Saturday, 25 September 2010

യുവത്വം മനസുകളില്‍

ആസ്പത്രി കസേരയില്‍ കുത്തിയിരിക്കുംബോഴാ അമ്മാവന്റെ വരവ്.. ഇരിപ്പ് കസേരയെക്കാള്‍  പ്രായം കാണും അമ്മാവന്... അഞ്ചാറു  പ്രാവശം ഈ കുതിര്യിരുപ്പു കസേര പാച്ചു വര്‍ക്ക് ചെയ്തതുപ്പോലെ അമ്മാവനും മാസത്തില്‍ ഒരു പാച്ചു വര്‍ക്ക് മാറാതെ ഉണ്ടാകും... കമ്പോണ്ടര്‍ പുറത്തേക്കു ചീട്ടു നീട്ടി വായിക്കാന്‍ എത്തുമ്പോഴേക്കും അമ്മാവന്‍ ചാടി എഴുനേല്‍ക്കും... കസേരയുടെ കിരുകിരാ ശബ്ദം കടത്തി വെട്ടി അമ്മാവന്റെ അസ്ഥികള്‍ പൊട്ടുംപ്പോലെ കേള്‍ക്കാം .. ഒന്ന് സഹായിക്കാം എന്ന് കരുതി മുന്നോട്ടാഞ്ഞപ്പോള്‍ അമ്മാവന്റെ അക്രോശിച്ച മറുപടി... "വേണ്ടാ... തന്നെക്കാള്‍ എന്നിക്ക് ആകും". നാണം തോന്നിപ്പോയി.. ദേഷ്യം വന്നെങ്കിലും .. കൈ വിടാത്ത യുവത്വം വല്ലാതെ ചിന്തിപ്പിച്ചു... ഒരു മന ധൈര്യം .. കാത്തു സുക്ഷിക്കെണ്ടാതാണ്. പുതു തലമുറക്ക് നഷ്ട്ടപ്പെടുന്ന കാര്യങ്ങളില്‍ ഒന്നാണിത് ... ആത്മ ധൈര്യം ഇല്ലായ്മ.. പ്രായത്തെ കടത്തി വെട്ടുന്ന ധൈര്യം, മന കരുത്ത് ഇല്ലാതെ ചോര്‍ന്നൊലിക്കുന്ന കാലം.... തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്ത ആടി ഉലയുന്ന രീതികള്‍ , മറ്റുള്ളവര്‍ പറയുന്നവയില്‍ വിശ്വസിക്കുന്ന ആളുകള്‍ എന്ന തലത്തില്‍ ആയി തീര്‍ന്നിരിക്കുന്നു പുതു തലമുറ.. മലപ്പോലെ തിന്ന് കൊഴുത്ത് ഇരിക്കുമെങ്കിലും വെറും ഭാരമായി തീരുന്ന അവസ്ഥ... അപ്പോള്‍ കരുത്താര്‍ന്ന ജീവിതം വേണമെങ്കില്‍ പ്രധാനമായും ഉണ്ടാകേണ്ടത് ദൈവവും ആയ ഒരു ബന്ധം, അഥവാ ദൈവം ഉണ്ടെങ്കില്‍ എല്ലാം നടക്കും എന്ന ആ വിശ്വാസം, ഓരോ ചുവടുകള്‍ക് താങ്ങ് ദൈവം ആന്നെന്ന ചിന്ത, മനുഷരില്‍ ആവശ്യത്തിനുള്ള വിശ്വാസം... മനുഷ്യന്‍ ദൈവം അല്ല, അവന്‍ തള്ളുന്നവനും തകര്‍ക്കുവാന്‍ കുതന്ത്രം മെനയുന്നവനും ആന്നെന്ന ബോധം പ്രവൃത്തികളില്‍ മനസിലാക്കി... അമ്മാവന്റെ ചിന്തയും അതില്‍ പെടുത്താം.. എന്നെ തങ്ങള്‍ താങ്ങാനുള്ള  ഉള്ള കരുത്ത് അവനില്ല, എങ്കില്‍ അവനെയും കൊണ്ട് നിലം പറ്റിയാല്‍ വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാകാം... വീഴ്ചയില്‍ ഒടിവോ ചതവോ ഉണ്ടെങ്കില്‍ അത്ര പ്പെട്ടന്ന് മാറില്ല, അതിനാല്‍ ഉള്ള ബാലന്‍സില്‍ പോയാല്‍ ... വിചാരിച്ചവണ്ണം നീങ്ങാം ... മറ്റുള്ളവരില്‍ മാത്രം ആശ്രയിച്ചാല്‍ തകര്‍ച്ച എളുപ്പം ഉണ്ടാകും എന്ന ബോധം, പുതു തലമുറയില്‍ സ്വൊയം കഴിവില്‍ വിശ്വാസം ഇല്ല , എന്നാല്‍ മറ്റുള്ളവരില്‍ കൊടുകെണ്ടാതില്‍ കൂടുതല്‍ വിശ്വാസവും ... സ്വൊന്തം തല മറ്റുള്ളവരുടെ കാലിന്റെ  ഇടയില്‍ കൊടുത്തവര്‍ എന്ന സാരം... തല ഉയര്‍ത്താന്‍ ആക്കാതെ ഒരു തരത്തില്‍ ബദ്ധ പ്പെടുന്നവര്‍ ... ആരും ആര്‍ക്കും മുതലാളിയോ അടിമയോ അല്ല.. മറ്റുള്ളവര്‍ ചെയ്യുന്ന നന്മ കണ്ട് നമ്മുക്ക് ചിന്തിച്ചു പ്രവര്‍ത്തിക്കാം എന്നാല്‍ ഒരികലും വെറും പരിക്ഷയില്‍  കണ്ടെഴുന്നപ്പോലെ വെറും കോപ്പിയടി ആര്‍കും  പ്രേയോചനം ഉണ്ടാകില്ല ... വെറും അനുകരണം എപ്പോഴും വെക്തിത്വം ഇല്ലാതാക്കും ... എന്നാല്‍ ചിന്തകള്‍ .. മനസുകളില്‍ യുവത്വവും , ശരിരത്തില്‍ ബലവും, വെക്തികളില്‍ വികസനവും നല്‍കും... 

Wednesday, 22 September 2010

കുടുംബം ഒരു ദേവാലയം

ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത്  കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒരുപാട് ചിന്തിപ്പിച്ചു, തിരിച്ചും മറിച്ചും കുടഞ്ഞും, അടുക്കിയും, തൂക്കിയും അളന്നും നോക്കി, എന്നാല്‍ പറയുന്നപ്പോലെയും, ചിന്തിക്കുന്ന തരവും അല്ല ജീവിതവും കുടുംബവും. അതിന്‍റെ മുന്നിലെ മനോഹരമായ ദേവാലയ സങ്കല്‍പ്പവും... ഒരു ദേവാലയം എന്നാല്‍ പ്രത്യേകം മാറ്റിവച്ചിരിക്കുന്ന വിശുദ്ധ സ്ഥലം ആണ്‌, അവിടെ പരിശുദ്ധിയും, ദൈവങ്ങളും ഉള്ള സ്ഥലം ആണ്‌.. ഭവനങ്ങള്‍ ആ രീതിയില്‍ ആക്കുക്ക അത്ര എളുപ്പം അല്ല, എങ്കിലും അതിനായി ശ്രെമിക്കുക നല്ലതാണ് വീട്ടിലുള്ളവരെ ദൈവ തുല്ല്യരായി കാണാനും, അവിടെയുള്ള കുഞ്ഞുങ്ങള്‍ കുഞ്ഞു മാലാഖമാരും ആയി മാറുകയാണ്.. കൊടുക്കേണ്ട ആദരവും ബഹുമാനവും കൊടുത്തു, ഭവനത്തെ കള്ളുഷാപ്പും, വേശ്യാലയം എന്ന ചിന്തയ്ക്ക് ഉപരി, ഒരു ദൈവികത ഉണ്ടാകുക്ക നന്മയുടെ മുന്നോടിയും, വിശുദ്ധിയില്‍ ഉള്ള വളര്‍ച്ചയും ആണ്‌, വിശുദ്ധിയെ കളയുന്ന ടെലിഫോണ്‍ സംസാരങ്ങള്‍ ... കാമ വികാര ചിന്ത നല്‍കുന്ന ചിത്രം കാണല്‍ ..പത്ര- മാസിക വായനകള്‍ .. ടെലിവിഷന്‍ പരിപാടികള്‍ .. സംശയം നല്‍കുന്ന കുടുബ സീരിയലുകള്‍ ഉപേഷിച്ച് സന്മാര്‍ഗ ചിന്തോപാധികള്‍ കാണുക വായിക്കുക, ആവശ്യം ഇല്ലാത്ത കൂട്ടുകാര്‍ .. ബന്ധങ്ങള്‍ കളയുക പകരം നന്മ വളര്‍ത്തുന്ന പ്രവൃത്തികളില്‍ ഇടപ്പെടുക.. ഇതൊക്കെ കുടുംബത്തെ ദേവാലയം ആക്കും. അതുപോലെ ദേവാലയങ്ങളില്‍ നാം കാണുന്ന പ്രാത്ഥന മഞ്ചരികള്‍ .. കുടുംബത്തിലും ത്രി സന്ധ്യകളില്‍ ഉയരണം.. തിരിതെളിച്ചു ഭാവനങ്ങള്‍ക്ക് പ്രകാശം ഉണ്ടാകണം... വൃത്തിയും, വേടിപ്പും ഉള്ള വീടായിരിക്കാന്‍ അടിച്ചു വാരി സുഗന്ധം പകരുന്ന തിരികള്‍ കത്തികണം... ഇതെല്ലം വെറും പ്രേവൃതില്‍ മാത്രം ഒതുങ്ങിയാല്‍ പോരാ .. അതിനപ്പുറം ഓരോരുത്തരുടെയും ഹൃദയം ഒരു ദേവാലയം ആകണം... ചിന്തകള്‍ ദൈവികം ആകണം, ആദരവും സ്നേഹവും ഹൃദയത്തില്‍ നിന്നും ഉണരണം.. കുറ്റവും കുറവും കണ്ട് പിടിക്കല്‍ അല്ല, പകരം കുറ്റവും കുറവും നികത്തല്‍ ആണ്‌ വളര്‍ത്തേണ്ടത് ... വീട്ടിലേക്കു വരുന്നവരും, പോകുന്നവരും വിശുദ്ധിയില്‍ വളരണം, ഇശ്വര ചിന്തയില്‍ ഉയരണം, ഉയര്‍ത്തണം... 

Tuesday, 21 September 2010

ഉറപ്പുള്ള തത്വ ശാസ്ത്രം



തിന്നുക കുടിക്കുക ആനന്ദിക്കുക എന്ന് നാം കേട്ടിടുണ്ട്, അതിന്‍റെ സാധാരണ പൊരുള്‍ കിട്ടുന്നതൊക്കെ കഴിക്കുക, കിട്ടുന്നതൊക്കെ കുടിക്കുക, കാണാതെ കിട്ടുന്ന സുഖത്തില്‍ ആനന്ദിക്കുക, അതില്‍ നിന്നും ഉണ്ടാകുന്ന സന്തോഷത്തില്‍ കിടന്നുറങ്ങി ജീവിതം തീര്‍ക്കുക.. ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ജീവിതവും ഒരു എപ്പികുര്യന്‍ ചിന്ത തന്നെയല്ലേ എന്ന് പറയേണ്ടി വരുന്നു. ഒരു അടിസ്ഥാനമോ, ഉറപ്പോ ഇല്ലാത്ത ജീവിത രീതിയല്ലേ നമ്മള്‍ വച്ച് പുലര്‍ത്തുന്നത്.. ആളുകളുടെ കയ്യടിയും, പുകഴ്ത്തലും മാത്രം അല്ലെ നമ്മുടെ രീതികള്‍ .-- വെറുതെ അവര്‍ പറയുന്നതും, ചെയ്യുന്നതും മാത്രം ചെയ്യുന്ന വെറും ജീവികള്‍ .. അല്ലാതെ മറ്റൊരു വാക്കില്ല. അല്ലാതെ മെച്ചമായ ആശയമോ, സ്വൊന്തം കാലില്‍ നില്ക്കാന്‍ ഉള്ള ചിന്തയോ ഇല്ല, പകരം വഴിയെ പോയവരെ കൂടെ പിടിചിരുത്തുകയും, അപ്പനമ്മ- സ്ഥാനം ഉള്ളവരെ പെരുവഴിയില്‍ ആക്കുന്ന കാലം.. എവിടെയോ കേട്ടിടുണ്ട് "പണക്കാരന്റെ വേഭിചാരവും പാവപ്പെട്ടവന്റെ മരണവും ആരും അറിയില്ല".. ഇതും ഒരു അടിത്തറയില്ലാത്ത, മുല്യം ഇല്ലാത്ത തത്വ ശാസ്ത്രം ആണ്‌. പണകാരന് എന്തും ആകാം, കുറേപ്പേര്‍ പണക്കാരായി ജീവിക്കാന്‍ ശ്രെമിച്ചു, കടവും, ദാരിദ്രവും വലിച്ച് കൂട്ടി കിടകാടം കൂടി ഇല്ലാതാക്കുന്നു.. ഒന്നിനോടൊപ്പം ഒന്നുക്കൂടി സുക്ഷിച്ച് മുന്‍ നിരയില്‍ വരാന്‍ ഉള്ള ചങ്കൂറ്റം ഉണ്ടാകണം.. ആരുടെയെങ്കിലും വാങ്ങി മുക്ക് മുട്ടെ തിന്ന് ഏമ്പക്കം വിട്ട് ജീവിക്കുന്ന ജീവിതം നിര്‍ത്തുക.. എല്ലുമുറിയെ പണിതു പല്ല് മുറിയെ തിന്നാം.. അവിടെ വലിയ ചിന്തയും നന്മയും ഉണ്ടാകും.. മുണ്ടു മുറുകെ ഉടുത്തു വിശപ്പ്‌ മറച്ചു നാളയെ സ്വോപ്നം കാണുന്നവര്‍ ഉണ്ടാകണം.. തിന്മയെ പൊതിഞ്ഞു വയ്കാതെ പുറത്തെടുത്തു വലിച്ചെറിയാനും കഴിയണം.. അവിടെയാണ് അപ്പന്റെയും, അമ്മയുടെയും, സഹോദരന്റെയും, സഹോദരിയുടെയും സ്ഥാനം അല്ലാതെ തിന്മ കണ്ടിട്ട് മറച്ചുവച്ച് പ്രോത്സാഹനം നല്‍കല്‍ അല്ല വേണ്ടത് .. ചെവിക്കൊള്ളാന്‍ വയ്യാത്തവരെ ആട്ടിയിറക്കി പിണ്ഡം വയ്ക്കണം.. ഒരികലും ഇത് പല്ലിനു പകരം പല്ലും, കണ്ണിനു പകരം പല്ലും എന്ന കിരാത നിയമം അല്ല. പകരം നന്മയുടെ സമുഹത്തിനും, കുടുംബ ഭദ്രതയ്ക്കും വേണ്ടി  ചാട്ടവാര്‍ എടുകണം, ഏങ്ങനെ യെങ്കിലും ആകട്ടെ എന്ന ഒഴുക്കന്‍ രീതികള്‍ മാറണം. നന്നായി നീതി ബോധത്തോടെ അധ്വാനികണം .. അത് കണ്ട് പുതു തലമുറ വളരണം.. കണ്ടിടം കയറി വെറുതെ പരദൂഷണവും പറഞ്ഞു നടക്കുന്ന നശിച്ച ലോകം അകറ്റി നിര്‍ത്തണം, കാതലും കഴമ്പും ഉള്ള വെക്തികള്‍ ഉണ്ടാകണം.. ഉറപ്പുള്ള തത്വ ശാസ്ത്രം ഉണ്ടാകണം, പഠിപ്പികണം, മദ്യവും, മയക്കു മരുന്നും തരുന്ന കൂട്ടുകെട്ടുകള്‍ , സുഖം തരുന്ന വേദനയില്ലാത്ത ജീവിതം ഉപെഷികണം, വെറുതെ ഒളിച്ചു  കിട്ടുന്ന സുഖവും, വിജയവും അല്ല ജീവിതം, വേദനയില്‍ നുണയുന്ന രെസം ആണ്‌ സുഖം.. അധ്വാനത്തിന്റെ വിയപ്പില്‍ ഉയരുന്ന ഉപ്പുള്ള പുളി രെസം ആണ്‌ ജീവിത സുഖം.. കാമ കേളിയില്‍ ആടി  തിമിര്‍ത്ത വിയര്‍പ്പിന്റെ നാറ്റം അല്ല ജീവിത സുഖം പകരം നാളേക്ക് വേണ്ടി ഇന്ന് കഷ്ട്ടപ്പെടുന്ന നീതി പൂര്‍വമായ തൊഴിലിന്റെ വേദനയുടെ, വെള്ളമാകുന്ന ചുടു ചോരയുടെ മണം ആണ്‌ ജീവിതവും, ജീവിത വിജയവും. ഈ തൊഴിലിന്റെ വിയര്‍പ്പിന്റെ മണം ആകണം നമ്മുടെ ഉറപ്പുള്ള തത്വ ശാസ്ത്രം. ചേതനയറ്റ ശരിരത്തില്‍ മണം ഉള്ള അത്തര്‍ പൂശാലോ, ആള്‍കാരെ കാണിക്കാനുള്ള  വാവിട്ട് കരച്ചിലോ ആകരുത് നമ്മുടെ ദുഖം, പകരം ഉള്ളില്‍ നിന്നും ഉണ്ടാകേണ്ട വിതുമ്പല്‍ ആകണം സ്നേഹത്തിന്‍റെ വേദന.. ജീവിച്ചിരുന്നപ്പോള്‍ നന്നായി ജീവിച്ചതിന്റെ, ഓരോരുത്തരെയും വേദനയോടെ വളര്‍ത്തിയ, വലുതാക്കാനായി ഒഴുക്കിയ വിയര്‍പ്പിന്റെ നന്ദി ആകണം നമ്മുടെ വിതുമ്പല്‍ .. കടുത്ത ദൈവ വിശ്വാസിയും കാമ ദേവനുമായി നമ്മുക്ക് മാറാന്‍ ആകില്ല, ശരിര സംബെന്ധിയാകാത്ത എല്ലാത്തിനോടും ഉള്ള പ്രണയം നാം കാക്കണം.. അമ്മയെയും, പെങ്ങന്മാരേയും പോലെ മറ്റുള്ളവരെയും കാണാനും, കരുതാനും മാത്രം അല്ല, അതായി തീരാനും കഴിയണം. അപ്പനമ്മമാരുടെ വിവാഹേതര ബന്ധങ്ങള്‍, സഹോദരങ്ങളുടെ വഴിവിട്ട  ബന്ധങ്ങള്‍ക്ക് ഒത്താശ ചെയുകയല്ല, പകരം അവയെ തിരുത്തണം, വിമര്ഷികണം സ്നേഹത്തോടെ.. കണടച്ചു ഇരുട്ടാകുകയല്ല പകരം .. ഇരുട്ടിനെ വെളിച്ചം പരത്തി പ്രകാശം ആക്കുകയാണ് വേണ്ടത്. പലരും വേണ്ടത് തക്കവണ്ണം  വേണ്ടവര്‍ക്ക് ആവോളം കൊടുകാതതിനാല്‍ ആണ്‌ അവ തേടി മറ്റുള്ളവയ്ക്കായി പരകം പായുന്നത്.. കട്ട് തിന്നതിന്റെ ഓര്‍മ്മ വീണ്ടും ഉണര്‍ത്താതെ, അതിന്‍റെ രുചി വീണ്ടും പറ്റാനായി പോകരുത്, പോകാന്‍ ഇടയാക്കരുത്.. കൊടുക്കുക .. കൊടുക്കെണ്ടവര്‍ക്ക് മതിയാവോളം കൊടുക്കുക.. മടിപ്പില്ലാതെ കൊടുക്കുക.. അതിലുടെ ഉണ്ടാകുന്നത് ഉയര്‍ന്ന ചിന്തയും, നല്ല സമൂഹവും ആണ്‌. വെറുതെ രുചികാന്‍ വരുന്നവരെ ആട്ടി പുറത്താക്കുക... നല്ല തലയെടുപ്പുള്ള ജീവിത ശാസ്ത്രം ഉള്ളില്‍ ഉണ്ടാകുക.. വല്ലവരുടെയും ചിന്തകളില്‍ നയിമിഷിക, തരം താണ ജീവിതം ഏറ്റെടുകാതിരിക്കുക .. നേഴ്സറി കുട്ടിയുടെ ചിട്ടയായി എഴുതിയ  അക്ഷര കൂട്ടങ്ങള്‍ പ്പോലെ  ആയിരികട്ടെ ജീവിതം. 

Tuesday, 14 September 2010

കിടക്കാന്‍ ഒരിടം


ഉണ്ണിയേശുവിനെ പിറക്കാന്‍ നേരം അമ്മയായ മറിയവും അച്ഛനായ ജോസെഫും ഒരു ഇടം തേടി അലയുകയും, ഒടിവില്‍ കൊട്ടിയടക്കപ്പെട്ടവരുടെ ഇടയില്‍ കാലിത്തൊഴുത്തില്‍ ലോക രക്ഷകന്‍ പിറന്നു... നമ്മുടെയിടയില്‍ ഇപ്പോള്‍ ഈ കൊട്ടിയടക്കപ്പെടല്‍ മറ്റൊരു തരത്തില്‍ ആണ്‌. മക്കളെ വെയിലും മഴയും കൊള്ളാതെ കാത്തും വളര്‍ത്തിയ കാലവും, കര്‍മ്മവും മറന്ന് അപ്പനമ്മമാരെ തൊഴുത്തില്‍ പ്പോലും കിടക്കാന്‍ അനുവദികാതെ  തെരുവില്‍ ഇറക്കുന്ന അവസ്ഥ.. അല്ലെങ്കില്‍ ചവിട്ടി കൊള്ളുന്ന അവസ്ഥ, നാളെ നോക്കും എന്ന ധാരണയില്‍ അഭയം തേടി വന്നെത്തിയ സഹോദരങ്ങള്‍ ... ബെന്ധുകള്‍ .. ഇപ്പോള്‍ കുപ്പ തൊട്ടിയില്‍ .. ജോലി തേടി അടുത്ത കുട്ടുകാരോടും, ബെന്ധുകളോടും ഒപ്പം എത്തിയവര്‍ .. വീടും കൂടും ഇല്ലാതെ തെരുവില്‍ പട്ടികളെപ്പോലെ നടക്കുന്നു.. ഇതൊന്നും കാണാ കാഴ്ചകള്‍ അല്ല.. നമ്മുടെ മുമ്പിലെ സ്ഥിരം കാഴ്ചകള്‍ .. വീടിനും ബെന്ധുകള്‍ക്കും വേണ്ടി ജീവിക്കുന്ന ഓരോരുത്തരുടെയും തല വിധി, അല്ലെങ്കില്‍ ചില ജീവിത അവസ്ഥ.. ഇന്നലെ കയറിവന്ന, അടുത്ത് കൂടിയവര്‍ ഇന്ന് വീടിനു അധിപര്‍ ....? സ്വൊന്തം കാര്യങ്ങള്‍ നടക്കാന്‍ -- ഉണ്ടാക്കാന്‍ വേണ്ടി മാത്രം മറ്റുള്ളവരെ ഉപയോഗിക്കുന്നവര്‍ ... വീട് വിട്ട് കഷ്ട പ്പെടുന്ന, ഉടുതുണി പ്പോലും വാങ്ങാതെ നല്ല ഭക്ഷണം കഴിക്കാതെ ഭാര്യക്കും, മക്കള്‍ക്കും വേണ്ടി ജീവിക്കുന്നവര്‍ക്ക് നാം നല്‍കുന്ന അവാര്‍ഡ്‌ ആണ്‌ വിടോഴിക്കലും ഇറക്കി വിടലും , തെരുവില്‍ അയക്കലും. അതിന് മറ്റൊരു പ്പേരും കൂടി വേണ്ടി മെച്ചപ്പെട്ട രീതിയില്‍  വന്നാല്‍ പറയാം അനാഥ മന്ദിരങ്ങള്‍ .. വിദേശിക ചിന്തകള്‍ ആവാഹിച്ചു നല്‍കിയ ഓമന പേരും അതിലെ നിറി പുകയുന്ന ജീവിതവും ... കുഞ്ഞു മക്കളെ കൊത്തി തീരെ കാണാനോ? ഒന്ന് താലോലിച്ചു മനസ് നിറയ്ക്കാന്‍  കഴിയാതെ വേറിട്ട്‌ പുകയുന്ന ജീവിത അനാവസ്ഥ ..  കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി ഉറക്കം ഇല്ലാതെ ഇരുന്ന കാലങ്ങള്‍ .. വലിയവരായി കാണണം എന്ന് കൊതിച്ച മോഹങ്ങള്‍ .. വെറും ചിന്തകളും , പാഴായ ചിന്തകളയും വീടും വേദനിപ്പിക്കുന്നു .. ശപ്പികാന്‍ കഴിയാതെ .. നീറുകയാണ് .. കിടക്കാന്‍ ഇടമില്ലാതെ .. കിടക്കാടം തേടി അലയുകയാണ് ... നാളെയും നമ്മുടെയും അവസ്ഥ മറ്റൊന്നല്ല എന്ന് കൂടി ഓര്‍ക്കാം ... 

Saturday, 11 September 2010

ഭാര്യ- മക്കളുടെ അമ്മ എന്ന ആദരവ്..

പല കുടുംബ ജീവിതസ്തരായ ഭര്‍ത്താകന്മാരുടെ തുറന്ന ചിന്ത, അനുഭവം, ഭാര്യ- മക്കളുടെ അമ്മ എന്ന ആദരവ്.. ആണ്‌. അത് മാത്രം ആണോ? എന്നാല്‍ മറുപുറ ചിന്തയായ ശാരിരിക അഭിലാഷ കഥാ പാത്രമായി മാത്രവും കാണാന്‍ കഴിയില്ല, എങ്കില്‍ പിന്നെ എന്താണ് ഈ ഭാര്യാ- ഭര്‍ത്ത ജീവിത രീതികള്‍ ....? ഏതോ പാട്ടില്‍ പാടുന്നപോലെ "പൂമുഖ വാതുകല്‍ സ്നേഹം തുളുമ്പുന്ന പൂതിങ്കള്‍  ആണെന്‍ ഭാര്യാ.... ദുഖത്തിന്‍ മുള്ളുകള്‍ പുഷ്പങ്ങള്‍ ആകുന്നു ഭാര്യാ... എണ്ണ വറ്റാത്ത ചിത്ര വിളക്കാണ് ഭാര്യാ.. കണ്ണുനീര്‍ തുള്ളിയില്‍ മഴവില്‍ വര്‍ണ്ണം വിരിയിക്കുന്ന, കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ ദാസിയും, രൂപത്തില്‍ ലക്ഷ്മിയും...ആണ്‌ ഭാര്യാ".. കവിഭാവനയില്‍ ഭാര്യാ സങ്കല്പം ഇതിലും വലുതാണെങ്കിലും, ജീവിതത്തില്‍ താളം തുള്ളലും, തകര്‍ച്ചകളും ആയി മാറുന്നു.. ഭാര്യാ അല്ലെങ്കില്‍ വിവാഹത്തിലേക്ക് കടക്കുന്നവര്‍ ആരും തന്നെ ഈ സങ്കല്പം ചിന്തകുന്നില്ല എന്നതാണ് സത്യം, എങ്ങനെയോ ആയ കല്യാണം.. ഒരു മന്ത്രിയായി ഒത്തൊരുമയോടെ ഭര്‍ത്താവിനെയും, മക്കളെയും, അമ്മായി അമ്മയെയും, സഹോദരങ്ങളെയും ഒരുപ്പോലെ കൊണ്ടുപ്പോകുക വലിയ കാര്യം ആണ്‌.. ഒരു ദാസി എന്ന ചിന്ത ഉണ്ടാകല്‍ ചുരുക്കമേ ഉള്ളു. വീട്ടില്‍ ഒരു ലക്ഷ്മിയെപ്പോലെ ആയിരിക്കാന്‍ നോക്കാറുണ്ടോ അതോ യെക്ഷിയും, താടകയും ആണോ? കാവി വര്‍ണ്ണനകള്‍ നാം പാടിയാല്‍ മാത്രം പോരാ പകരം അതില്‍ ആയി തീരാനും മക്കളെ, ഭാര്യയെ, മരുമക്കളെ അതിലേക്കു നയികാനും നോക്കണം.. കാരണം മക്കള്‍ മറ്റൊരു വീട്ടിലേക്കു ചെല്ലുമ്പോള്‍ അവര്‍ വെള്ളി കരണ്ടി മാത്രം കണ്ടവരായി മാറരുത്.. ഒരു മന്ത്രിയെപ്പോലെ സത്യത്തിനും ധര്‍മ്മ ചിന്തയില്‍ തന്ത്രി കൂടി ആയിരികണം, അല്ലാതെ ഭര്‍ത്താവിനെ കളിപ്പിക്കുന്ന തന്ത്രം മാത്രം ഉണ്ടായാല്‍ പോരാ.. ലക്ഷ്മി എന്ന പെരു മാത്രം ആയാല്‍ പോരാ വീട്ടിലെ എല്ലാ ഐശ്വോര്യങ്ങളും ഉണ്ടാക്കണം.. വീട്ടില്‍ ഉള്ളവര്‍ക്കും, അതിലേക്കു വരുന്നവര്‍ക്കും ഉണ്ടാകണം.. ഇപ്പോള്‍ പലയിടത്തും മറ്റുള്ളവര്‍ക്ക് ലക്ഷ്മിയും എല്ലാം ആണ്‌, വീട്ടിലുള്ളവര്‍ക്ക് വിഷാദവും ആണ്‌. അതുപോലെ നാം കാണുന്നു കണ്ണുനീര്‍ തുള്ളിയില്‍ മഴവില്ല് വര്‍ണ്ണം ചാലിക്കുന്നവരും ആകണം... എളുപ്പമായ കാര്യം അല്ല.. ചെറിയ കുറവുണ്ടായാല്‍ പഞ്ചായത്തും, മധ്യസ്ഥാതയും ഉള്ളപ്പോള്‍ ദുഃഖം, വേദന, ചില പോരായ്മകള്‍ വര്‍ണ്ണമായി മാറ്റാന്‍ കഴിയുക... മഴ ഭുമിയെ പുല്‍കി വിളയികുന്നപോലെ വേദനകള്‍ വര്‍ണ്ണങ്ങളായി മാറ്റുക. ഒരു ചിന്തകൂടി ആകട്ടെ . ഭാര്യാ വെറും ഭാര്യാ മാത്രം ആകാതെ അറിയുന്ന.. ആകുന്ന ഭാര്യാ, അമ്മ, ആയി തീരട്ടെ... നമ്മുടെ ഇടയില്‍ കുറവല്ല.. അങ്ങനെ ആയി തീരണം... അവര്‍ക്കുവേണ്ടി ജീവികുനവരായി  നാം മാറുമ്പോള്‍ അവരും നമ്മുക്കായി ജീവിതം ഉരിഞ്ഞു വയ്കും... ജീവിതം സന്തോഷം ആകും. 

പുഴപ്പോലുള്ള സംഗീതം

തൂലികയില്‍ നിന്നും കിനിഞ്ഞിരങ്ങല്‍ ആണ്‌  സംഗീതം, അത്  പുഴപ്പോലെ ആകണം.... ഒഴുകല്‍ ആണ്‌ സംഗീതം... ആശ്വാസം പകരുന്ന സോപാനം ആണ്‌ സംഗീതം.. ദേവഗണത്തില്‍ സ്തുതിയും.. കീര്‍ത്തനം ആയും അവ ഒഴുകി നടക്കുന്നു. സംഗീതം രോഗശമനവും,മഴപെയ്യികലും ആയി മാറുന്നു. ആത്മാവില്‍ ഒരു മഴയായി സംഗീതം ഉണരണം.. താളവും ശ്രുതിയും അതിന്‍റെ മുതല്‍ കൂട്ടുകളും.. ഭക്തരുടെ അടിയറ വയ്കളാണ് ആത്മിക ഗീതങ്ങള്‍ ... മാലാഖ ഗണതോടൊപ്പം മാലോകരും ഈണം പകരുന്ന ഈരടികളായ് മാറട്ടെ ഈ ദേവസംഗീതം...

Tuesday, 7 September 2010

യാത്രക്ക് ഇടയിലെ വഴിയമ്പലങ്ങള്‍

ജീവിതം ഒരു യാത്രയാണ്‌, തീര്‍ഥാടനം ആണ്‌, ജീവിതം അരുവിയാണ് എന്നൊക്കെ നാം കേട്ടിടുണ്ട്, അതിലെ യാത്രികര്‍, തീര്‍ഥാടകര്‍, ജലം എന്നൊകെ മനുഷ ജീവിതത്തെ കാണാറുണ്ട്. ജീവിതം നാടകം, നാം നടി നടന്മാരായും കല്പനികള്‍ കുറവല്ല. എങ്കിലും ജീവിതാവസ്ഥയിലെ വഴിയമ്പലങ്ങളും നമ്മുടെ ചിന്തയില്‍ കുറവല്ല. ഭാരതീയ ചിന്തയില്‍ അവ ജീവിതാശ്രമങ്ങള്‍ ആയി കാണുന്നു. വഴിയമ്പലങ്ങള്‍ ഒരികലും വന്ന് ചേരുന്നവരുടെ സ്വൊന്തം അല്ല, പകരം ഒന്ന് തലചായികാനും, മറു മുണ്ടു മാറി ഉടുകാനും, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജീവിത ദര്‍ശനങ്ങള്‍ക്ക് മാറ്റം വരുത്താന്‍ കിട്ടുന്ന സമയം.. ജീവിതം തുരുതായി മാറാതിരിക്കാന്‍, ഇഷ്ട്ടപ്പെട്ട തത്വ ശാസ്ത്രത്തെ പുല്‍കുവാനുള്ള ഇടം. മറ്റുള്ളവര്‍ നമ്മുക്ക് നല്‍കുന്ന ചില വഴിയമ്പലങ്ങള്‍... അത്ര തന്നെ. ജീവിതം ഒരുപ്പാട്‌ സ്വോപ്നങ്ങള്‍ നല്‍കുമ്പോള്‍ വേറിട്ട്‌ നില്‍കുന്ന യാഥാര്‍ദ്യതകള്‍.. വഴിയമ്പല ചിന്തയില്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ഇഷ്ട്ടങ്ങള്‍, സുഖങ്ങള്‍ ഇല്ലാത്ത നിര്‍ഗുണ ജീവിത ചര്യയായി തോന്നാം.. മാറി മാറി വരുന്നതും, ആക്കിയെടുക്കുന്നതും, തലയില്‍ വച്ച് തരുന്നതുമായ ഒരു ഇടം അഥവാ ഭ്രമരം എന്നും വിളികാം... ഈ വഴിയമ്പല തണലില്‍ ഓര്‍ക്കാനും, അയവിറക്കാന്‍ ഒരുപ്പാട്‌ കാര്യങ്ങള്‍, നഷ്ട്ട- ലാഭ കണക്കുകള്‍ ഒരു നൊമ്പരമാകാന്‍.. വേദനിപ്പിക്കുന്ന ഭാണ്ഡങ്ങള്‍ തുറകാനും.. അടയ്ക്കാനും ഉള്ള ഇടം.. സ്വോപ്നങ്ങള്‍ക്ക് നിറങ്ങള്‍ മങ്ങി പോയ ചിന്തകള്‍.. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു ജീവിതം നല്‍കിയവര്‍ പെരുവഴിയില്‍ ആയതും, ആക്കിയതും.. എല്ലാം വഴിയമ്പല പ്രേതിഷ്ടകള്‍. മരണത്തിനു മുമ്പില്‍ കാലം വിധി പറയാന്‍ കൊതിക്കുന്ന യാത്രികര്‍.. വന്ന് പോയ തെറ്റുകള്‍ക്ക് മാപ്പായും, പരിഹാരമായി നടന്നു നീങ്ങുന്ന വഴികള്‍.. കുറ്റബോധത്തില്‍ ജീവിതം എരിഞ്ഞടങ്ങുന്നവര്‍ ഈ വഴിയമ്പല കാഴ്ചകള്‍.. പകല്‍ നക്ഷത്രങ്ങളായി അവര്‍  മണമില്ലാത്ത, രുചിയില്ലാത്ത, വര്‍ണ്ണം ഇല്ലാത്ത വെളിച്ചമായി മാറുന്നു..  നമ്മുടെ വഴിയമ്പലങ്ങള്‍ നമ്മുക്ക് ഇഷ്ട്ടപ്പെട്ടവയോ? അതോ മറ്റുള്ളവര്‍ അടിചെല്‍പ്പിക്കുന്നവയോ? നാം പേറുന്ന ഭാണ്ഡങ്ങള്‍ നാം വിശ്വസിക്കുന്ന, നമ്മെ കാക്കുന്ന  തത്വ- ദൈവ ശാസത്രങ്ങലോ? അതോ നാം പേറേണ്ടി വരുന്ന മറ്റുള്ളവര്‍ തരുന്ന ചുമടോ?

Saturday, 4 September 2010

അംഗികാരവും..മാറ്റവും

നമ്മുടെ നാട്ടില്‍ പള്ളിലച്ചന്മാരുടെ രീതികള്‍ പലതാണ്.. ചിലര്‍ ശാട്ട്യകാര്‍, പ്രസംഗകര്‍, എഴുത്തുകാര്‍, വെറുതെ സമയം കൊല്ലുന്നവര്‍, എന്നാല്‍ അവര്‍ സേവനവും സ്നേഹവും മുതല്‍ കൂട്ടാക്കി ഇശ്വര സഷാത്കാരം അവനിലും മറ്റുള്ളവരിലും പേറി ജീവിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം ഉള്ളവരാണ്. നമ്മുക്ക് അവരുടെ ജീവിതാവസ്ഥ ചിന്തകള്‍ അല്ല  ഇതിലെ ഇതിസാരം പകരം ഒരു ചെറു- ജീവിത- മാറ്റ ചിന്തയെ കാട്ടല്‍ ആണ്‌. നമ്മുക്കും ചില വഴി മാറ്റല്‍ ഉണ്ടാക്കാം, വഴിതിരികള്‍ ഉണ്ടാകാം... ഒരികല്‍ ഒരു ഹിന്ദു ചെരുപ്പകാരിയായ ഭാര്യ തന്‍റെ കൂട്ടാളിയായി കിട്ടിയ ഭര്‍ത്താവിന്‍റെ ദുശീലം കൊണ്ട് പൊറുതി മുട്ടി അവസാനം നമ്മുടെ കഥാ നായകനായ പള്ളിലച്ചന്റെ അടുകല്‍.. ഒരു മനസമാധാനത്തിനു വന്ന് പറഞ്ഞു.. അച്ചോ അച്ഛന്‍റെ പണി എന്തുവാ.. ഇവിടെ ഇങ്ങനെ കുത്തിയിരുന്നാല്‍ മതിയല്ലോ? ഞങ്ങളെ പറ്റി ഒരു ചിന്തയും ഇല്ലല്ലോ? ആ കത്തനാര്‍ക്ക് വെടികൊണ്ട പന്നിയെപോലെ അന്ധാളിച്ചു നില്കാനെ കഴിഞ്ഞുള്ളൂ.. അല്ല കുട്ടിയെ പള്ളില്ലോന്നും കണ്ടിട്ടില്ലല്ലോ... ദാ കിടക്കുന്നു.. അച്ഛനെന്നെ പള്ളില്‍ ആക്കുന്ന പരിപാടിയെ അറിയുള്ളു... നീ അന്നേരം എന്‍റെ ആട്ടിന്‍ പരിധിക്കു പുറത്താണല്ലോ... ? എന്തായാലും കാര്യം പറ... കഴിഞ്ഞ ദിവസം ഒതുതീര്‍പ്പക്കാന്‍ സ്വൊന്തം പരിധിക്കു പോയപ്പോള്‍ കിട്ടിയ പുളിച്ച ചീത്ത വിളിയുടെ അല ഇപ്പോഴും കാതില്‍ തളം കെട്ടി കിടക്കുന്നു.. അതുംമല്ല അന്ന് കിട്ടിയ ഒരു തള്ളല്‍ ഒരു മയവും ഇല്ലാത്തതും ആയിരുന്നു.. ഇന്നി അന്ന്യ ജാതികാരില്‍ നിന്നും അടി  വാരിക്കെട്ടിയാലെ കര്‍ത്താവിനു മതിയാകുന്നെങ്കില്‍ അതെന്തിന് നാം തടുക്കുന്നു  എന്ന ഭാവേന ചോദിച്ചു.. അന്നേരം കാര്യങ്ങള്‍ ഏങ്ങനെ...  അച്ചോ? എല്ലാ ദിവസവും അങ്ങേരു ഈ പള്ളി മുറ്റത്ത്‌ കള്ളും കുടിച്ചു  വന്ന് ഈ "പെണ്ണും പിള്ളേ" കണ്ടിട്ട് പറയുന്നതൊന്നും കേള്കാരില്ലേ..?. മോളെ... ഈ പള്ളി മുറ്റത്ത്‌  എല്ലാ ദിവസവും മിനിമം ഇരുപത്തഞ്ചു പേര്‍ അല്‍പ്പം വിട്ട് അവരുടെ കഥകള്‍ പറഞ്ഞു സന്തോഷത്തോടെ പോകാറുണ്ട്..അതില്‍ ഏതാ.. നിന്‍റെ ആള്‍  എന്നറിയില്ല... പിന്നെങ്ങന ഞാന്.......? അതുമല്ല ഈ വയ്യാംപാട്.. നീ ഈ അച്ഛന്‍റെ അടുതുതന്നെ വന്നതെന്ത? അങ്ങേരെങ്ങാനം വന്നാല്‍ എനിക്കും കൂടി കിട്ടികോട്ടെ എന്ന് കരുതിയോ? എന്നെ കണ്ടെങ്കിലും അങ്ങേര്‍ ഇങ്ങോട്ടൊന്നു വന്നാല്‍ അച്ഛന്നൊന്നു കണ്ടു കൂടെ? എന്നിട്ട് വേണം നിനക്ക് കിട്ടാനുള്ളത് എനിക്ക് തന്നിട്ട് പോകാന്‍...? പറഞ്ഞു തീര്‍ന്നില്ല പുറേകെ നിന്നുള്ള ഒരു ങ്ങരകം... എവിടുന്നു ഏങ്ങനെ വന്നെന് കണ്ടില്ല...ഏങ്ങനെ ഭാര്യയെ ഈ വെള്ള കെട്ടിലും തിരിച്ചരിഞ്ഞന്നറിയില്ല. ഇതാണ് അച്ചോ ഞാന്‍ പറഞ്ഞ സാധനം... ഈ മനുഷന്‍ ഒരു നല്ല ആളാണല്ലോ? ഇത് കേട്ടപോഴെ ഭര്‍ത്താവിനു സന്തോഷം ആയി..രണ്ട് പറയണം എന്ന ചിന്ത സുബോധ്മില്ലായ്മ്മയിലും അലിഞ്ഞു പോയി എന്നതാ സത്യം.. അച്ഛന്‍ അല്‍പ്പം സുഖിപ്പിച്ചതാണെന്ന് അറിഞ്ഞില്ല.... ആര്‍ക്കും അനകം ഇല്ല, എവിടെ തുടങ്ങണം, എന്ന ഒരു മൌനം... അന്നേരം രണ്ടാളും കൂടി പതുക്കെ വീട്ടില്‍ പോയ്കോ...? ഭര്‍ത്താവിനു അതി സന്തോഷം.. പോകും വഴി നല്ല മൂഡില്‍ തന്നെ രണ്ട് നീട്ടി പറയാമല്ലോ... കെട്ട് വിടും മുമ്പ്... പലപ്പോഴും ഒരു തലോടല്‍, ഒരു നല്ല വാക്ക് ആളുകളെ വ്യത്യാസ പ്പെടുത്താം... ആ നല്ല വാക്കുകള്‍ ശകാരതെക്കാള്‍ മെച്ചം ചെയ്യും നമ്മുടെ പല കുടുംബത്തിലെയും പ്രശ്നം ഭര്‍ത്താവിനു- ഭാര്യക്ക്‌ ഒരു സമാധാനം ഇല്ലയ്മ്മ ആണ്‌. വീട്ടില്‍ എത്തിയാല്‍ ശകാരം, വഴക്ക് എന്നാല്‍ അവിടെ അല്‍പ്പം അംഗികാരം, സ്നേഹം നല്‍കിയാല്‍ കലഹം, അടി, വഴക്ക് മാറികിട്ടു... ഇത് മനസമാധാനം, ഒറ്റപ്പെടല്‍ മാറാന്‍, ഒരു കുടി തന്നെ ശരണം, അത് കഴിഞ്ഞു ലോകത്തില്‍ ഒന്നറിയാന്‍ ഒരു പാട്ടും, ശ്രദ്ധ നേടിയെടുക്കാന്‍, ആരാണെന്നു കാട്ടി കൊടുക്കാന്‍ ഒരടിപിടി... ഈ ശ്രെധ വീട്ടിനുള്ളില്‍ കിട്ടണം.. ആദ്യം അല്‍പ്പം സുഖിപ്പിരാനെങ്കിലും... അത് പിന്നിട്  സ്നേഹം, തലോടല്‍ ഒക്കെയായി മാറും. ലോകത്തില്‍ മാനുഷന് വേണ്ടത് പണമോ? ജോലിയോ? ഒന്നും അല്ല പകരം ആളുകളെ ഒരല്‍പം മനസിലാക്കല്‍ ആണ്‌, അവരെ നമ്മുടെ ശ്രദ്ധയില്‍ പ്പെടുത്തല്‍ ആണ്‌.. അവര്‍ നമ്മുടെ വീട്ടില്‍, ഇടയില്‍ അംഗികരിച്ചാല്‍ അതുമതി... ബാക്കി ഒന്നൊന്നായി മാറികിട്ടും... അല്ലെങ്കില്‍ അംഗികാരം കിട്ടാന്‍ അവര്‍ മദ്യം, മയക്കുമരുന്ന് ഇവയ്ക്കു അടിമപ്പെടുക മാത്രമല്ല .. അതില്ലാതെ ജീവിക്കാന്‍ തന്നെ കഴിയാതെ പോകും ... ജീവിതം എപ്പോഴും ഒറ്റപ്പെടല്‍ ആകരുത്... കൂട്ടം തെറ്റല്‍ ആകരുത്, ഒറ്റപ്പെടുത്തല്‍ ഒരുവനെ ഇല്ലാതാക്കി മറ്റൊരുവനായി മാറ്റുനുണ്ട്... കൂടെ ചേര്‍ക്കുമ്പോള്‍ ഒറ്റപെടലുകള്‍ ഒന്നികല്‍ ആയി... നാം പലരെയും കൂടെ ചേര്‍ക്കുമ്പോള്‍ അവര്‍ അംഗികാരം നേടി, നല്ല മനുഷര്‍ ആയി മാറുന്നു... 

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...