മാരുടെ രീതികളില്‍ നിന്നും മാറി ഒരു നാളയെ മനസ്സില്‍ കോറിയിട്ട തൊഴിലാളി വര്‍ഗ സ്വോപ്നം, അതാണ് ഓണം... എനിക്കും ഉണ്ടാകണം ഒരുതുണ്ട് ഭൂമി, അതില്‍ പണിയെടുത്തു കിട്ടുന്ന വിളയില്‍ കുടുംബ സമേതം ഒന്നിച്ചു ഉണ്ണുന്ന ചിന്ത .. എന്ന് വച്ചാല്‍ അക്കാലത്തു ഒരു സൊപ്നം എന്ന് വേണം പറയാന്‍.. കുടുംബത്തോടൊപ്പം ഒരു നേരം ഭക്ഷണം കഴിക്കാന്‍ കഴിയില്ല, ഒരു രാത്രി കുടുംബത്തോടൊപ്പം ഉറങ്ങാന്‍ കഴിയില്ല അപ്പോള്‍ വയലേലകളില്‍ പോയി കൃഷിയും നോക്കി കിടകണം... ഈ നശിച്ച ഗതി മാറണം, ഒരിടം ഇശ്വരന്‍ തരണം, അത് മാത്രം പോരാ.. ആ നല്ല കാലത്ത് നല്ല ഭരണം, ഭരണാധികാരി  ഉണ്ടാകണം അവര്‍ മഹാബലി പോലെ ആയിരികണം... ഈ ചിന്ത ഇപ്പോഴും നാം കാണണം.. നമ്മുക്ക് ഒരു തുണ്ട് ഭൂമി അല്ല അതില്‍ കൂടുതല്‍ ഉണ്ട്, എത്രപ്പേര്‍ അതില്‍ സന്തോഷികുന്നു? നല്ല വീടുണ്ട് എത്രപേര്‍ ഈ വീട്ടില്‍ നല്ല ഓണം ഉണ്ണുന്നു? ഒന്നുകില്‍ അപ്പന്‍ നാട്ടില്‍ ഇല്ല, അല്ലെങ്കില്‍ അമ്മ നാട്ടില്‍ ഇല്ല, അപ്പുപനമ്മാര്‍ കൂടെയില്ല അനാഥ മന്ദിരം പോലുള്ള വൃദ്ധ- മന്ദിരത്തില്‍ ആണ്‌. സ്വാതന്ത്രം ഉണ്ട് ഭരിക്കുന്നവര്‍ ഈ മഹാബലി പോലുള്ളവര്‍ ആണോ? എന്നാണ് ഒരു ഓണം ഉണ്ടാവുക ... ഉണ്ടാകുമോ ..? സംശയം തന്നെയാ... 

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...