എന്താണ്ട് ഇരുപതു വര്‍ഷം കഴിഞ്ഞു ആ പഴയ കൂട്ടുകാരിയെ കുറിച്ച് കേട്ടിട്ടുപ്പോലും.. എങ്കിലും ആ ഇരുപതു വര്‍ഷം ഒത്തിരി അകലങ്ങള്‍ മെനഞ്ഞു എങ്കിലും പഴയ കൊച്ചുപാവടയും, ബ്ലൌസും ഒക്കെ ഇട്ട് നില്കുന്ന ഇരം തവിട്ടു നിറകാരി മനസിന്റെ കോണുകളില്‍ എന്തോ ഒരു ചായം പിടിപ്പിച്ച മാതിരി... അന്നേ അവള് പണം ഉള്ള വീട്ടിലെയാ... എന്നാല്‍ അവള്‍ക്കു അതിനെ ഒരു നിഗളമോ, മോഡിയോ ഇല്ല.. ഞാന്‍ അവരെ കാണുന്നതും അടുക്കുന്നതും ഒരു വീട്ടിലെ ട്യൂഷന് ക്ലാസുകളിലുടെയും... അന്ന് അവര്‍ക്ക് ഒരു ബോഡി ഗാര്‍ഡ് ആയി കൂടെ പോകും പകരം കൂട്ടക്സു ഇട്ട് തരും, പഠനം കഴിഞ്ഞു വരുമ്പോള്‍ ഒരുപിടി പട്ടാണി കടല തരും പൊരിഞ്ഞിരിക്കുന്ന വയറിനും ഒരു ആശ്വാസം എന്നതിനെകള്‍ അവര്‍ക്ക് ഒരു കൂടുകാരന് അല്ല സഹോദരന് എന്ന് ആയിരിക്കാം.. തിരിച്ചും ഒരു അടുത്ത സഹോദര ചിന്ത... കൂടുതല്‍ ഒന്നും അവരോടൊപ്പം ടൂഷന് പഠിക്കാന്‍ അന്നത്തെ സാമ്പത്തിക നില അനുവദിച്ചില്ല.. എങ്കിലും.. ആ സൌഹൃദം മനസ്സില്‍ ഒരു തീകനല് പോലെ ചാരത്തില്‍ കിടന്നു വിളങ്ങിയിരുന്നു... പിന്നീടു ചെറുപ്പം വിട്ട് നാണം വരുന്ന കാലം, സ്കൂള്‍ സാറുമ്മാര് ആണ്ണൂ പെണ്ണും രീതിയില്‍ ക്ലാസ്സ് മുറിയില്‍ ആക്കി പിരിച്ചു.. അവര്‍ പഠനത്തില്‍, അവരുടെ ലോകത്ത് പാറി നടന്നു... ആവുന്ന രീതിയില്‍ പത്താം തരം പൂര്‍ത്തിയാക്കി.. അടുത്ത ലോകത്തേക്ക് എല്ലാരും പറന്നു ... ജോലി, കല്ല്യാണം, കൂട്ടികള്‍, പുതിയ വീട്, കുടി, അമ്മായമ്മ പോര്... എന്ന് വേണ്ട എല്ലാം ഉണ്ട്... മനസിലെ കനലുകള്‍ പഴയ ഗ്രാമവും ചിന്തകളും കൂടുമ്പോള്‍ തെളിഞ്ഞു വരുമ്പോലെ തോന്നും.. ചിലപ്പോള്‍ അവരെ നോക്കി ആ പോയ വഴികള്‍ തേടി പോകാറുണ്ട്, എങ്കിലും വീണ്ടു വിഷമങ്ങള്‍ കോറിയിടുക പതിവായി... പ്രേതീക്ഷിച്ചവരെ കാണാതെ വരുമ്പോള്‍ തിങ്ങി വിങ്ങുനതായ് തോന്നും... ആരോട് ചോദിയ്ക്കാന്‍? ചോദിച്ചാല്‍ മറ്റുള്ളവര്‍ എന്ത് കരുതും? എങ്കിലും പഴയ കനലുകള്‍ തേടി വിളിക്കാത്ത കല്യാണങ്ങള്‍, മരിച്ചടക്കുകള്‍ ഒക്കെ പോയി തെടാരുണ്ടായിരുന്നു.. കാണാതെ തിരികെ എത്താറുണ്ട്... ആകെ പഴയ കനലുകളെ കുത്തി കെടുത്താന്‍ നോക്കിയെങ്കിലും.. കുറച്ചൊക്കെ മാറ്റാന്‍ കഴിഞ്ഞു.. എന്നാല്‍ അത്രക്കും മാറിയിട്ടില്ല എന്നു വേണം പറയാന്‍.. കാലങ്ങള്‍ ഒത്തിരി കഴിഞ്ഞു .. നര ബാധിച്ചു.. അതിടയില്‍ അപ്രേതീഷിതമായി ഒരു കാറ്റ് എന്നപോലെ ആ ചാര മറ പരാതി മാറ്റി... അക കണ്ണില്‍ കണ്ണാന്‍ ഇടയായി... ഫോണ്‍ വിളികള്‍ മണിക്കൂറുകള്‍ നീണ്ടു കാണുന്നതിലും അപ്പുറം അക കണ്ണുകള്‍ തുറപ്പിച്ചു.. കണ്ണുകളില്‍ ഈറന്‍ അണിയിച്ചു ... അന്ന് കൂട്ടെക്സു ഇട്ട് തന്നതൊക്കെ ഓര്‍ത്തു നാണം തോന്നി... അവളുടെ തള്ള വിരലില്‍ പറ്റിപിടിച്ച ചെറു വിരലും, അറിയാതെ ഓര്‍മ്മ പ്പെടുത്തി... അത് വെളിപ്പെട്ടപ്പോള്‍ അവള് ആകെ എന്തെന്നില്ലാത്ത ഓര്‍മകളെ തഴുകി.... അന്ന് പട്ടാണി കടല തന്നപ്പോള്‍ വിശപ്പടക്കി ഈനു കേട്ടപ്പോള്‍ അവളുടെ ഉള്ളില്‍ വേദനയുടെ മുഖം പ്പോലെ പൊട്ടി കരഞ്ഞു... മിണ്ടാതെ ഫോണും പിടിച്ചിരുന്നു പോയി.. എന്ന ഇനിയും ഒന്ന് കാണുക... എന്ന് മാത്രം ചോദിച്ചവള്‍ ഫോണ്‍ കട്ടാക്കി.. ഇശ്വര നിശ്ചയം... ഒരു വ്യാഴ വട്ടത്തിന് ശേഷം...
Tuesday, 31 August 2010
Monday, 30 August 2010
എന്റെയും നിങ്ങളുടെയും ബലി
ലത്തിന് സഭയിലെ ദിവ്യ പൂജാരംബം പുരോഹിതന് ബെലിവസ്തുകള് സ്വികരിച്ച ശേഷം, അഥവാ ജനങ്ങളുടെ അദ്വാനതിന് പങ്കു ഇശ്വരന് നല്കുന്നു, എന്നിട്ട് ജനത്തെ നോക്കി ചോദിക്കുന്നു ഒരു ചോദ്യം "എന്റെയും നിങ്ങളുടെയും ബലി കര്‍ത്താവിനു പ്രീതീകരം ആകാന്‍- എന്റെ കരങ്ങള്‍ വഴി പൂര്‍ത്തികരിക്കാന്‍".. ഇതുപോലെ മലങ്കര സഭയിലെ പ്രഭാത നമസ്കാരത്തിലും ചൊല്ലുനുണ്ട്.." ഇന്നത്തെ ഞങ്ങളുടെ സകല വിചാരങ്ങളും, പ്രവര്‍ത്തികളും, തിരു നാമ മഹത്വത്തിന് ഉത്തകുനവയാക്കി മാറ്റണമേ" എന്ന്. ഇവിടെ ഈ രണ്ട് സഭകളെ ഉയര്‍ത്തി കാട്ടുകയല്ല ചെയ്യുക, എല്ലാ മത ഗ്രന്ഥങ്ങളിലും ഇത്തരം വാചകങ്ങള്‍ ഉണ്ട് എങ്കിലും- നമ്മുടെ ജീവിത രീതികള്‍ ദൈവത്തിനു പ്രീതി ആകാന്‍ നാം ശ്രെമികുനുണ്ടോ? അതോ മനുഷരുടെ പ്രീതിക്ക് ചേര്‍ന്ന് നില്കുകയാണോ എന്ന് നന്നായി ചിന്തികണം... ദൈവത്തിനു നമ്മുടെ ബലി ആവശം ഇല്ലെങ്കിലും ദൈവം തന്ന നന്മ, ദാനങ്ങള്‍, കഴിവുകള്‍ അവയ്ക്ക് തിരിക്കെ നല്കുന്ന ഭക്തി ആണ് നമ്മുടെ ബലി അര്‍പ്പണം, ജീവിതാര്‍പ്പണം... എത്രമാത്രം നാം നമ്മുടെ ജീവിതം നല്ല ബലി ആയി തീരാന്‍ നോക്കുന്നു.. പലരും പലപ്പോഴും ചില ചീത്ത കാര്യങ്ങള്‍ ചെയ്തു ബലിയാടുകള്‍, ബലി കുടീരങ്ങള്‍ ആയി മാറുന്നുണ്ട്.. അതൊരു സ്ഥിര കാഴ്ച ആണ്.. നമ്മുടെ ഓരോ പ്രവര്‍ത്തികള്‍ നന്മയ്ക്കായി നല്കുമ്പോള് നാം എല്ലാര്കും പ്രീതി ആയി മാറുന്നു.. നന്മയെക്കാള് എളുപ്പം തിന്മ ചെയ്യാന്‍ ആണ്. അതിനാല്‍ ആണ് പറയുന്നത് ജീവിതം ഒരു ത്യാഗം ആണ് അത് ബലിയായി അര്‍പ്പികുക. ഈ ആധുനിക കാലത്ത് ത്യാഗ- ബലികള്‍ അര്‍പ്പിക്കാന്‍ മാത്രമേ സമയം കിട്ടുള്ളൂ.. എല്ലാത്തിനും എളുപ്പവഴികള്‍ ലോകത്ത് ഉണ്ട് എന്നാല്‍, അതില്‍ നന്മ കണ്ടെതില്‍, മുള്ളുകള്‍ ഉള്ള, കടുപ്പം ഏറിയ, കഷ്ട്ടപ്പാടുള്ള ജീവിതം നാം കണ്ടെത്തണം... ഇത് സാഡിസം അല്ല, ദുഖം ഏറ്റുവാങ്ങല്‍ അല്ല നന്മയ്ക്ക് വേണ്ടി നല്ല മാര്‍ഗങ്ങള്‍ സ്വികരികല് ആണ്. സന്തോഷം ഉണ്ടാകാന്‍ പണം ധൂര്തടിച്ചു മദ്യം, മയക്കു മരുന്ന്, വേശ്യ പ്രവര്‍ത്തി, എന്നിവയില്‍ നേടാം അത് നല്ല ചിന്തയോ രീതിയോ അല്ല, പകരം കുടുംബത്തില്‍ എല്ലാവരോടും സഹകരണത്തില്‍ പോകാന്‍ പാടാണ് എങ്കിലും, സ്നേഹം നല്കി ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുക ഒരു വലിയ നന്മ, ത്യാഗം, സന്തോഷം ആണ്. അപ്പോഴാണ് നമ്മുടെ കഷ്ട്ട പ്പാടുകള് ഒരു ബെലിയാകുക.. ബലി ഒരികലും വെറും പൂജാതികള്‍ മാത്രം കൊണ്ടുള്ളത് മാത്രം അല്ല.. ജീവിതം തന്നെ ദൈവ സ്വികാര്യം ആയ ബലിയായി.. പൂജയായി മാറുകയാണ്.. മാറല്‍ ആണ്.. അല്ലാതെ ദൈവത്തിനു എത്ര കണ്ണ് ഉണ്ട്, അവിടെ അങ്ങനെയാണോ പറഞ്ഞത്, അതങ്ങനെ അല്ല ഇങ്ങനെ ആണ്, ദൈവത്തെയും, ദൈവികതയെയും കീറി മുറിക്കാന്‍ ശ്രെമികാതെ പകരം ഹിന്ദു തത്വ ചിന്തയിലെ ഭക്ത ചിന്ത വളര്‍ത്തുക.. നമ്മുക്ക് ഭക്തി മാത്രം അല്ല ജ്ഞാനവും വേണം അത് ദൈവത്തെ തച്ചുടച്ചു വാര്‍ക്കാന്‍ അല്ല, ഇശ്വരനും, മറ്റുള്ളവര്കും സ്വികാര്യര് ആക്കാന്‍ വേണ്ടി ആണ്.
Saturday, 28 August 2010
പിഴവിന്റെ കാലം
ബൈബിളില്‍ നമ്മുക്ക് ഒരു സംഭവ- വിവരണം കാണാം, ഒന്നല്ല ഒരുപാട് ഉണ്ടെങ്കിലും അതില്‍ ഒന്ന്, പഴയ നിയമത്തിലെ സാമുവേലിന്റെ രണ്ടാം പുസ്തകത്തില്‍ പതിനൊന്നാം അധ്യായം ആ വിവരണം നല്കുന്നു, ഈ രചനയും വിശ്വാസ സത്യത്തെ തകിടം മറിക്കാന്‍- കൂട്ടാന്‍ അല്ല ശ്രേമം പകരം നമ്മുടെ ചിന്ത പ്രവര്‍ത്തികള്‍ ഒന്ന് വിചിന്തനം ചെയ്യാന്‍ മാത്രം അത്ര. ദാവിദ് ബെത്സബയെ കുളി സീനില്‍ കാണുന്നു, വല്ലാത്ത ഭ്രമം തോന്നി, ആളയച്ചു സുന്ദരിയെ കുറിച്ച് തിരക്കി, യുദ്ധ കളത്തില്‍ പോയിരിക്കുന്ന രാജ്യ- സ്നേഹിയായ ഊരിയായുടെ ഭാര്യാ അന്നെന് അറിഞ്ഞു കൊട്ടാരത്തില്‍ വരുത്തി ലീല വിലാസത്തില്‍ ആറടി, ഋതുമതി കഴിഞ്ഞ പരുവം ആയതിനാല്‍ ഗര്‍ഭം ആയി, വിവരം ആളെ വിട്ട് അറിയിച്ചു, അപ്പോള്‍ അത് അവളുടെ ഭര്‍ത്താവില്‍ ആക്കാന്‍ യുദ്ധ കളത്തില്‍ നിന്നും വരുത്തി വീട്ടിലേക്ക് അയക്കാന്‍ ശ്രെമികുന്നു, നാടിന്റെ സ്ഥിതി വിലാപത്തില്‍ വീട്ടില്‍ പോകാതെ പടിപുരയില്‍ അന്തി ഉറങ്ങി, ബോധത്തില്‍ അവന് വീട്ടില്‍ പോകില്ല എന്ന ധാരണയില്‍ മദ്യം നല്കി മത്തനാക്കി അയക്കാന്‍ നോക്കി നടക്കാത്തതിനാല്‍ അവനെ യുദ്ധ കാലത്തിലെ മുന്‍ നിരയില്‍ നിര്‍ത്തി കൊലപ്പെടുത്തി, ഭര്‍ത്താവിന്റെ മരണം വിലപകാല വെവസ്ഥിതിയില്‍ മറന്ന് അവള് ദാവിദിന്റെ ഭാര്യയായി.. ദൈവം രാജാവിന്റെ പ്രവര്‍ത്തിയില്‍ അനിഷ്ട്ടം തോന്നി നാഥാന് പ്രവാചക ആട്ടിന്‍ കഥയിലുടെ രോഷകുലനാക്കി, രാജാവിന്റെ പാപത്തില്‍ വേദനയും അനുതാപവും വരുത്തി.. വ്യതെസ്തനാക്കി.. ഇന്നും നമ്മുടെ ഇടയില്‍ പല പണക്കാരും അല്ലെങ്കില്‍ പലരും ചെയുന്നത് ഇത് തന്നെ അല്ലെ... അപ്പനോളം വരുന്ന ആളുകള്‍ മക്കള്‍, കൊച്ചു മക്കള്‍ പ്രായത്തില്‍ ആയ പെണ് കുട്ടികളെ വശികരിച്ചും, അല്ലാതെയും ഇത് തന്നെ തുടരുന്നു, എന്തെങ്കിലും ഭവിഷത് ഉണ്ടായാല്‍ അത് മറ്റുള്ളവരുടെ മുകളില്‍ ആക്കാന്‍ ശ്രെമികുന്നു.. വിജയിക്കുന്നു.. വീണ്ടു വീണ്ടു അതില്‍ തന്നെ തുടരുന്നു... തുടര്‍ കഥ ആയി തുടരുന്നു... ശാരിരിക വികാര ശക്തിയെ നല്ല ചിന്ത, പ്രാര്‍ത്ഥന, സഹോദര ചിന്ത ഇവയിലുടെ മാറ്റിയെടുകാതെ പകരം അതിനെ വീണ്ടു വികാര പരവശത്തില്‍ ആക്കി, പാപ ലോകം എന്നതില്‍ ഉപരി വെറും മൃഗീയതയില്‍, കിട്ടുന്ന സുഖങ്ങള്‍ തേടി പോകുന്ന കാലം നാം ഉണ്ടാക്കി എടുക്കുന്നു.. ഓര്‍ക്കുക മറ്റൊരു ചിന്ത അകലെ ജോലിയില്‍ ആണെങ്കിലും അലെങ്കിലും ഭര്‍ത്താവിന്റെ ത്യാഗമോ, വേദനകള്‍ കാണാതെ വികാരത്തിന് അടിമപ്പെടുന്ന സ്ത്രികളെ, പര പുരുഷ- അനാശാസ്യ പരിപാടികള്‍ നടത്തുന്ന നമ്മുടെ സാമുഹ രീതികള്‍ അവരവര്‍ മാറ്റണം.. അകലങ്ങളില്‍ കാണുന്നവരെ, കന്നുന്നവരെ ഒക്കെ പ്രാപിക്കാന്‍ ഉള്ള തുര മാറ്റണം, സാഹചര്യങ്ങള്‍ മാറ്റണം... സുഖങ്ങള്‍ക്ക് മുമ്പില്‍ ഒരു മറു- മുഖം നമുക്ക് ഉണ്ടാകരുത്... കുളി സീന്‍ കണ്ടാല്‍ അതില്‍ ഇളകുന്ന മനസ് ഉണ്ടാക്കി എടുകരുത്, ഭര്‍ത്താവു- ഭാര്യാ എപ്പോഴും കാവല്‍ കാരെ പോലെ ഇരിക്കാന്‍ പറ്റില്ല, നാം തന്നെ നമ്മുടെ കാവല്‍ ആയിരികണം, അതിന് ധൈര്യം കിട്ടാന്‍ കുടുംബ- ഇശ്വര ചിന്ത നിലനിര്‍ത്തണം ... നാളെ പ്രവാചകര്‍ കഥ പറഞ്ഞു മറ്റും അന്നേരം മാറ്റി നന്നാകാം എന്നും ഈ വിവരണം നമ്മെ പഠിപ്പികുന്നില്ല... പകരം തിന്മ തിന്മ ആണെന്നും അതിന് അനുതാപം ഉണ്ടാകണം എന്നും ആണ് ചിന്തികേണ്ടത്....
Tuesday, 24 August 2010
നാടന്‍ പാട്ടിലെ നെടുവീര്‍പ്പുകള്‍ ..
നാടന്‍ പാട്ടുകള്‍ കേള്‍ക്കാന്‍ കൊതികാത്തവര്‍ ഇല്ല.. താളവും ചുവടുകളും ഒന്ന് വേറെ തന്നെയാണ്.. ഈ നാടന്‍ പാട്ടുകള്‍ എല്ലാ നാടുകളിലും ഉണ്ട്.. എല്ലാം തന്നെ കാര്‍ഷിക വൃത്തിയിലുള്ള മക്കളുടെ, കര്‍ഷക സ്വോപ്ന നേടിവീര്‍പ്പുകള്‍ ആണ്... നാളയെ പറ്റിയുള്ള സ്വോപ്പ്നങ്ങള് ആണ്.. കുറവന്‍, കുറത്തി കഥാപാത്രങ്ങള്‍ മികതിലെയും ....മുന്നിട്ടു നില്ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആണ്... ഒരു പിടി മണ്ണും... അതില്‍ ഒരു ഓലമേഞ്ഞ വീടും.. ഭാര്യാ മക്കള്‍ ഒക്കെ കൂടെയുള്ള പച്ചപ്പുള്ള സ്വൊന്തം ജീവിതം.. അടിമത്തത്തില്‍ നിന്നുള്ള വിമോചനം.. നാടിന്റെ മുന്‍നിരയില്‍ ഒന്ന് എത്തിപെടുക എന്നൊക്കെ പാടിചെര്ക്കുന്നു ഈ നാടന്‍ ചേലുകളില്‍.. ഇത്തരം പാട്ടുകള്‍ ആര്‍കു വേണമെങ്കിലും പാഠം, ആടാം.. അതിന് ശ്രുതിയോ, സംഗതിയോ വേണമെന്നില്ല... ശ്രുതി പെട്ടിയും വേണ്ട എന്ന തോന്നുനത്.. ഈ പാട്ടുകള്‍ക്ക് താള കൊഴുപ്പിനോടൊപ്പം പച്ചയായ യാഥാര്‍ഥ്യം വിളംബാന്‍ നന്നേ കഴിവുണ്ട്.. അല്ലലിന്റെയും, ആധിയുടെയും രോദനം ഉണ്ട്.. അന്തം ഇല്ലാത്ത അടിമത്തം എന്ന് മാറും? ആധിയില്ലാത്ത ജീവിതം എന്ന് കിട്ടും എന്ന സൌപ്നം... മണ്ണും, പൊന്നും നോക്കി മാത്രം നോക്കി ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പെണ്ണുകാണാന്‍ വരുന്നവരുടെ രീതികള്‍.. അതിലുപരി പൊന്നും, മണ്ണും ഉണ്ടെങ്കില്‍ പെണ്ണിന്നു മറ്റൊന്നും വേണ്ട എന്ന വില്‍പ്പനച്ചരക്കായി പെണ്ണുങ്ങള് മാറി.. അത് പാടില്ല... മാറണം.... വയറു കരിഞ്ഞു, കുടല് കരിഞ്ഞു മണം വരുന്നു ...പ്രാണന് മിക്കവാറും ചത്ത് പോകും എന്ന് പോലും വേദനപ്പെടുന്നു ... കുഞ്ഞു കുട്ടികള്‍ കാലത്തില്‍ വെള്ളം ചൂടാക്കുന്നത് കണ്ട് ഉറങ്ങി പോകുന്നു... ഒറ്റപായില്‍ ഉള്ള ഒന്നിച്ചുള്ള കിടപ്പും ... ഒക്കെ നാടന്‍ പാട്ടുകള്‍ക്ക് മികവേറുന്നു.. ഈ പാട്ടുകളില്‍ ലൈഗിക ചുവയോ... കാമതുരയോ.. ഇല്ല.. പകരം ദൈവ വിശ്വാസവും, നാളെയെപ്പറ്റിയുള്ള... നല്ലചിന്തകളും വിമോചന ഗാനങ്ങളും ആണ്..നമ്മുക്കും ഈ വിമോചന ഗാനങ്ങള്‍ നമ്മുക്കും പാടാം.. നമ്മുടെ ഇടയില്‍ ഉള്ള തിന്മകള്.. അടിമത്തം ഇല്ലാതാകാന്‍ ഇറങ്ങി പുറപ്പെടാം.. ആരും കുറവരും.. കുറതികളും അല്ല എല്ലാരും സഹോദരങ്ങള്‍ ആണ്.. ദൈവ മഹിമ ആണ്....
Monday, 23 August 2010
തെരുവുജീവിതം
ഇശ്വരനോട് നാം യാചികാറുണ്ട് അന്നനുള്ള ആഹാരം തരണേ എന്ന്, എന്നാല്‍ അത് ജീവിതത്തില്‍ ആക്കുന്നത് തെരുവ് തെണ്ടികളായ ആളുകള്‍ ആണ് എന്ന് വേണം പറയാന്‍.. എന്നും ഉന്നരുമ്പോള് ഉള്ള ചിന്ത ഇന്നത്തെ വക കിട്ടണേ.. എന്ന് മാത്രം... വേറെ ഒന്നും ഇല്ല.. ഒന്നുകില്‍ എന്തെങ്കിലും പണി എടുക്കും, അല്ലെങ്കില്‍ തെണ്ടും, പേടിച്ചു പലരും പുച്ഛത്തോടെ വല്ലതും കൊടുക്കും... അതില്‍ ബീഡി, ചോറ്, എല്ലാം കഴിഞ്ഞു ബാകി ഉണ്ടെകില്‍ ഒരു ബിയര്‍ അലെങ്കില്‍ ഒരു നൂറ് അതിലപ്പുറം ഇല്ല.. നാളയെ പറ്റി ചിന്തികാറില്ല.. "ജീവികുക ഇന്ന് ജീവികുക" എന്ന രീതിയാണ്.. എങ്ങനയോ തെരിവില്‍ എത്തി... അഥവാ പിറന്നു വീണു .. അവിടെ മുതല്‍ തുടങ്ങി അന്നന്നുള്ള ജീവിതം... പുതു തലമുറയ്ക്ക് നാളയെ പറ്റിയുള്ള ചിന്തയാണ്.. എന്നാല്‍ ഇന്ന് ജീവിക്കാന്‍ മറകുന്നു... നാളയെ പറ്റി നമ്മുക്ക് അറിയില്ല എങ്കിലും നാം നാളയെ സ്വോപ്നം കണ്ട് ജീവിക്കുന്നു .. ഇതിനര്‍ത്ഥം നാളയെ പറ്റി ചിന്തികരുത്, മാറ്റി വയ്കരുത് എന്നല്ല. അധികം ആവലാധികള്‍ വേണ്ട എന്നേയുള്ളു.. തെരുവിന്റെ ജീവിതം താഴെ ഭൂമിയും മേലെ ആകാശവും ആണ്.. അവിടെ അമ്മയോ പെങ്ങന്മാരോ സഹോദരങ്ങളോ അല്ല പകരം തെരുവില്‍ തന്നെ കണ്ട് മുട്ടിയ കൂട്ടുകാര്‍ മാത്രം.. രാത്രില് മദ്യ ലെഹരിയില്‍ അയവിറക്കുന്ന ചിന്തകള്‍.. എന്തിനെന്നെ അമ്മ തെരുവില്‍ ഉപേഷിച്ച് പോയി... ശാരിരിക സുഖത്തില്‍ മാത്രം ഉണ്ടായി പോയതോ, നാട്ടാരുടെ മുമ്പില്‍ പിടിച്ചു നില്കാന് എറിഞ്ഞിട്ടു പോയി വേദനിക്കുന്ന അമ്മയോ... ഒരു നാള് തേടിവരുന്ന അമ്മ... എന്നൊക്കെ അല്ലെ.... നാം ആണ് പല തെരുവ് ജീവിതങ്ങള്‍ക് ഉടമ എന്ന് നാം തിരിച്ചറിയുന്നില്ല ... മകള്‍ ആയിരിക്കാം മുമ്പില്‍ കൈ നീട്ടുക... അഴുക് ചാലുകള്‍ വൃത്തിയാക്കാന്‍ വരുക, വലിയ പെട്ടികള്‍ ചുമക്കാന്‍ കൂടെ വരുക... അല്ലെങ്കില്‍ സാറെ എന്ന് വിളിച്ചു കൂടെ നടകുക... ഒരു വിശേഷം വന്നാല്‍ അവര്‍ മതി മറന്ന് ആഹോഷികും... ദുഖം വന്നാല്‍ ചെറുത് പിടിച്ചു അവര്‍ കരയും... വഴിയില്‍ കിട്ടിയ ബന്ധങ്ങളുടെ വേദന ... പാട്ട, കുപ്പി ഒക്കെ പറക്കി നമ്മുടെ മുമ്പില്‍ എത്തുന്നവരെ നാം കരുതാരുണ്ടോ...? അപ്പോള്‍ ഒക്കെ ഒര്കണം നാം നല്ല വീട്ടില്‍ ജനിക്കാന്‍ ദൈവം ഇടയാക്കി... അപ്പനമമാര് ഉപെഷികാതെ, തെരുവില്‍ കളയാതെ നമ്മെ വളര്‍ത്തി... നാം അവരെ ഉപയോഗ ശുന്ന്യരായി കളയുന്നെങ്കിലും ... അവര്‍ നമ്മെ കളഞ്ഞില്ല... ഇശ്വര നിയോഗം... ഒരു മണംമുള്ള സോപ്പ് തേച്ചു അവര്‍ കുളിച്ചിട്ടില്ല ... തുണി അലക്കുന്നതും.. കുളികുനതും ഒരേ സോപ്പ് .. ചിലപ്പോള്‍ അതും ഇല്ല വെറുതെ വെള്ളത്തില്‍ ഉലംബി എടുകാറുണ്ട്... മുഷിവിന്റെ മണം അവര്‍ക്കില്ല, തേച്ചു മിനുക്കിയ ഉടുപ്പിനെ അവര്‍ ചിന്തിക്ക ഇല്ല... ഇട്ടിരിക്കുന്ന തുണി കീറിയത് എന്ന് ചിന്തിക്കാന്‍ അവര്‍ക്ക് അറിയില്ല.. കിടക്കാന്‍ വെള്ള പൂശിയിരികണം എന്നില്ല.. കിട്ടുമെങ്കില്‍ ഒരു കാര്‍ഡ്- ബോട് വേണം.. പലപ്പോഴും കിട്ടാറില്ല.. ക്ഷീണം, മദ്യം നല്ല ഉറക്കം കിട്ടി ഉറങ്ങുന്നു... ഇപ്പോള്‍ പലരും ഉറക്ക ഗുളിക കഴിച്ചിട്ടും ഉറങ്ങാന്‍ കഴിയാതെ ഏതോ മുന്‍കാല ശാപം എന്ന കണക്കിന് തിരിഞ്ഞും പിരിഞ്ഞും കിടക്കുന്നു... നാം എന്ത് അനുഗ്രഹീതര്‍ ... ഓര്‍ക്കുക എല്ലാരേയും ബഹുമാനിക്കുക.. സഹായിക്കാന്‍ കഴിയുനിടത്തോളം സഹായികുക ...
Sunday, 22 August 2010
ഓണം തരുന്ന ചിന്ത
കേരളീയരുടെ ദേശിയ ഉത്സവം എന്നൊക്കെ നാം ഓണത്തെ കാണാറുണ്ട് എന്നാല്‍ ഓണം തരുന്ന മറ്റൊരു ചിന്ത നമ്മുക്ക് കാണാം, നാം അറിയുന്ന ചിന്ത മഹാ മനസ്കനായ മഹാബലി ഭരിച്ചിരുന്ന സമയത്ത് കേരളത്തില്‍ യാതൊരു തരത്തിലുള്ള കള്ളത്തരങ്ങള്‍, തിന്മയില്ലാത്ത കാലം എന്നൊക്കെയാണ്... എന്നാല്‍ ഈ ഓണം ഒരു വിളവെടുപ്പ് ഉത്സവമായും കാണാം, സമ്രിധിയുടെ നിറവില്‍ കൊണ്ടാടെണ്ട ഉത്സവം... പണ്ട് അടിയാന്മാരും കുടിയാന്മാരും ഉള്ള കാലം, കയറി കിടക്കാനോ, പണിയെടുതത്തിനു ഒന്നും കിട്ടാത്ത കാലം.. മേലാളന്മാരുടെ രീതികളില്‍ നിന്നും മാറി ഒരു നാളയെ മനസ്സില്‍ കോറിയിട്ട തൊഴിലാളി വര്‍ഗ സ്വോപ്നം, അതാണ് ഓണം... എനിക്കും ഉണ്ടാകണം ഒരുതുണ്ട് ഭൂമി, അതില്‍ പണിയെടുത്തു കിട്ടുന്ന വിളയില്‍ കുടുംബ സമേതം ഒന്നിച്ചു ഉണ്ണുന്ന ചിന്ത .. എന്ന് വച്ചാല്‍ അക്കാലത്തു ഒരു സൊപ്നം എന്ന് വേണം പറയാന്‍.. കുടുംബത്തോടൊപ്പം ഒരു നേരം ഭക്ഷണം കഴിക്കാന്‍ കഴിയില്ല, ഒരു രാത്രി കുടുംബത്തോടൊപ്പം ഉറങ്ങാന്‍ കഴിയില്ല അപ്പോള്‍ വയലേലകളില്‍ പോയി കൃഷിയും നോക്കി കിടകണം... ഈ നശിച്ച ഗതി മാറണം, ഒരിടം ഇശ്വരന് തരണം, അത് മാത്രം പോരാ.. ആ നല്ല കാലത്ത് നല്ല ഭരണം, ഭരണാധികാരി ഉണ്ടാകണം അവര്‍ മഹാബലി പോലെ ആയിരികണം... ഈ ചിന്ത ഇപ്പോഴും നാം കാണണം.. നമ്മുക്ക് ഒരു തുണ്ട് ഭൂമി അല്ല അതില്‍ കൂടുതല്‍ ഉണ്ട്, എത്രപ്പേര്‍ അതില്‍ സന്തോഷികുന്നു? നല്ല വീടുണ്ട് എത്രപേര്‍ ഈ വീട്ടില്‍ നല്ല ഓണം ഉണ്ണുന്നു? ഒന്നുകില്‍ അപ്പന് നാട്ടില്‍ ഇല്ല, അല്ലെങ്കില്‍ അമ്മ നാട്ടില്‍ ഇല്ല, അപ്പുപനമ്മാര് കൂടെയില്ല അനാഥ മന്ദിരം പോലുള്ള വൃദ്ധ- മന്ദിരത്തില്‍ ആണ്. സ്വാതന്ത്രം ഉണ്ട് ഭരിക്കുന്നവര്‍ ഈ മഹാബലി പോലുള്ളവര്‍ ആണോ? എന്നാണ് ഒരു ഓണം ഉണ്ടാവുക ... ഉണ്ടാകുമോ ..? സംശയം തന്നെയാ...
Wednesday, 18 August 2010
ചിറകൊടിഞ്ഞവര്‍
മറ്റുള്ളവര്കായി ജീവിച്ചു അഥവാ ജീവിതം മൊത്തം ഉഴിഞ്ഞു വച്ച്, വിദേശങ്ങളിലും, വീടുകളില്‍ നിന്നു അകന്നും ഒക്കെ ജീവിച്ച വെക്തികള്‍ ഏതാണ്ട് ആരോഗ്യവും, സൌന്ദര്യവും ഒക്കെ പോയി, കൂട്ടാളിയായി ഷുഗറും, പ്രഷറും,ഹൃദയ പ്രശ്നങ്ങളും, ഒക്കെ ആയി, ചിറകൊടിഞ്ഞ ഒരുപാട് പേര്, പലപ്പോഴും ആര്‍കും വേണ്ടാതവരായി തീരുന്നു... അതിനിടയില്‍ മകളുടെ അടിച്ചമര്‍ത്തുന്ന ചോദ്യങ്ങളും.. ഇതുവരെ നിങ്ങള്‍ ഞങ്ങളെ കളഞ്ഞിട്ടു എവിടെയായിരുന്നു ....? ഇപ്പോഴാണല്ലോ ഒന്ന് കണികാണാന്‍ കഴിയുന്നത്?... ശരിയാണ് ഇവരുടെ കൊഞ്ചലും, കുഴയലും കാണേണ്ട കാലത്ത്, കുടുംബത്തിനായി കടത്തിണ പ്പോലുള്ള ഷെഡില്‍, മുന്നു നേരം വയറുനിറയെ ഭക്ഷണം പോലും കഴികാതെ ഒന്നര നേരം അരവയര്‍ എന്തെങ്കിലും കഴിച്ചും ബാക്കി പച്ച വെള്ളവും കുടിച്ചു ജീവിച്ച, കഥകള്‍ അവര്‍ക്കറിയില്ലല്ലോ? ഓണമോ, ക്രിസ്തുമസോ, ഉത്സവങ്ങള്‍, എല്ലാം കേട്ടു കേള്‍വിയായി ജീവിച്ച ആളുകള്‍ ഇപ്പോള്‍ ചിറകൊടിഞ്ഞ വെറും, അധിക- പറ്റുകള്‍, എന്തായാലും അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന് മാത്രം ഉള്ളില്‍ സമാധാനികാം... അന്ന് മേല്‍ മീശപ്പോലും വന്നിട്ടില്ല അപ്പോള്‍ തുടങ്ങിയതാ ഈ ജീവിതം സഹോദരങ്ങള്കായി, വീടുകാര്‍ക്കായി, അന്നും എല്ലാര്കും വേണ്ടത് കൈനിറയെ പണവും, മനം കുളിരെ ഫോറിന് സാധനങ്ങളും ആയിരുന്നു.... കടും വെട്ടു പണികായി ഇറങ്ങുനതും, തിരികെ നടന്നു വരാന്‍ പ്പോലും കഴിയാതെ ഒരു കണക്കില്‍ ഷെഡില്‍ എത്തിയതും, ഭക്ഷണം പ്പോലും ക്ഷീണം മൂലം കഴികാതെ കിടന്നുറങ്ങിയതും, പിറ്റേ ദിവസത്തെ പണിക്കായി, കൂട്ടുകാര്‍ വിളിച്ചുണര്‍ത്തി കൊണ്ടുപോയതും ഇന്നലെ കഴിഞ്ഞപ്പോലെ തോന്നുന്നു... എങ്കിലും ഇതിനിടയിലും ഒരേ ഒരു ചിന്ത മാത്രം, ഭാര്യാ, മക്കള്‍ എല്ലാ നേരവും വിശപ്പടക്കി കിടകണം, അല്‍പ്പ സ്ഥലവും ഒരു രണ്ട് മുറി വെള്ള പൂശിയ ഒരു വാര്‍ക്ക വീടും, വീട്ടിലെ പെണ്മക്കള് എങ്കിലും കെട്ടി അടച്ച ഒരു മറപ്പുരയില്‍ കുളിക്കാനും, മുത്രം ഒഴികാനും കഴിയട്ടെ എന്ന് വിചരിച്ചു മുനും നാലും വര്‍ഷം കാത്തിരുന്ന് നാട്ടില്‍ വന്നതും, ഇപ്പോള്‍ എന്തിനാണെന്ന് ഓര്‍ത്തു വേദനിക്കുന്നു, അപ്പന്റെ ചിതയ്ക്ക്, അല്‍പ്പം മണമുള്ള എണ്ണയോ,പുല വിളി അടിയന്തിരത്തിന് വരുന്നവര്‍ക്ക്, ഒരു മെച്ചമായ ശാപ്പാട് കൊടുകാനായി തന്റെ വരവും മാറ്റി വച്ച സ്മരണകളും അകലെയല്ല .... ഇപ്പോള്‍ എല്ലാവര്ക്കും വേണ്ട.. അവര്‍ക്ക് ഒരു ഭാരം, എന്നല്ല ഒരു ഒഴിവാക്കാന്‍ കഴിയാതെ പോകുന്ന ഒരു ശാപം ആയി മാറുന്നു, അന്ന് പണിയിടങ്ങളില്‍ പനിച്ചു കിടന്നപ്പോഴോ? പണിയിടങ്ങളില്‍ കാല് തെറ്റി വീണു ചത്തിരുന്നെകില്, അപ്പോള്‍ കൂടുകാര് പിരിച്ചെടുത്ത ഒരു തുകയെങ്കിലും ഇവര്ക് ഒരു മുതല്‍ കൂട്ടായിരുന്നെനെ എന്നുപ്പോലും ആഗ്രഹിച്ചു പോകുന്നു... വേദനയുടെ വിങ്ങലില് ജീവിക്കുന്നതിനേക്കാള്‍ നല്ലത്, ആരോരും അറിയാതെ മണ്ണടി യുന്നതാണ്... ഒറ്റപ്പെടുത്തല്‍, അകറ്റി നിര്‍ത്തല്‍ പലപ്പോഴും മരണത്തെക്കാള്‍ വേദനിപ്പിക്കുന്നു... പൈസ ഉള്ളപ്പോള്‍ എല്ലാവര്ക്കും വേണം... ഇപ്പോള്‍ വെറും ഒരു പിണം... അന്ന് പല കൂട്ടുകാരും പറഞ്ഞത് ഓര്‍കുന്നു, അല്‍പ്പം മദ്യം തലയ്ക്കു നല്കുന്ന ഓളവും, ചിന്തകളും നാളെ സന്തോഷം നല്‍കും,അല്ലാതെ ഇപ്പോഴും സഹനം നാളെ വേണ്ട എന്ന ചിന്തയില്‍ പുളയുന്ന ജീവിതം എന്തിന് ഭായി ...എന്നൊക്കെ പറഞ്ഞപ്പോള്‍ ആ വാക്കൊക്കെ കേള്കാതെ.. അവരുടെ രെസം പിടിപ്പിക്കുന്ന ചിന്തയില്‍ നിന്നും ചെവി കൊട്ടിയടച്ചു രാമ നാമം കുടുംബതിനായ് ചൊല്ലി ഇരുന്നത് എന്തിനായിരുന്നു എന്ന് പലപ്പോഴും തോനിയിട്ടുണ്ട്... നമ്മുക്കായി കഷ്ട്ട പ്പെട്ടവരെ വേദനിപ്പികാതിരിക്കുക... അവര്‍ അവിടെ സഹനങ്ങള്‍ നടത്തിയില്ലങ്കില്‍ നാം ഇപ്പോള്‍ ഏതാവസ്ഥയില്‍ ആയേനെ? അവര്‍ക്ക് നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ എല്ലാ സുഖങ്ങളും കിട്ടില്ലായിരുന്നോ? തീര്‍ച്ചയായും പക്ഷെ ഇത്രയും നാം ആയതു അവരുടെ നന്മയും, പ്രാര്‍ത്ഥനയും ആണ് എന്നോര്‍കുക... കഷ്ട്ടപ്പെട്ടവരെ വീണ്ടും കഷ്ട്ടതയില്‍ ആക്കാതെ, കുറച്ചെങ്കിലും സ്നേഹവും ആദരവും നല്‍കാം...
Saturday, 14 August 2010
ആഹാരം ആനന്ദത്തോടെ
ആഹാരം ആനന്ദത്തോടെ, നന്ദിയോടെ കൊടുക്കുകയും കഴിക്കുകയും വേണം അതിലുടെ അങ്ങോട്ടും ഇങ്ങോട്ടും പോഷക ഗുണം എന്നതിലുപരി ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാകുന്നു. ഒരികലും പിറു പിറിത്തു ആഹാരം പാകം ചെയരുത്, അത് കഴികരുത്, അത് കൊടുക്കുകയും ചെയ്യരുത്, ആഹാരം ദൈവം നല്കുന്ന നന്മയുടെ, കാരുണ്യത്തിന് ഭാവം ആണ്. നമ്മുടെ അമ്മമാര്‍ എത്രമാത്രം നല്ല ചിന്തയോടെയാണ് ആഹാരം കുടുംബത്തിനായി, ഉണ്ടാകുന്നത്? അത് വീട്ടിലെ എല്ലാവര്ക്കും പോഷകവും, വളര്‍ച്ചയും, നന്മയും നല്കുന്നു, അല്ലാതെ പിറു പിറുപോടെ ഉണ്ടാക്കി വെറുപ്പും, തിന്മയും വളര്‍ത്തരുത്, പണ്ട് അമ്മമാര്‍ പാചകം ചെയ്യുമ്പോള്‍ അറിയുന്ന ഭക്തി ഗാനങ്ങള്‍ പാടിയോ, കേട്ടോ ആയിരുന്നു, ആഹാരത്തില്‍ ദൈവികതയും ഉണ്ടാകാന്‍. വീടുകളില്‍ മാത്രമല്ല, ഓരോ ജീവിത സാഹചര്യങ്ങളിലും ഉണ്ടാകണം, നാം ഹോസ്റ്റലില്‍, പണിയിടങ്ങളില്‍ വീടുകളില്‍ നിന്നും മാറി, കൂട്ടുകാരും, അറിയുന്നവരും ആയി ജീവിക്കുമ്പോള്‍, ഒരികലും ആരും പിറുപിറുത്തു , ഭക്ഷണം ഉണ്ടാകരുത്, കൊടുക്കരുത്, കഴിക്കാന്‍ ഇടയാകരുത്, കാരണം ഓരോരുത്തരും മനസിലാക്കണം ഭക്ഷണം ദൈവ ദാനം ആണ്, അതിനെ അവഹേളിക്കുകയോ തിന്മ ഉണ്ടാകാന്‍ അവസരമോ നല്‍കരുത്, നമ്മുടെ കൂടെ അല്ലെങ്കില്‍ അടുത്ത മുറിയില്‍ താമസിക്കുന്ന ഒരു സഹോദരി പ്രേസവകാല ആദ്യ നാളുകളില്‍ ഉള്ളപ്പോള്‍ പലരും പുചിച്ചു കാര്യങ്ങള്‍ പറയുകയും, പിറു പിറുപോടെ വച്ച് നീട്ടുന്ന ഭക്ഷണം- കൊടുകല്‍ പതിവുണ്ട്, അതിന്റെ തിന്മ ആ ഒന്നുമറിയാത്ത കുഞ്ഞിലേക്കും മാറ്റപ്പെടുന്നു, ഒരികലും കഴിയില്ലെങ്കില്‍ ചെയരുത്, ഒരു നേരം സുഹൃത്ത് ഭക്ഷിച്ചില്ലെങ്കില്‍ മരികില്ല, എന്നാല്‍ മുറു മുറുപ്പോടെ നല്കുന്ന ഭക്ഷണം ചിലപ്പോള്‍ അപരനില്‍ ദഹന കേടും, കഴിച്ചു പോയല്ലോ എന്ന ചിന്തയും വല്ലാതെ വേദനിപ്പിക്കും.. ഭക്ഷണം ഇല്ലെങ്കില്‍ ഇല്ലെന്നെ ഉള്ളു, അതില്‍ വിശക്കും എന്ന ചിന്തയെ ഉണ്ടാകു, അതിന് മറു വേദനകള്‍ ഉണ്ടാകില്ല, ഉണ്ടാക്കില്ല. ജീവിതം ദൈവ ദാനം പോലെ ആഹാരവും മഹാ ദാനം ആണ്, പട്ടിണിയില്‍ ഉള്ള കുടുംബങ്ങള്‍ നമ്മുടെ ഇടയില്‍ കുറവല്ല. ജോലിയില്ലാതെ കഷ്ട പ്പെടുന്ന ഒരുപ്പാട് ആളുകള്‍ ഒരു നേരം എങ്കിലും ഭക്ഷണത്തിനായി ആഗ്രഹികുന്നുണ്ട് , അവര്‍ക്കും ഒരികലും ഭക്ഷണം വെറുപ്പോടെ വച്ച് നീട്ടരുത്, നമ്മുടെ വിവാഹ വേളകളില്‍, പെരുനാളുകളില്‍ വന്ന് കാത്തു നില്ക്കുന്ന പാവപ്പെട്ടവര്‍ക്ക് ആദ്യം ഭക്ഷിക്കാന്‍ കൊടുകണം... അത് അനുഗ്രഹം ഉണ്ടാക്കും, അല്ലാതെ തിന്ന് കൊഴുതിരിക്കുന്നവര്ക്ക്, എന്നും നാല് നേരം കഴിക്കുന്നവര്‍ക്ക് വീണ്ടും കുത്തി തിരുകി കൊടുകരുത്, അതും അവഹേളനം ആണ്. ആഹാരം ജീവന് വേണ്ടിയാണ്.. അല്ലാതെ വയറു പൊട്ടി മരിക്കാന്‍ അല്ല... നമ്മുക്ക് ആഹാരം നന്ദിയോടെ, ആനന്ദത്തോടെ കൊടുകാം, കഴികാം.. വളരാം, വളര്‍ത്താം..
Friday, 13 August 2010
ഒറ്റപ്പെടല്‍ ഒറ്റപ്പെടുത്തല്‍
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത് ആധുനിക കാലം അഥവാ ഈ കാലഘട്ടം ആണെന്ന് പറയാം, മുമ്പ് ഒറ്റപ്പെട്ടു ഇശ്വര സാക്ഷാല്കരത്തിനും, ലോകം മോഹങ്ങളുടെയും പാപങ്ങളുടെയും ഇരിപ്പിടം എന്ന തത്വ ശാസ്ത്രവും - അല്മിക ചിന്തയും ഒറ്റപ്പെട്ട ജീവിതം നയിക്കാന്‍ പലരെയും ഇടയാക്കി, എന്നാല്‍ ഇന്നിന്റെ ചിന്ത എപ്പോഴും കൂടെയുള്ളവരെ ഒറ്റപ്പെടുത്തി നിര്‍ത്തുക, സ്വൊന്തം കാര്യങ്ങള്‍ നടകണം, സ്വൊന്തം തലയെടുപ്പ് കാട്ടണം എന്നൊക്കെയാണ്, ഇശ്വരന് പ്പോലും അവരുടെ മുമ്പില്‍ കുനിഞ്ഞു നില്‍ക്കേണ്ട ഭാവം വന്നു. ഒരാളുടെ ജീവിതത്തില്‍ കൂടെയുള്ളവര്‍, കൂടെയുണ്ടായിരിക്കെണ്ടാവര് ഒറ്റപ്പെടുത്തി എന്ന ചിന്തയും , അനുഭവവും വന്നാല്‍ അത് മരണത്തോളം വേദനയും, വ്യഥകളും ഉണ്ടാകുന്നതാണ്. ഇങ്ങനെ ഉണ്ടായാല്‍ മനസ്സില്‍ ഉണ്ടാകുന്ന ചിന്ത എന്തിന് ജീവികണം? ഇത്രയും നല്‍കിയിട്ടും ആരും മനസിലാകുനില്ലല്ലോ? ഇനിയും ഉള്ള കാലം നീറി നരകികണമല്ലോ? എന്നൊക്കെയാണ്.. മനശാസ്ത്ര- ലോകത്തെപ്പോലും ഞെട്ടിക്കുന്ന പിന്തള്ളലിന്റെ ലോകം നാം കാണുന്നു.. പല ഒറ്റപ്പെടുതലിന്റെ മുറിവുകള്‍ മായ്ക്കാന്‍ പല മനശാസ്ത്ര ലോകത്തിന് കഴിയുന്നില്ല എന്നതാണ് സത്യം.. വളരെ സങ്കിര്‍ണങ്ങളായ, കുരുക്കഴിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍, ഈ ഒറ്റപ്പെടുത്തല്‍ വരുത്തി വയ്ക്കുന്നു, ഒറ്റപ്പെടുതലില് ഉണ്ടകുന്ന ആത്മഹത്യ, ആത്മഹത്യാ പ്രവര്‍ത്തനങ്ങള്‍ ഒരുപാട് കൂടികൊണ്ടിരിക്കുന്നു... ഇതിന്റെ പ്രധാനമായ കാരണം ഇശ്വര വിശ്വാസ കുറവും, അതിലുപരി മനുഷ ജീവിതം ഉപഭോഗ സംസ്കൃതിയില്‍ ഉന്നം വയ്ക്കലും ആയി മാറുന്നു, എന്നുവച്ചാല്‍ ഉപയോഗികുക്ക- വലിച്ചെറിയുക(use & throw) എന്ന തത്വം ലോകത്തില്‍ മുന്നേറുന്നു എന്ന് അര്‍ത്ഥം, ജന്മം നല്കിയ, വളര്‍ത്തിയ മാതാ പ്പിതാക്കളെ, ആവശ്യം കഴിഞ്ഞു വലിച്ചെറിഞ്ഞു കളയുക, വളര്‍ത്തി വലുതാക്കിയവരെ കരിവേപ്പിലപ്പോലെ കളയുക, ഭാര്യയെ ഉപയോയിച്ചു കളയുക, ഭര്‍ത്താവിന്റെ പണവും, മുതലുകളും ഊറ്റിയെടുത്ത ശേഷം അകറ്റുക, ആട്ടിയോടിക്കുക... ഇതൊക്കെ ഈ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞു കളയുന്ന സമ്പ്രദായം നല്കുന്ന രീതികളും, ചെയ്തികളും ആണ്. എന്നാല്‍ എല്ലാരിലും ഇശ്വര സാനിധ്യം കാണാനും, കുറവുകളും പോരായ്മകളും കണ്ട് തിരുത്തലുകളില്‍ വളര്‍ന്നു വെക്തിതം ഉണ്ടാകാനും നോകണം, അല്ലാതെ ആര്‍ക്കോ വേണ്ടി ഒരു വെറും ജീവിയായി ജീവികാതെ മനുഷനായി, വെക്തിയായി നാം മാറണം, വെറും മറ്റു ജീവികളെപ്പോലെ തിന്ന്, കുടിച്ചും, സുഖം കിട്ടുന്നിടത് കിടന്നുറങ്ങി ജീവിക്കുന്ന രീതികള്‍ മാറണം, വേദനകള്‍- ദാരിദ്ര്യം ഒരു മുതല്‍ കൂട്ടാക്കി സ്വൊന്തം കാര്യങ്ങള്‍ മനസിലാക്കി, മുന്നേറുക--- അല്ലാതെ വേണ്ടവരെയും, വേണ്ടപ്പെട്ടവരെയും അകറ്റി, വേണ്ടതും, കൊള്ളരുതാതും ആയ ലോകത്തേക്ക് നീങ്ങരുത്... ഉള്ളത് കൊണ്ട് ഉള്ളതുപ്പോലെ , ചിലര്‍ പറയും ഓണം പോലെ കഴിയണം, അല്ലാതെ അയലത്തെ ആഡംബരം കണ്ട്, ഏതോ മോഹ വലയത്തില്‍ ജീവികരുത്..മറ്റൊരു കാര്യം കൂടി . നമ്മുടെ അരികില്‍ ഒരുപാടുപ്പേര്‍ ഒറ്റപ്പെടലിന്റെ, ജീവിതത്തിന്റെ വഴികള്‍ അടഞ്ഞു, ഇരുട്ടിലേക്ക് നടക്കുനുണ്ട്,, അവരെ കണ്ടാല്‍ ആശ്വസിപ്പികുക, അവരോടു വേദനകളും, വിഷമങ്ങളും അപ്പോള്‍ ഉണ്ടാകുന്ന ദുര് ചിന്തകള്‍ അകറ്റാന്‍ നാം അവരെ സഹായികണം, വേണ്ടപ്പെട്ടവര്‍ ഒറ്റപ്പെടുത്തുന്നത് കാണുംപ്പോള്‍ അവരെ ആത്മാര്‍ഥമായി സ്നേഹികണം, കൂടെ ചേര്‍ക്കണം, അതിന്റെ അര്‍ത്ഥം സ്വൊന്തം ജീവിതം വേദനകേട്ടു അവര്‍ക്ക് കൊടുകണം അല്ല, അല്‍പ്പ സമയം അവര്‍ക്കായി നല്‍കണം, നല്കുന്നവര്ക്കും ദൈവം വലിയ അനുഗ്രഹങ്ങള്‍ നല്‍കും, ഒരു നുള്ള് സ്നേഹം, പ്രകാശം, തലോടല്‍ പല വേദനിക്കുന്ന മനസുകള്‍ക്ക്, ആശ്വാസവും പ്രത്യാശയും ആകും, അവര്‍ക്കായി ഇശ്വരനോട് മനസുരുക്കുക... ഒരു ചെറു കണ്ണീര് ഒഴുകുക.... ആരെയും അകറ്റി മാറ്റാതിരിക്കുക, പ്രേതെകിച്ചു വേണ്ടപ്പെട്ടവരെ.... എല്ലാരേയും മാറോടു ചേര്‍ത്ത് അണക്കുക... ശരിരികമായ അടുപ്പികല് അല്ല പകരം അവരെ നമ്മുടെ ഓര്‍മ്മകളില്‍, മനസുകളില്‍ ആക്കല്‍ ആണ്, വെറുതെ മറ്റുള്ളവരെ കാട്ടാന്‍ അല്ല... പ്രശംസ നേടാന്‍ അല്ല. ഉള്ളിന്റെ ഉള്ളില്‍ ഒരിടം അവര്കായി നല്കല് ആണ്. ഒറ്റപ്പെടുത്തല്‍ പിശാചിന്റെ പ്രവര്‍ത്തനം ആണ്, അകലെ വലുതുകള്‍ കാണിച്ചു പിശാചു ചിന്തിപ്പിക്കുന്നു, അടുത്തുള്ള നന്മ കാണുക, സന്തോഷത്തോടെ ജീവിക്കുക, അക്കര പച്ചകള്‍ ആപത്തുകള്‍ മാടിവിളിക്കുന്നവകള് ആണെന്നുകൂടി കരുതികൊളുക... ഒറ്റപ്പെടുത്തല്‍ അകല്‍ച്ചകള്‍ ഉണ്ടാക്കുന്നു, അകല്‍ച്ചകള്‍ എപ്പോഴും വേദനകള്‍ കോറിയിടുന്നു... കോട്ടങ്ങള്‍ വാരി കൂട്ടുന്നു... അടുപ്പങ്ങള്‍ എപ്പോഴും വേദനകള്‍ നീക്കുന്നതും, വേദനകള്‍ക്ക് സംഹാരികളും ആണ്.
Wednesday, 11 August 2010
അസിസിയിലെ പ്രേമഗായകന്‍
അസിസിയിലെ പ്രേമഗായകന്‍ എന്ന് കേട്ടപ്പോഴേ നമ്മുക്ക് മനസിലായി ഇത് ക്രിസ്തിയ സഭയിലെ വിശുദ്ധ ഫ്രാന്‍സിസ് ആണെന്ന്... ഇവിടെ നാം കാണുന്നത് വിശ്വാസ സമര്ധിയെകള് വെക്തി രീതികളെ ആണ്.. ഇപ്പോഴത്തെ ലോക ചിന്ത ഏങ്ങനെ സുഖങ്ങള്‍, പ്രതാപം, എന്നിവ കിട്ടാം എന്ന രീതികള്‍ ആണ്. ഇറ്റലിയുടെ അന്നത്തെ സമര്‍ധിയില്‍ സുഖങ്ങള്‍ ആവോളം കിട്ടുമ്പോള്‍ അവ വിട്ട്, പാവങ്ങളെ സഹായിക്കാന്‍, എല്ലാവരെയും വിശുദ്ധിയില്‍ വളരാന്‍, സ്നേഹിതരില്‍ വിശുദ്ധിയുടെ മുനകള്‍ കണ്ട് സ്നേഹിച്ച വെക്തിതത്തെ മാത്രം നമ്മുക്ക് കാണാം... ഇപ്പോഴത്തെ കുത്തഴിഞ്ഞ കാലത്തില്‍ ആണും പെണ്ണും കണ്ടാല്‍ അഥവാ കൂട്ട് കൂടിയാല്‍ ചിന്തിക്കുനത് പ്രായ ഭേദം ഇല്ലാതെ ലൈംഗിക ചിന്തകളും, സുഖ ചിന്തകളും ആണ്, അമ്മയോളം വരുന്ന സ്ത്രികള്‍ പോലും ആര്‍ത്തി വിടാതെ നില്കുന്നു, മകളോളം പോലും പ്രായം തികയാത്ത പെണ്‍കുട്ടികളെ കാണുമ്പോള്‍, വികാരം പിടികിട്ടാതെ തിളച്ചുയരുന്ന കിഴവര്‍, എന്ന് വേണ്ട നശിച്ച ലോകത്തില്‍ ഒരു യഥാര്‍ത്ഥ സ്നേഹം കാണാനോ, വിശ്വസികാന്നോ കഴിയാത്ത രീതികള്‍... ഇവിടെയാണ് സ്നേഹ ബന്ധത്തെ വിശുദ്ധിയില്‍ ചാലിച്ച ഫ്രാന്‍സിസിനെ കാണാം കഴിയുക, കൊട്ടാരത്തോളം പണകാരന്, സുഖം തരുന്ന എല്ലാം... പാവങ്ങള്‍ക്കായി എറിഞ്ഞു കൊടുത്തു... വിശുദ്ധിയുടെ വീഥിയില്‍ ലാളിത്യവും സ്നേഹവും പകരുന്നു, ശാരിരിക സുഖം കിട്ടാന്‍ ഒരുപാട് അവസരങ്ങള്‍ ഉള്ളപ്പോള്‍ അതൊക്കെ ഒന്നുമല്ല, വിശുദ്ധി നന്മയിലേക്ക് നയിക്കും എന്നുകണ്ട് ലോകത്തെ വെല്ലുവിളിച്ചു തെരുവിലുടെ ആടി പാടി നടന്ന ചെറുപ്പകാരന്... ഇന്നും നാമും ചിന്തികേണ്ടത് പണവും വലിപ്പവും നല്‍കേണ്ടത് നന്മയിലേക്ക് അടുകാനുള്ള മാര്‍ഗ്ഗം ആയിട്ടാണ്, അല്ലാതെ പാവപ്പെട്ടവരെയും, അനാഥരെയും പുച്ചികാനും, വേറിട്ട് നിര്‍ത്താനും അല്ല, ജീവിതം ആരെയും അകറ്റി നില്കാന് അല്ല, പകരം ഉള്‍കൊള്ളാനും, ഉയര്‍ത്താനും ഉള്ളതാണ്...
Saturday, 7 August 2010
ദിശാ ബോധം നഷ്ട്ടപ്പെടുമ്പോള്‍..
യന്ത്ര ബോട്ടുകള്‍ ഉണ്ടാകുന്നതിനു മുമ്പ് പായ് കപ്പലുകള്‍, തുഴ എറിഞ്ഞു പോകുന്ന വള്ളങ്ങളും ഒക്കെ ആയിരുന്നു.. ഇപ്പോഴും ഇത് അന്ന്യം നിന്നു പോയിട്ടില്ല, നമ്മുടെ ഇടയില്‍ തന്നെ ഉണ്ട്... വീട്ടു കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കൊതുമ്പു വള്ളങ്ങള്‍, മീന്‍ പിടിക്കാന്‍ ഉപയോഗികാറുള്ള ചെറു വള്ളങ്ങള്‍, കളിയോടങ്ങള്‍, കെട്ട് വള്ളങ്ങള്‍, എന്നിവകള്‍...... നമ്മെ ഒരുപ്പാട് ചിന്തിപ്പിക്കുകയും.... ജീവിതം വരച്ചു കാട്ടുകയും ചെയ്യുന്നതായി തോന്നുന്നു. യന്ത്ര ബോട്ടുകള്‍ക് നിയത്രണം യന്ത്രങ്ങള്‍ ഏറ്റെടുത്തെങ്കിലും അതിന്റെ ദിശ കാണേണ്ടത് മനുഷര്‍ ആണ്. യന്ത്രം ഇല്ലാത്ത വള്ളങ്ങള്‍ക്ക് മനസും, ശരിരവും, പ്രേയനവും ഒന്നിച്ചു ഉണ്ടായാലേ ശരിയായ മുന്നേറ്റവും കൃത്യമായ സമയത്തും, പ്രേതിക്ഷിച്ച കാര്യങ്ങള്കും പ്രേയോചനം ഉണ്ടാകു.. മനുഷ ജീവിതവും യന്ത്രം ഇല്ലാത്ത വള്ളങ്ങള്‍ പോലെ മനസും, ശരിരവും, അതിപ്രേയ്നവും ഉണ്ടായാലേ പറ്റുകയുള്ളു.. ജീവിതം എപ്പോഴും ദിശ ഉള്ളതായിരികണം... എങ്ങോട്ട് പോകണം?, ഏങ്ങനെ ആയിരികണം?, ഏങ്ങനെ ആയിതീരണം?, എത്രമാത്രം മെച്ചപ്പെടുത്തണം എന്നോകെ ഓരോരുത്തരും ചിന്തികണം, അല്ലാതെ മറ്റാര്‍ക്കോ വേണ്ടിയോ, മറ്റുള്ളവര്‍ പറയുന്നത് കേട്ടു ജീവിക്കുന്ന ആളുകളോ ആയി മാറരുത്.. ഓരോരുത്തരും അവരവര്‍ ആയിരികണം, എന്ന് വച്ചാല്‍ വിട്ട് കൊടുക്കാത്ത, മര്‍ക്കട മുഷ്ടികാര് എന്നല്ല അര്‍ത്ഥം.. വിട്ടുവീഴ്ചയുള്ള, വെക്തിതം ഉള്ളവര്‍ എന്ന് വിവഷ.. പുതു തലമുറയില്‍ വന്ന ഏറ്റവും വലിയ പാളിച്ചയും, തകര്‍ച്ചയും ഈ ദിശ ഇല്ലായ്മ, അഥവാ വെറുതെ ജനിച്ചു .. അങ്ങ് ജീവിചേക്കുക... ഒരികലും പാടില്ല.. മാതാ- പിതാകള്‍ കുട്ടികള്‍ക്ക് ഭാവിയെപ്പറ്റി നല്ല വെക്തതയുള്ള ദിശ കാണിച്ചു കൊടുകണം അതിനെക്കാള്‍ ഉപരിയായി നല്ല മാതൃക ഉള്ളവരായി മാറണം.. വെക്തമായ ജീവിത നിലവാരവും, ധാര്‍മിക ബോധവും വീട്ടില്‍ നിന്നു തന്നെ പുതു തലമുറ കണ്ട് പഠികണം.. അപ്പനമ്മമാര്‍ ചെയുന്ന ജോലികള്‍, ജീവിത മൂല്യ ചെയ്തികള്‍ അവര്‍ ഉള്‍ക്കൊള്ളണം .. നന്മ തിന്മ തിരിച്ചറിയാനുള്ള കഴിവും, അതുപോലെ തള്ളേണ്ടതും, കൊള്ളേണ്ടതും... പടികേണ്ടതും പരിശീലനം നെടെണ്ടതും നമ്മുടെ കുടുംബത്തില്‍ നിന്നും, അടുത്ത് ഇടപഴകുന്നവരില്‍ നിന്നും ആണ്.. അടുത്തിട പഴകുന്ന ഓരോ വെക്തിയെയും മാതാ- പിതാകള്‍ ശ്രെധികണം... കാരണം വഴി തെറ്റലിനും ആദ്യ പടി ഉണ്ടാകുന്നതു അടുത്ത് ഇടപഴകുന്ന ആളുകളില്‍ കൂടി ആണ്. ചിലപ്പോള്‍ ബന്ധത്തില്‍ ഉള്ളവര്‍ ആയിരിക്കാം എന്നാല്‍ അമിതമായ രീതികള്‍ നിയത്രികുക.. അതുപ്പോലെ അക്കട്ടി നില്കേണ്ടവരെ അകറ്റി നിര്‍ത്തുക... ഭാവിയില്‍ വലിയ വേദനകള്‍ ഒഴിവാക്കാന്‍ വേണ്ടി. അതുപ്പോലെ വിവ്ഹതിലേക്ക് അയക്കുന്നതിനു മുമ്പേ മക്കളുടെ രീതികള്‍ക്ക് ഉതകുന്ന ചേര്‍ച്ചകള്‍ കണ്ടെത്തുക.. അതുപ്പോലെ വിവാഹ ശേഷം അവര്‍ക്ക് വേണ്ടുന്ന തിരുത്തലുകളും, മാര്‍ഗ നിര്‍ദേശങ്ങളും കൊടുകണം .. അല്ലാതെ എല്ലാം ചിന്തിച്ചു അവരുടെ തലയില്‍ കെട്ടി വച്ച് ചുമട് ചുമപ്പികരുത്... ദിശ ബോധം അവര്‍ കണ്ടെത്താനും.. നമ്മുക്ക് ചെയ്യുന്ന ഓരോ കാര്യങ്ങളെ പറ്റിയും നേരായ ബോധ്യവും, അതിനുതകുന്ന മാത്രം പാതകളും കണ്ടെത്തുക ... ദിശ നല്ലതെങ്കിലും പാത പ്രധാനം ആണ്. അടിയോഴുക്കുള്ളിടത് പോകാതെ ശാന്തമായ രീതികള്‍ കണ്ടെത്തുക.. ഈനു കരുതി ഒഴുക്കിന് കൂടെ പോകരുത്.. മുറിച്ചു കടക്കാന്‍ കഴിയുന്ന ഒഴുക്കിനെതിരെ പോകണം.. പ്രേയ്ന്നം ആവശ്യം ആണ്... ഇപ്പോള്‍ നാം കണ്ട് വരുന്നത് പലപ്പോഴും ഒഴുക്കിനോട്ടു പോകുന്ന ദിശ ഇല്ലാത്ത ഒരു പായല്‍ കൂട്ടങ്ങളെ ആണ്... അപ്പനെയും അമ്മയെയും കാണാന്‍ പോലും മക്കള്‍ക്ക് സാഹചര്യം ഇല്ല, മുലപ്പാല്‍ കൊടുകാനും- വളര്‍ത്താനും അമ്മമാര്‍ ഇല്ല.. ജോലിയും പണവും നോക്കി നെട്ടോട്ടം ഓടുകയാണ്... മാതാ- പിതാകള്‍ കൂടെയുള്ള ഒരു ശിക്ഷണം മകള്‍ക്ക് കിട്ടണം, അവരുടെ കഷ്ട്ടപ്പാടും, വേദനയും അവരും കാണണം, കണ്ട് വളരണം... അല്ലാതെ ആരെങ്കിലും വളര്‍ത്തുന്ന രീതികള്‍ മാറണം.. ആര്‍ക്കും, ആരും ഒന്നുമല്ലാത്ത, ഒന്നുമാകാത്ത ജീവിത രീതി ഉണ്ടാകണം... തിരുത്തലുകള്‍ ഇല്ലാത്ത ജീവിതം ഇല്ല, അതുണ്ടെങ്കില്‍ മാത്രമേ വളരുകയും, മെച്ചപ്പെടുകയും ഉള്ളു, വേദനകള്ക്കൊടുവിലെ നല്ല മണം ഉള്ള, ഗുണം ഉള്ള, വെണ്മ ഉള്ള ജീവിതം ഉണ്ടാകു...
Wednesday, 4 August 2010
ഒറ്റ മുറി ജീവിതം
ഇശ്വരന് മനുഷനെ സൃഷ്ട്ടിച്ചത് ഒറ്റയ്ക്ക് അല്ല, ഇണയുടെയും സന്തോഷ- സല്ലാപ- ലോകത്തിലേക് ആണ്.. എന്നാല്‍ ഈ കാല ചിന്തയില്‍ ഉണ്ടാകുന്ന, ഒറ്റ മുറി ജീവിത അവസ്ഥ നാം തിരഞ്ഞെടുക്കുന്നതായി തോന്നി പോകുന്നു... ഒറ്റപ്പെട്ട ജീവിതം നിരാശയുടെ ലോകം ആണ്. ഒരുപാട് സ്വോപ്നങ്ങള്‍ മെനഞ്ഞു കൂട്ടി എവിടെക്കെയോ ആയി പോയ നഷ്ട്ട ലോകം... ഒറ്റ മുറി ജീവിതം പലരും ചിന്തയില്‍ ജീവിത ചെലവ് കുറയ്ക്കുന്നതോടൊപ്പം ജീവിതം ഒറ്റപ്പെടലിന്റെ ലോകത്തിലേക്കും പോകാന്‍ ഒരുപാട് അവസരങ്ങളും, സാഹചര്യങ്ങളും,ഉണ്ട് ..അതുപോലെ തിന്മയുടെ തീരതേക്കും എത്തിച്ചേക്കാം. സന്യാസികള്‍ ഏകാന്തത തേടി വനത്തിലെക്കും, ഒറ്റപ്പെട്ട മുറികളിലേക്കും ജീവിതം തങ്ങളുടെ ദൈവ സംബാധനതിനായി മാറ്റിയേക്കാം എന്നാല്‍ സാധാരണ ആളുകളുടെ സാഹചര്യത്താല്‍, ഇവ അടിച്ചേല്‍പ്പിച്ച അവസ്ഥയില്‍ ഒറ്റപെടലിന്റെ ലോകത്തിലേക്കും ഒറ്റ മുറിയില്‍ അടക്കപ്പെട്ട- ശവ കല്ലറ അവസ്ഥയിലേക്കും വരുന്നു... ഇവിടെ കുറെ കൂട്ടര്.. ആളുകളെ കാണാന്‍ കഴിയുന്നു ഒരുപ്പാട് കുടുംബ സ്വോപ്നങ്ങള്‍ ഉള്ളില്‍ ഒതുക്കി എങ്ങും എത്താതെ പോയതിന്റെ വേദന, മക്കളെ താലോലിക്കാന്‍ പോലും കഴിയാതെ പോയതിന്റെ വേദനയില്‍ നീറി ഉരുകുന്നവര്‍, വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളുടെ, അതുപ്പോലുള്ളവരുടെ, കത്തിയെരിയുന്ന- എരിഞ്ഞമരുന്ന ചിതയരികില്‍ പോലും എത്താതെ പോയതും അതിന്റെ കുറ്റ പ്പെടുതലില് വിറുങ്ങലിച്ചു, വീര്‍പ്പു മുട്ടി നില്കുന്നവര്... തകര്‍ച്ചയുടെ മുമ്പില്‍ മദ്യം, മയക്കുമരുന്നുകളില്‍ അഭയം കണ്ടവര്‍, മറ്റൊരു കൂട്ടര് ആരും ഇല്ലാത്തതില്‍ സന്തോഷത്തോടെ അവരുടെ ഇഷ്ട്ടത്തില്‍ നൈമിഷിക സുഖത്തില്‍, സുഖ ചിന്തയില്‍, പരസ്ത്രി- ബന്ധ-പ്പെടലില്, സുഖ ലോലുപതയില്‍ കഴിയുന്നവര്‍... എവിടെ പിഴച്ചു? ആര് പിഴച്ചു? ആര് ഈ ഒറ്റപ്പെട്ട ജീവികളെ മോചിപ്പികും? പണം മാത്രം ആഗ്രഹിക്കുന്ന, ഭാര്യയോ, ഭര്‍ത്താവോ, മകളോ ഒരികലും ഒരു ഉത്തരം ആകില്ല... പകരം ഒരു പുതു ലോകം നാമോരോരുത്തരും കാണണം... ഉള്ളതില്‍ ഉള്ളതുകൊണ്ട് കുടുംബത്തില്‍ എല്ലാവരും ഒന്നിച്ചു കഴിയണം എന്ന ലോകം ഉണ്ടാകണം.. അപ്പനംമ്മാരുടെ കഷ്ട്ടപടുകള്‍ മക്കള്‍ കണ്ട് വളരണം , മാതൃകയായി അപ്പനംമാര് ആയി തീരണം.. അല്ലാതെ കുറെ പണം ഒരു വിടവുകളും നികതില്ല.. പകരം ഭാര്യാ- ഭര്ത്ത്രിര് ബന്ധത്തില്‍ അകല്‍ച്ചയും, അപ്പനമ്മ- മക്കള്‍ ബന്ധത്തില്‍ ഇടര്‍ച്ചയും, അയല്‍- പക്ക ചിന്ത മാറ്റി, കുടുംബ ചിന്തയും, കാഴ്ചപ്പാടും മാറ്റിയ ഉപഭോഗ സംസ്കര ജീവിത രീതികള്‍ ഉണ്ടാകുന്നു ... സ്നേഹം ഇല്ലാത്ത കിരാത ലോകം ഉടലെടുക്കുന്നു... ഒറ്റ മുറി ജീവിതം ഒറ്റപ്പെടല്‍ ആണ്, അതിലുപരി വറ്റിപോകുനത് സ്നേഹ- ചൈതന്യ കുടുംബ ബന്ധവും... കിരതരായ മനുഷ പ്രകൃതിയും ആണ്. ഈ ഒറ്റപെടലില്‍ നിന്നു ഒതോരുമയിലെക്കും വരാം.. ഈശ്വര ചിന്തയില്‍ വേദനകള്‍, ബുദ്ധിമുട്ടുകള്‍ ഒന്നിച്ചു കണ്ട് വളരാം.. അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്ന അറിയുന്ന കുടുംബ ജീവിത ബെന്ധങ്ങളിലേക്ക് വരാം .. കൈ കോര്‍ത്ത് നില്കുന്ന പര സഹായ ലോകത്തിലേക് വരാം, നീങ്ങാം...
Tuesday, 3 August 2010
പുറംകുപ്പായ രെഹസ്യം
പുറംകുപ്പായം ഓരോ വെക്തിയെയും തിരിച്ചറിയിക്കുന്നു എന്ന് വേണം പറയാന്‍... കല്യാണ വേളയില്‍ വധു- വരന്മാര് പുത്തന്‍ മോഡി വസ്ത്രങ്ങള്‍ ധരിക്കുന്നത് അവര്‍ പഴയതില്‍ നിന്നു വ്യതെസ്തര്‍ ആയി എന്ന് കാട്ടാന്‍ ആണ് അല്ലാതെ പണക്കാര് അന്നെന് മാത്രം കാട്ടാന്‍ അല്ല. സന്യാസികള്‍ അവരുടെ വസ്ത്രം ധരികുന്നത് അവരുടെ സാമുഹ ചൈതന്ന്യതെയും ആദര്‍ശവും മറ്റുള്ളവര്‍ കൂടി മനസിലാക്കാന്‍ ആണ്. പുരോഹിതര്‍ പുരോഹിത വസ്ത്രം ധരികുന്നത് അവര്‍ പുരോഹിതര്‍ അന്നെന്നു മറ്റുള്ളവരും, അവര്‍ക്കും തിര്‍ച്ചറിയാന്‍ കൂടിയാണ്... ബാര്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ ഇടുന്ന വസ്ത്രം അവരെ വരുന്ന ആളുകളില്‍ നിന്നു അറിയാനും... വ്യെതെസ്ഥ പ്പെടുത്താനും ആണ്... ഫുട്ബോള്‍ കളിയില്‍ ഇരു ചേരികളും ഇടുന്നത് വ്യെതെസ്ഥ നിറത്തില്‍ ഉള്ള കുപ്പായങ്ങള്‍ ആണ്. കുട്ടികള്‍ ഇടുന്ന കുപ്പായം പൊതുവേ വള്ളര്ന്നവര് ഇടാറില്ല... പ്രായം ആയ വല്ലമ്മമാരുടെ വസ്ത്രങ്ങള്‍ ഇട- തലമുറ ഇടാറില്ല.. ഇതൊക്കെയാണ് പുറം കുപ്പായം നല്കുന്ന വ്യെതെസ്തതകള്... മനശാസ്ത്രം പറയുനുണ്ട് ഒരുവന് എന്ത് ധരികുന്നോ അതാണ് അവന്... ഇത് മനശാസ്ത്ര ചിന്ത മാത്രം അല്ല, പല വേദ ഗ്രന്ഥങ്ങളും വരച്ചുകാട്ടുന്നു... നമ്മുടെ നാട്ടില്‍ ബുദ്ധി ജീവികള്‍ ചുരിദാര്‍ പോലുള്ള മുഷിഞ്ഞ ജുബ്ബ ഇടാറുണ്ട്. എഴുത്തുകാര്‍,എഴുത്ത് ലോകത്തില്‍ എല്ലാം മറന്നോ? ,കുളിക്കാന്‍ നേരം കിട്ടാതെ മറന്ന് പോയിട്ടുണ്ട്... ചിന്തകരും ഇതൊക്കെ തന്നെ .... എന്നാല്‍ ഇതിനെക്കാള്‍ മറ്റൊരു വശം ഇതൊന്നും അക്കാത്തവര്- അല്ലാത്തവര്‍ ഇതൊക്കെ വാരി ഉടുത്താല്‍ ഏങ്ങനെ ഇരിക്കും .... കുട്ടികളുടെ വേഷം പ്രായമായവര്‍ ഇടുന്നു.... പുരോഹിത വസ്ത്രം പുരോഹിതര്‍ അല്ലാത്തവരും... ആ ജീവിതത്തിനു ഒട്ടും ചെരാത്തവര് ഇടുന്നു, ബുദ്ധി ജീവി കുപ്പായം മര- മണ്ടന്മമാര് ഇടുന്നു.... ലോകത്തില്‍ കുറെ പ്രേച്ചന്ന- വേഷക്കാരെ കണ്ടുമുട്ടാം--- എന്തിനാണെന്ന് അറിയില്ല... എല്ലായിടത്തും ഭക്തിയും ബുദ്ധിയും കാട്ടാന്‍ ഉള്ള കോപ്രായങ്ങള്‍... "വേഷം ഇട്ടാല്‍ ആടണം.. ഇല്ലെങ്കില്‍ വേഷം ആര്‍ക്കോ വേണ്ടി കെട്ടരുത്..."... വേഷങ്ങള്‍ മാനുഷരെ വ്യതെസ്തര്‍ ആക്കും.. വേഷങ്ങള്‍ വേണം എല്ലാത്തിനും ... തിര്ച്ചരിയുന്നതില് ഉപരി... അവ ഉപയോഗിക്കുന്നവര്‍ക്ക് അതിന്റെ മഹിമയും, വെടിപ്പും മനസിലാക്കാനും... അതുപോലെ അതിന്റെ വെണ്മ മറ്റുള്ളവര്‍ കാണാനും... ഇഷ്ടം ഇല്ലാത്ത വേഷം ആരുടെയും നിര്‍ബന്ധ പ്രകാരം കെട്ടരുത്... കേട്ടുനതിനു മുമ്പേ കാര്യം പറയുക .. അതില്‍ നിന്നും ഒഴിവായി പ്രേശോഭിക്കുന്ന നല്ല മേഖല കണ്ടെത്തി ഒരു ഉഷകാല നക്ഷത്രം ആയി വിളങ്ങട്ടെ... അല്ലാതെ കോലം കെട്ടി മറ്റുള്ളവര്കും ചിരിക്കാര് ഇടയാകരുത്... കോമാളികള്‍ നാടിനു വേണ്ട.... പല്ലപ്പോഴും പലരും കടം എടുത്തും, കുറെ വാരി ഉടുത്തും, വാരിത്തേച്ചും കല്യാണം, പെരുനാള് പ്പോലെയുള്ള ചടങ്ങുകളില്‍ എത്താറുണ്ട്... മറ്റുള്ളവര്‍ക് കണ്ട് ചിരിക്കാന്‍.. പലരും പുച്ഛത്തോടെ കൊള്ളാം എന്ന് പറയും... ഓര്‍ക്കുക... നമ്മുക്ക് ഒതുങ്ങിയ .. മനസിനിണങ്ങിയ... വേഷങ്ങള്‍ ധരിക്കുക ... അവിടെയും ഇവിടെയും കീറിയതും തുറന്നതുമായ വസ്ത്രങ്ങള്‍ ഉപേഷിച്ച് കുലിനതയില്... ജീവിക്കുക... മുഖവും, വസ്ത്രവും മാത്രം മിനുക്കിയാല്‍ പോരാ... മനസും, ശരിരവും പുറം കുപ്പയാതിനോത്തു കുലിനപ്പെടുത്താം... എളിമയില്‍ വളര്‍ന്നു മുന്നേറാം... പുറം കുപ്പായങ്ങള്‍ ജീവിതത്തിന്നോത്തു ധരികാം... പുറംകുപ്പായം മനസിനു ഇണങ്ങിയതാകട്ടെ... ഉള്ളില്‍ നീറി പുറമെ ചിരിക്കാതെ പുറത്തും അകത്തും ഒരുപ്പോലെ ആകാന്‍ ഇടയാകട്ടെ ...
Monday, 2 August 2010
മറിയം എന്ന മഹാത്മ്യം
ഈ രചന ഒരികലും ഒരു ദൈവശാസ്ത്ര വിചിന്തനമോ, മത വിശ്വാസ ഉറപ്പികാലോ, തെറിപ്പികല്ലോ അല്ല പകരം നമ്മുടെ ഇടയില്‍ നിന്നു അന്ന്യം നിന്നു പോകുന്ന മഹാത്മ്യങ്ങള്‍ കണ്ടെത്തല്‍ ആണ്.. "ഭാരത സ്ത്രികള്‍ താന്‍ ഭാവ ശുദ്ധി" എന്ന കവിഭാവന പോലെ നാമും ജീവിതം മഹത്തരം ആക്കാന്‍ ദൈവം തരുന്ന അവസരങ്ങള്‍ ജീവിത വിജയ ഗാഥ ആയി മാറട്ടെ... മറിയം എന്ന വെക്തിയെയും, വെക്തിതത്തെയും നമ്മുടെ മുമ്പില്‍ നില്കുന്ന ഒരു പാവപ്പെട്ട കന്യക, സഹായ മനസ്ക, വിശുദ്ധ ജീവിത മാതൃക, അതിലൊക്കെ ഉപരിയായി ഏവര്‍ക്കും മാതൃകയായ ലാളിത്യം.... ഇശ്വരന് ഒരാളില്‍ ചുമതലകള്‍ നല്‍കുക, തെരെങ്ങെടുത്തു മഹാ കാര്യങ്ങള്‍ ചെയ്യിക്ക .... പറഞ്ഞരിക്കാന്‍ കഴിയാത്ത ഒരു സത്യം ആണ്.. ഇന്ന് നാം ചിന്തികുക ആണെങ്കില്‍ ഈ ലോകത്തില്‍ ആരെയെങ്കിലും ഇത്ര പരിപൂര്‍ണയായ വെക്തിയെ കിട്ടില്ല എന്ന് വേണം പറയാന്‍.... ഒന്ന് പ്രസവിക്കാന്‍ താല്പര്യം ഇല്ലാത്ത കാലത്തിലേക്ക് ഊന്നി നില്കുമ്പോള്... ആര്കൊക്കെ സത്യമായി പറയാന്‍ കഴിയും നാം വിശുദ്ധരായ ഒരാള്‍ ആരെനെന്നു.... സ്വൊയം പറയാം അല്ലെ..? ആരെങ്കിലും നാം നല്ല കുട്ടിയാണ് എന്ന് പറയാന്‍ കഴിയുനുണ്ടോ? അതും മറിയ എന്ന പാവപ്പെട്ട സ്ത്രിയെ ദൈവം.. മനസിലാക്കി ലോക രെക്ഷകന്‍ പിറക്കാനായി, മനുഷന് ആകാന്‍, ലോകത്തിലേക്ക് വരാന്‍ ഈ പാവപ്പെട്ടന് പുണ്ണ്യപെട്ട കന്യകയെ തെരഞ്ഞെടുക്കുന്നു..... നമ്മില്‍ ആരൊക്കെ കന്യകള്‍ ആണ്.... വിവാഹ ശേഷവും പര- പുരുഷ ബന്ധവും, പരസ്ത്രി ബന്ധവും ഉള്ള കാലത്തില്‍ ഒരു കന്യക എന്ന ചിന്ത മഹത്തരമായ കാര്യം ആണ്.... കന്യക എന്ന ചിന്ത എന്നത് വിശുദ്ധമായ ജീവിതകാരി എന്ന് വേണം ചിന്തിക്കാന്‍ അല്ലാതെ മുടുപടം അണിഞ്ഞ വിവാഹിതരും, അല്ലാത്തവരും അല്ല. നോട്ടത്തിലും, ചിന്തയിലും, പ്രവര്‍ത്തിയിലും അടകവും വിശുദ്ധിയും കാത്തു സുക്ഷികുന്നവര് എന്ന് മനസിലാകണം.. വിദേശത്ത് പണിയെടുത്തു അയക്കുന്ന വിയര്‍പ്പുകള്‍, വിരഹത്തിന്റെയും വേദനയുടെയും ചിന്നമായി നല്കുന്ന പൈസകൊണ്ട് ... തകര്‍ത്തു നടക്കുന്ന ജീവിതം... ഭര്‍ത്താവും ഭര്യയും ഉണ്ടായിട്ട് മറ്റുള്ളവരുടെ കൂടെ ജീവിതം സുഖികുന്ന, നല്കുന്ന "കന്യകള്‍" മുടുപടം ഉപേക്ഷിച്ച്, ത്യാഗം എന്ന, അടകം എന്ന പുണ്യം ... നാം കൈമുതല്‍ ആകുക... സഹായ മനസ്കത... അതും ഗര്‍ഭ കാല ത്തിന്റെ ആദ്യ സമയത്ത് അകലെയുള്ള, മൂത്ത സഹോദരിയ്ക്ക് വേണ്ടി മലയും, കുന്നും താണ്ടി ശുശ്രുഷികാനായി പോയ മിടുക്കി പെണ്‍കുട്ടി ... അല്ലെങ്കില്‍ തന്റെ വേദനകള്‍ മറന്ന് മറ്റൊരാള്ക് വേദന ഉണ്ടാകും എന്ന ഉറച്ച- സത്യ സന്ധമായ സഹായ മനസ്കത.... നാമും ചിന്തികരുണ്ടോ നാം ചെയ്യുന്ന സഹായം സത്യമായ കാര്യങ്ങള്‍ ആണെന്ന്.... പലപ്പോഴും ലാഭ- സന്തോഷ, അതിലും അപ്പുറം പലതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ഉള്ള വിദ്യയായി മറിയിട്ടില്ലേ? പലപ്പോഴും വലിയ നന്മ മറന്ന് കളഞ്ഞിട്ടു ചെറിയ രീതിയില്‍ ആളുകളെ കാണിക്കാനും, അല്ലെങ്കില്‍ അവരില്‍ നിന്നു എന്തെങ്കിലും കിട്ടുംമെന്ന ചിന്തയോടെ അല്ലെ അടുത്ത് കൂടുന്നത്...? ആരെയും കുറ്റപെടുതല് അല്ല പകരം സ്വൊന്തം അപ്പനും അമ്മയും മരണകിടക്കയില്‍ വേദനിക്കുമ്പോഴും പിന്നാം പുറങ്ങളില്‍ കേള്കുന്ന പിറുപിറുപ്പ് അവരുടെ മുതലും- പണ്ടങ്ങളും എങ്ങന്നെ തങ്ങളുടെ കൈകളില്‍ എത്താനുള്ള കുറുക്കു വിദ്യകള്‍ ആണ്... ആര്‍കു വേണ്ടി നാം ഈ കോപ്രായം കെട്ടുന്നു ... മാനുഷരെ കാണിക്കാന്‍, എല്ലാത്തിനും സാക്ഷി ദൈവം ആയിരികണം ... മറിയം ഒരു പാവപ്പെട്ട യുവതി ആയിരുന്നു .. അവളെ പറ്റി ദൈവം നന്മ കണ്ട് തെരഞ്ഞെടുത്തു .. പല വലിയ ആളുകള്‍ക്കും അത് ഇഷ്ട്ടപ്പെട്ടിട്ടില്ല... പാവപ്പെട്ടവര്‍ ഉയര്‍ന്നു കാണുന്നതില്‍ ആര്‍ക്കാണ് ആഗ്രഹം ഉള്ളത്? അവരെ കുറ്റപ്പെടുത്താനും, കരി വാരി തേക്കാനും, അപകീര്‍ത്തി പെടുത്താനും അല്ലെ നാം മുതിരുക... എത്രമാത്രം നാം അവരെ മേലെ കിടയിലേക്ക് ഉയര്‍ത്തി എടുകാറുണ്ട്? അടുത്ത വലിയ ഒരു കാര്യം ലാളിത്യ ജീവിതം- ഇത് നന്മയുടെ ജീവിതം ആണ്... പ്രേതെകിച്ചു ഈ കാലത്തിന്റെ ശാപം എന്നത് ഒരു പരിധിവരെ സ്ത്രികളുടെ ലളിത ജീവിത കുറവ് തന്നെയാണ്... പൊങ്ങച്ചം കാണിച്ചും ആളായി കണികാണും കാട്ടികൂട്ടുന്ന രീതികള്‍ ഒത്തിരിയേറെ മാറേണ്ടിയിരിക്കുന്നു... അതിന് പല പെങ്കോന്നികളായ പുരുഷന്മാരെയും കുറ്റം പറയേണ്ടതയിട്ടുണ്ട് .... എല്ലാത്തിനും കൊളംബിപ്പോലെ പോലെ നില്കാതെ... നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത ജന്മങ്ങളും നമ്മുടെ ഇടയില്‍ കുറവല്ല.. ആഡംബര ജീവിതം ഒരുകാലത്തും വിലമതിക്കപ്പെട്ടിട്ടില്ല... പ്പെടുകയും ഇല്ല... ലെളിത ജീവിതം മാതൃകയും, ഉഷകാല നക്ഷത്രം പോലെ വഴികാട്ടിയും ആയിരിക്കും.. നമ്മയും ഈ വിശുദ്ധ കന്യക ജീവിതത്തിനും, ലാഭേച്യില്ലാത്ത സഹായികളായി മാറാനും, എളിയവരെ ഉയര്‍ത്താന്‍ വിളിക്കപ്പെട്ടവരും, അതിലുപരി ലളിത ജീവിതത്തിലൂടെ പൊങ്ങച്ച-പൊള്ളയായ ജീവിതത്തിനു മാതൃക നല്‍കാനും കൂടിയാണ് നമ്മെ ദൈവം തിരെഞ്ഞെടുത്തു സന്യാസികളും, വൈദീകരും, കുടുംബസ്തരും, സാമുഹിക പ്രവര്‍ത്തകരും, അധികാരികളും, ഒക്കെയാക്കി മാറ്റിയിരിക്കുന്നത് ... ഇവ ഒരികലും നന്മ ഇല്ലാതാകാനുള്ള മാര്‍ഗ തടസികാലോ - ചെന്ന് തട്ടി ചിന്ന ഭിന്നം ആയി പോകാന്നോ.. പൊക്കണോ ഉള്ളവര്‍ അല്ല. നമ്മെയും ദൈവം ഈ വലിയ മാതൃക ജീവിതത്തിലേക്ക് മാറ്റിയിരിക്കുന്നു .. നന്മ ചൊരിയാന്‍, വിശുദ്ധിയില്‍ നമ്മെയും,., അവരെയും ആക്കാന്‍, തകര്‍ച്ചയില്‍ ആയവരെ ഉയര്‍ത്താന്‍ .... ലാളിത്യത്തില്‍ ലോകത്തെ പുളകം കൊള്ളിക്കാന്‍, ലോകത്തിന്റെ മുമ്പില്‍ ഒരു മെഴുകുതിരിയായി മാറി ഇല്ലാതാകാന്‍...ഒരു മഹത്മ്യ ലോകത്തിലേക് ആയിത്തീരാന്‍.... എല്ലാവര്ക്കും കഴിയട്ടെ എന്ന ആഗ്രഹതോടെയും ,, ആശംസകളോടെ ...
Subscribe to:
Posts (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...