Thursday, 24 June 2010

റെഫറിയുടെ ചുമതല

ലോകം മുഴുവന്‍ ഏതാണ്ട് ഫുട്ബോള്‍ ജ്വോരത്തില്‍ ഒരു പന്തിന്‍റെ കൂടെയാ... ഒന്നുകില്‍ ബ്രസില്‍, അല്ലങ്കില്‍ സ്പെയിന്‍, അതും അല്ലെങ്കില്‍ കക്കയുടെ ജീവനോക്കെയാ നാം.. എന്നാല്‍ നാം ചിന്തികുനുണ്ടോ ഇവരുടെ കൂടെ കളിക്കുന്ന നിഷ്പക്ഷമായി നില്‍ക്കുന്ന റെഫരികളെ? ആകെ ഒന്നും ചെയ്യാന്‍ കഴിയാതെ കുഴങ്ങുന്ന സമയങ്ങളും അവര്‍ക്ക് വിരളം അല്ല. നാമും അവരെകാള്‍ വലിയ റെഫറി ആണ്‌.. കരയ്ക്ക്‌ നിന്നു കളി പറഞ്ഞു കൊടുക്കും, റെഫറി കാണിച്ച കാര്‍ഡ്‌ പോര, അല്ലെങ്കില്‍ അതെയും വേണ്ടായിരുന്നു... എന്നൊക്കെ ... എന്നാല്‍ നാം ഒന്നുകൂടി കടന്നു ചിന്തിച്ചിട്ടുണ്ടോ... നമ്മുടെ ജീവിതം ഒരു കളികളം ആണ്‌ എന്ന്.. ആരൊക്കെയാ  അവിടെ വലിയ രെഫരികള്‍... നമ്മുടെ ജീവിത കളികളം നാം എപ്പോഴും നന്നായി കാണണം ... നിരീക്ഷികണം... പുറത്തു നിന്നു നമ്മുക്ക് കളി പറയാം. എന്നാല്‍ കളിക്കുന്നവര്‍ക്കെ അതിലെ പ്രതി ബന്ധങ്ങള്‍ അറിയൂ.. നമ്മുക്ക് പരമാവധി അവരുടെ ജീവിത കളികളങ്ങളില്‍... ഇറങ്ങി കളിക്കാതിരിക്കാം... അവര്‍ കളിച്ചു വളരട്ടെ, ചില നിര്‍ദേശങ്ങള്‍ നല്‍ക്കാം.. അത് അവരെ ഇല്ലാതെ ആക്കി ... ഒന്നും അല്ലാതെ അക്കുന്നവ ആകരുത്.. മറ്റുള്ളവരുടെ ജീവിതത്തിന്‍റെ കാര്‍ഡുകള്‍ നാം പൊക്കി കാണിക്കാന്‍ പാടില്ല... തിരുത്തലുകള്‍ നശിപ്പികരുത് പകരം വളര്‍ത്തല്‍ ആകണം അതുപോലെ നിസ്വാര്‍ത്ഥ സ്നേഹവും സഹായവും ആയിരികണം... അത് പോലെ നമ്മുടെ ജീവിതത്തില്‍ വേണ്ടാത്ത പിഴവുകള്‍ക്ക് നാം മഞ്ഞയും, ചുമപ്പും ഒക്കെ കാട്ടി നല്ല ജീവിതം ഉണ്ടാക്കി എടുകണം...  


 ---- 

ജയില്‍ ജീവിതം വേദനയുടെ തടവറ

                              ജയില്‍  ജീവിതം... അത്ര സുഖമുള്ള കാര്യം അല്ല. എങ്കിലും വേദനയുടെ, പരിഹാസ ലോകത്തിന് അപ്പുറം അകലങ്ങളില്‍ ആരും അറിയാത്ത ഒരിടത്ത് ഒരു നല്ല ഭാവിയുള്ള ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് മനസുകള്‍ ഉണ്ട്. അത് നാം കാണാതെ പോകരുത്... അറിയാതെ ചെയ്ത ചെറു തെറ്റുകള്‍, അല്ലെങ്കില്‍ തന്‍റെ മേല്‍ അടിച്ചേല്‍പ്പിച്ച കുറ്റങ്ങളുടെ ശിക്ഷ അനുഭവിക്കുന്നവര്‍... അല്ലെങ്കില്‍ സഹിക്ക വയ്യാതെ കടന്നു വന്ന ദുര്‍ബല നിമിഷം സമ്മാനിച്ച വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍........................ ഈ ജയില്‍ ജീവിതനിനുള്ളില്‍ ആരും കാണാതെ കിടക്കുന്ന കലകള്‍, നന്മ, സ്നേഹം നാം അനുഭവികണം... ഒരു നുള്ള് സ്നേഹത്തിനായി കാത്തിരിക്കുന്ന മനസുകള്‍.... നാം കാണുക... അതുപോലെ ജയിലറകളില്‍ നാം ആരെയും തള്ളി വിടുന്നില്ലെങ്കിലും പലരെയും അതിലും വേദനിക്കുന്ന, മുറിവേല്‍പ്പിച്ച അവസരങ്ങള്‍ നാം ഓര്‍കുന്നുവോ? അമ്മയെ, അപ്പനെ, മക്കളെ, ഭാര്യയെ,ഭര്‍ത്താവിനെ, ബെന്ധുകളെ, അങ്ങനെ പലരെയും നാം  വെറുതെ വേദനിപ്പികുക പതിവല്ലെ? അവരെയും കാണപ്പെടാത്ത ഇരുണ്ട ജീവിതത്തിലേക്ക് നാം വിടാറില്ലേ? 
                    വേദനിപ്പികുനതിനെക്കാള്‍ വേദനിക്കുന്ന ജീവിതം ആണ്‌ നാം മനസിലാക്കേണ്ടത്... അവരെ വീണ്ടും വീണ്ടും നാം കുറ്റം ചുമത്തരുതേ എന്ന വിചാരം നാം ഉള്‍കൊള്ളണം.. അവര്‍ ചെയ്തതിനും, നാം ചുമത്തിയത്തിനും അവര്‍ ഒരുപാട് സഹിച്ചു.. സഹിക്കുന്നു ... ഇനിയും ചുമത്താതെ വെറുതെ വിടുക.. ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കാന്‍ അവരെ അനുവദിക്കുക... ജുവനല്‍ ഹോമുകള്‍, ജയിലറകള്‍ നാം പോയി കാണണം... ഒരികലും അവ തടവറകള്‍ മാത്രം അല്ല .... സംഗീത ലോകം, കലാലോകം, ബുദ്ധി ജീവികളുടെ ലോകം... സ്നേഹിതരുടെ ലോകം.... പുന്തോട്ടങ്ങളുടെ ലോകം.. എന്ന് വേണ്ട ലോകത്തിലെ കാണപ്പെടുന്ന സ്വോര്‍ഗം തന്നെയാണ് അവകള്‍... ആ മനോഹര ലോകത്തില്‍ നിന്നും വീണ്ടു നമ്മുടെ അരികിലേക്ക് നറുമലര്‍ വിതറി വരുന്ന സ്നേഹിതനെ അനുജന്മാരെ , അനിജത്തിമാരെ, മാതാപിതാകളുടെ പ്രായത്തില്‍ ഉള്ളവരെ നാം മാറ്റി നിര്‍ത്തരുത്.. വീണ്ടു അകറ്റി മാറ്റല്‍ നാം കാണിക്കരുത് .... കഴിയുന്നിടത്തോളം കൂടെ ചേര്‍ക്കാന്‍ അവസരം കൊടുകണം.... അടുപ്പിച്ചില്ലെന്കിലും അകറ്റി നിര്‍ത്തരുതേ എന്നപേക്ഷ മാത്രം... കുഞ്ഞനുജന്മാര്‍, കുഞ്ഞനുജത്തിമാര്‍, മക്കളുടെ പ്രായത്തിലുള്ള മകളുമാര്‍... എല്ലാവരെയും ഉള്ള സ്നേഹ വലയത്തില്‍ കാത്തു സൂക്ഷികാം.... 

Saturday, 19 June 2010

ജീവിതം പഴാക്കുന്നവര്‍

ജീവിതം പഴാക്കുന്നവര്‍  ഉണ്ടോ എന്ന് ചോദിച്ചാല്‍ എല്ലാരും പറയുന്ന ഉത്തരം ഉണ്ട് എന്നാണ്, എന്നാല്‍ അതിന്‍റെ കാരണം എന്തെ? എന്ന് ചോദിച്ചാല്‍ നാം പരുങ്ങിയേക്കാം ... എന്നാല്‍ അതിന് ഒരു ഉത്തരം മാത്രമേ ഉള്ളു ജീവിത ലെക്ഷ്യം ഇല്ലാത്തവര്‍ എല്ലാം ജീവിതം പാഴാക്കുന്നു എന്ന്  വേണം പറയാന്‍.. ജീവിത ലെക്ഷ്യം ഒന്നേയുള്ളൂ അത് ആത്മ സാക്ഷാല്‍കാരം ആണ്‌.. ഇശ്വരനില്‍ എത്തുക എന്ന് സാരം, എന്നാല്‍ ജീവിത യാത്രയില്‍ നാം എന്തായിരികണം? ഏങ്ങനെ ആയിരികണം, അതിലുടെ ഏങ്ങനെ സന്തോഷത്തോടെ എത്തിച്ചേരാം, അതിലെ ഓരോ വഴികളും നന്മയിലുടെ ഏങ്ങനെ നയികാം, ഏങ്ങനെ ലോകത്തിനും നന്മയായി തീരാം എന്ന് ഓരോരുത്തരും ചിന്തികണം... ജീവിത ലെക്ഷ്യം കണ്ട് വേണം നാം വളരേണ്ടതും, വളര്‍ത്തേണ്ടതും, നിലനില്കേണ്ടതും, അവര്‍ പറയുന്നത് കേട്ടു അതുപോലെ ജീവിച്ചാല്‍ നമ്മുക്ക് ലെക്ഷ്യം ഇല്ലാതെയായി...അങ്ങനെ പോയാല്‍  എങ്ങും എത്താതെ വരും, പഠിക്കുന്ന കാലത്ത് കുട്ടികള്‍ മിടുക്കരായി പഠിക്കുകയല്ല, പഠിച്ച ശേഷം എന്തായി മാറണം എന്നുകൂടി ചിന്തിച്ചു നല്ല ഭാവനയോടെ ഭാവിയോടെ ചിന്തികണം... അല്ലാതെ അത് പഠിച്ചാല്‍  അങ്ങനെ ആകാം എന്ന് കരുതി ഒന്നും ചെയരുത്, എനിക്ക് അതായി തീരാന്‍ പഠിക്കണം... ആര്‍ക്കോ വേണ്ടി പഠിക്കരുത്, പഠിപ്പികരുത്... പഠിച്ചു ലെക്ഷ്യം കാണുന്നതിനു മുമ്പ് ആ ദിശ നാം മാറ്റരുത്, മറ്റുള്ളവര്‍ അതിന് വിലങ്ങുതടി ആകുകയും അരുത് ... പഠിക്കുനതിനും.. ഒരു ഭാവിയും ഉണ്ടായ ശേഷം നാം വിവാഹം, കുടുബം ഒക്കെ  ആകണം... ഒരു ഭാവി അഥവാ ഒരു സ്ഥിരത ഇല്ലാതെ മറ്റൊന്നില്ലേക്ക് കടക്കാതിരിക്കുന്നത്... മറ്റൊന്നില്‍ കടന്നു രണ്ടും ഇല്ലാതാകുന്നത് കൊണ്ടാണ്...  ഇങ്ങനെ നേരത്തെ ചിന്തികണം എന്ന് പറയുന്നത്...  ഒരു ഭാവി ആയാല്‍ അതിനോട് ചേരുന്ന അടുത്ത പടിയിലേക്ക് കടക്കാം, അല്ലാതെ ഒന്നിനോടും ചേരാത്ത മറ്റൊന്നിലേക്ക് തിരിയാതിരിക്കുക, തിരികാതിരിക്കുക.. എത്രയോ മാതാപിതകള്‍ ചിന്തിക്കുനത് നാട്ടില്‍ ജോലിയുള്ള നാട്ടില്‍ വിലയുള്ള ബന്ധങ്ങള്‍ ആണ്‌, എന്നാല്‍ ഭുരിഭാഗവും ഇപ്പോള്‍ ചിന്തിക്കുനത് വിദേശത്ത് പോയി ഒത്തിരി വാരി കൊണ്ട് അടിച്ചു പൊളിക്കുന്ന ചിന്ത... അതു മാറ്റി ഉറപ്പുള്ള, പച്ചപ്പുള്ള ചിന്തയായിരികണം നമ്മുക്ക് ... പച്ചപ്പുള്ള ജീവിതം ലെക്ഷ്യം ഉള്ളതാണ്.. അല്ലാതെ ലെക്ഷ്യം ഇല്ലാത്ത പൊള്ളയായ ജീവിതം അടിച്ചു പൊളി ..... ശേഷം ബലൂണ്‍ പോലെ നിമിഷം കൊണ്ട് പൊട്ടി തകരുന്നു.. അല്ലെങ്കില്‍ താമസം ഇല്ലാതെ പൊട്ടുന്നു, അല്ലെങ്കില്‍ കാറ്റു പോയി ചുക്കി ചുളിയുന്നു ... എവിടെയാണ് നമ്മുടെ നില്‍പ്പ് ... ചിന്തികാം ... ഇപ്പോള്‍ തന്നെ ചിന്തിക്കാം, ഒന്നിച്ചു പോകുന്ന, ഒരേ ദിശയിലേക്ക് തുഴയുന്ന ജീവിതം ലക്‌ഷ്യം വയ്ക്കാം. അത്തരം  ജീവിതമേ മെച്ചപ്പെട്ടു വരികയുള്ളു .... പുഷ്ട്ടിപ്പെടു ... എല്ലാവരുടെയും മനസ്സില്‍ നല്ല ഭാവിയെ പറ്റിയുള്ള ചിന്ത ഉണ്ടാകണം,, ചേരുന്ന ബന്ധങ്ങള്‍ കോര്‍ത്ത്‌ ഇണക്കുക.... ഭാവിയില്ലാതെ വെറുതെ ജീവിക്കാന്‍ തുനിയരുത് ... പല വിഷയങ്ങള്‍ ഒരേപോലെ പഠിക്കാതെ, പഠിക്കുന്നവ നന്നായി പഠിക്കാന്‍, പല ലെക്ഷ്യം  മാറ്റി ഒരു ലെക്ഷ്യം കാണുക.. ജീവിതം പാഴാക്കാതിരിക്കുക... ജീവിതം വിജയം ആണ്‌ ലെക്ഷ്യം... പരാജയം അല്ല. 

Thursday, 17 June 2010

വിത്ത് വിതയ്കല്‍

നിലം ഉഴുതു മറിച്ച് കളയൊക്കെ കളഞ്ഞു ... വളം ചേര്‍ത്ത് വെള്ളം പരുവത്തില്‍ നിര്‍ത്തിയ എലാകളില്‍ നെല്ലുപോലുള്ള വിളകള്‍ വിതയ്ക്കുന്നത് നമുക്ക് അന്ന്യം നിന്നുപ്പോകുന്നു... കൃഷി എന്താണന്നോ? കൃഷിയെല ഏതാണന്നോ അറിയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ വിത്ത് വിതയ്ക്കല്‍ ഒരു കൌതുകകരമായ ഒരു കാഴ്ചയാണ്.... മിക്കവാറും മഴകാലം ആകും മുമ്പേ നിലം ഒരുക്കും... എന്ന് വച്ചാല്‍ ഒരു പണി തനെയാ അത്... നടു മുറിയുവോളം, പെരു വെയിലത്ത്‌ കാളയോ, പോത്തിനെയോ കെട്ടിയ കലപ്പയില്‍ അമര്‍ത്തി പിടിച്ചു ഉഴിതു മറിക്കുന്ന രംഗം കാണാന്‍ ചെലാണ്... എന്നാല്‍ ഉള്ള ശ്രേമം കുറവല്ല... അതും ഓരോ പതിയും കീറി കീറിയുള്ള പോകും ഒരു വലിയ കലാകാര സൃഷ്ടി തനെയാണ്‌... അതിന് ശേഷം കള മൊത്തം കുനിഞ്ഞു നിന്നു നിന്നു പെറുക്കി മാറ്റി.... പിന്നെയും വെള്ളവും വളവും ചേര്‍ത്ത് വിത്ത് വിതറാന്‍ പകമാക്കുന്നു.... അതിനുശേഷം മെച്ചമായ വിത്ത് ഒരു കലാകാര ഹൃദയത്തോടെ ചെറു ഞാറ്റു പാട്ടും മനസ്സില്‍ കോറി.. ഒരു വിതയ്കള്‍ കാണേണ്ട കാഴ്ചയാണ്... ഒരുപാട് കാര്യങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ചെയ്തു, വെയിലും, ദാഹവും, വിശപ്പും ഒക്കെയോടെ ചെയ്തു തീര്‍ക്കുന്ന ഒരു വലിയ പ്രേതീക്ഷയോടെയുള്ള ... ഒരു പ്രവര്‍ത്തി...

       ഇതില്‍ നിന്നു ഒട്ടും അകലയല്ല നമ്മുടെ മനസുകളില്‍ കയറികൂടുന്ന വിത്തുകള്‍, കളകള്‍... കള വളരാന്‍ മനസ്സില്‍ കുടുതല്‍  നിലം ഒരുക്കല്‍ ആവശ്യം ഇല്ല... അവ കാടു പോലെ ഉള്ള വളത്തില്‍, സാഹചര്യത്തില്‍ നന്നായി വളര്‍ന്നോളും...  എങ്കില്‍ നല്ല വിത്ത് വാങ്ങാനും, അത് വളരാനും നല്ല ഒരുക്കിയ നിലം വേണം, അതിന് വളരെയേറെ പരിചരണം, വേദന,  കുറ്റപ്പെടുത്തല്‍, സഹനം ഒക്കെ ഒരുപ്പാട്‌  വേണം... നല്ല വിത്തിനെ  കളയാനും നശിപ്പികാനും ഒരു കള കാരണം ആകും.. ഒരുപാട് നന്മ ഉണ്ടെങ്കിലും ഒരു ചെറിയ  ദുശീലം   എല്ലാം തകര്‍ക്കാം, അതിനെ വേണ്ട വിധത്തില്‍ നല്ല ഉപദേശത്തില്‍, മാതൃകയില്‍ മാറ്റിയെടുക്കാം ....

     വിത്തിനേക്കാള്‍ കുറഞ്ഞ സമയം മതി കള വളരാനും, പൂവിടാനും, പുതിയ ഒരായിരം പുതു തലമുറയ്ക്ക് ജന്മം നല്‍കാനും... എന്നാല്‍ ഒരു നല്ല വിത്ത് മുളയ്കാനും, വളരാനും, പുഷ്പ്പികാനും, പൂവിടാനും ഒരു നിശ്ചിത സമയം വേണം... ഓര്‍ക്കുക വിള പാകം ആകും മുമ്പേ കൊയ്യരുത്.... താമസിച്ചും കൊയ്യരുത് അതിന്‍റെ കരുത്ത് പോകും...നല്ല സമയത്ത് നല്ല നിലത്തു നല്ല വിത്ത് നന്ദിയോടെ വിതയ്ക്കാം... വിളവെടുക്കാം... നമ്മുടെ മനസിലേക്ക് വരുന്ന കളകളെ നല്ല സമയത്ത് പിഴുത് കളഞ്ഞു അവിടെ നല്ല നിലം ആക്കി നമ്മുക്ക് നന്മയുടെ വിത്തുകള്‍, സ്നേഹത്തിന്‍റെ വിത്തുകള്‍, പ്രതീക്ഷയുടെ വിത്തുകള്‍ വിതയ്ക്കാം... കൊയ്തെടുക്കാം...

Wednesday, 16 June 2010

വാതില്‍ കൊട്ടിയടക്കുന്നവര്‍

വാതില്‍ കൊട്ടിയടക്കുന്നവര്‍ എന്നൊക്കെ നാം കേട്ടിടുണ്ടായിരിക്കാം അല്ലെങ്കില്‍ നാം കൊട്ടിയടചിട്ടുള്ളവര്‍ ആയിരിക്കാം.. എന്തുകൊണ്ട് അടക്കപ്പെട്ടു എന്ന് നാം ചിന്തികണം. പലപ്പോഴും നമ്മുടെ തന്നെ കാരണങ്ങള്‍ ആയിരിക്കാം, അല്ലങ്കില്‍ തെറ്റിധരിചിട്ടുണ്ടാകും ... പലപ്പോഴും നാം  ആ പഴി മറ്റുള്ളവരുടെ മേല്‍ ചരാറുണ്ട്... എങ്കിലും നമ്മുക്ക് പിറകോട്ടു ചിന്തിക്കാം ആരൊക്കെ നമ്മളെ സഹായികാതെ വാതില്‍ കൊട്ടിയടചിട്ടുണ്ട്? അതുപ്പോലെ നാമും ആര്‍ക്കൊകെ സഹായം ആകാതെ വാതില്‍ മുറുകെ അടച്ചിട്ടുണ്ട്... നമ്മില്‍ ഇന്നും വന്നുപ്പോയ അവിവേകം, ശാഠ്യം, വിരോധം, പക, എന്ന് വേണ്ടാ എല്ലാം അതില്‍ പെടും. ചിലപ്പോള്‍ നാം ചെയ്യേണ്ട അത്യാവശ്യം നാം ചെയ്യതിരിക്കുമ്പോഴും അത് സംഭവിക്കാം.. മറ്റുള്ളവര്‍ പലതും ചെയ്തുതരുമ്പോള്‍ നമ്മുടെ ഭാഗത്തുനിന്നു എല്ലാം പറ്റില്ല എങ്കിലും എന്തെങ്കിലും ചെയ്താല്‍ നാം വിജയിക്കും അല്ലാതെ എല്ലാം അവര്‍ ചെയട്ടെ ഞാന്‍ കൈയും കെട്ടി, ഒന്നും അറിയില്ലേ, എന്നിക്കൊന്നും ആകിലെ എന്ന് കരുതി നിന്നാല്‍ നമ്മുക്ക് പലതും കിട്ടതെപോകും, അല്ലെങ്കില്‍ നമ്മുടെ മുമ്പിലെ തുറന്ന വാതിലുകള്‍ പലതും പതിയെ അടക്കപ്പെടും... അതില്‍ നാം വിഷമിച്ചിട്ടും പരാധി പറഞ്ഞിട്ടും കാര്യം ഇല്ല.. നാം ചിന്തിക്കണം ഒരു ചെറുവിരല്‍ അനക്കാന്‍, അതും പറ്റില്ലങ്കില്‍ സഹായിക്കുന്നവരുടെ കൂടുതല്‍ കുറ്റം മറ്റുള്ളവരുടെ അരിക്കല്‍ പറയാതിരിക്കുക, അതുപ്പോലെ അവരെ ചെരുതാക്കാതിരിക്കുക... വെറുതെ അങ്ങ് നടന്നുടായോ? അല്ലാതെ അവനു ഒരു പണി തന്നെ കൊടുത്തിട്ടേ ഉള്ളു എന്ന് ചിന്തയല്ല ... ആ  മൌഡ്യം തന്നെ കളയുക.. നമ്മെ സഹായിക്കുന്നവര്‍ നമ്മെക്കാള്‍ ചെറുത് എന്ന ചിന്ത കളയുക .. ശ്രെധിച്ചാല്‍ അറിയാം ഒരാളെ സഹായിക്കുന്ന വെക്തികള്‍ പഠിപ്പിനെകാല്‍ .. ഉപരി വലിയ തുറന്ന മനസുള്ളവരും, ഒന്നും പ്രേതീക്ഷികാതെ നന്മ കാണുന്നവരും ആയിരിക്കും...  അവരെ നമ്മെക്കാള്‍ ചെറുതാക്കി മറ്റുള്ളവരുടെ മുമ്പില്‍ അവഹേളിക്കുകയോ, കുറ്റപ്പെടുത്തുകയോ അരുത്.... നന്മ നാം തിരിച്ചറിയുക... നന്മ ചെറിയതോതില്‍ പരിശീലിക്കുക... നാം വാതില്‍ കൊട്ടിയടക്കാന്‍ ഇട നല്‍കാതിരിക്കുക... അതുപ്പോലെ പരമാവധി ആര്‍കു മുമ്പിലും തന്‍റെ വാതില്‍ കോട്ടിയടക്കാതിരിക്കാം...

Sunday, 13 June 2010

വീടുമുറ്റത്തെ കുറ്റിമുല്ല

വീട്ടു വളപ്പില്‍ കുറ്റിമുല്ല ഇങ്ങനെ പൂത്തുലഞ്ഞു നില്‍ക്കുനത് കാണാന്‍ എന്ത് ചന്തമാ... കുടുതല്‍ ശ്രെധ നാം അതിന് കൊടുകാരില്ലെങ്കിലും പാത്രങ്ങള്‍ തേച്ചു കഴുകിയ വെള്ളമോ? മറ്റോ മാത്രമാ ആകെ കിട്ടാറ്‌... എങ്കിലും ഈ കുറ്റി മുല്ല വിചാരിക്കുനത് അവര്‍ എനിക്ക് തന്നല്ലോ, എന്നെ സ്നേഹിക്കുന്നല്ലോ എന്നൊക്കെയാണ്. എന്നിക്ക് ചാരം കലര്‍ന്ന വെള്ളവും, പ്രോട്ടീന്‍ കലര്‍ന്ന വെള്ളവും നാം അറിഞ്ഞോണ്ട്‌ നല്‍കുന്നതല്ല എങ്കിലും കിട്ടുന്ന വെള്ളവും ഏല്‍ക്കുന്ന സുര്യപ്രേകാശവും ഒകെ ആകുമ്പോള്‍ പറ്റുമ്പോഴൊക്കെ പൂവിടുന്നു.. പൂവിട്ടാല്ലോ..... ആരും വെറുതെ വിടില്ല, രാത്രിയാകുംബോഴേ ആ കുളിര്‍ത്ത കാറ്റില്‍ മണം പകരാന്‍ തുടങ്ങും അന്നെരെ എല്ലാര്‍ക്കും രാവിലെ ഉണര്‍ന്നു കുളിച്ചു അഞ്ചാറു മുല്ലപ്പൂ ചൂടനമെന്നു കൊതിയാകും.. ഇതുപോലെയാണ് നാമും മാറേണ്ടത്... വീടുമുറ്റത്തെ കുറ്റിമുല്ല യായി  മാറണം എല്ലാരും എല്ലാം തരണമെന്ന ചിന്തയില്ലാതെ എന്നാന്‍ എന്തെങ്കിലും തന്നാല്‍ തിരികെ സുഗന്ധം നല്കുന്നവരായി തീരണം... അല്ലാതെ കൊടുത്ത കൈയ്ക്ക് കൊത്തി ജീവികരുത്... തണുത്ത വിറച്ചു മരിക്കുമെന്ന് കരുതി വീട്ടില്‍ കയറ്റി കിടത്തി ഒരു പണിയും വാങ്ങി കൊടുത്തിട്ട് അഭയം നല്‍കിയവരെ കുറിച്ച് മോശമായി പറഞ്ഞും അവരെ ആട്ടി പുറത്താക്കി പിണ്ഡം വയ്ക്കുന്നതും ഇന്നിന്‍റെ സ്റ്റൈല്‍ ആണ്‌.. മുല്ലയെ പോലെ വലിചെറിയ്യുന്ന വെള്ളം കിട്ടിയും മുല്ല മറ്റുള്ളവര്‍ക്ക് പൂവൂം സുഗന്ധവും നല്‍കുന്നു ... അതുപോലെ മറ്റൊരു കാര്യം പലരും വീടും നാടും വിട്ട് പണം തേടി പോകാറുണ്ട്... അവര്‍ക്ക് ഒരു കുറ്റി മുല്ലയെ പോലെ അരികിലുള്ള ചെറു പണികളും ചെയ്തു, വിദേശങ്ങളില്‍ എടുക്കാന്‍ വയ്യാത്ത ജോലിയും ചെയ്തു ആരോരുമില്ലാതെ കിടക്കുന്നതിനേക്കാള്‍ നല്ലത് .... വീടുകാരോടൊപ്പം ഒരു സുഗന്ധവും പൂവുമായി മാറി സന്തോഷത്തോടെ ജീവിച്ചുകൂടെ?, യാതൊരു പണിയും ചെയാതെ ഇരിക്കുന്നവര്‍ക്ക് ഇതൊക്കെ പാഠം ആകട്ടെ.. കൈയും കെട്ടിനില്കാതെ ... എന്തെങ്കിലും ഒരു തൊഴില്‍ പരിശീലിക്കുക... ആരും  ആര്‍ക്കും എല്ലാം തരുമെന്നും കരുതി മടിയര്‍ ആകാതിരിക്കട്ടെ.. അധ്വാനിക്കുന്ന ഒരു ജനത്തെയാണ് ഇന്ന് വേണ്ടത്... എല്ലാരുടെയും ചോദിച്ചു വാങ്ങി സുഖിച്ചു ജീവികാതെ ... അല്‍പ്പം എങ്കിലും പണിയെടുത്ത്, വിയര്‍ത്തു ഭക്ഷണം രുചിയോടെ കഴികട്ടെ, അല്ലാതെ ഒന്നും ചെയാതെ തടിച്ചു കൊഴുത്ത് ... എന്തിന് ജീവികണം... നമ്മുടെ സൌന്ദര്യം ജീവിതത്തില്‍ ആണ്‌ വേണ്ടത് ശരിരത്തില്‍ അല്ല... നമ്മുക്കും സുഗന്ധവും, നല്ല പൂക്കളെയും  മറ്റുള്ളവര്‍ക്ക് നല്‍കാം...

Saturday, 12 June 2010

വിവാഹമോചനമെ വിട

എന്താണ് വിവാഹം എന്നതിന് ഉത്തരം ഉണ്ടെങ്കിലെ "വിവാഹ മോചനത്തിന്" വിട ചൊല്ലാന്‍ കഴിയു.. എല്ലാം ഉണ്ടായിട്ട്.. ഒരുപടുണ്ടായിട്ടു... അവയെല്ലാം ഉപേക്ഷിച്ച് അഥവാ അവയ്ക്കെല്ലാം ഉപരിയായ ഒരാള്‍ക്കായി സമര്‍പ്പികല്‍ ആണ്‌ വിവാഹം എന്ന വാക്കിന്‍റെ സാധാരണ ജനം അഗ്രെഹിക്കുന്ന അര്‍ത്ഥം, ചിന്ത. വിവാഹം സന്യസത്തെ പോലെ വലിയ സമര്‍പ്പികല്‍ ആണ്‌. അത് കാണാനും ഇന്നിയും അവരെ ബുദ്ധി മുട്ടികാതിരികാനും ആണ്‌ അറിയുന്ന എല്ലാരേയും ഈ ചടങ്ങിനു വിളിക്കുന്നതും, സാക്ഷി നിര്‍ത്തുന്നതും...  അല്ലാതെ നല്ല ഒരു ശാപാടില്‍ തീരാന്‍ അല്ല... ശാപാട് തരുന്നത് ഈ വിവാഹജീവിതം രുചികരമായി തീരാന്‍ കൂടിയാണ്.. അതിന് നിങ്ങള്‍ സഹായികണം, അതില്‍ അരുചി ആകരുതേ എന്നാണ്. വിവാഹം ഒരു കുടുംബ ജീവിത സങ്കല്പതോടെ ഉണ്ടായിട്ടുള്ളതാണ്.. "കുടുംബം പണിയുന്നവന്‍ സ്വോര്‍ഗം പണിയുന്നു" എന്നാണ്. സ്വോര്‍ഗം പണിയുക എന്നത് പാടുള്ള ഒന്നാണ്, നന്നായി ജീവിച്ചു, ഇശ്വരനെ പ്രാപികല്‍ ആണ്‌... അവിടെ ഇശ്വര മുമ്പില്‍ ആണ്‌ നാം ... വിവാഹത്തിലും അത് തന്നെയാണ് ... ആരെയും കാണിച്ചു സമ്മതം ഉണ്ടാകല്‍ അല്ല .. പകരം സ്വോര്‍ഗം പണിയുന്നപോലെ വിശുധിയിലും, വെന്മയിലും ആണ്‌. അത് എല്ലാവര്‍ക്കും അറിയാം നാം മനസ് വച്ചാല്‍ മതി... വിവാഹശേഷം പങ്കാളിയുടെ വീട്ടിലേക്ക് വിടുമ്പോള്‍ പല പെണ്‍കുട്ടികളും കരയുനത് കണ്ടിട്ടുണ്ട് ....ഇത് വെറുതെ ആണോ? അല്ല പകരം ഇത്രയും നാള്‍ നമ്മള്‍ ഒന്നിച്ചു ചിന്തിച്ചു കളിച്ചു വളര്‍ന്നു .. ഇനിയും എനിക്ക് നിങ്ങളെ പോലെ ചിന്തിച്ചു കളിക്കേണ്ട സമയമല്ല വലിയ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു... അതോര്‍താണ് .. അല്ലാതെ എല്ലാരും എന്ത്  വിചാരിക്കും എന്ന ചിന്തയില്‍ അല്ല. ചിലപ്പോള്‍ ചില ആണ്‍കുട്ടികളും  ഈറന്‍ അണിയാറുണ്ട് എന്തുകൊണ്ട് പെണ്ണിന്‍റെ കരച്ചില്‍ കണ്ടായിരികരുത് പകരം എനിക്ക് ഇതുവരെ അപ്പനമ്മമാരെ, സഹോദരങ്ങളെ എല്ലാരെകാള്‍ കൂടുതല്‍ ആയി സ്നേഹിച്ചു ഇനിയും അത് ഒരാള്‍കായി, ഒരു കുടുംബത്തിനായി  മാറ്റിവയ്ക്കാന്‍ ഉള്ള ചിന്തയില്‍ ആകണം. അല്ലാതെ ഇരുവരും... ഇന്നലെ വരെ  സ്നേഹിച്ചു നടന്ന കൂട്ടാളി എന്ത് ചിന്തിക്കും എന്ന് കരുതി ആയിരിക്കരുത്.  ഇങ്ങനെ കറങ്ങി നടന്നവരെ അടുത്തനാള്‍ വിവാഹ- കുടുംബ ജീവിതത്തിലേക്ക് അയക്കരുത് ദയവായി ആരും. .. ഈ അര്‍ത്ഥമില്ലാത്ത ചിന്തകള്‍, ജീവിതം ഇല്ലാതാക്കും, വേദനകള്‍ക്ക് നാം സാക്ഷി ആകേണ്ടി വരും.. പ്രതീക്ഷകള്‍ ഇല്ലാതാകുമ്പോള്‍ ആണ്‌ വിവാഹമോചനം എന്ന അന്ധത ഉണ്ടാകുനത്. എന്‍റെ പ്രതീക്ഷ എല്ലാം നടക്കാതെ പോകുന്നു എന്ന ചിന്തയും, അനുസരണ, വിശ്വാസ കുറവ്, അതിന് പുറമേ......... യഥാര്‍ത്ഥത്തില്‍ പലര്‍ക്കും ആഗ്രഹം ഇല്ലാതെയാണ് വിവാഹ മോചനം ചെയ്യുനത്... ബെന്ധുകളുടെ, അപ്പനമ്മമാരുടെ താല്പര്യങ്ങള്‍ക്ക്, കൂട്ടുകാരുടെ താല്‍പ്പര്യങ്ങള്‍ക്..... വിവാഹ ജീവിതത്തില്‍ തീരുമാനം മറ്റുള്ളവര്‍ നല്‍കിയാല്‍ ഉള്ള ഗുണം എന്നല്ല ശാപം എന്ന് വേണം പറയാന്‍... എന്തിന് പൊട്ടി കരഞ്ഞു ഈ പെണ്‍കുട്ടികള്‍ വീട് വിട്ട് പോകുന്നു... എല്ലാം തരണം ചെയ്യാനും സഹിക്കാനും തീരുമാനം എടുക്കാന്‍ കഴിയാത്തവരെ വിവാഹത്തിന് നിര്‍ബെന്ധികരുത്.. മറ്റുള്ളവരെ സ്നേഹിച്ചു നടക്കുന്ന ഒരാളെയും മറ്റൊരാള്‍ക്ക് തലയില്‍ വച്ച് കൊടുകരുത്.. പകരം മാതാപിതാക്കള്‍ അവരുടെ എല്ലാം അറിയുന്നവര്‍ അതറിഞ്ഞു വേണം ചെയ്യാന്‍, അല്ലാതെ നാളെ കൊലപാതകം, സ്ത്രീ പീഡനം, വിവാഹ മോചനം  എന്ന പേരില്‍ വായിക്കാം... എന്നല്ല പോം വഴി.... അതുപോലെ വിവാഹശേഷം അവര്‍ ചിന്തികാനും കാര്യങ്ങള്‍ ചെയ്യാനും പഠികണം അങ്ങനെ അവര്‍ ചെയ്യുനത് നന്നാകാന്‍ തിരുത്തല്‍ നല്‍കാം... അല്ലാതെ നമ്മുടെ ചിന്തകള്‍ അവരെ കൊണ്ട്  ചെയ്യിപ്പികരുത്... അവരോര്‍ക്ക്‌ വേണ്ടത് അവരവര്‍ ചെയ്യട്ടെ ചെയ്തു പഠിക്കട്ടെ... അല്ലാതെ ചേട്ടത്തി, ചേച്ചി അയല്പക്കകര്‍  ചെയ്തു എന്ന് കരുതി ചെയ്യരുത് ... നമ്മുക്ക് ആവശ്യം ഉള്ളത് ചെയ്യുക ..
                അതുപോലെ വിവാഹ ജീവിതം സന്തോഷം തരേണ്ടതാണ് ... അത് ഏങ്ങനെ ഉണ്ടാകും ... മുകളിലെ കാര്യങ്ങള്‍ നടപ്പാക്കുക... വേണ്ടത് ചെയ്യുക ... വേണ്ടാത്തത് ചെയ്യാതിരിക്കുക .. ചെറു തലോടല്‍ പോലും സ്നേഹം, ലാളനം ആയി മാറട്ടെ... വിവാഹമോചനം എന്ന വാക്ക് മറക്കാം വിവാഹ ജീവിതം എന്ന് ചിന്തിക്കാം.... വിലങ്ങുകള്‍ വിളകായി മാറട്ടെ എന്നാശംസിക്കാം ... 

Wednesday, 9 June 2010

മഴ മാത്തന്‍

മഴ മാത്തന്‍.. ഇന്ന് മഴ പെയ്യുമോ?  മാത്തന്‍. ഒരു മുരിങ്ങ ഇലയില്‍ എത്ര ഇരുമ്പ് ഉണ്ട്.. ഒരു കമ്പും തരാം ഭൂമിക്കു പുറത്തു നില്ക്കാന്‍ ഒരു സ്ഥലവും തരാം ... ഭൂമിയെ അനകാമോ?  എത്ര ലിറ്റര്‍ പാല്‍ പൊടിച്ചാല്‍ ഒരു കിലോ പാല്‍പൊടി കിട്ടും.. ഏങ്ങനെ ഒരായിരം ചോദ്യങ്ങളുമായി വരുന്ന ഒരു ബുദ്ധി രാക്ഷസനെ അറിയാമോ....? നാം ചിന്തികാത്ത വട്ടന്‍ ചിന്തകള്‍ ഒരുപാടുണ്ട് .... എന്നാല്‍ ഇവയെല്ലാം വലിയ തത്വ ചിന്തകരുടെ ദര്‍ശനങ്ങള്‍ ആണ്‌...  ആകാശ വിതാന പ്രത്യേകതകള്‍ മനസിലാക്കാന്‍ നമ്മുക്ക് കഴിയണം ... അതിന് പ്രേകൃതിയോടെ അടുകണം ...  ഇല കറികള്‍ ഇഷ്ട്ടമല്ല പിന്നെ എങ്ങനെയാ നമുക്ക് മുരിങ്ങ ഇലയിലെ പച്ചിരുമ്പ് കാണുന്നത്.... ഗുരുതാകഷ്ണ ബലം ഉണ്ട് എന്നറിയിക്കാന്‍ അറിസ്ടോട്ടില്‍ പറഞ്ഞതാ ഒരു കമ്പ് തരാന്‍... പിനീട് അത് ഐസക്‌ നുട്ടന്‍ പുഷ്പ്പം പോലെ അത് തലയില്‍ വീണ ആപ്പിളിലുടെ രുചിച്ചറിഞ്ഞു .... ഏങ്ങനെ പാല്‍പൊടി ഉണ്ടാക്കുന്നു ... ഇപ്പോള്‍ നമ്മളോട് ചോദിച്ചാല്‍ പോലും ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍ ആണ്‌ ഇതൊക്കെ ... നാമും ചിന്തികണം... വട്ടാകാന്‍ അല്ല പകരം ചിന്തിക്കുന്ന .. എന്ത് കണ്ടാലും കുറെ സംശയങ്ങള്‍ ഉണ്ടാകണം .. നന്മയും തിന്മയും തിരിച്ചറിയണം... സംശയലോകാതെ അറിവുള്ളൂ... വിജയം ഉള്ളു.... വെറുതെ കണ്ടു കളയരുത് ... വീണ്ടു വീണ്ടു നാം ഓര്‍ക്കുക... കുടുതല്‍ അറിവ് നേടുക... വെറുതെ ആവശ്യം ഇല്ലാത്ത ചിന്തകള്‍ നമ്മെ തിന്മയിലേക്ക് നയിക്കും .... നല്ല ചിന്തകള്‍ ലോകത്തെ ഭരിക്കും.. മറ്റൊരു അറിസ്ടോട്ടിലും , ഐസക്‌ നുട്ടനും ആകാന്‍ ആര്‍ക്കും ആഗ്രഹം ഇല്ലേ..?  നാളയെ നയിക്കേണ്ടത് ... നല്ല ചിന്തകളും , സോപ്നങ്ങളും  ആണ്‌..

Tuesday, 8 June 2010

കൂര്‍ക്കം വലിച്ചു ഉറങ്ങുന്നവര്‍

കൂര്‍ക്കം വലിച്ചു ഉറങ്ങുന്നവര്‍ നമ്മുടെ നാട്ടിലെന്നല്ല .. ലോകത്തെമ്പാടും കൂടുതല്‍ ആണ്‌ എന്നാല്‍ അതൊരു കുറ്റമായി കാണാന്‍ കഴിയില്ല ..ഇതില്‍  ചിലര്‍ വിവാഹ ബന്ധം ഉപേക്ഷിച്ചവര്‍ എന്ന് വായിച്ചിട്ടുണ്ട് .. അതിരാവിലെ ഉണര്‍ന്നു... പണിയെടുത്ത് കഷ്ട്ടപെട്ടു വരുന്നവര്‍ ഉറകത്തില്‍ കൂര്‍ക്കം വലിക്കുനത്തില്‍ എന്ത് കുറ്റം? അവര്‍ കൊണ്ടുവരുന്ന പൈസയും, പൊതി കെട്ടുകളും എല്ലാവര്‍ക്കും രുചിയാ ... ഇവരൊക്കെ ആകെ ഒന്ന് കൂര്‍ക്കം വലിച്ച് ഉറങ്ങുന്നതാ.. ആകെ കിട്ടുന്ന സുഖം... വെറുതെ ഇരുന്നു മുന്നും നാലും നേരം തിന്നു അതിന്‍റെ ക്ഷീണത്തില്‍ അല്ലെങ്കില്‍ ടി വി സീരിയല്‍ കണ്ട്, മൊബയിലില്‍ വിളിച്ചു ജീവിക്കുനവര്‍ക്ക് ഈ കൂര്‍ക്കം വലി ഒരു പ്രേശനമാ... അവര്‍ക്ക് കൂര്‍കം വലി കേട്ടാല്‍ ഉറകം വരില്ല... എല്ലാവരേം പ്രായം ആയികഴിഞ്ഞാല്‍ ജോലി ചെയ്യാന്‍ വിടണം... നമ്മുടെ നാട്ടില്‍ ഈ രീതി ഇല്ലല്ലോ ... കെട്ടി കഴിഞ്ഞാലും അവര്‍ കുഞ്ഞുങ്ങളാ... ജോലിക്ക് വിടുക എന്ന് വച്ചാല്‍ മറ്റു രാജ്യങ്ങളില്‍ പോയി പണം കപ്പലില്‍ അയക്കുന്നതല്ല, പണം  ഉണ്ടാകല്‍ അല്ല പകരം വീട്ടിലെ പണികള്‍, പറമ്പിലെ പണികള്‍, വിറകു കീറല്‍, തുണി നനയ്കല്‍... എന്ന് വേണ്ടാ എല്ലാ പണിയും നാം തന്നെ ചെയ്തു നോക്കുക ... അന്നേരം അറിയാം ആരൊക്കെ കൂര്‍കം വലിക്കുമെന്ന്... ഇങ്ങനെ വീട്ടിലെ പണികള്‍ ചെയ്യാന്‍ പഠിച്ചാല്‍ എല്ലാര്‍കും നല്ലതാ.. പുതിയ തലമുറ രക്ഷപ്പെട്ടു വിദേശ ജീവിതം നമ്മുക്ക് അവസാനിപ്പികാം...  അല്ലാതെ പാചകത്തിന് ഒരാള്‍, തുണിയലക്കാന്‍ ഒരാള്‍, വാരി കൊടുക്കാന്‍ ഒരാള്‍, പുതിയ അഞ്ചാറു മൊബൈല്‍ ഫോണുകള്‍ അതിന്‍റെ കണഷനുകള്‍.. ഇതൊക്കെ വിദേശ രാജ്യങ്ങളില്‍ പോലും ഇല്ല. ... അധ്വാനികാതെ കഴിയുന്നവര്‍ക്ക്, മറ്റൊരാളുടെ അവസ്ഥ മനസിലാക്കാതവര്‍ക്ക് കൂര്‍ക്കം വലി ഒരു പ്രേശനമാ... കൂര്‍ക്കം വലിക്കുന്നവര്‍ ആന്നോ കൂടെ ഒരു കൂര്‍ക്കം കൂടി വലിക്കുക, എന്ന് വച്ചാല്‍ അല്‍പ്പം കൂടി ജോലി ചെയ്തു ക്ഷീണം വരുത്തുക.. എനിട്ട്‌ എല്ലാരും കൂടി ഒരു ട്രെയിന്‍ തന്നെ ഓടിക്കുക... 
അതുപോലെ മറ്റൊരു കാര്യം കൂടി ഈ കഷ്ട്ടപ്പെട്ടിട്ടു വരുന്നവരെ അല്‍പ്പ നേരം ഉറങ്ങാന്‍ അനുവദിക്കുക .. അവര്‍ ക്ഷീണിതര്‍.. അവരെ സഹായിക്കുക... അവര്‍ അന്ന്യര്‍ അല്ലലോ... ഒരു സീരിയല്‍ കണ്ടിരിക്കുബോള്‍, മൊബൈലില്‍ സംസാരിച്ചിരിക്കുപോള്‍.. വിശന്നു, തൊണ്ട വറ്റി വരുന്ന ഭര്‍ത്താവിനെ.... ഭാര്യക്ക് അല്‍പ്പം വെള്ളമോ, ഒരു ചായയോ, കഴിക്കാന്‍ ആഹാരമോ കൊടുക്കുക ... ഒരു കൂര്‍ക്കം വലിക്കു സമയം കൊടുക്കുക .. അല്ലാതെ വേണമെങ്കില്‍ എടുത്തു തിന്ന്.... എന്ന രീതിയില്‍ സീരിയലിന്‍റെ ശബ്ദം കൂടി, മൊബയില്‍ മതിയാക്കാതെ.. ങ്ങളിഞ്ഞു  ഇരിക്കരുത്... ഇത് കാണുമ്പോള്‍ ആര്‍ക്കും ദേഷ്യം വരും... ടി വി തല്ലി പൊട്ടിചെന്നിരിക്കും... മൊബൈല്‍ ഫോണ്‍ എടുതെരിഞ്ഞന്നിരിക്കും ... അത് പലരും സ്ത്രീ പീഡനം.... ആക്രമണം ഒക്കെയാക്കി മറ്റും... ഒരു പണിയും ഇല്ലാത്തവര്‍  ആരും ഇല്ല.. വലിയ കൊട്ടാരം പോലെ വീട് പണിഞ്ഞു ഒരു പണിയും ഇല്ലാതെ ഇരുന്നു ഷുഗറും, പ്രഷറും ആക്കാതെ അത് വൃത്തിയാക്കുക, പൊടി കളയുക... അല്ലാതെ പൊടി, മാറാല കൂട്ടത്തിലെ ശുദ്ര ജീവികളാകാതെ കൂര്‍ക്കം വലിക്കുന്ന ആരോഗ്യം ഉള്ളവരായി മാറുക.. ഒരു ജോലിയും ഇല്ലാത്തവര്‍ കൂടുതല്‍  കൂര്‍ക്കം വലിച്ചാലോ ... ജോലി ചെയ്യുക നല്ല കൂര്‍ക്കം വലിക്കുന്ന കൂട്ടത്തില്‍ അംഗതം എടുത്തു വിജയിപ്പിക്കു...

കൂട്ടിലെ തത്തകള്‍

കൂട്ടിലെ തത്തകള്‍ കൂട്ടില്‍ ആയി പോയതാണോ... കൂട്ടില്‍ ആക്കിയതാണോ? ഏങ്ങനെ പെട്ടുപോയി... എന്നൊക്കെ ഒരുപാട് ചോദ്യങ്ങള്‍ ഉയരണം... എങ്കിലെ കൂട്ടിലെ തത്തകളുടെ ജീവിതം, വിജയം, പരാജയം, എല്ലാം എല്ലാം അറിയാന്‍ പറ്റു.. തത്തകളെ ഇഷ്ട്ടമുള്ളവര്‍ അന്നല്ലോ തത്തയെ വളര്‍ത്തുനത്.. പിന്നെ ഏങ്ങനെ ഇവര്‍ ഇങ്ങനെ ആയി പോയി... ആദ്യ സമയങ്ങളില്‍ നന്നായി നോക്കും കൂട്ടില്‍ തന്നെ ... ഇണങ്ങി  എന്നറിഞ്ഞാല്‍ പതുക്കെ വാതിലൊക്കെ തുറന്നു അതിനെ കയില്ലെടുക്കും... അടുത്തുള്ളവരെ കൊണ്ട് കാണിക്കും .... വാതിലൊക്കെ തുറന്നിട്ട്‌ നോക്കും.... ഇതിനിടയില്‍ പിടി വിട്ട് പോകും ... അപകടം ഉണ്ടാകും എന്ന് കണ്ടാല്‍ കുറെ ചിട്ടകള്‍ വീണ്ടും ഉണ്ടാകും .... എന്നാല്‍ വെട്ടിച്ചു പോകാനോ... വിവിധ മുഖങ്ങള്‍ വന്നാലോ ... ആകെ കുഴയും.... ഇതുപോലെയാണ് നമ്മുടെ ജീവിതവും കുട്ടികള്‍ക്ക് സ്വാതത്ര്യം ഉണ്ട് ദുരുപയോഗിച്ചാല്‍ നിര്‍ദേശങ്ങളും, നിഷ്കര്‍ഷതകളും ഉണ്ടാകും ... വീണ്ടും പാലിക്കപ്പെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകും .. കള്ളത്തരങ്ങള്‍.... സത്യ സന്ധത ഇല്ലയ്മ്മ... വെറുപ്പ് ദേഷ്യം .... എന്ന് വേണ്ടാ ഒരായിരം കാര്യങ്ങള്‍ ... ഇത് കുടുംബ ജീവിതത്തിലേക്ക് പോയാലോ .... ആകെ കുളം മാറി കിണര്‍ ആയി പോകും .... കരകയറാന്‍ പറ്റാത്ത പൊട്ട കിണര്‍ ആയി തീരും.... എവിടെ ആര് പിഴച്ചു? ആരുടെ പക്ഷത്ത് നാം നില്കും?
എന്നാല്‍ കൂട്ടില്‍ അന്നെങ്കില്‍ സന്തോഷത്തോടെ ഉള്ളതില്‍ സന്തോഷ കാണുന്നവര്‍ കുറവല്ല എന്തുകൊണ്ട് അവര്‍ സന്തോഷം കിട്ടുന്നു .... നല്ല ചിന്തകള്‍ കൊണ്ട് ... എന്നിക്ക് അങ്ങനെ പോയാല്‍ കൊള്ളാം പക്ഷെ ഞാന്‍ സുരക്ഷിതന്‍ ആന്നോ എന്നറിയില്ല?  ആണെന്ന് കരുതി പോയി ചാടുന്നതോ... ചാടിയതോ ഇതുപോലെയുള്ള പൊട്ട കിണറുകളില്‍... അവിടുന്ന് കരകയറാന്‍ വലിയ പാടാണ്... ഏതൊക്കെ നമ്മുക്ക് ആകാം, ആയികുടാ എന്നറിഞ്ഞിട്ടും അതിനപ്പുറം പോയി വല്ലവരുടെയും വലയിലോ, കയറാന്‍ പറ്റാത്ത കിണറ്റിലോ, മറ്റുള്ളവരുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത രീതിയില്‍ നടന്നാലോ.... നാം കൂട്ടില്‍ ആകാം... കൂടിനെക്കാള്‍ കഷ്ട്ടം ആണ്‌ വലിയ പൊട്ട കിണറുകള്‍ ... മലിന വെള്ളം, കീടങ്ങള്‍, ശുദ്ര ജീവികള്‍, കാറ്റും ഇല്ല വെളിച്ചവും ഇല്ല... ഒന്നുമല്ലെങ്കില്‍ ശുദ്ധ വായുവും.. വെളിച്ചവും ഒക്കെയില്ലേ കൂട്ടില്‍... അവ മറന്ന് പുറത്തെ പക്ഷികള്‍ പറക്കുന്നപോലെ പറക്കാന്‍ പോലും അറിയാതെ പുറത്തു ചാടിയാല്‍ ഒന്നുകില്‍ കഷ്ട്ടപ്പെട്ടു മരിക്കും, അല്ലെങ്കില്‍ മറ്റുള്ളവര്‍ കൊത്തി കൊല്ലും അതും അല്ലെങ്കില്‍ വേറെ ഇതിനെക്കാള്‍ കഷ്ട്ടമുള്ള വൃത്തി ഇല്ലാത്ത കൂട്ടില്‍, ശുദ്ധ വായുവും വെളിച്ചവും ഇല്ലാത്ത, പൊട്ട കിണറുകളില്‍ തീരാനുള്ള ജീവിതം ഉണ്ടാകും.. നന്നായി ചിന്തിക്കുക നാം ജീവിക്കുനിടത്തെ നന്മകള്‍ കാണുക, ഞെരുകങ്ങള്‍ മാറ്റിയെടുകാന്‍ ശ്രെമിക്കാം ... കൂടെയുള്ളവരോടെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു സന്തോഷത്തോടെയും സത്യ സന്ധതയോടെ പോകാം അല്ലാതെ അക്കര പച്ച കണ്ടു ജീവിതം കളയാതിരിക്കാം...

Monday, 7 June 2010

ആകാശപ്പറവകള്‍

      ആകാശ പറവകള്‍  അതിരാവിലെ ഉണര്‍ന്നു പാട്ടുപാടി ഇശ്വര ചിന്തയില്‍ എല്ലാരേം ഉണര്‍ത്തും...ആരെനില്ല.... മനുഷരും, മൃഗങ്ങളും  ഒക്കെ ഉണ്ടാകും... നാം ഉന്നരും മുന്‍പേ പരിസരം വൃത്തി ആക്കാന്‍ തുടങ്ങും... അല്ലെങ്കില്‍ അങ്ങകലങ്ങളില്‍ തീറ്റി തേടി പോകും .. നേരം ഇരിട്ടുമ്പോഴേക്കും തിരികെ സ്വൊന്തം കൂട്ടില്‍ എത്തി ചേരും.. കുഞ്ഞും കുടിയും ഉണ്ടെങ്കില്‍ അതിനെക്കാള്‍ രെസം അവകള്‍ അകലെ പോകാതെ അടുത്തുനിന്നു തീറ്റി തേടി  ഇടക്ക് ഇടെ.കൂട്ടില്‍ ഇതും .. അതിനൊക്കെ തീറ്റി എത്തിക്കും.നോക്കി തലോടി നില്‍ക്കും .. എപ്പോഴും  കണ്ണ് കൂട്ടിലേക്ക് ആയിരിക്കും.....ആരെങ്കിലും കുട്ടത്തില്‍ അവശരായി കണ്ടാല്‍ അവരുടെ വട്ടം തീറ്റി പോലും ഇല്ലാതെ സംരെക്ഷിക്കും...നാമും കണ്ടു പഠിക്കേണ്ട ബാല പാഠങ്ങള്‍ ... എത്രമാത്രം കഷ്ട്ടം സഹിക്കുന്നു .. മഴ, വെയില്‍, അട്ടി പായിക്കല്‍ എന്ന് വേണ്ടാ എങ്കിലും ദിന ചര്യകള്‍ക്ക് യാതൊരു വെത്യാസവും ഇല്ല... 

           ഇതുപോലെ നമ്മുടെ ഇടയിലും അനേകര്‍ ഉണ്ട്... ആകാശ പറവകെപോലെ എല്ലാവര്‍ക്കും തണലായി ജീവിച്ചിട്ട്... ആര്‍ക്കും വേണ്ടാതെ "ആകാശ പറവകളുടെ സങ്കേതത്തില്‍" വേദനയോടെ തല ചായ്ക്കുന്നവര്‍.. ചില്ലപ്പോള്‍ അമ്മയാകാം, അപ്പനാകാം, ചേട്ടനാകാം... അവരെ നോക്കാന്‍ നമ്മള്‍ക്ക് ആകണം.... തെരുവിലേക്ക് ഇറകരുത്... അത് പാപമാണ് ... ശാപമാണ് ... 

മഴയെ സ്നേഹിച്ച പെണ്‍കുട്ടി

എല്ലാവര്‍ക്കും മഴയെ ഇഷ്ട്ടമാ.. കുഞ്ഞുങ്ങളുടെ കാര്യം പറയുകയും വേണ്ടാ..മഴ വന്നാല്‍ പോപി കുടയാ.... മഴയെ കണ്ടിരിക്കാന്‍ ഒരുപാട് സുഖമാ.... ഓര്‍മ്മകള്‍ അയവിറക്കാന്‍ .. കുട്ടികാലം... എല്ലാം മനസിലേക്ക് ചെറു തണുപ്പില്‍ കുളിച്ചു കുളിമ്മയോടെ കടന്നു വരും... വഴകാളിയായ ഒരു പാവം പെണ്‍കുട്ടി.. അവള്‍ അതീവ സുന്ദരിയാണ്, സുശീലയാണ്, ദൈവ ഭയം ഉള്ളതാണ്... പക്ഷെ അവളുടെ ജീവിതത്തില്‍ എല്ലാം ദൈവം അപകരിച്ചെടുതെന്ന് മാത്രം... സോപ്നങ്ങള്‍ ആയ അച്ഛനും, അമ്മയും, സഹോദരങ്ങള്‍, കൂടുകാര്‍ അങ്ങനെ വേണ്ടാ... ഇപ്പോഴും വെട്ടയാടികൊണ്ടിരിക്കുന്ന ജീവിതം... ദൈവം തന്ന സൌന്ദര്യം .... കുളിച്ചു തുളസി കതിര്‍ ചൂടി .. കളഭം ചാര്‍ത്തി .. ഈറന്‍ അണിഞ്ഞു... വിളകുതെളിയിച്ചു സന്ധ്യാ- നാമം ചൊല്ലാന്‍ പോല്ലും ചൊല്ലാന്‍ സമ്മതിക്കാത്ത കാമ ഭ്രാന്തന്മാര്‍.... വീട്ടിലും, നാട്ടിലും, നിരത്തിലും, തൊടിയിലും എല്ലാം ... ആകെ ആശ്വാസം ഈ തന്നെ സ്നേഹിക്കുന്ന മഴയാണ്.... രാത്രി വാതില്‍ ഇറുക്കി പൂട്ടിയിട്ടു... വിളക്ക് അണച്ച്... ആ കൂട്ടുകാരിയെ ...കാത്തിരിക്കും... നന്നായി വിഷമം പറയും ..പല ചോദ്യങ്ങള്‍ക്കും ഉത്തരം തന്ന് തലോടും ... കൂട്ടുകാരിയുടെ നാണത്തോടെ ഉള്ള ചിരി ... കൊതിയാവുന്നു .... എല്ലാവര്‍ക്കും കുളിമ്മ മാത്രം നല്‍ക്കുന്ന മഴ സുന്ദരി കുട്ടി ആയി മാറിയെങ്കില്‍ എന്ന് കൊതിച്ചു പോകുന്നു .... ആരെനിക്ക് ഒരു മഴയായി...   കുളിര്‍മ്മയായി തീരും ....? ഈ ചോദ്യം മാത്രം അവശേഷിക്കുന്നു ....

Sunday, 6 June 2010

Approach God for Attain God

                 Many time we think we attain God by daily visitor of the church, mosques, temples etc., but n Tagore says by his "geethanjali"  that God is among you and where ever you work, where ever your good sweet there you can see God, his presence and his care. this is not discouraging any one don´t go to the church, mosques, temples, they are good places for pray or get clam in our mind, body and soul. "Geethanjali"  insisting a great reality that do your duties, responsibility, there also you can fulfill your prayer, we can pray to God in the presence, also not it as a pantheism but the en dowering power of God is near to us. 
             Most of us are going to these holy place with below purity even if a single bath before approach God, or waisting time simple chat and vain words of others and all. avoid these things and approach God and try to attain God. we are praying not to change the mind of God or get things from Him ... NO.... we are praying or meditating God and His majestic care and abounded love for attain God and... receive God´s will about all the matter we think.... search the will of God..... approach God for  attain God... not something get from God.. God has given everything in our life and in our world.. but we are not realizing it, care it and share it ...try to realize, try to care, try to share.. we have some to others too.. not always get from others only... 

              God gives us a message that we are custodians of all ... bearer of all.. share it care it... We can approach God for attain God through our least ones..  

നില്‍കുക ആലോചികുക

നില്‍കുക ആലോചികുക ഒരു ഇംഗ്ലീഷ് പ്രയോഗമാണ് (wait &see). വേദനയുടെ നടുവില്‍ നാം ദൈവത്തെ ശപിച്ചുപോകും, എന്നാല്‍ അതിനര്‍ത്ഥം ദൈവത്തില്‍ വിശ്വാസം ഇല്ല എന്നല്ല, പകരം ഞാന്‍ ദൈവത്തെ ഇതെയ്ക്കും സ്നേഹിച്ചിട്ടും, നന്നായി ജീവിച്ചിട്ട് അവിടുന്ന് എന്നിക്കിത് തന്നല്ലോ എന്നോര്‍ത്താണ്.... അതുപോലെ മികവരും എല്ലാം ഇതുപോലാണ് നനായി കുടുംബം നയിച്ചിട്ടും ഭാര്യക്കും, മക്കള്‍ക്കും ഒരു ഭാരമായി തോന്നുമ്പോള്‍... എന്തിന് ജീവികണം എന്ന് വേദനയില്‍ പറയുനത് അവനു ആത്മഹത്യാ പ്രവണത ഉള്ളതുകൊണ്ടല്ല... വേദനയുടെ പിടിയില്‍ നിന്നുകൊണ്ടാണ്.. മറ്റുള്ളവര്‍ വെറുതെ കുറ്റം തലയില്‍ അടിചെല്പ്പികുമ്പോള്‍, താഴ്ത്തികെട്ടുമ്പോള്‍ നാം അടിപതറി പോകും, വേദനയില്‍ പുളയും, അതുപോലെ നാം സ്നേഹിച്ച ഒരു കാര്യം കണ്മുന്‍പില്‍ തന്നെ വിപരിതാവസ്ഥയില്‍ കാണുമ്പോള്‍ നാം തകര്‍ന്നെന്ന് വരാം... അവിടെ നില്കാനും ആലോചികാനും, തീരുമാനം എടുക്കാനും തനിച്ചു പറ്റാതെ പോകുന്നു... അപ്പോള്‍ അവരെ പിടിച്ചു നിരത്താന്‍, സമാധാനിപ്പിക്കാന്‍ ശ്രെമികണം, അതുപോലെ നമ്മിലേക്ക്‌ വിഷമിച്ച് ഒരാള്‍ വന്നാല്‍, കണ്ടാല്‍ മാറി അകലരുത്... കൂടെ ചേര്‍ക്കണം.. പലരും വേദന അടക്കി നമ്മുടെ മുമ്പില്‍ വിങ്ങി പൊട്ടിപോയിട്ടുണ്ട്... അവിടെ നാം സ്നേഹ തലോടല്‍ ആകണം. നമ്മിലേക്ക്‌ കൂട്ടുകാര്‍, സ്നേഹിതര്‍, അയല്‍വാസികള്‍ വരണം... നാം ഒരു പച്ചപ്പായ തണലായി മാറണം... വെറുതെ പച്ചപ്പ്‌ കാട്ടിയാല്‍ ആരും വരില്ല... അവിടെ തണല്‍ അവര്‍ കാണണം.... എത്രയോ വിദ്യാഭാസം ഇല്ലാത്തവര്‍ എപ്പോഴും എല്ലാവര്‍ക്കും തണലായി മാറിയിട്ടുണ്ട്... വേദനക്ക് നല്ല തൈലം ശുദ്ധസ്നേഹമാണ്... കപട സ്നേഹം അല്ല...കപടം വേദന സംഹാരിയല്ല.. വേദന സഹായിയാണ്...
നില്കാനും ചിന്തികാനും സമയം ഇല്ലാത്തവരെ നാം ശാസിക്കരുത്... ഒരു വികാര തിളപ്പില്‍ ഒരു തീരുമാനം, കോപം ഉണ്ടായാല്‍ അത് നാം ക്ഷെമികണം.... അതെ തലത്തില്‍  അത് കണ്ടു...അല്‍പ്പം സമയം കൊടുത്ത്  നല്ല നേരത്ത് തിരുത്തല്‍ നല്‍കണം... വികാര തീവ്രെതയില്‍ എടുക്കുന്ന തീരുമാനത്തിന് സ്നേഹത്തോടെ പരിഹാരം നല്‍കണം.. ആശ്വസിപ്പികണം... തീവ്രെത കുറച്ചു കൊടുത്ത് സമാധാനം കൊടുകണം അല്ലാതെ എരിതീയില്‍  എണ്ണ ഒഴിച്ച് കൊടുക്കരുത്.. ഭാര്യയെ സംശയത്തില്‍ കണ്ടാല്‍ ഭര്‍ത്താവിന്‍റെ കൈയില്‍ ഒരു കോടാലി എടുത്തു കൊടുകരുത് പകരം.... അവള്‍ക്ക്  അങ്ങനെ ചെയ്യാന്‍ കഴിയില്ല ..ചെയ്യുകില്ല എന്ന് പറഞ്ഞു സഹായികണം.. അല്ലാതെ എനിക്കും അത് തോന്നി എന്ന് പറഞ്ഞു വെറുതെ കാര്യം ഗുരുതരം ആക്കരുത് .. നാം പലപ്പോഴും എരിയാക്കി... ചൂട് പിടിപ്പിച്ചു വിട്ട് രംഗം വഷളാക്കും... അത് വേണ്ടാ പകരം പ്രതിവിധി സാവധാനം എടുക്കുക... എടുക്കാന്‍ സഹായിക്കുക... നില്‍ക്കുക ആലോചിക്കുക എന്നതില്‍ ഉപരി ... നിര്‍ത്താം ... ആഗ്രഹിപ്പിക്കാം... എന്നാക്കി മാറ്റം... നിര്‍ത്താം എന്നുവച്ചാല്‍ എരുതീയില്‍ എണ്ണ ഒഴിക്കാതെ... പകരം വികാര തീവ്രെതയില്‍ ഉള്ളവരെ നേരെ നില്ക്കാന്‍ സഹായിക്കാം ... ജീവിതത്തിലേക്ക് ആഗ്രഹം നല്‍കാം... നന്മ വളര്‍ത്താം..

കുതിപ്പും കിതപ്പും

പലരുടെയും പോക്ക് കണ്ടാല്‍ തോന്നും ഇപ്പോള്‍ ചന്ദ്രനില്‍ ചെല്ലുമെന്ന്... എന്തിന്? എന്ന് ചോദിച്ചാല്‍ പറയും... വെറുതെ, അവര്‍ പോകുന്നു ഞാനും അതിനാല്‍ പോകുക, അല്ലാതെ അവരവര്‍ക്ക് ആവശ്യം ഉണ്ടായിട്ടല്ല.. നമ്മുക്ക് ഓരോന്നും ആവശ്യം ഉണ്ടോ എന്ന് ഇറങ്ങി തിരിക്കുനതിനു മുന്‍പേ ചിന്തികണം... നാളെ അത് കിട്ടും എന്ന് വിചാരിച്ചു ഇന്നത്തെ കാര്യങ്ങള്‍ മറക്കുകയും അരുത്... ആരും നമ്മുക്ക് കൊണ്ട് തരത്തില്ല അതിലുപരി ആരുടെയും വാങ്ങി സുഖമായി ജീവിക്കുകയും അരുത്. പകരം നമ്മുടെ ആവശ്യങ്ങള്‍ നാം കാണണം അതിനായി ഇറങ്ങണം.... ഇറങ്ങുനതിനുമുമ്പു അവരവര്‍ക്ക് ആവശ്യം ഉണ്ടെന്നു കാണണം.... അതുപോലെ ഉള്ളപ്പോള്‍ എല്ലാം ചിലവഴികരുത് അത് നാളത്തേക്ക് കുടി കരുതി വയ്ക്കണം...
നമ്മുടെ ജീവിതം ഏങ്ങനെ ആകണം എന്ന് നാം ചിന്തികണം അല്ലാതെ ആരെങ്കിലും പറഞ്ഞു കേട്ടു അക്കര പച്ചയായി ജീവികരുത്... ജീവിതം തകിടം മറിയും.. നഷ്ട്ടപെടും. ഓരോ കുതിപ്പും ഒരു കിതപ്പിന് കാരണം ആകരുത്.. കുതിപ്പ് മറികടക്കാന്‍ ആയിരികണം... അല്ലാതെ അക്കരെയും ഇക്കരെയും ഇല്ലാതെ ആകരുത്...

Saturday, 5 June 2010

ആത്മാര്‍ഥതയുടെ മറയില്‍

ആത്മാര്‍ഥത എന്ന ഒരു കാര്യം ഇപ്പോള്‍ കണ്ടെത്താന്‍, തിരിച്ചറിയാന്‍  വളരെ പ്രയാസം ആണ്‌. പലരും ആത്മാര്‍ഥത നടികാറുണ്ട്... പെണ്‍കുട്ടികളോട്, സ്ത്രികളോട് കാണിക്കുന്ന സ്നേഹം കണ്ടാല്‍ എന്തൊരു ആത്മാര്‍ഥത എന്ന് തോന്നിച്ചു പോകും... എന്നാല്‍ ഇവരുടെ മറ്റുള്ളപോഴത്തെ രീതികള്‍, ചിന്തകള്‍, പ്രകടനങ്ങള്‍.... ഒന്ന് കാണേണ്ടി ഇരിക്കുന്നു... ആത്മാര്‍ഥത എപ്പോഴും സഹനം ഏറ്റെടുക്കുന്നതാണ് അല്ലാതെ സഹനം ഇല്ലാത്ത ആത്മാര്‍ഥത നടനം ആണ്‌. പലര്‍ക്കും കുടെയുള്ളവരെ ഇഷ്ട്ടം അല്ല അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ് എന്ന് പറയുന്നവരാ... എന്നാല്‍ അത് നല്ലതിന് വേണ്ടിയാ, എന്‍റെ നന്മയ്കായിട്ടാണ് എന്ന് പലരും ചിന്തിക്കുനില്ല, പകരം വേദന ഇല്ലാത്ത, സുഖിപ്പിക്കുന്ന ആളുകളിലേക്ക് നാം പോകുന്നു.. അവരെ കണ്ടെത്താന്‍ ആക്കം കുട്ടുന്നു. ഓര്‍ക്കുക താത്കാലിക സുഖം വലിയ ആപത്തിലേക്ക് നയിക്കും... അറിവുള്ളവര്‍.. ആത്മാര്‍ഥത ഉള്ളവര്‍ പറയുന്നത് കേള്‍ക്കുക... ചിലപ്പോള്‍ വേദന ഉണ്ടായേക്കാം.. അത് സഹിച്ചാല്‍ ഭാവി നല്ല സുരക്ഷിതത്തില്‍ ആയിത്തീരും... അല്ലാതെ വേദനയില്ലാതെ, കഷ്ട്ടപാടില്ലാതെ... സുഖത്തില്‍ മാത്രം ജീവിതം വിജയം നേടുകയില്ല.... ജീവിതം വിജയികലാണ്... വിളയിക്കല്‍ ആണ്‌... നല്ല  വിള കിട്ടുന്നത് കാറ്റും, ചൂടും, മഴയും ഒക്കെ സഹിച്ചതുകൊണ്ടാണ് ... നാമും നന്നായി വിളയണമെങ്കില്‍.... കാറ്റും, മഴയും, മഞ്ഞും ആകുന്ന സഹനങ്ങള്‍ എല്കണം. ആത്മാര്‍ഥത ഉള്ളവര്‍ക്കെ മറ്റുള്ളവരെ നന്മ കണ്ടു വളര്‍ത്താന്‍ കഴിയു അല്ലാതെ .. അവര്‍ സഹനം തരാം എന്നാല്‍ അത് തളരാന്‍ അല്ല വളരാന്നും, വിളയാന്നും, വിലയുള്ളവരാകാനും.. വലിയവരാകാനും ആഗ്രഹം ഉള്ളത് കൊണ്ടാണ്... അവര്‍ തരുന്ന സഹനം .നമുക്ക് എടുക്കാന്‍ കഴിയും ....എന്ന ഉറപ്പു അവര്‍ക്ക് ഉണ്ട്.... അതുമല്ല അവര്‍ നമ്മള്‍ക്ക് അവ താങ്ങാന്‍ ഏങ്ങനെ സാധിക്കുന്നു എന്ന് പോലും അടുത്ത് നിന്നു ഒരു കൈ സഹായവും ആയി അരികില്‍ ഉണ്ടാകും... അവിടെ മടികാതെ എടുത്താല്‍ നാം നേടും .. വളരും... അല്ലാതെ ഒരു സഹനവും കിട്ടാതെ, എല്കാതെ ജീവിച്ചാല്‍ നാളത്തെ വലിയ ജീവിത തകര്‍ച്ചയില്‍, ചെറിയ ഓളങ്ങളില്‍ നാം ആടി ഉലയും.... ആത്മാര്‍ഥത സഹനം ഏറ്റെടുക്കുന്നു... നല്‍കുന്നു ... അത് തളരാന്‍ അല്ല .. തകര്‍ക്കാന്‍ അല്ല ... പണിതുയര്‍ത്താന്‍ ആണ്‌... അതല്ലാതെ സുഖിപ്പിച്ചു സ്നേഹിക്കുനവരെ, സ്നേഹം തരുന്നവരെ സുക്ഷിക്കുക..ചില  "ആത്മാര്‍ഥത" നമ്മെ  ആത്മഹത്യാ ലോകത്തേക്ക് വരെ എത്തിച്ചേക്കാം ... ആത്മാര്‍ഥത ഉള്ളവര്‍ സൊന്തം ജീവന്‍ പോലും നമ്മുക്ക് ഉരിഞ്ഞു വയ്ക്കും.... ചിലപ്പോള്‍ അവര്‍ സൌന്ദര്യം കുറഞ്ഞവരും, ആഡംബര മില്ലാതവരും, ചൂടാകുന്നവരും ഒക്കെ ആയേക്കാം... അതില്‍ പേടികാതെ ... സഹനങ്ങളില്‍ ആത്മാര്‍ഥത ഏറ്റെടുകാം, പരിശീലിക്കാം..
അതുപോലെ നമ്മുടെ വീടുകളിലേക്ക് വരുന്ന സന്ദര്‍ശകര്‍ ഏത് തരക്കാര്‍ എന്ന് വീട്ടിലുള്ളവര്‍ മനസ്സിലാക്കണം.. അപകടം ഉണ്ടാകുന്ന, സംശയം ഉളവാക്കുന്ന ആളുകളെ മാറ്റി നിര്‍ത്തുക, അതൃപ്തി കാണിച്ചു തന്നെ ഒഴിവാക്കുക അല്ലെങ്കില്‍ മറ്റുള്ളവരുടെ മുമ്പില്‍ നാം തന്നെ നാളെ തല കുനിക്കേണ്ടി വരും.. ബന്ധു ആണെങ്കിലും, അറിയുന്നവരന്നെകിലും  അകറ്റി നിര്‍ത്തി അപകടം ഒഴിവാക്കുക, കുട്ടികളുടെയും, കുഞ്ഞുങ്ങളുടെയും  ചുറ്റില്‍ ഒരു നല്ല കണ്ണുകള്‍ ഉണ്ടാകണം...ആരെയും സംശയികാനല്ല പകരം ആരുടെയും കണ്ണില്‍ നിന്നു കുടുകുടെ ഒഴുകുന്ന വേദന കാണാന്‍ കഴിയതാതുകൊണ്ടുതന്നെ.... ആരെയും അഥിതി ആക്കരുത് ആരുടെയും അഥിതി ആകുകയും അരുത്. "അഥിതി ദേവോ ഭവ:" നന്മയുള്ളവര്‍ക്ക് വേണ്ടി യുള്ളതാണ്... അല്ലാതെ ആര്‍ക്കും വെച്ച് നീട്ടാനുള്ള.... ആത്മാര്‍ഥത അല്ല... പകരം വഞ്ചന നിറഞ്ഞ .... ഒളി കണ്ണുകള്‍ ഉള്ള വ്യര്‍ഥ സ്നേഹം, ബാഹ്യ-ആത്മാര്‍ഥത മാറ്റി... ആത്മാര്‍ഥ ലോകത്ത് ജീവിക്കാന്‍ ശ്രെമിക്കാം...

കഷ്ടപാടില്‍ തളരാതെ

എത്രയോ നമ്മുടെ കുട്ടികള്‍ പഠിക്കാന്‍ വരുന്നത് വലിയ കഷ്ട്ടപടുകളില്‍നിന്നാണ്. രാവിലെ എഴുനേറ്റു അടുത്തവീട്ടിലെ വെലെയൊക്കെ തീര്‍ത്തിട്ട് വേണം കുളിച്ചു സ്കൂളില്‍ എത്താന്‍. അല്ലെങ്കില്‍ വീട്ടുവേലക്ക് അയച്ചിരിക്കുന്ന കുട്ടിക്ക് എത്രമാത്രം നന്നായി പഠിക്കാന്‍ കഴിയും, പലപ്പോഴും ക്ലാസ്സില്‍ ഉറങ്ങാനെ കഴിയു... അന്നേരമ ടീച്ചര്‍ തുറനോരടി "നിനക്ക് രാത്രി എന്താ പരിപാടി". ആരെങ്കിലും ചിന്തിക്കാന്‍ നോക്കുന്നോ നമ്മുടെ കുടെയുള്ളവര്‍ ഏത് ജീവിത രീതിയല്‍ വരുന്നവര്‍ എന്ന്? .... ഒരികലും ഇല്ല ... പകരം പളപള വസ്ത്രം ഉള്ള, പണം പൊടിക്കുന്ന, സുന്ദരിയായ, സുന്ദരനായ, വാചാലരായ കുറെ പേരെ നമ്മുക്ക് അറിയാം, നമ്മുടെ കുട്ടു വലയത്തില്‍ അവര്‍  ഉണ്ട്. അല്ലാതെ കഷ്ട്ടതയില്‍ കഴിയുന്ന, കുറേകൂടി മെച്ചമായ ഒരു നിലയില്‍ ആകാന്‍ കൊതിക്കുന്ന ... കഷ്ട്ടപെട്ടു ഒരുപാട് ജോലി ചെയ്തശേഷം  വരുന്നവരെ നാം കാണാറില്ല, കണ്ടാലും നോക്കാന്‍ സമയം ഇല്ല..... ഓര്‍ക്കുക നമ്മെ പോലെ രണ്ട് നേരം നന്നായി ഭക്ഷണം ഉണ്ടായിരുനെക്കില്‍, വീട്ടില്‍ കരണ്ട് ഉണ്ടായിരുനെക്കില്‍, പഠിക്കാന്‍ അല്‍പ്പം സമയം, മനസമാധാനം ഉണ്ടായിരുനെക്കില്‍ നാം അവരുടെ അടുത്തുപോലും എത്താന്‍ കഴിയാത്തവരായി മാറിയേനെ... അവരെ തച്ചുടയ്കാതെ.... വളര്‍ത്താന്‍ കഴിയില്ലെങ്കിലും തകര്‍ക്കാന്‍ ഇടയകരുതെ  ... എന്ന പ്രാത്ഥന..

ആത്മാര്‍ഥതയുടെ പ്രതിഫലം

                                                പലരും പറഞ്ഞു കേട്ടിടുണ്ട് കുടുതല്‍ ആത്മാര്‍ഥത ഉണ്ടാകരുത്... അവരവരുടെ കാര്യം നോക്കി പോകുന്നതാ നല്ലതെന്ന്. വെറും നാടകം കളിച്ചു ഓരോ ദിവസം പോകട്ടെ എന്ന് ചിന്തിക്കുന്നവര്‍ ഉണ്ട്... എന്നാല്‍ എല്ലാര്‍ക്കും ഈ നാടകം പറ്റില്ല അവര്‍ ജനിച്ചപോഴെ ആത്മാര്‍ഥ ജീവികള്‍ ആയി പോയി അത് ഇനി മാറ്റാന്‍ പറ്റില്ല. കുടുംബത്തിനു വേണ്ടി ആത്മാര്‍ഥമായി ജീവിച്ചവര്‍ക്ക് കിട്ടുന്നത് കളിയാക്കല്‍, കുറ്റങ്ങള്‍, കുറവുകള്‍, വേണ്ടാ എന്ന തോന്നല്‍,  ഇങ്ങനെ  നുറായിരം കാര്യങ്ങള്‍. അവിടെ ആത്മാര്‍ഥത ഒന്നുംമാല്ലാതായി മാറുന്നു. എങ്കിലും എന്‍റെ മക്കള്‍, എന്‍റെ ഭാര്യ, എന്‍റെ ഭര്‍ത്താവു, ഇത് പറഞ്ഞല്ലോ, എന്നെ മനസിലാക്കിയില്ലല്ലോ എന്നും, എന്തിന് വേണ്ടി നാം ജീവിക്കുന്നു എന്ന് പറഞ്ഞുപോകുന്നു... കള്ളത്തരവും, സുഖിപ്പികാനുള്ള കഴിവും ഉള്ളവര്‍ സമുഹത്തിലെ മേലെകിടയില്‍, അതിന് താഴെയാണ് ബാക്കിയുള്ളവര്‍.... ലോകം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു.... എല്ലായിടത്തും കുതന്ത്രങ്ങളും, അടിവേര് വെട്ടലും, കാലുവാരലും, എന്ന് വേണ്ടാ എന്തൊക്കെ ചെയ്യാമോ അതൊക്കെയാ നടന്നുകൊണ്ടിരിക്കുന്നത്. നന്മ ചെയുന്നവര്‍ക്ക് മിക്കവാറും ക്രുശും വേദനയും മിച്ചം, തിന്മചെയ്യുന്നവര്‍ക്ക് സന്തോഷം, പ്രസക്തി, സ്ഥാനം, മാനം.... അപ്പോള്‍ തിന്മയിലേക്ക് ആളുകള്‍ കുടുതല്‍ ചരിക്കുന്നു... നന്മ ചെയ്യുനവര്‍ക്ക് പകരം നരക യാതനകള്‍, മാനസിക- ശാരിരിക പീഡനം, ജയില്‍, വനവാസം, എന്നി നിരവധി പ്രതിഫലങ്ങള്‍....
                       ഇവിടെ നന്മയെ വിട്ട് തിന്മയെ പുല്‍കുകയല്ല പകരം നന്മയ്ക്ക് വേണ്ടി മരണം വരിക്കുകയാണ് വേണ്ടത്... മരിച്ചവരായി നമ്മെ മുദ്രാ കുത്തിയാല്‍..... ഉള്ളില്‍ നാം സത്യത്തിന്‍റെ- ഇശ്വര ധര്‍മ്മ യുദ്ധത്തില്‍ ആണ്‌ എന്ന് കരുതുക...പലരും ദൈവം ദാനമായി തന്ന ജീവനെപ്പോലും ഉപേക്ഷിച്ചിട്ടുണ്ട്, അതല്ല പോംവഴി പകരം... തളരാതെ തകരാതെ മുന്നേറുകയാണ്.... ബൈബിള്‍ പറയുന്നു "നീതികായി വിശക്കുകയും, ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക് സംതൃപ്തി ലെഭിക്കും".

വേദഗ്രന്ഥങ്ങളിലെ കഥാപാത്രങ്ങള്‍

രാധയും കൃഷ്ണനും  നമ്മുടെ മുന്‍പിലെ യുവ കാമുകി കാമുകന്മാരും പരിശുദ്ധ ജീവിത ചിന്താഗതിക്കാരും അന്നെങ്കില്‍ അര്‍ജുനന്‍ സത്യം മുറുകെപ്പിടിച്ചു യുദ്ധം ചെയ്യുന്ന ആളും, സീതയും പാഞ്ചാലിയും സഹോദര പ്രിതികരും, നാരദന്‍ കുരുകനും ആണ്‌.. എന്നാല്‍ ബൈബിളില്‍ സോളമന്‍ വിഞാനിയായ ഭരണ കര്‍ത്താവും, ദാവിദു ഇടയനില്‍ നിന്നും വന്ന രാജാവും, ഗോലിയ്യത്തു വീരനായ മൂടനും, യേശു ക്രിസ്തു എല്ലാം തെജിച്ചു മാനവര്‍കായി ജീവിച്ചതും മറിയം പരിശുധയായി നിലകൊണ്ടതും, ലാസറിനെ കുഷ്ട്ടരോഗിയായി കാണുനതും.... ഖുറാനിലെ മുഹമദു നബി അല്ലാഹുവിന്‍റെ സത്യ പ്രവാചകനായി തീര്‍ന്നതും, ആഗ്രഹങ്ങള്‍ വെടിഞ്ഞു നിര്‍വാണം വരിച്ച ബുദ്ധനും ... ഇവര്‍ എല്ലാവരും നമ്മുക്ക് ഇന്ന് നമ്മുടെ സമുഹത്തില്‍ കാണാം... നാമും പലപ്പോഴും ഇവരിലെ ചിലരുടെ സാമ്യങ്ങള്‍ അല്ലെ എന്ന് തോന്നി പോകുന്നു... പലപ്പോഴും നല്ല കഥാപാത്രങ്ങള്‍ ആയി നാം മാറാന്‍ അഗ്രെഹിക്കുന്നവരും അതിലേറെ പാരയും, കൈ കെട്ടി ഒന്നും കാണാത്തവരായി നിലകൊള്ളുന്നവരും, അതിലുപരി മറ്റൊരാള്‍ നന്നാകുനത് കണ്ണാന്‍ കൊതിക്കാതവരും ആയി മാറുന്നില്ലേ?.... നമ്മുക്ക് വേദ ഗ്രന്ഥങ്ങള്‍ നല്‍കുന്ന ഓരോ പാടവും ഇന്നും അനുവര്‍ത്തിക്കുന്നു.. അപ്പോഴൊക്കെ ദൈവിക ഇടപ്പെടലുകള്‍... ഈ രേചനകളില്‍ കാണാന്‍ കഴിയും. അതുപോലെ കുത്ന്ത്രങ്ങള്‍ക്ക് കിട്ടുന്ന ശിക്ഷയും, നന്മയ്ക്ക് കിട്ടുന്ന പുണ്യങ്ങളും കുറവല്ല. അതും ഇന്നും തുടരുന്നു... ഈ മത- വേദ ഗ്രന്ഥങ്ങള്‍ കാണിച്ചു തരുന്ന ഗുണപാഠങ്ങള്‍... രീതികള്‍.... തിന്മ വെറുത്ത് നന്മ സ്വീകരിച്ചു മുന്നേറാനും .... സമുഹത്തിന് മറ്റൊരു നല്ല വെക്തിയായി മാറാനും വേണ്ടിയാണ്...

ട്രെയിന്‍ യാത്രയിലെ തമാശകള്‍

പണ്ടൊക്കെ ടി ടി വരുമ്പോള്‍ ടിക്കെറ്റ് എടുക്കാത്തവര്‍ ഒരു ഓട്ടമ.. അതിന് പിന്നാലെ ടി ടി.. അപ്പോഴേക്കും അടുത്ത സ്റ്റേഷനില്‍ അവര്‍ ഇറങ്ങിയിരിക്കും.. ഇപ്പോള്‍ സ്ഥിതി അതല്ല ടിക്കെറ്റ് എടുത്തവര്‍ ഓടും കൂടെ ടി ടി ഓടും പിടിക്കും ടിക്കറ്റ്‌ കാണിച്ചു ഊളി ആക്കും. ഇപ്പോള്‍ ടി ടി ക്ക് അറിയില്ല ഓടുന്നവര്‍ ടിക്കെറ്റ് എടുത്തോ.. ഇല്ലിയോ എന്ന്.. ഇത് മിക്കവാറും വൈകിട്ട് ജോലി ഒക്കെ കഴിഞ്ഞു .. ബോറടിച്ചു വരുമ്പോള്‍ ഉള്ള കാഴ്ചകള്‍ ആണിത്.. പിന്നെ നല്ല സന്തോഷകരമായ യാത്രാ... ചിരിയും കളിയും... കുടുംബത്തിലേക്ക് കയറുന്നതും ഈ നല്ല മൂടിലും.... അല്ലാതെ കുറ്റം വിഷമം, പ്രയാസം, ഇവ പറഞ്ഞു ബോര്‍ അടികാതിരിക്കുക... പകരം ഇതുപോലെ ഊറി, ഊറി ചിരിക്കാന്‍ ഉള്ള കാര്യങ്ങള്‍ കാണുക... കുട്ടുകരുമോത്ത് തമാശും കഥകളും പറയുക... സന്തോഷത്തോടെ വീട്ടിലേക്ക് കടക്കുക.... അല്ലാതെ വിഷമിച്ച് വരുന്ന അമ്മയെയും അപ്പനെയും കണ്ടു മക്കള്‍ അവരുടെ കളിയും തമാശയും കളയരുത്, ഭര്‍ത്താവിന്‍റെ, ഭാര്യയുടെ സന്തോഷം കളയണ്ട... പകരം രെസം ജീവിതത്തില്‍ മൂടി കളയാതിരിക്കുക... 
അതുപോലെ ട്രെയിന്‍ യാത്രയില്‍ ഒരുപാട് തമാശു പൊട്ടിക്കുനവര്‍ ഉണ്ട്, കൊച്ചു കുട്ടികളുടെ രെസാവഹമായ സംസാരം, കൊഞ്ചലുകള്‍ ഇവയൊക്കെ രെസകരമായ കാര്യങ്ങള്‍ ആണ്‌. അല്ലാതെ അപ്പുറത്ത് ലൈന്‍ അടിക്കാന്‍ നിക്കുന്ന, പൂവലനെയോ .. പൂവാലികലെയോ, തുറിച്ച നോട്ടം ഏറ്റു ... കണ്ടു മനസ് വെറുപ്പ്‌ ഉണ്ടാക്കണ്ട... അവരെ അങ്ങനെ കണ്ടാല്‍ അല്പം പോലും മൈന്റു ചെയതിരിക്കുക, വസ്ത്രധാരണം നന്നായി ചെയ്തിരിക്കുക.... ഇവ ശ്രെദ്ധിക്കുക... അല്ലാതെ നമ്മെ നെഗറ്റീവ് ചിന്ത നല്‍കി... ആ ദിവസം കളയാതിരിക്കുക... സ്ഥിരം തമാശ നല്‍കുന്ന കുട്ടുകാരെ കണ്ടെത്തുക.... സമാധാനത്തോടെ വീട്ടില്‍ എത്തുക... കൊച്ചു കുട്ടികളെ കൂടെ നിര്‍ത്തുക അവരുടെ കുസ്രിതികള്‍ കാണുക, സംസാരിക്കുക... ഇവയെല്ലാം യാത്രാ രെസകരം ആക്കാം.. എങ്കിലും യാത്രയില്‍ വിവേകവും, ശ്രെധയും, ധൈര്യവും കൈവിടാതെ സുക്ഷിക്കുക...  

സന്യാസത്തിലേക്ക് ഒരു ചവിട്ടുപ്പടി

ഭാരത സംസ്ക്കാര സംസ്കൃതിയില്‍ സന്യാസം വലിയ വെളിച്ചം വീശുന്നു. ജീവിത യാത്രയിലെ പല പാതകളില്‍ അവസാനത്തെ എന്ന് വേണമെങ്കില്‍ പറയാം... അവിടെയല്ല അന്ത്യം അവിടുന്ന് ചവിട്ടികരയറി ആത്മ സാക്ഷാല്‍കാരം നേടുകയാണ്‌ പരമ പ്രധാനമായ ദര്‍ശനം.  എന്നാല്‍ ഈ സന്യാസം എല്ലാവര്ക്കും കഴിയുമോ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. സന്യാസത്തിനു ഒരു മുഖം മാത്രമേയുള്ളൂ അത് പുര്‍ണമായി തന്നെയും, എല്ലാവരെയും ഉപേക്ഷികല്‍ ആണ്‌.. പൂര്‍ണ്ണമായ സമര്‍പ്പണം ആണ്‌... അത് അതിലും വലിയ ആത്മ സമര്‍പ്പണം നല്‍കി ഇശ്വര പ്രാപ്തി ആണ്‌.
ഇവിടെ ആദ്യ പടികള്‍ ജീവിതത്തില്‍ ചെയേണ്ട കടമകള്‍ നിര്‍വഹിച്ച ശേഷം തുടങ്ങേണ്ടതാണ് സന്യാസം... കടമകള്‍ നിര്‍വഹിച്ച ശേഷമേ ഇത് ഭാരതിയ സങ്കല്‍പ്പത്തില്‍ ഉള്ളു. ഇതിനായി സന്യാസം  കൂട്ടമായും ഒറ്റയ്ക്കും ഏറ്റെടുക്കാം.. എന്നാല്‍ ലെക്ഷ്യം ഒന്നായിരികണം... ഇശ്വര സാക്ഷാല്‍കാരം... പലപ്പോഴും ഈ രണ്ട് കാര്യങ്ങള്‍ സന്യസത്തില്‍ മറക്കുന്നു ഒന്ന് എപ്പോള്‍ രണ്ട് എന്തിന്.. ഇവ രണ്ടും ഉണ്ടായിരിക്കാം ആരംഭത്തില്‍ എന്നാല്‍ മറക്കാം പിന്നീട്. (തുടരും)

Friday, 4 June 2010

മറ്റുള്ളവരുടെ സ്വോപ്നങ്ങള്‍

നാം ഒരുപാട് സോപ്നങ്ങള്‍ കാണ്ണാന്‍ കൊതിക്കുന്നവരാ ... വലിയ ആളായി കാണാന്‍, വലിയ പാട്ടുകാരായി കാണാന്‍... ഒരു നല്ല അല്ലായി കാണാന്‍, ഒരു ലോട്ടറി അടിക്കാന്‍ അങ്ങനെ ഒത്തിരി കാര്യങ്ങള്‍... ഡോ. അബ്ദുല്‍ കലാം എപ്പോഴും പറയും നിങ്ങള്‍ സൊപ്നം കാണണം എന്ന്... ഭാവിയെ വളര്‍ത്താന്‍... രാത്രിയില്‍ മാത്രം അല്ല, ദിവാസോപ്നം മാത്രം അല്ല... എപ്പോഴും സൊപ്നം കാണണം. നന്മയ്കായ്‌.... ഇതൊക്കെ നമ്മുടെ സോപ്നങ്ങള്‍ എന്നാല്‍ നാം ചിന്തിച്ചിട്ടുണ്ടോ മറ്റുള്ളവരുടെ നല്ല പച്ചപ്പായ സോപ്നങ്ങള്‍.... ദാരിദ്രം ആന്നെങ്കിലും ദൈവം നന്നായി പഠിക്കാന്‍ കഴിവ് തന്നു പോയി പഠിച്ചു ഡോക്ടര്‍ ആകണം.. അങ്ങനെ ഉള്ളവരെ രാഗിങ്ങിളുടെ തല്ലി കൊഴിക്കുന്നു.... വൈദികന്‍ ആക്കാന്‍ കൊതിച്ചു പഠിച്ചു വരുന്നവനെ അവസാന വര്‍ഷം ആവശ്യം ഇല്ലാത്ത കാര്യങ്ങള്‍ കൂട്ടി വായിച്ചു തിരിച്ചയക്കുന്നവര്‍.... അങ്ങനെ ഒരുപാട് കാര്യങ്ങള്‍.... ഒരു പിഞ്ചു കുഞ്ഞിനു അമ്മയുടെ മാറില്‍ നിന്നു പാലുകുടിക്കാന്‍ തോന്നിയിട്ട് കരയുമ്പോള്‍ പകരം വയറ്റു വേദനക്ക് മരുന്ന് കൊടുക്കുന്നവര്‍ കുറവല്ല... ഇതൊക്കെ പലതരം ചിന്തകള്‍ മാത്രം... ഓരോ സോപ്നങ്ങള്‍കും ഒരുപാട് വേദനയുടെ, ത്യാഗത്തിന്റെ , മുല്യങ്ങളുടെ വിലയുണ്ട്. എന്നാല്‍ അവയൊന്നും അറിയാതെ നാം തച്ചുടയ്കാരില്ലേ..? അപ്പോള്‍ നഷ്ട്ടം  ആകുന്നത് ഒരു വെക്തി, അവരുടെ കുടുംബം, അവരുടെ ഭാവി, എന്നുവേണ്ട ഒരായിരം സോപ്ന സക്ഷാല്കാരങ്ങള്‍ ആണ്‌.
ഇവിടെ ആര് ജെയിച്ചു... ആരെ നാം തോല്‍പ്പിച്ചു... എന്ന് ചിന്തിക്കണം...? പകരം ഒരാള്‍ തിന്മ്മയിലെക്ക് പോകുന്നു അയാളെ ഒന്ന് കരകയറ്റാന്‍ ആര് ശ്രെമിക്കുന്നു? അവന്‍ തെറ്റിപോയല്‍ എനിക്കെന്ത്? എന്നതല്ലേ നമുടെ ചിന്ത... നമ്മുടെ ജീവിതം നന്മ്മയുടെതാണ്.. തിന്മ നിറയ്കാനും ആരെയും മാനസിക രോഗി ആക്കാനും ഉള്ളതല്ല.. പകരം കുടുംബത്തെ, സമുഹത്തെ, ലോകത്തെ നന്മ്മയിലെക്ക് ഉയര്‍ത്താന്‍ ദൈവം അക്കിയിരിക്കുന്നവര്‍ ആണ്‌. പകരം ആരെയും തല്ലി കെടുത്തുന്ന, തച്ചുടക്കുന്ന അരാചാരന്മാര്‍ അല്ല...
മറ്റുള്ളവരുടെ സോപ്നങ്ങള്‍ കാണാം, ആദരിക്കാം, വളര്‍ത്താം, ഒരു കൈ തലോടലായ്‌ മാറാം... തെറ്റിലേക്ക് പോകുന്ന ഓരോരുത്തെരേം വഴി നടത്താം...

Thursday, 3 June 2010

വിവാഹജീവിതത്തിലേക്ക് ഒരു ചുവടുവയ്പ്പ്

വിവാഹം പലര്‍ക്കും പേടിയും, ഭയവും, വെറുപ്പും ഒക്കെയെങ്കിലും വിവാഹം നിന്നു പോകുന്നില്ല, വിവാഹം തുടരുന്നു... അതിന്‍റെ അര്‍ത്ഥം വിവാഹം നന്മ, സന്തോഷം, കുടുംബം, ഇവ നല്കുന്നതുകൊണ്ടാണ്... വാഹന അപകടം ഉണ്ടെങ്കിലും നിരത്തില്‍ ആളുകള്‍ വണ്ടി ഓടികാതിരിക്കുന്നില്ല... ലൈസെന്‍സും എടുകുന്നതില്‍ കുറവില്ല.... അപകടം ഏങ്ങനെ ഒഴിവാക്കാന്‍ കഴിയും, എന്തൊകെ മാറ്റങ്ങള്‍ റോഡിലും, വാഹനത്തിലും വരുത്തിയാല്‍ കുറയും എന്ന് ചിന്തിക്കുന്നു... നല്ല തീരുമാനം കൈക്കൊള്ളുന്നു..... എന്നാല്‍ വിവാഹ- ജീവിത പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നാം പാതകള്‍ നേരെയാക്കുന്നില്ല... നാമാകുന്ന വാഹനം വൈവാഹിക ജീവിത  നിയന്ത്രണ വിധേയം ആക്കുന്നില്ല എന്ന് തന്നെ സാരം.... 
ഇവയില്‍  ചിലത് ചിന്തിക്കാം ..
  1. തെജിക്കാന്‍ ഉള്ള ഒരുക്കം
  2. പങ്കുവയ്ക്കാനുള്ള ഒരുക്കം
  3.  പവിത്രതയില്‍ നിലനില്‍ക്കാനുള്ള ഒരുക്കം
  4.  പരിപാലിക്കാനുള്ള ഒരുക്കം
  5. വിവേകം
  6.  സത്യസന്ധത. 
ഇതില്‍ ആദ്യ നാലെണ്ണം ഒരുക്കവും അടുത്ത രണ്ടെണ്ണം അവയുടെ ആണി ക്കല്ലുകളും ആണ്‌. 

തെജിക്കല്‍ എന്നുവച്ചാല്‍ എന്നിലുള്ളതിനെ എല്ലാം ഒരു നല്ല കുടുംബത്തിനായി മാറ്റിവയ്ക്കാനുള്ള നല്ല ചിന്തയാണ്.... അതിലുടെ എല്ലാം ഇല്ലാതാകും എന്ന ധാരണ മാറ്റി പകരം. ആ ഉപേക്ഷയിലുടെ നല്ല ഒരു സന്തോഷമുള്ള ഒരു കുടുംബം കിട്ടും എന്ന സംതൃപ്തി... കുഞ്ഞിനു മുലപ്പാല്‍ കൊടുത്താല്‍ സൌന്ദര്യം പോകും എന്ന ധാരണക്ക് അപ്പുറം മുലപ്പാല്‍ കൊടുത്താല്‍ എന്‍റെ മകള്‍, മകന്‍ എന്നെ നല്ല അമ്മയായി കാണും അതിലുള്ള സംതൃപ്തി... അപ്പനെയും അമ്മയെയും, സഹോദരങ്ങളെയും ഉപേക്ഷിച്ചു പുതിയ ഒരു കുടുംബം വിവാഹത്തിലുടെ ഉണ്ടാകുമ്പോള്‍ കിട്ടേണ്ട ചിന്ത ഏങ്ങനെ ഒരു നല്ല കുടുംബം ഉണ്ടാകും എന്നതാണ്. പകരം ഏങ്ങനെ പങ്കാളിയെ എന്‍റെ വഴിക്ക് കൊണ്ടുവന്ന് ഒരു കളിപ്പാട്ടം ആക്കി മാറ്റം എന്നല്ല... ഇരുവരും കുടി ചിന്തിച്ചു ഒരു നല്ല സാമുഹിക ചിന്തയുള്ള, ചിട്ടയുള്ള മാതൃകയുള്ള കുടുംബം ആക്കാം എന്ന സങ്കല്പം ആണ്‌. അതുപോലെ ഇരുവരുടെയും ചിന്തയ്ക്ക് പകരം മറ്റുള്ളവരുടെ ചിന്തയോ, അനുകരണമോ ഉണ്ടായാല്‍ കാറ്റത്ത് ഉലയുന്ന ചെറു വള്ളം പോലെയാണ് കുടുംബ ബന്ധവും, കുടുംബ ജീവിതവും... അവിടെ വേണ്ടത് പരസ്പര ധാരണ, ചിന്ത ഇവയെ ബലപ്പെടുത്തുന്ന കുടുംബ സങ്കല്പം..... ഈ തെജികല്‍ എന്നത് വേദന ഉള്ളതാണ്, ചില സങ്കല്‍പ്പങ്ങള്‍ക്ക് വിപരിതമാണ്‌... ഒരു കുഞ്ഞു ഉണ്ടാകുന്നതിനു മുമ്പേ ചിന്തികണം.. അതിനെ ഏങ്ങനെ കൂടെ വളര്‍ത്താം എന്നത്... ചിലപ്പോള്‍ അമ്മ ജോലി രാജി വയ്ക്കേണ്ടി വന്നേക്കാം, കുറെ കാലത്തേക്ക് അവധി എടുക്കേണ്ടി വന്നേക്കാം, വിദേശം ജീവിത സങ്കല്പം മാറ്റേണ്ടി വരാം, അത് ഇപ്പോഴത്തെ ലോക ചിന്തക്ക് വിപരിതം ആയേക്കാം എന്നാല്‍ അവയിലുടെ നേടുന്നത് ഒരു വേദനയുടെ, ഉരിഞ്ഞുവയ്ക്കല്‍ അനുഭവവും.... ഒരു വലിയ സത്യവും ആണ്‌. അവയില്‍ കിട്ടുനത് സമര്‍പ്പണ സന്തോഷം ആണ്‌.. അല്ലാതെ കുഞ്ഞിനേയും, കുടുംബത്തെയും വിട്ട് പണമുണ്ടാക്കുന്ന സംസ്കാരം അല്ല.. ഇവയ്ക്ക് എതിര്‌ നില്കുന്നതെന്തും അതിജീവിച്ചു അത് നേടുന്നതാണ് തെജിക്കല്‍... ഇതുപോലെ കുടുംബജീവിതം സന്തോഷകരവും, ഒരു കുറ്റിമുല്ല പോലെ പച്ചപ്പായി നില്കാനും പൂകള്‍ ഉണ്ടാകാനും ഇടയാകും. 

പങ്കുവയ്ക്കല്‍ എന്നത് വിവാഹ ജീവിതത്തിന്‍റെ ഉര്‍ജ്ജം ആണ്‌. ഭാര്യ ഭര്‍ത്താവിനും കുഞ്ഞുങ്ങല്‍ക്കുമായി ജീവിതം തന്നെ പങ്കുവയ്ക്കുന്നു.. അതുപോലെ ഭര്‍ത്താവും ഭാര്യക്കും മക്കള്‍ക്കുമായി പങ്കുവയ്ക്കുന്നു... മറ്റുള്ളവര്‍ വേണ്ടാ എന്നല്ല.. അതിലുപരി കുടുംബത്തില്‍ നല്‍കുക എന്നിട്ട് മറ്റുള്ളവരിലേക്ക് നന്മയായി തീരണം. പങ്കുവയ്ക്കല്‍ ഒരികലും പാത്തുവയ്ക്കല്‍ ആകരുത്.

പവിത്രത എന്നത് കല്പ്പിക്കുനത് നൈര്‍മല്ല്യം ആണ്‌. സ്ത്രിയും പുരുഷനും വിശുദ്ധിയില്‍ ജീവികല്‍ ആണ്‌. ഇതില്‍ പ്രധാനമായി നാം ഓര്‍ക്കേണ്ടത് വിവാഹേതര ബന്ധങ്ങള്‍ ഒഴിവാക്കി,അത്തരം സാഹചര്യങ്ങള്‍ വിശുദ്ധിയില്‍ കാണുക, നയിക്കുക. നമ്മുക്ക് ചുറ്റും അവയെല്ലാം ഉണ്ട് എന്നാല്‍ അവ നമ്മുക്ക് ദുരുപയോഗികാന്‍ അല്ല. ഇവിടെ നനായി നാം വിവേകവും, വിശുദ്ധിയും പാലികണം. 

പരിപാലനം എന്നത് പല മാനങ്ങളില്‍ ആണ്‌ കുടുംബത്തെ പരിപാലിക്കുക.. സമുഹത്തെ പരിപാലിക്കുക- വളര്‍ത്തുക, രാജ്യത്തെ വളര്‍ത്തുക എന്നിവയിലും വിരല്‍ ചൂണ്ടുന്നു, എങ്കില്ലും കുടുബത്തെ സാമ്പത്തിക,ധാര്‍മ്മിക, വിശുദ്ധിയില്‍, വിശ്വസ്തതയില്‍ നിറയ്ക്കല്‍ ആണ്‌. അതുപോലെ കുടുംബത്തിലെ ഓരോ വെക്തികളെയും നാം അവരവരാല്‍ പാലിക്കപ്പെടണം എന്ന് സാരം. 

ഇനി ഇവകളുടെ ആണി ക്കല്ലുകളിലേക്ക് വരാം വിവേകം, സത്യസന്ധത. ഇവ രണ്ടും കുടുംബ ബന്ധങ്ങളെ സഹായിക്കുന്ന സ്വാധിനിക്കുന്ന വലിയ ആണിക്കല്ലുകള്‍ ആണ്‌. 

വിവേകം ഒരികലും പഠിച്ചെടുക്കേണ്ട ഒന്നല്ല, എന്നുവച്ചാല്‍ വിവേകതെപറ്റി ഒരു വലിയ ഡോക്ടറേറ്റ് എടുത്താല്‍ ഇത് ഉണ്ടാകണം എന്നില്ല പകരം കുറെകാര്യങ്ങള്‍ മെച്ചപ്പെടുത്താം എന്നത് സത്യം ആണ്‌. വിവേക കുറവ് പലപ്പോഴും കുടുംബ, വൈവാഹിക ജീവിതത്തെ തച്ചുടചിട്ടുണ്ട്. വിവേകം എന്നത് സത്യത്തിനും, ധര്‍മ്മത്തിനും, വളര്‍ച്ചയ്ക്കും സഹായിയും കുട്ടാളിയും ആണ്‌. എന്നാല്‍ പലരും വിവേകത്തെ കുബുദ്ധി ആയി കാണാറുണ്ട്. അതും വലിയ പാളിച്ചയിലേക്ക് വീഴിത്തിയിട്ടുണ്ട്. 

സത്യസന്ധത വിവേകതെപോലെ തന്നെ വിലപ്പെട്ടതും നെടെണ്ടിയെടുക്കെണ്ടതുമായ ഒന്നാണ്. ഇത് കുടുംബത്തില്‍ ഒരുപാട് നിലനില്‍ക്കേണ്ടതും വളര്‍ത്തേണ്ടതും ആണ്‌. പരസ്പര വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ഈ ഗുണം വളരെ ഉണ്ടാകു. "സത്യസന്ധത എന്നത് സ്വര്‍ണ്ണ തളികയിലെ മാണിക്ക്യം പോലെയാ".

ഈ പറഞ്ഞതൊക്കെ കുറച്ചു കാര്യങ്ങള്‍ മാത്രം ആണ്‌. എങ്കിലും ഇവയൊക്കെ നമ്മുക്ക് ചവിട്ടുപടിയാകാം... കുടുംബം അവരവര്‍ ആണ്‌ പണിയെണ്ടത്. 

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...