Saturday, 6 November 2010

തിരുത്തലുകള്‍ക്കുള്ള വില

തിരുത്തലുകള്‍ എപ്പോഴും ആവശ്യം ആണ്‌, തിരുത്തലുകള്‍ ഒരികലും ആരെയും നശിപ്പികണോ, ഇല്ലാതാകാന്നോ  അല്ല പകരം നന്മയിലേക്കും, നല്ല നാളയിലെക്കും നയിക്കാന്‍ ആകണം. പലപ്പോഴും പലരും പലരെയും തിരുത്തുന്നതിനു പകരം അവയ്ക്ക് കൂടു നിന്നു അതിനെ വിജയിപ്പികല്‍ ആണ്‌, മക്കളുടെ തെറ്റുകള്‍ക്ക് മാതാപ്പിതാക്കള്‍ കര്‍ശനമായ താക്കിതുകളും, തിരുത്തലും നന്മയുടെ വഴികളും പറഞ്ഞു കൊടുകണം, അല്ലാതെ അവരെ ചിത്ത സംബര്‍ക്കതിലും വഴിയിലും നടക്കാന്‍ ചിരിച്ചു കാട്ടുക അല്ല. പോകേണ്ടിടത്ത് പോകാന്നും, പോകണ്ടാതിടത് ചുറ്റി നടക്കാന്‍ അനുവദിക്കുകയും അരുത്, കുട്ടികള്‍ക്ക് സമ്രിദ്ധമായ ഭക്ഷണം നല്കുന്നപോലെ നല്ല വെക്തികള്‍ ആകാന്‍ ഉള്ള തിരുത്തലുകള്‍ സമയാ സമയം നല്‍കണം... അല്ലാതെ എല്ലാം തിന്ന് കണ്ടിടം കയറി നടക്കുന്ന ശീലം നിര്‍ത്തുക. വിവാഹിതരായ മക്കള്‍ അവര്‍ നടകേണ്ടതും, പോകേണ്ടാതുമായ വഴികള്‍ നടക്കാനും, കുടുംബം വളരാനും ഉള്ള നല്ല ചിന്തകളും, ഉപദേശങ്ങളും നല്‍കണം.. അവര്‍ പോകുന്ന വഴികള്‍ ശരിയെന്നു വരുത്തി ഒരികലും മുന്നോട്ടു പോകരുത്... വഴിവിട്ട രീതികള്‍ കാണുമ്പോള്‍ തന്നെ കണ്ണടയ്കാതെ അപ്പോള്‍ തന്നെ തിരുത്തി പോകുക. ബെന്ധുകള്‍ കൂടുകാര്‍ മറ്റുള്ളവരൊക്കെ, വീട്ടില്‍ വരുന്നതും സഹാവസിക്കുന്നതും നന്നായി നിയത്രിക്കുകയും, തെറ്റായതും, മറ്റൊരാള്‍ കണ്ടാല്‍ വിലമാതിക്കാത്തതും ആയ കാര്യങ്ങള്‍  ശകാരിച്ചു നിര്‍ത്തുക. മുളയിലെ നുള്ളിയാല്‍ ചെറു വേദനയില്‍  അവയെ പിഴുതെറിയാം.
നമ്മുടെ ഇടയില്‍ തിരുത്തലുകള്‍ സ്വികരിച്ചവരും കൊടുത്തവരും ആണ്‌ വലിയ പ്രേമുഖരായി സമുഹത്തില്‍ വന്നിട്ടുള്ളത്, എബ്രഹാം ലിങ്കന്റെ സത്യ സന്തത മാതാപിതാകളുടെ തിരുത്തലും പ്രോത്സാഹനവും ആണ്‌, വിശുദ്ധ അഗസ്തിനൊസിന്റെ ജീവിത വിജയം അമ്മയുടെ കണ്ണുനീരിന്റെ തിരുത്തലുകളും പ്രാത്ഥനയും ആണ്‌,  അങ്ങനെ നോക്കിയാല്‍ വിജയിച്ച ഓരോരുത്തരും .. അതുപോലെ നമുടെ ഇടയില്‍ തന്നെ തിരുത്തലുകള്‍ കൊടുക്കാത്തതിന്റെ കണ്ണുനീരുകളും കുറവല്ല. 

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...