രാത്രി കൂടു കിടപ്പ് ജോലി ഇനി ആറു ദിവസമേ ഉള്ളു എന്നതില്‍ അല്ല വിഷമം ... ഇതല്ലങ്കില്‍ വേറെ ജോലി തരപ്പെടും, മക്കളെ വാനോളം വളര്‍ത്തി വലുതാക്കി. ഒടുവില്‍ അനാഥ മന്ദിര ജീവിതത്തിലേക്ക് ആക്കാന്‍ മക്കള്‍ ഓരോരുത്തരും സന്തോഷത്തോടെ തീരുമാനിച്ചു, മക്കള്‍ ആരും വന്ന് കണ്ടില്ലെങ്കിലും സ്വൊന്തം വീട്ടില്‍ കിടക്കുന്നതില്‍ ഒരു വിലയും നിലയും തോനിയിരുന്നു , കഴിഞ്ഞ ദിവസം ഫിറ്റുനെസ്സ് എടുക്കാന്‍ അനാഥ മന്ദിര ജോലിക്കാര്‍ വന്ന് പറഞ്ഞപ്പോഴാ അറിയുന്നത് ഇനിയും ഈ ബാക്കി കിടക്കുന്ന ജീവിതം അറവു പശുകളുടെ ഉഴം പ്പോലെ ആ അറവു ശാലയിലാ മക്കള്‍ നല്‍കുന്നതെന്ന് .. ശിഷ്ട്ട ജീവിതം ? മക്കള്‍ നേരിട്ട് പറഞ്ഞാലും വേണ്ടില്ല .. പകരം പകരക്കാര്‍ .. കാലം നല്‍കിയ പരിഹാരം .. മക്കളെ വെയിലും മഴയു ഒക്കെ കൊണ്ട് വേല ചെയ്തു വളര്‍ത്തിയതും, ഓര്‍ത്തോര്‍ത്തു ആ നല്ല ഹൃദയങ്ങള്‍ തേങ്ങുകയാണ്.. തലേനാള്‍ അന്തികൂട്ടിനു ചെന്നപ്പോള്‍ അവര്‍ വാവിട്ട് തന്നെ കെട്ടി പുന്നര്‍ന്നു വിതുബിയത് ഇപ്പോഴും നെഞ്ചിടിപ്പിക്കുന്നു.. വെറും പത്ത് രുപ്പിക രാത്രി കൂലി പറ്റി അതില്‍ ജീവിക്കുന്ന ഒരു ദരിദ്രന് വിലയുണ്ടായതും .. സ്നേഹത്തിന്‍റെ വില ദൈവം ആണ് നല്‍കുന്നതും എന്ന് പറഞ്ഞു ആ വൃദ്ധ മാതാപിതാക്കളുടെ തേങ്ങല്‍ ഹൃദയത്തില്‍ ഒരു നൊമ്പര ചാലുതന്നെ വകഞ്ഞു.. അനാഥ ശാലകള്‍ അറവു ശാലകള്‍ പോലെ മടിവിളിക്കുകയാണ് ....സ്വോന്ത, ബന്ധങ്ങളും അനാഥ ജീവിതം നല്കാന്‍ .. അനാതര്‍ക്ക് അല്ല അനാഥ ശാലകള്‍ പകരം പണം ഉള്ളവര്‍ക്ക് വേണ്ടി ഉള്ള പുതിയ വൃദ്ധ വില്ലകള്‍ ആണ്. ഒരു നേരം ആഴ്ചയില്‍ വന്ന് കാണാന്‍ ഉള്ള മടി. നാട്ടാര്‍ക്ക് ഇടയില്‍ അപ്പനംമാരെ വീട്ടില്‍ ചെന്ന് കണ്നുനതിനെക്കാള്‍ വില്ലയില്‍ ചെന്ന് കാണുന്ന ഗമ.
കൈയില്‍ ചേര്‍ത്ത് പിടിച്ചു തേങ്ങി ഇനി വെറു ആറു രാത്രികള്‍ മാത്രം ഈ ഞങ്ങള്‍ക്ക് .. അതിന് ശേഷം ഒട്ടു കേള്‍ക്കാന്‍ കൊതിക്കാത്ത പേര് കിട്ടും അനാഥര്‍ ... മക്കളെങ്കിലും ഞങളെ കാണാന്‍ അവിടെ വരണം .. ഞങളുടെ മക്കള്‍ അവിടെ ചെന്ന് നീ കാണരുത് എന്ന് പറഞ്ഞാലും വരണം .. എന്നൊക്കെ പറഞ്ഞപ്പോള്‍ ആക്കെ എന്തോ വലിയ ഒരു ജന്മ സാഭല്യം പ്പോലെ .. കിട്ടുന്ന തുച്ച പൈസയില്‍ കുടുബം വളരുന്നു എന്നതിനേക്കാള്‍ .. ജീവിതത്തില്‍ കിട്ടാതെ പോയ വാത്സല്യം ആ ഒരു രാത്രി സമ്മാനിച്ചപ്പോലെ.. രാത്രിയിലും അവര്‍ വിതുബി കരയുന്നത് കേള്കാമായിരുന്നുയിരുന്നു .. തീര്‍ന്നു പോകുന്ന സ്വൊന്തം വീട്ടു ജീവിതം .. വരാന്‍ പോകുന്ന മുദ്ര അനാഥ ...
ഇനി മഴ പോലെ പെയ്തിറങ്ങുന്ന ആറു രാത്രികള്‍ .. എഴാം രാവ് ഉദിക്കുമ്പോള്‍ അവര്‍ കൊണ്ടുപോകാന്‍ വരുബോള്‍ അവര്‍ നേരത്തെ തന്നെ വിതുബി പാടും... "സമയമാം രഥത്തില്‍ ഞങ്ങള്‍ ഇതാ പോകുന്നു" ..